Headlines

കാസർഗോഡ് ചീട്ടുകളി സംഘം പിടിയിൽ; 19,300 രൂപ പിടിച്ചെടുത്തു

കാസർഗോഡ് കള്ളാറിൽ ചീട്ടുകളി സംഘം പിടിയിൽ. മാലക്കല്ല് സ്വദേശി സുനിൽ ബേബിയുടെ നേതൃത്വത്തിലുള്ള സംഘത്തെയാണ് പിടികൂടിയത്. ഇവരിൽനിന്ന് 19,300 രൂപ പിടികൂടി. ആറംഗ സംഘത്തെയാണ് പിടികൂടിയത്. രാജപുരം പ്രിൻസിപ്പൽ എസ്ഐ പ്രദീപ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ഈ പ്രതികളെ പിടികൂടുന്നത്. പടം വെച്ച് ചീട്ട് കളിയ്ക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് എത്തിയത്. തുടർച്ചയായി ഈ പ്രദേശത്ത് ചീട്ടുകളി സംഘം വ്യാപകമാകുന്നു എന്നൊരു പരാതി നേരത്തെ തന്നെ ജില്ലാ പോലീസ് മേധാവിക്ക് ഉൾപ്പടെ ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ്…

Read More

ചെമ്പരിക്ക ഖാസി വധം: ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളുമായി മകന്‍

ഇ കെ വിഭാഗം സമസ്ത വൈസ് പ്രസിഡന്റും ചെമ്പരിക്ക ഖാസിയുമായിരുന്ന സി എം അബ്ദുല്ല മൗലവിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട കൂടുതല്‍ വെളിപ്പെടുത്തലുമായി മകന്‍ മുഹമ്മദ് ശാഫി. കൊലപാതകത്തിന് പിന്നില്‍ സ്വന്തം സ്ഥാപനമായ എം ഐ സിയുമായി ബന്ധപ്പെട്ട ആളുകളാണെന്ന് ഇ കെ വിഭാഗം നേതാവ് ബഹാവുദ്ദീന്‍ നദ്‌വി വെളിപ്പെടുത്തി ദിവസങ്ങള്‍ക്കകമാണ് ഇതിന് കൂടുതല്‍ കരുത്ത് പകരുന്ന വെളിപ്പെടുത്തലുകള്‍ മകന്‍ നടത്തിയത്. പിതാവ് മരിച്ചതിന്റെ ആദ്യ മണിക്കൂറുകളില്‍ തന്നെ സ്ഥാപന മേധാവികള്‍ കുടുംബത്തെ തെറ്റിദ്ധരിപ്പിക്കാനും കേസിന്റെ ഗതി മാറ്റാനും…

Read More

ബിരിയാണിയിൽ ചിക്കൻ കുറഞ്ഞു; പൊലീസ് സ്റ്റേഷനിലെ വിരമിക്കൽ പാർട്ടിയിൽ തമ്മിൽത്തല്ല്

പൊലീസ് സ്റ്റേഷനിലെ വിരമിക്കൽ പാർട്ടിയിൽ തമ്മിൽത്തല്ല്. ബിരിയാണിയിൽ ചിക്കൻ കുറഞ്ഞു പോയതിനാണ് ഹോം ഗാർഡുകൾ തമ്മിൽ തല്ലിയത്. എറണാകുളം പള്ളുരുത്തി സ്റ്റേഷനു മുന്നിലായിരുന്നു സംഭവം. പരുക്കേറ്റ ഒരാളെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജോർജ്, രാധാകൃഷ്ണൻ എന്നീ ഹോം ഗാർഡുകൾക്കാണ് പരുക്കേറ്റത്. തലയ്ക്ക് പരുക്കേറ്റ രാധാകൃഷ്ണനെ ആണ് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

Read More

റബറിന്റെ താങ്ങുവില 170 രൂപയാക്കി സർക്കാർ ഉത്തരവിറക്കി; ഏപ്രിൽ ഒന്ന് മുതൽ പ്രാബല്യത്തിൽ

റബറിന്റെ താങ്ങുവില 170 രൂപയാക്കി ഉയർത്തി. ഇതുസംബന്ധിച്ച് ധനവകുപ്പ് ഉത്തരവിറക്കി. വിലസ്ഥിരതാ പദ്ധതിയുടെ ഭാഗമായി നേരത്തെ റബറിന് 150 രൂപയാണ് സംഭരണ വിലയായി നിശ്ചയിച്ചിരുന്നത്. കഴിഞ്ഞ ബജറ്റിലാണ് താങ്ങുവില വർധിപ്പിച്ചത്. ഏപ്രിൽ ഒന്ന് മുതൽ സംസ്ഥാനത്തെ റബർ കർഷകർക്ക് സംഭരണനിരക്കായി 170 രൂപ ലഭിക്കും. റബറിന്റെ വിൽപ്പനനിരക്ക് താഴ്ന്നാലും കിലോയ്ക്ക് 170 രൂപ ഉറപ്പാക്കാനുള്ള തുക സർക്കാർ സബ്‌സിഡിയായി ലഭിക്കും.

Read More

ഫാഷൻ ഗോൾഡ് ജ്വല്ലറി തട്ടിപ്പ്: കമറുദ്ദീന്റെ കൂട്ടുപ്രതി പൂക്കോയ തങ്ങൾ കീഴടങ്ങി

കാസർകോട് ഫാഷൻ ജ്വല്ലറി ഗോൾഡ് തട്ടിപ്പ് കേസിൽ രണ്ടാം പ്രതി പൂക്കോയ തങ്ങൾ കീഴടങ്ങി. ഹോസ്ദുർഗ് കോടതിയിലാണ് ഇയാൾ കീഴടങ്ങിയത്. ഫാഷൻ ഗോൾഡ് എംഡിയാണ് പൂക്കോയ തങ്ങൾ. ഇയാൾ ഒമ്പത് മാസമായി ഒളിവിലായിരുന്നു. പൂക്കോയ തങ്ങളുടെ കൂട്ടുപ്രതിയും മുസ്ലിം ലീഗ് നേതാവുമായ എം സി കമറുദ്ദീനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കമറുദ്ദീൻ നിലവിൽ ജാമ്യത്തിലാണ്. കമറുദ്ദീനെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് പൂക്കോയ ഒളിവിൽ പോയത്. മുസ്ലിം ലീഗ് നേതാവ് കൂടിയാണ് പൂക്കോയ

Read More

ജോജുവിന്റെ കാർ തല്ലിത്തകർത്ത കേസിൽ യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ

ഇന്ധനവില വർധനവിനെതിരെ കൊച്ചിയിൽ കോൺഗ്രസ് നടത്തിയ റോഡ് ഉപരോധ സമരത്തിനിടെ നടൻ ജോജുവിന്റെ കാർ തല്ലിത്തകർത്ത കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. യൂത്ത് കോൺഗ്രസ് നേതാവ് ഷെരീഫാണ് അറസ്റ്റിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം രണ്ടായി. നേരത്തെ കേസിൽ അറസ്റ്റിലായ ജോസഫിന്റെ മൊഴിയനുസരിച്ചാണ് ഷെരീഫിനെ തിരിച്ചറിഞ്ഞത്. ജോസഫിന്റെ ജാമ്യാപേക്ഷ ഇന്നലെ എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി തള്ളിയിരുന്നു. പ്രതിഭാഗം ഉയർത്തിയ വാദങ്ങളെല്ലാം കോടതി തള്ളുകയായിരുന്നു. ജോജുവുമായുള്ള പ്രശ്‌നങ്ങൾ പറഞ്ഞുതീർക്കാൻ കോൺഗ്രസ് നേതാക്കൾ ശ്രമിക്കുന്നതായി വാർത്തകൾ…

Read More

നടൻ കെപിഎസി രാജേന്ദ്രൻ അന്തരിച്ചു

നടൻ കെപിഎസി രാജേന്ദ്രൻ അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖങ്ങളെ തുടർന്ന് ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ‘നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി’ ഉൾപ്പടെ കെപിഎസിയുടെ പ്രധാന നാടകങ്ങളിലെ സാന്നിധ്യമായിരുന്നു. ഫ്ളവേഴ്സ് ചാനലിലെ ഉപ്പും മുളകും പരിപാടിയിൽ പടവലം കുട്ടൻപിള്ളയുടെ കഥാപാത്രത്തിലൂടെയാണ് ശ്രദ്ധേയനായത്. സ്‌കൂള്‍ നാടകങ്ങളിലൂടെ കലാംരംഗത്തേക്ക് ചുവട് വെച്ച അദ്ദേഹം കേരളത്തിലെ ഒട്ടുമിക്ക നാടക ട്രൂപ്പുകളുടെയും ഭാഗമായിരുന്നു. കെപിഎസി നാടക സമിതിക്കൊപ്പം 40 വർഷം പ്രവർത്തിച്ചു. സൂര്യസോമ, ചങ്ങനാശേരി നളന്ദാ തീയേറ്റേഴ്‌സ്, ഗീഥാ ആര്‍ട്ട്‌സ് ക്ലബ്ബ് എന്നീ…

Read More

കൊല്ലത്ത് നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

കൊല്ലം: കൊല്ലത്ത് നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. കല്ലുവാതുക്കല്‍ ഊഴിയാക്കോട് ക്ഷേത്രത്തിന് സമീപം വീട്ടുപറമ്പിലെ കരിയിലക്കൂട്ടത്തിനിടയിലാണ് കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ട് ദിവസം പ്രായമുള്ള ആണ്‍ കുഞ്ഞിനെയാണ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. കുട്ടിക്ക് മൂന്ന് കിലോ തൂക്കമുണ്ട്. പോലിസ് സ്ഥലത്തെത്തി കുഞ്ഞിനെ പാരിപ്പള്ളി മെഡിക്കല്‍ കോളജിലേക്ക് മാറ്റി  

Read More

കൊവാക്‌സിന്റെ വില പ്രഖ്യാപിച്ച് ഭാരത് ബയോടെക്ക്; സംസ്ഥാനങ്ങള്‍ക്ക് 600 രൂപ: സ്വകാര്യ ആശുപത്രികള്‍ക്ക് 1200 രൂപ

  ന്യൂഡല്‍ഹി: കൊവിഡ് വാക്‌സിനായ കൊവാക്‌സിന്റെ വില എത്രയെന്ന് പ്രഖ്യാപിച്ച് നിര്‍മാതാക്കളായ ഭാരത് ബയോടെക്. സംസ്ഥാനങ്ങള്‍ക്ക് 600 രൂപ നിരക്കില്‍ വാക്‌സിന്‍ നല്‍കുമ്പോള്‍ സ്വകാര്യ ആശുപത്രികള്‍ കൊവാക്‌സിന് 1200 രൂപയാണ് നല്‍കേണ്ടത്. കയറ്റുമതി ചെയ്യുന്ന ഡോസിന് 15 മുതല്‍ 20 വരെ ഡോളര്‍ ഈടാക്കുമെന്നും ഭാരത് ബയോടെക് അറിയിച്ചിട്ടുണ്ട്. ഡോസിന് 150 രൂപയ്ക്കാണ് കമ്പനി കേന്ദ്ര സര്‍ക്കാരിന് വാക്‌സിന്‍ നല്‍കിയത്. ഇനി നിര്‍മ്മിക്കാനിരിക്കുന്ന പകുതിയില്‍ അധികം വാക്‌സിനും കേന്ദ്രത്തിന് തന്നെ നല്‍കുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. വാക്‌സിന്‍ വില…

Read More