തിരഞ്ഞെടുപ്പ് കാലത്ത് BJP പള്ളിയിലും അരമനയിലും കയറി ഇറങ്ങി, സുരേഷ് ഗോപി നാട് വിട്ടോ എന്ന് സംശയം’: വി ശിവൻകുട്ടി
കന്യാസ്ത്രീകളുടെ അറസ്റ്റിൽ കേന്ദ്രമന്ത്രി സുരേഷ്‌ഗോപിക്കെതിരെ രൂക്ഷ വിമർശവുമായി മന്ത്രി വി ശിവൻകുട്ടി. വിഷയത്തിൽ സുരേഷ് ഗോപി മിണ്ടുന്നില്ല. തിരഞ്ഞെടുപ്പ് കാലത്ത് BJP പള്ളിയിലും അരമനയിലും കയറി ഇറങ്ങിയിരുന്നു. സുരേഷ് ഗോപി നാടു വിട്ടോ എന്ന് സംശയമെന്നും മന്ത്രി പരിഹസിച്ചു. തിരഞ്ഞെടുപ്പ് കാലത്ത് അദ്ദേഹം കാണിച്ച പേക്കൂത്തുകൾ കണ്ടതാണ്. വിഷയത്തിൽ മറ്റൊരു കേന്ദ്രമന്ത്രിയും മിണ്ടുന്നില്ലെന്നും മന്ത്രി വിമർശിച്ചു. ബി.ജെ.പി മുൻ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനെതിരെയും മന്ത്രി വിമർശനം ഉന്നയിച്ചു. പട്ടിക ജാതി വിഭാഗത്തിനെതിരെ കെ സുരേന്ദ്രൻ ഫേസ്ബുക്ക്…