സംവിധായകൻ കെ എസ് സേതുമാധവൻ അന്തരിച്ചു

  പ്രമുഖ സംവിധായകൻ കെ എസ് സേതുമാധവൻ(94) അന്തരിച്ചു. ചെന്നൈയിലെ ഡയറക്ടേഴ്‌സ് കോളനിയിലെ വീട്ടിലായിരുന്നു അന്ത്യം. ജെ സി ഡാനിയൽ പുരസ്‌കാരം അടക്കം നേടിയ സംവിധായകനാണ്. മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക് ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട് 2009ലാണ് സിനിമാ രംഗത്തിന് നൽകിയ സമഗ്രസംഭാവനക്ക് അദ്ദേഹത്തിന് ജെ സി ഡാനിയൽ പുരസ്‌കാരം നേടുന്നത്. ഓടയിൽ നിന്ന്, ഓപ്പോൾ, ചട്ടക്കാരി, അനുഭവങ്ങൾ പാളിച്ചകൾ, അരനാഴികനേരം തുടങ്ങിയ നിരവധി ഹിറ്റ് ചിത്രങ്ങൾ അദ്ദേഹം ഒരുക്കിയിട്ടുണ്ട്

Read More

ബെംഗളൂരു – കന്യാകുമാരി എക്‌സ്പ്രസില്‍ തീപിടിത്തം; വന്‍ അപകടം ഒഴിവായി

ബെംഗളൂരു – കന്യാകുമാരി ഐലന്‍ഡ് എക്‌സ്പ്രസിന്റെ ബോഗിയില്‍ തീപിടിത്തം. നേമം സ്റ്റേഷനില്‍ വെച്ചാണ് അഗ്‌നിബാധ ശ്രദ്ധയില്‍പ്പെട്ടത്. എസ്-വണ്‍ കോച്ചിന്റെ ബ്രേക്ക് ജാമായതാണ് തീപിടത്തമുണ്ടാകാന്‍ കാരണം. ബോഗിക്ക് അടിയില്‍ നിന്ന് പുക ഉയരുന്നത് കണ്ട് യാത്രക്കാര്‍ ട്രെയിനിലെ ജീവനക്കാരെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നേമം സ്റ്റേഷനില്‍വെച്ച് ഫയര്‍ഫോഴ്‌സും റെയില്‍വേ അധികൃതരും ചേര്‍ന്നാണ് തീ അണച്ചത്. ബോഗിക്കുള്ളിലേക്ക് തീ പടരുന്നതിന് മുമ്പ് അണയ്ക്കാന്‍ സാധിച്ചതിനാല്‍ വന്‍ അപകടം ഒഴിവായി. തകരാര്‍ പരിഹരിച്ചതിന് ശേഷം ട്രെയിന്‍ യാത്ര തുടര്‍ന്നു.

Read More

നഖത്തിന്റെ അറ്റത്ത് വേദനയോ; കാരണവും പരിഹാരവും ഇതാ

നിങ്ങളുടെ നഖങ്ങള്‍ സ്പര്‍ശിക്കുമ്പോള്‍ വേദനിക്കുന്നുണ്ടോ? ഉണ്ടെങ്കില്‍, ഇതിന് പിന്നില്‍ ധാരാളം കാരണങ്ങളുണ്ടാകാം. ഇന്‍ഗ്രോണ്‍ നഖങ്ങള്‍ മുതല്‍ വൈകല്യങ്ങള്‍ വരെ, പലതും വീങ്ങിയ നഖങ്ങളിലേക്കും ഇത് കാരണമാകുന്നുണ്ട്. ഇത് ക്രമേണ നഖങ്ങള്‍ ദുര്‍ബലമാകാന്‍ കാരണമാകും. ഇത്തരം നഖങ്ങള്‍ക്ക് കാരണമാകുന്ന ചില പ്രധാന കാരണങ്ങളും അവ എങ്ങനെ കൈകാര്യം ചെയ്യാമെന്നതും നമുക്ക് ഇവിടെ നോക്കാവുന്നതാണ്. നഖത്തിന്റെ അറ്റത്തുണ്ടാവുന്ന അസ്വസ്ഥതകള്‍ ഉണ്ടാക്കുന്ന വേദന ചില്ലറയല്ല. ഇത് പലപ്പോഴും നിങ്ങളുടെ ഒരു ദിവസത്തെ സന്തോഷം വരെ കളയുന്ന അവസ്ഥയിലേക്ക് എത്തുന്നുണ്ട്. ഇത്തരം അവസ്ഥയില്‍…

Read More

‘വീട് നിര്‍മിക്കുന്നത് ഭാര്യാപിതാവ് നല്‍കിയ ഭൂമിയില്‍; ആരോപണങ്ങള്‍ക്ക് പിന്നില്‍ പൊലീസിനുള്ളിലെ ഗൂഢാലോചന’, എം ആര്‍ അജിത്കുമാര്‍

അനധികൃത സ്വത്ത് സമ്പാദനത്തിൽ തനിക്കെതിരായ ആരോപണങ്ങൾക്ക് പിന്നിലെ വ്യാജരേഖകള്‍ ചമച്ചത് പൊലീസില്‍ നിന്നെന്ന് എം ആർ അജിത് കുമാറിന്റെ മൊഴി. പൊലീസിനുള്ളിൽ ഗൂഢാലോചനകൾ നടന്നിട്ടുണ്ട്. അക്കാര്യത്തിൽ അന്വേഷണം വേണം. വീട് നിർമ്മാണം ഭാര്യ പിതാവ് നൽകിയ ഭൂമിയിലാണെന്നും ഫ്ലാറ്റ് മറിച്ചു വിറ്റ് ലാഭം നേടിയിട്ടില്ലെന്നും മൊഴിയിൽ പറയുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് എസ്ബിഐയിൽ നിന്നെടുത്ത ലോൺ വിവരങ്ങളും വിജിലൻസിന് നൽകിയ മൊഴിയിൽ എം ആർ അജിത്കുമാർ വ്യക്തമാക്കി. പി വി അന്‍വറിന്‍റെ വഴിവിട്ട ഇടപാടുകള്‍ക്ക് വഴങ്ങാത്തതാണ് ആരോപണങ്ങൾക്ക് കാരണമെന്നും…

Read More

മണിപ്പൂരിലെ ചുരാന്ദ്പൂരിൽ സ്‌ഫോടനം; കുട്ടിയടക്കം രണ്ട് പേർ കൊല്ലപ്പെട്ടു

  മണിപ്പൂരിൽ ആദ്യ ഘട്ട തെരഞ്ഞെടുപ്പിന് മുമ്പായി നടന്ന സ്‌ഫോടനത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. ശനിയാഴ്ച രാത്രിയോടെ ചുരാന്ദ്പൂർ ജില്ലയിലെ ഗാംഗ്പിമുവാൽ ഗ്രാമത്തിലാണ് സ്‌ഫോടനമുണ്ടായത്. ആറ് വയസ്സുള്ള കുട്ടിയടക്കം രണ്ട് പേരാണ് കൊല്ലപ്പെട്ടത് യാദൃശ്ചികമായി നടന്ന സ്‌ഫോടനമെന്നാണ് പോലീസിന്റെ പ്രതികരണം. ബി എസ് എഫ് ഫയറിംഗ് റേഞ്ചിൽ പൊട്ടാതെ കിടന്ന മോർട്ടാർ ഷെൽ നാട്ടുകാർ എടുത്തപ്പോൾ പൊട്ടിത്തെറിച്ചതായും സംശയിക്കുന്നുണ്ട്. സംഭവത്തിൽ പോലീസ് പ്രാഥമിക അന്വേഷണത്തിന് ഉത്തരവിട്ടു. സ്‌ഫോടനത്തിൽ ഏഴ് പേർക്ക് പരുക്കേറ്റു. ഇവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു….

Read More

ക്ലാസ് മുറിയിൽ പാമ്പുകടിയേറ്റ് മരിച്ച കുട്ടിയുടെ കുടുംബത്തിന് 5 ലക്ഷം രൂപ നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

സുൽത്താൻ ബത്തേരി: ഗവ. സർവജന വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി  ഷഹലാ ഷെറിൻ (11)  ക്ലാസ് മുറിയിൽ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിൽ  കുടുംബത്തിന് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. ആരോഗ്യ, വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിമാർക്കാണ് കമ്മീഷൻ ഉത്തരവ് നൽകിയത്. ഷഹലാ ഷെറിന്റെ മരണത്തിന് ഉത്തരവാദികളായ സ്കൂൾ അധികൃതർക്കും ആരോഗ്യ വകുപ്പിലെ മെഡിക്കൽ ഓഫീസർക്കുമെതിരെ നിയമപ്രകാരമുള്ള അച്ചടക്ക നടപടി സ്വീകരിച്ച ശേഷം അക്കാര്യം  കമ്മീഷനെ രേഖാമൂലം അറിയിക്കണമെന്നും ഉത്തരവിൽ…

Read More

സംസ്ഥാനത്ത് ഇന്ന് മുതൽ തീവ്ര കോവിഡ് പരിശോധന; ട്രിപ്പിൾ ലോക്ഡൗൺ പ്രദേശങ്ങൾ ഇന്ന് പുനർ നിശ്ചയിക്കും

കോവിഡ് വ്യാപന ആശങ്കയിൽ സംസ്ഥാനം.പത്ത് ജില്ലകളിൽ ഇന്ന് മുതൽ തീവ്ര കോവിഡ് പരിശോധന ആരംഭിക്കും. സംസ്ഥാനത്ത് ട്രിപ്പിൾ ലോക് ഡൗൺ പ്രദേശങ്ങൾ ഇന്ന് പുനർ നിശ്ചയിക്കും. രോഗവ്യാപനം വർധിച്ച പശ്ചാത്തലത്തിൽ കൂടുതൽ പ്രദേശങ്ങളിൽ നിയന്ത്രണങ്ങൾക്ക് സാധ്യതയുണ്ട്. ഒരു ലക്ഷത്തി മുപ്പത്തി അയ്യായിരം സാമ്പിൾ പരിശോധിച്ച കഴിഞ്ഞ ദിവസത്തെ രോഗ ബാധിതരുടെ എണ്ണം കാൽ ലക്ഷത്തിനടുത്താണ്. പ്രതിദിന രോഗബാധിതരുടെ എണ്ണം നാൽപ്പതിനായിരം കടന്നേക്കുമെന്നാണ് മുന്നറിയിപ്പ്. മാത്രമല്ല 100 പേരെ പരിശോധിക്കുമ്പോൾ 18 ൽ ഏറെ പേർ ഇപ്പോൾ തന്നെ…

Read More

ഐഎന്‍എസ് വിക്രാന്ത് തകര്‍ക്കുമെന്ന് ഭീഷണി; പ്രതി കപ്പല്‍ശാലയ്ക്കുള്ളിലുള്ള ആളെന്ന് സൂചന, പോലീസിന്റെ നീക്കം കരുതലോടെ

കൊച്ചി: ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച നാവിക സേനയുടെ വിമാന വാഹിനി കപ്പലായ ഐഎന്‍എസ് വിക്രാന്ത് ബോംബിട്ട് തകര്‍ക്കുമെന്ന് സന്ദേശം അയച്ചവര്‍ കപ്പല്‍ ശാലക്കുള്ളില്‍ തന്നെയുള്ളവരെന്ന് സൂചന. എന്നാല്‍ ഇതുമായി ബന്ധപ്പെട്ടുള്ള വിവരങ്ങള്‍ കൈമാറാന്‍ അന്വേഷണ സംഘം തയ്യാറായിട്ടില്ല. ദേശീയ സുരക്ഷയെ ബാധിക്കുന്ന വിഷയം ആയതിനാല്‍ തന്നെ കരുതലോടെയാണ് പോലീസിന്റെ നീക്കം. കേന്ദ്ര ഇന്റലിജന്‍സും, എന്‍ഐഎയും അടക്കമുള്ള ഏജന്‍സികളും അന്വേഷണം നടത്തിയിരുന്നു. പ്രതികളെന്ന് സംശയിക്കുന്നവര്‍ പിടിയിലായെന്നും ഇവരെ കേന്ദ്ര ഏജന്‍സികള്‍ മാറി മാറി ചോദ്യം ചെയ്യുന്നതായും സ്ഥിരീകരിക്കാത്ത വിവരമുണ്ട്….

Read More

ദിവസങ്ങളുടെ കാത്തിരിപ്പിനൊടുവിൽ ഗൂഡല്ലൂർ, പന്തല്ലൂർ താലൂക്കുകളിലെ വൈദ്യുതിബന്ധം പുന:സ്ഥാപിച്ചു

ഗൂഡല്ലൂർ: ദിവസങ്ങളുടെ കാത്തിരിപ്പിനൊടുവിൽ ഗൂഡല്ലൂർ, പന്തല്ലൂർ താലൂക്കുകളിലെ വൈദ്യുതിബന്ധം പുന:സ്ഥാപിച്ചു സിങ്കാരയൽ നിന്നും ഗൂഡല്ലൂർ ഭാഗത്തേക്ക് വരുന്ന ലൈൻ ടവർ നാല് ദിവസം മുമ്പുള്ള ശക്തമായ മഴയിൽ മരം പൊട്ടി വീണ് ഒടിഞിരുന്നു. കോയമ്പത്തൂരിൽ നിന്നും സാമഗ്രികൾ എത്തിച്ചാണ് ഇന്ന് രാത്രിയോടെ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കനായത്. ഇപ്പോൾ ഗൂഡല്ലൂർ ടൗൺ പ്രദേശങ്ങളിൽ വൈദ്യുതി എത്തിയിട്ടുണ്ട്. ബാക്കിയുള്ള സ്ഥലങ്ങളിലേക്ക് മണിക്കൂറുകൾക്കകം വൈദ്യുതി എത്തുമെന്ന് അധികൃതർ അറിയിച്ചു

Read More

താമരക്കുളത്ത് പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് കര്‍ഷകന്‍ മരിച്ച സംഭവം: സ്ഥലത്ത് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറുടെ പരിശോധന

ആലപ്പുഴ ചാരുംമൂട് താമരക്കുളത്ത് കര്‍ഷകന്‍ ഷോക്കേറ്റ് മരിച്ചയിടത്ത് ഇലക്ട്രിക്കല്‍ ഇന്‌സ്‌പെക്ടറുടെ പരിശോധന. സോഴ്‌സ് കണ്ടെത്തുകയാണ് പ്രധാനം എന്ന് ഇന്‍സ്‌പെക്ടര്‍ ട്വന്റിഫോറിനോട് പറഞ്ഞു. കൃഷിയിടത്തിലേക്ക് വൈദ്യുതി എടുത്തിട്ടുണ്ടെങ്കില്‍ കൃത്യമായ പരിശോധനയിലൂടെ കണ്ടെത്താന്‍ സാധിക്കും എന്നും ഇന്‍സ്‌പെക്ടര്‍ വ്യക്തമാക്കി. പന്നിക്കെണി വച്ചയാള്‍ക്ക് സൗരോര്‍ജ വേലി അനുവദിച്ചെങ്കില്‍ അത് നിഷേധിച്ചെന്ന് വാര്‍ഡ് മെമ്പര്‍ പറയുന്നു. ഒരു കുടുംബം പോറ്റിക്കൊണ്ടിരുന്ന പാവപ്പെട്ട കര്‍ഷകന്റെ ജീവനാണ് നഷ്ടപ്പെട്ടിരിക്കുന്നത്. അദ്ദേഹത്തിന്റെ കൃഷിയിടത്തിന്റെ തൊട്ടടുത്ത ഭൂമിയില്‍ അനധികൃതമായി വച്ചിരുന്ന പന്നിക്കെണിയില്‍ നിന്നാണ് ഷോക്കേറ്റത് – വാര്‍ഡ് മെമ്പര്‍…

Read More