അതിതീവ്ര വൈറസിന്റെ സാന്നിധ്യം: സംസ്ഥാനത്ത് പരിശോധന കർശനമാക്കാൻ ആരോഗ്യവകുപ്പ്

സംസ്ഥാനത്ത് അതിതീവ്ര കൊവിഡ് വൈറസ് സ്ഥിരീകരിച്ചതോടെ പരിശോധനകൾ കർശനമാക്കാൻ ആരോഗ്യവകുപ്പിന്റെ നിർദേശം. യുകെയിൽ നിന്ന് വന്നവരിലാണ് രോഗം ഇപ്പോൾ സ്ഥിരീകരിച്ചതെങ്കിലും തദ്ദേശീയമായി പടരാനുള്ള സാധ്യതയും തള്ളിക്കളയുന്നില്ല. പുതിയ വൈറസിന്റെ സാന്നിധ്യം സമൂഹത്തിൽ ഇല്ലെന്ന് ഉറപ്പാക്കാൻ റാൻഡം പരിശോധനകൾ നടത്തണമെന്നാണ് നിർദേശം നാല് മാസം മുമ്പാണ് യുകെയിൽ ജനിതക മാറ്റം സംഭവിച്ച വൈറസ് കണ്ടെത്തിയത്. യുകെയിൽ നിന്ന് മടങ്ങിയെത്തിയ രണ്ട് വയസ്സുകാരിയിൽ ഉൾപെടെ കേരളത്തിൽ രോഗം സ്ഥിരീകരിച്ചതോടെ ആരോഗ്യവകുപ്പ് കനത്ത ജാഗ്രതയിലാണ്. നിലവിൽ രോഗം സ്ഥിരീകരിച്ച ആറ് പേരുടെ…

Read More

2002 മുറിയിൽ മറ്റൊരു ഫോൺ, ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും; രാഹുൽ മാങ്കൂട്ടത്തിന്റെ മുറി പരിശോധിച്ച് പൊലീസ്

രാഹുൽ മാങ്കൂട്ടത്തിൽ അവസാനം താമസിച്ച മുറി പരിശോധിച്ച് പൊലീസ്. പാലക്കാട് രാഹുൽ താമസിച്ച KPM ഹോട്ടലിലെ മുറിയിൽ പൊലീസ് പരിശോധന നടത്തി. 2002 എന്ന മുറിയിൽ നിന്ന് മൊബൈൽ ഫോൺ കണ്ടെടുത്തു. ഫോൺ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും.രാഹുൽ മാങ്കൂട്ടത്തിലിൽ അതിജീവിതമാരെ ഭീഷണിപ്പെടുത്തി കേസിൽ നിന്ന് പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നുവെന്ന് പൊലീസ് കസ്റ്റഡി അപേക്ഷയിൽ വ്യക്തമാക്കിയിരുന്നു. ഈ കേസിലും അത് സംഭവിച്ചേക്കാം. നഗ്ന വീഡിയോകൾ പകർത്തിയ ഫോണുകൾ കണ്ടെത്തണം. വാട്സ്ആപ്പ് ചാറ്റുകൾ വീണ്ടെടുക്കണം. രാഹുലിന് ജാമ്യം ലഭിച്ചാൽ അതിജീവിതയുടെ ജീവൻ…

Read More

ഓടിനടക്കേണ്ട, കുറച്ചുകാലം വിശ്രമം എടുക്കണമെന്ന് വാവയോട് മന്ത്രി; ആരോടും പറ്റില്ലെന്ന് പറയാനാകില്ലെന്ന് വാവയും

  പാമ്പുകടിയേറ്റ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വാവ സുരേഷിനെ മന്ത്രി വി എൻ വാസൻ സന്ദർശിച്ചു. മന്ത്രി തന്നെയാണ് ഇക്കാര്യം ഫേസ്ബുക്ക് വഴി അറിയിച്ചത്. വാവ സുരേഷാണ് തന്നെ കാണണമെന്ന ആവശ്യം ഉന്നയിച്ചത്. ഇതറിഞ്ഞപാടെ താൻ ആശുപത്രിയിലേക്ക് എത്തുകയായിരുന്നുവെന്ന് മന്ത്രി പറഞ്ഞു. ഇനിയിങ്ങനെ ഓടി നടക്കരുതെന്നും കുറച്ചുകാലം വിശ്രമം എടുക്കണമെന്നും മന്ത്രി നിർദേശിച്ചു. പാമ്പുപിടിക്കുമ്പോൾ മുൻകരുതലുകൾ സ്വീകരിക്കണമെന്നും സുരേഷിനോട് മന്ത്രി പറഞ്ഞു. ആരോടും പറ്റില്ലെന്ന് പറയാൻ ആകില്ല സാറേ എന്നായിരുന്നു വാവ സുരേഷിന്റെ…

Read More

കെഎസ്ആർടിസിയുടെ ഹോസ്പിറ്റൽ സ്പെഷ്യൽ സർവ്വീസ് ആരംഭിച്ചു

തിരുവനന്തപുരം: കെഎസ്ആർടിസിയുടെ പുതിയ സർവ്വീസായ ഹോസ്പിറ്റൽ സ്പെഷ്യൽ സർവ്വീസ് ആരംഭിച്ചു. തിരുവനന്തപുരത്ത് നിന്നും വിവിധ ആശുപത്രികളിലൂടെ സഞ്ചരിച്ച് എറണാകുളം അമൃത ഹോസ്പിറ്റൽ വരെയാണ് സ്പെഷ്യൽ സർവ്വീസ് രാവിലെ 5.10 നു തിരുവനന്തപുരം സെൻട്രൽ ബസ് സ്റ്റേഷനിൽ നിന്നുമാണ് ‘ഹോസ്പിറ്റൽ സ്പെഷ്യൽ സർവ്വീസ്’ ആരംഭിക്കുക. കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ പാരിപ്പള്ളി മെഡി: കോളേജ് (6.30 am) ആലപ്പുഴ മെഡി:കോളേജ് (8.00 am) ലേക് ഷോർ ഹോസ്പ്പിറ്റൽ (9.15 am) വഴി അമൃത ഹോസ്പ്പിറ്റലിൽ എത്തിച്ചേരുന്ന വിധത്തിൽ സൂപ്പർ ഫാസ്റ്റ് സർവ്വീസായാണ് ക്രമീകരിച്ചിരിക്കുന്നത്…

Read More

സംസ്ഥാനത്ത് ഇന്ന് പുതുതായി 15 ഹോട്ട്സ്പോട്ടുകൾ കൂടി; 15 പ്രദേശങ്ങളെ ഒഴിവാക്കി

സംസ്ഥാനത്ത് ഇന്ന് 15 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. തൃശൂര്‍ ജില്ലയിലെ ചാവക്കാട് (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 5, 6, 22, 23), കൊടശേരി (സബ് വാര്‍ഡ് 17), മുല്ലശേരി (സബ് വാര്‍ഡ് 2), കോലാഴി (സബ് വാര്‍ഡ് 11), കടങ്ങോട് (സബ് വാര്‍ഡ് 7), കൊണ്ടാഴി (7), ഇടുക്കി ജില്ലയിലെ ഏലപ്പാറ (സബ് വാര്‍ഡ് 13), ഉടുമ്പന്‍ചോല (സബ് വാര്‍ഡ് 4, 13), പത്തനംതിട്ട ജില്ലയിലെ കവിയൂര്‍ (സബ് വാര്‍ഡ് 8), കല്ലൂപ്പാറ (12), കൊല്ലം ജില്ലയിലെ…

Read More

കനത്തമഴ: സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

  കൊച്ചി: കനത്തമഴ തുടരുന്ന സാഹചര്യത്തില്‍ വിവിധ ജില്ലകളില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി. ആലപ്പുഴ, വയനാട്, പത്തനംതിട്ട, ഇടുക്കി, കാസര്‍കോട്, കോട്ടയം, കണ്ണൂർ, തൃശൂർ, എറണാകുളം, കോഴിക്കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് നാളെ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ആലപ്പുഴ ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും, അങ്കണവാടികള്‍ക്കും, ട്യൂഷന്‍ സെന്ററുകള്‍ക്കും അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ ഷാജി വി നായര്‍ പറഞ്ഞു. മുന്‍ നിശ്ചയിച്ച പൊതുപരീക്ഷകള്‍ക്ക് മാറ്റമില്ലെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.   വയനാട് ജില്ലയില്‍…

Read More

24 മണിക്കൂറിനിടെ 12,923 പേർക്ക് കൊവിഡ്; 108 പേർ മരിച്ചു

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 12,923 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 1,08,71,294 ആയി ഉയർന്നു. 11,764 പേർ ഇന്നലെ രോഗമുക്തി നേടി. ഇതിനോടകം 1,05,73,372 പേരാണ് രോഗമുക്തരായത്. നിലവിൽ 1,42,562 പേരാണ് രാജ്യത്ത് ചികിത്സയിൽ കഴിയുന്നത്. 108 പേർ 24 മണിക്കൂറിനിടെ കൊവിഡ് ബാധിതരായി മരിച്ചു. രാജ്യത്തെ കൊവിഡ് മരണസംഖ്യ 1,55,360 ആയി ഉയർന്നു. രാജ്യത്ത് ഇതിനോടകം 70,17,114 പേർ കൊവിഡ് വാക്‌സിൻ സ്വീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം…

Read More

സിൽവർ ലൈൻ പദ്ധതി: ചർച്ചക്ക് മുൻകൈയെടുത്ത് മുഖ്യമന്ത്രി

  സിൽവർ ലൈൻ പദ്ധതിക്കെതിരായ പ്രതിഷേധങ്ങൾ തണുപ്പിക്കാൻ മുഖ്യമന്ത്രി നേരിട്ടിറങ്ങുന്നു. രാഷ്ട്രീയ പാർട്ടികളുടെയും ജനപ്രതിനിധികളുടെയും മാധ്യമസ്ഥാപന മേധാവികളുടെയും യോഗം മുഖ്യമന്ത്രി വിളിച്ചു. പ്രതിപക്ഷം പദ്ധതിക്കെതിരെ പ്രതിഷേധം കടുപ്പിക്കുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി ചർച്ചക്ക് മുൻകൈയെടുക്കുന്നത്. വിവിധ ജില്ലകളിലെ പ്രമുഖരുമായി ചർച്ച നടത്തുമെന്ന് മുഖ്യമന്ത്രി നേരത്തെ അറിയിച്ചിരുന്നു. ഇതിന് പുറമെയാണ് എംപിമാർ, എംഎൽഎമാർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, മാധ്യമസ്ഥാപന മേധാവിമാർ, സാങ്കേതിക വിദഗ്ധർ എന്നിവരെ ചർച്ചക്ക് വിളിക്കുന്നത്. അതേസമയം ചർച്ചയിൽ പങ്കെടുക്കുന്ന കാര്യം പ്രതിപക്ഷം ഇതുവരെ തീരുമാനിച്ചിട്ടില്ല. പ്രതിപക്ഷത്തിന്റെ…

Read More

ശബരിമല സ്വര്‍ണക്കൊള്ളക്കേസ്: ദേവസ്വം ബോര്‍ഡ് പ്രസിഡന്റേയും അംഗങ്ങളേയും പ്രതിചേര്‍ത്ത് ചോദ്യം ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ്

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ഹൈക്കോടതി പരാമര്‍ശങ്ങളുടെ പശ്ചാത്തലത്തില്‍ ദേവസ്വം പ്രസിഡന്റ് പി എസ് പ്രശാന്തിനേയും ബോര്‍ഡ് അംഗങ്ങളേയും പ്രതിചേര്‍ക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ദേവസ്വം പ്രസിഡന്റിനെയും അംഗങ്ങളെയും പ്രതി ചേര്‍ത്ത് എസ്.ഐ.ടി ചോദ്യം ചെയ്യണമെന്ന് അദ്ദേഹം പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. ശബരിമലയിലെ എല്ലാ വസ്തുക്കളും പരിശോധിച്ച് ഒര്‍ജിനലാണോയെന്ന് ഉറപ്പു വരുത്തണമെന്നും അദ്ദേഹം പറഞ്ഞു ശബരിമല സ്വര്‍ണക്കൊള്ളയില്‍ നിലവിലെ ദേവസ്വം ബോര്‍ഡ് ഗുരുതര കുറ്റകൃത്യം നടത്തിയെന്ന് ഹൈക്കോടതി കണ്ടെത്തിയ സാഹചര്യത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനേയും…

Read More

തിരുവനന്തപുരം കുറ്റിച്ചലിൽ ബൈക്ക് അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു

  തിരുവനന്തപുരം കുറ്റിച്ചലിൽ ബൈക്ക് അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. റോഡരികിൽ കൂട്ടിയിട്ടിരുന്ന തടികളിൽ ബൈക്ക് ഇടിച്ചാണ് അപകടം സംഭവിച്ചത്. നെയ്യാർ ഡാം ആഴങ്കൽ സ്വദേശി അച്ചു(20), ശ്രീജിത്ത്(19)എന്നിവരാണ് മരിച്ചത്. ഷൊർലകോട് റോഡിൽ വെച്ചായിരുന്നു അപകടം. അപകടസ്ഥലത്ത് വെച്ച് തന്നെ അച്ചു മരിച്ചു. ശ്രീജിത്തിനെ നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. റോഡിൽ അനധികൃതമായി തടികൾ തടി മില്ലുടമകൾ ഇട്ടിരിക്കുകയാണെന്നും ഇതാണ് അപകടങ്ങൾക്ക് വഴിവെക്കുന്നതെന്നും നാട്ടുകാർ ആരോപിച്ചു.

Read More