കാസർഗോഡ് കള്ളാറിൽ ചീട്ടുകളി സംഘം പിടിയിൽ. മാലക്കല്ല് സ്വദേശി സുനിൽ ബേബിയുടെ നേതൃത്വത്തിലുള്ള സംഘത്തെയാണ് പിടികൂടിയത്. ഇവരിൽനിന്ന് 19,300 രൂപ പിടികൂടി. ആറംഗ സംഘത്തെയാണ് പിടികൂടിയത്. രാജപുരം പ്രിൻസിപ്പൽ എസ്ഐ പ്രദീപ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ഈ പ്രതികളെ പിടികൂടുന്നത്.
പടം വെച്ച് ചീട്ട് കളിയ്ക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് എത്തിയത്.
തുടർച്ചയായി ഈ പ്രദേശത്ത് ചീട്ടുകളി സംഘം വ്യാപകമാകുന്നു എന്നൊരു പരാതി നേരത്തെ തന്നെ ജില്ലാ പോലീസ് മേധാവിക്ക് ഉൾപ്പടെ ലഭിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് ഈ പ്രദേശത്ത് പരിശോധന കർശനമാക്കിയത്. മലയോര മേഖലകളിൽ ഓൺലൈൻ ലോട്ടറി വ്യാപാരം അതുപോലെ തന്നെ പണം വെച്ചുള്ള ചീട്ടുകൾ തുടങ്ങിയ പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ട്. അത് പോലീസ് വ്യാപകമായി നിരീക്ഷിച്ചുവരികയായിരുന്നു. ഇതിനിടയിലാണ് ആറംഗ സംഘം പിടിയിലായത്.