എടിഎമ്മിലും ശ്രദ്ധിക്കുക ; സമ്പർക്കം വഴി കോവിഡ് പകരാം

സംസ്ഥാനത്ത് രണ്ട് പേര്‍ക്ക് കൊവിഡ് ബാധിച്ചത് എടിഎം കൗണ്ടറില്‍ നടന്ന ഇടപാട് സമയത്തെന്ന് വിലയിരുത്തല്‍. കൊല്ലം കല്ലുവാതുക്കല്‍ മേഖലയിലുള്ള എടിഎം വഴിയാണ് വൈറസ് പടര്‍ന്നത്. രോഗ ഉറവിടം അറിയാത്ത 166 രോഗികളെ കുറിച്ച് ആരോഗ്യ വകുപ്പ് നടത്തിയ പഠനത്തിലാണ് വിലയിരുത്തല്‍ ഒരു ആശാവര്‍ക്കര്‍ക്ക് രോഗം ബാധിച്ചത് എടിഎം വഴിയാണെന്നാണ് കണ്ടെത്തല്‍. ചാത്തന്നൂര്‍ ക്ലസ്റ്ററില്‍പ്പെട്ട ഒരു രോഗി സന്ദര്‍ശിച്ച എടിഎമ്മില്‍ ഇവരും എത്തിയിരുന്നു. ഇതേ എടിഎം സന്ദര്‍ശിച്ച മറ്റൊരാള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇയാളില്‍ നിന്ന് ഭാര്യക്കും അഞ്ച് വയസ്സുള്ള…

Read More

ശുഭാംശു ശുക്ലയുടെ യാത്ര വൈകും: ആക്‌സിയം-4 ദൗത്യം വീണ്ടും മാറ്റിവെച്ചു

ഇന്ത്യന്‍ ബഹിരാകാശ സഞ്ചാരി ശുഭാംശു ശുക്ലയുടെ രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്കുള്ള യാത്ര വീണ്ടും മാറ്റി. ദൗത്യം ഞായറാഴ്ച നടക്കുമെന്ന് ആക്‌സിയം സ്‌പേസ് കമ്പനി അറിയിച്ചു. ദൗത്യത്തില്‍ ശുഭാംശു അടക്കം നാലുപേരാണ് ഭാഗമാകുന്നത്. ദൗത്യം നാളെ നടത്താനാണ് മുന്‍പ് തീരുമാനിച്ചിരുന്നത്. സാങ്കേതിക കാരണങ്ങളാല്‍ ദൗത്യം വീണ്ടും മാറ്റിവയ്ക്കുകയായിരുന്നു. ഇക്കാര്യം ഐഎസ്ആര്‍ഒയും സ്ഥിരീകരിച്ചിട്ടുണ്ട്. ഈ മാസം 22ന് ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1:12ന് വിക്ഷേപണം നടക്കുമെന്നാണ് ആക്‌സിയം സ്‌പേസ് കമ്പനി വ്യക്തമാക്കിയിരിക്കുന്നത്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ സ്വെസ്ദ മോഡ്യൂളില്‍ നടന്ന…

Read More

സംസ്ഥാനത്ത്​ കോവിഡ്​ നിയന്ത്രണങ്ങൾ ഒരാഴ്ച കൂടി തുടരും

  തിരുവനന്തപുരം: സംസ്ഥാനത്ത്​ കോവിഡ്​ നിയന്ത്രണങ്ങൾ ഒരാഴ്ച കൂടി തുടരും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിലാണ്​ ഇക്കാര്യത്തിൽ തീരുമാനമെടുത്തത്​. കൂടുതൽ പ്രദേശങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്താൻ യോഗത്തിൽ തീരുമാനിച്ചിട്ടുണ്ട്​. തദ്ദേശ സ്ഥാപനങ്ങളെ തരം തിരിക്കുന്നതിനുള്ള മാനദണ്ഡങ്ങളിൽ മാറ്റം വരുത്തിയിട്ടുണ്ട്​ ഇനി മുതൽ ടി.പി.ആർ ആറ്​ ശതമാനത്തിന്​ താഴെയുള്ള പ്രദേശങ്ങളിൽ മാത്രമായിരിക്കും പൂർണമായ ഇളവുണ്ടാവുക. ആറ്​ മുതൽ 12 വരെ ടെസ്റ്റ്​ പോസിറ്റിവിറ്റി നിരക്കുള്ള പ്രദേശങ്ങൾ ബി കാറ്റഗറിയിലായിരിക്കും. 12 മുതൽ 18 വരെയുള്ള പ്രദേശങ്ങൾ സി കാറ്റഗറിയിലും….

Read More

തിരുവോണ ദിവസമുൾപ്പെടെ അടുത്ത മൂന്ന് ദിവസം സംസ്ഥാനത്ത് മദ്യവിൽപ്പനയില്ല

സംസ്ഥാനത്ത് തിരുവോണ ദിവസമുൾപ്പെടെ അടുത്ത മൂന്ന് ദിവസത്തേക്ക് മദ്യവിൽപ്പനയുണ്ടാകില്ല. ബാറുകളും ബീവറേജസ് ഔട്ട്‌ലെറ്റുകളും ബിയർ വൈൻ പാർലറുകളും അടക്കം എല്ലാം അടഞ്ഞുകിടക്കും. സാധാരണ ആഘോഷനാളുകളിൽ മദ്യവിൽപ്പനശാലകൾക്ക് നൽകാറുള്ള ഇളവാണ് ഇക്കുറി പിൻവലിച്ചിരിക്കുന്നത്. ബെവ്‌കോ കൺസ്യൂമർഫെഡ് ഔട്ട്‌ലെറ്റുകൾക്ക് 31ന് നേരത്തെ അവധി നൽകിയിരുന്നു. ഈ സാഹചര്യത്തിൽ ബാറുകൾക്ക് അനുമതി നൽകിയാൽ വലിയ തിരക്ക് അനുഭപ്പെടുമെന്ന വിലയിരുത്തലിലാണ് തീരുമാനം. മദ്യം വാങ്ങാൻ ബെവ്ക്യൂ ആപ്പ് വഴി ഔട്ട്‌ലെറ്റുകൾ തെരഞ്ഞെടുക്കാനുള്ള സംവിധാനം നിലവിൽ വന്നു. പിൻകോഡ് മാറ്റുന്നതിനും സാധിക്കും. ഓണം കണക്കിലെടുത്ത്…

Read More

സംസ്ഥാനത്തെ വൈദ്യുതി നിയന്ത്രണം പിന്‍വലിച്ചു

സംസ്ഥാനത്തെ വൈദ്യുതി നിയന്ത്രണം പിന്‍വലിച്ചു. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വൈദ്യുതി എത്തിയതോടെയാണ് നിയന്ത്രണം പിന്‍വലിച്ചത്. ഇടുക്കി മൂലമറ്റം ജനറേറ്റിംഗ് സ്റ്റേഷനിലെ 6 ജനറേറ്റുകളുടെ പ്രവർത്തനം നിര്‍ത്തിവെച്ചതോടെയാണ് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തിയത്. സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് ജനറേറ്ററുകളുടെ പ്രവര്‍ത്തനം നിര്‍ത്തിവെയ്ക്കേണ്ടിവന്നത്. ഇതുമൂലം സംസ്ഥാനത്ത് വൈദ്യുതി ഉത്പാദനത്തില്‍ 300 മെഗാവാട്ടിന്‍റെ കുറവ് ഉണ്ടായി. ഇന്ന് രാത്രി 7.30ഓടെയാണ് ജനറേറ്ററുകളുടെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചത്. ഇതര സംസ്ഥാനങ്ങളിൽ നിന്നും വൈദ്യുതി എത്തിക്കും വരെ സംസ്ഥാനത്ത് ലോഡ്ഷെഡിങ് ഉണ്ടാവുമെന്നാണ് വൈദ്യുതി വകുപ്പ് മന്ത്രിയുടെ ഓഫീസ്…

Read More

അതിതീവ്ര മഴ: മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്, 8 ജില്ലകളിൽ ഓറഞ്ച് അലർട്ട്; കനത്ത ജാഗ്രത

സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത. ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു. എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദത്തിന്റെ ഫലമായാണ് മഴ ശക്തമായത്. വരും ദിവസങ്ങളിലും കനത്ത മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ് ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്കം എന്നിവ മുന്നിൽ കണ്ടുകൊണ്ടുള്ള തയ്യാറെടുപ്പൾ നടത്താനും അതീവ ജാഗ്രത പാലിക്കാനും നിർദേശം നൽകിയിട്ടുണ്ട്. സെപ്റ്റംബർ 19ന് ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകളിലും സെപ്റ്റംബർ 20ന് ഇടുക്കി, മലപ്പുറം,…

Read More

കൽപ്പറ്റയിൽ വയനാട്ടുകാർ തന്നെ മതിയെന്ന് കെ സി റോസക്കുട്ടി ടീച്ചർ

കൽപ്പറ്റയിൽ വയനാട്ടുകാർ തന്നെ മതിയെന്ന് കെ സി റോസക്കുട്ടി ടീച്ചർ. ചിലരുടെ പ്രസ്താവനകൾ അനവസരത്തിലുള്ളത്.മത്സരിക്കാൻ മികച്ച നേതാക്കൾ വയനാട്ടിലുണ്ട്. അവസരം നൽക്കേണ്ടത് അവർക്കാണ്. കൽപ്പറ്റ മണ്ഡലം ദേശീയ ശ്രദ്ധയിലുള്ളത്ഹൈക്കമാൻഡിൽ പ്രതീക്ഷയെന്നും റോസക്കുട്ടി ടീച്ചർ

Read More

കൊവിഷീൽഡ് ഡോസുകളുടെ ഇടവേള കൂട്ടിയത് ഫലപ്രാപ്തിക്ക് വേണ്ടിയെന്ന് കേന്ദ്ര സർക്കാർ

കൊവിഷീൽഡ് വാക്‌സിന്റെ രണ്ടാം ഡോസിന്റെ ഇടവേള കൂട്ടിയത് ഫലപ്രാപ്തിക്ക് വേണ്ടിയെന്ന് കേന്ദ്രസർക്കാർ. ഹൈക്കോടതിയിലാണ് ഇക്കാര്യം അറിയിച്ചത്. വാക്‌സിൻ ക്ഷാമം കൊണ്ടല്ല ഇടവേള 84 ദിവസമാക്കിയത്. മൂന്നാം ഡോസ് നൽകാൻ നിലവിൽ വ്യവസ്ഥകൾ ഇല്ലെന്നും കേന്ദ്രം അറിയിച്ചു കിറ്റെക്‌സ് കമ്പനിയുടേതടക്കം രണ്ട് ഹർജികളാണ് ഹൈക്കോടതിക്ക് മുന്നിൽ വന്നത്. വാക്‌സിൻ കൈവശമുണ്ടായിട്ടും ജീവനക്കാർക്ക് കൊവിഷീൽഡിന്റെ രണ്ടാം ഡോസ് 45 ദിവസമായിട്ടും നൽകാൻ ആകുന്നില്ലെന്നായിരുന്നു കിറ്റക്‌സിന്റെ പരാതി. ഇതിൽ ഹൈക്കോടതി കേന്ദ്രത്തിന്റെ വിശദീകരണം തേടുകയായിരുന്നു. ലഭ്യതക്കുറവ് കൊണ്ടാണോ 84 ദിവസത്തെ ഇടവേളയെന്ന്…

Read More

കോഴിക്കോട് ചെറുവണ്ണൂരില്‍ വന്‍ തീപ്പിടുത്തം

കോഴിക്കോട്:കോഴിക്കോട് ചെറുവണ്ണൂരില്‍ വന്‍ തീപ്പിടുത്തം. ചെറുവണ്ണൂര്‍ ശാരദ മന്ദിരത്തിന് സമീപത്തെ ആക്രി സംഭരണ കേന്ദ്രത്തില്‍ ഇന്ന് രാവിലെയാണ് തീപ്പിടിത്തമുണ്ടായത്. 20 യൂണിറ്റ് ഫയര്‍ ഫോഴ്‌സ് സംഘം തീയണയ്ക്കാനുള്ള കഠിന ശ്രമത്തിലാണ്. സമീപത്ത് കാര്‍ഷോറൂമുകള്‍ ഉള്‍പ്പെടെയുള്ള നിരവധി വ്യാപാര സ്ഥാപനങ്ങള്‍ ഉണ്ട്. ഒരു ഭാഗത്ത് തീയണയ്ക്കുമ്പോള്‍ മറുഭാഗത്ത് തീ ആളിപ്പടരുകയാണ്. അതിനാല്‍ തന്നെ കൂടുതല്‍ ഫയര്‍ഫോഴ്‌സ് യൂണിറ്റുകളുടെ സേവനം ആവശ്യപ്പെട്ടിട്ടുണ്ട്. സമീപത്ത് തന്നെ പോലീസ് സ്‌റ്റേഷനുണ്ടായിരുന്നതിനാല്‍ തീപ്പിടിത്തം ശ്രദ്ധയില്‍പ്പെട്ടയുടന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കാനായി. ആക്രിക്കടയ്ക്ക് സമീപത്തുണ്ടായിരുന്ന ഗ്യാസ് സിലിണ്ടറുകള്‍…

Read More