കൊല്ലം അഴീക്കൽ ഫിഷറീസ് ഹാർബർ അടച്ചു

കൊല്ലം അഴീക്കൽ ഫിഷറീസ് ഹാർബർ അടച്ചു. കൊവിഡ് രോഗിയുമായി പ്രാഥമിക സമ്പർക്കത്തിൽ വന്നയാൾക്ക് ഹാർബറിലായിരുന്നു ജോലി. അതിനാലാണ് ഹാർബർ താത്കാലികമായി അടച്ചത്. ജില്ലയിൽ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 16 പേർക്കാണ്. രണ്ട് പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. വിദേശത്ത് നിന്നെത്തിയ 11 പേർക്കും മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തിയ മൂന്ന് പേർക്കുമാണ് രോഗം. ഇന്ന് കൊല്ലത്ത് കൊവിഡ് സ്ഥിരീകരിച്ചത് 16 പേർക്കാണ് അവരുടെ വിവരങ്ങൾ ചുവടെ ചേർക്കുന്നു. കൊട്ടാരക്കര പുലമൺ സ്വദേശി (81), കൊല്ലം ചിതറ സ്വദേശി (61),…

Read More

ലഡാക്ക് പ്രക്ഷോഭം; സോനം വാങ് ചുക് അറസ്റ്റിൽ.

ലഡാക്കിലെ സംഘർഷത്തിൽ സാമൂഹിക പ്രവർത്തകൻ സോനം വാങ് ചുക് അറസ്റ്റിൽ. പ്രകോപന പ്രസംഗം നടത്തിയെന്ന് ചൂണ്ടിക്കാട്ടി ലഡാക് പൊലീസാണ് അറസ്റ്റ് ചെയ്തത്. ലേയിൽ വച്ചാണ് സോനം വാങ് ചുക് അറസ്റ്റിലായത്. കേന്ദ്ര അന്വേഷണ ഏജൻസികൾ സോനം വാങ് ചുകിനെതിരെ അന്വേഷണം ആരംഭിച്ചിരുന്നു. ലഡാക്കിലെ പ്രക്ഷോഭം നടന്ന് രണ്ട് ദിവസത്തിന് ശേഷം സോനം വാങ് ചുകിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. പ്രക്ഷോഭത്തിന് കാരണമായത് സോനം വാങ് ചുകിന്റെ പ്രസംഗങ്ങളാണെന്ന് ലഡാക്ക് ഭരണകൂടവും കേന്ദ്രസർക്കാരും ആരോപിച്ചിരുന്നു. സോനം വാങ് ചുകിന്റെ പ്രസംഗങ്ങളാണ്…

Read More

പിക്കപ്പ് വാൻ ഇടിച്ച് വയോധികൻ മരിച്ച സംഭവം; ഡ്രൈവർ പിടിയിൽ

ആലുവയിൽ പ്രഭാത സവാരിക്കിടെ വാഹനം ഇടിച്ചു വയോധികൻ മരിച്ച സംഭവത്തിൽ പ്രതി പിടിയിൽ. അപകടശേഷം നിർത്താതെ പോയ വാഹനം പൊലീസ് പിടികൂടി. പാഴ്‌സൽ സ്ഥാപനത്തിലെ പിക്കപ്പ് വാൻ ഓടിക്കുന്ന റാന്നി പുത്തൂർ വീട്ടിൽ എബ്രഹാം (30)ആണ് അറസ്റ്റിലായത്. വൈറ്റിലയിൽ സുഹൃത്തിന്റെ വീട്ടിൽ ഒളിവിലായിരുന്നു. ചൊവ്വാഴ്ച പുലർച്ചെ 5.15നായിരുന്നു പകടം. ആലുവ മുനിസിപ്പൽ പാർക്കിനു സമീപം താമസിക്കുന്ന തളിയത്ത് ബോബി ജോർജ് (74) പആണ് മരിച്ചത്. സംഭവത്തിനു ശേഷം ഡ്രൈവർ വാഹനത്തിൽ നിന്ന് ഇറങ്ങി റോഡിൽ വീണുകിടക്കുന്നയാളുടെ അടുത്തുചെന്നു…

Read More

വിയ്യൂർ സെൻട്രൽ ജയിലിൽ തടവുകാരൻ കഴുത്തു മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു

  തൃശ്ശൂർ വിയ്യൂർ സെൻട്രൽ ജയിലിൽ തടവുകാരൻ ആത്മഹത്യക്ക് ശ്രമിച്ചു. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട സദനാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ജയിലിൽ നിർമാണ യൂനിറ്റിലാണ് ഇയാൾ ജോലി ചെയ്യുന്നത്. മൂർച്ചയുള്ള ആയുധം കൊണ്ട് കഴുത്തു മുറിച്ചാണ് ആത്മഹത്യക്ക് ശ്രമിച്ചത്. സാരമായി പരുക്കേറ്റ സദനെ തൃശ്ശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ആത്മഹത്യാശ്രമത്തിന്റെ കാരണം വ്യക്തമല്ല.

Read More

കരിപ്പൂർ സ്വർണക്കടത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണവും; സ്വമേധയാ കേസെടുത്തു

  കരിപ്പൂർ സ്വർണക്കടത്തിൽ ക്രൈംബ്രാഞ്ച് സ്വമേധയാ കേസെടുത്തു. സ്വർണക്കടത്തും അതുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളുമാണ് ക്രൈംബ്രാഞ്ച് പരിശോധിക്കുക. മോഷണം, തട്ടിക്കൊണ്ടുപോകൽ, ഗൂഢാലോചന എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസ് സംസ്ഥാനത്ത് മുമ്പ് നടന്ന സ്വർണക്കടത്തുമായി ബന്ധപ്പെട്ട തട്ടിക്കൊണ്ടു പോകൽ, അനുബന്ധ കുറ്റകൃത്യങ്ങൾ തുടങ്ങിയവ ക്രൈംബ്രാഞ്ച് സംഘം പരിശോധിക്കും. മലപ്പുറം ക്രൈംബ്രാഞ്ച് എസ് പി കെവി സന്തോഷ് കുമാറിനാണ് അന്വേഷണ ചുമതല. തീവ്രവാദ വിരുദ്ധ സ്‌ക്വാഡും അന്വേഷണത്തിന്റെ ഭാഗമാകും.

Read More

ഡെല്‍റ്റ വകഭേദത്തിന് പിന്നാലെ ആശങ്കയായി ഡെല്‍റ്റ പ്ലസ്: കൂടുതല്‍ അപകടകാരി

ന്യൂ ഡല്‍ഹി: കോവിഡ് വൈറസിന്റെ ഡെല്‍റ്റ വകഭേദത്തിന് ജനിതകമാറ്റം. ‘ഡെല്‍റ്റ പ്ലസ്’ എന്ന പേരുള്ള പുതിയ വകഭേദം രാജ്യത്ത് കണ്ടെത്തി. നിലവിൽ കോവിഡ് രോഗികള്‍ക്ക് നല്‍കുന്ന മോണോ ക്ലോണല്‍ ആന്റി ബോഡി മിശ്രിതം ഡെല്‍റ്റ പ്ലസിനെതിരെ ഫലപ്രദമാകില്ലെന്നും ജനിതകമാറ്റം സംഭവിച്ച വൈറസ് കൂടുതൽ അപകടകരമാണെന്നുമാണ് വിദഗ്ധരുടെ അഭിപ്രായം. ജൂണ്‍ ആറ് വരെ ഏഴ് പേരിലാണ് ജനിതകമാറ്റം വന്ന വൈറസ് കണ്ടെത്തിയത്. അതിവേഗത്തിലാണ് വൈറസിന്റെ വ്യാപനമെന്ന് യു.കെ സര്‍ക്കാരിന് കീഴിലുള്ള പബ്ലിക്ക് ഹെല്‍ത്ത് ഇംഗ്ലണ്ട് എന്ന സ്ഥാപനം നടത്തിയ…

Read More

മലപ്പുറത്ത് റഗുലേറ്റർ കം ബ്രിഡ്ജ് നിർമാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് അഞ്ച് പേർക്ക് പരുക്ക്

  മലപ്പുറം വെങ്ങാട് മൂതിക്കയത്ത് റഗുലേറ്റർ കം ബ്രിഡ്ജ് നിർമാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് അഞ്ച് ഇതര സംസ്ഥാന തൊഴിലാളികൾക്ക് പരുക്കേറ്റു. കുന്തിപ്പുഴക്ക് കുറുകെ നിർമിക്കുന്ന പാലത്തിന് സമീപത്താണ് അപകടം. പുഴയോരത്ത് ഭിത്തി കെട്ടുന്നതിനായി കോൺക്രീറ്റ് ചെയ്യാനുള്ള കമ്പികൾ കെട്ടുന്നതിനിടെയാണ് മണ്ണിടിഞ്ഞത്. കാർത്തിക്, ഇന്ദ്രജിത്ത്, സരോജ്, ഉമേഷ്, ഉപേന്ദർ എന്നീ തൊഴിലാളികൾക്കാണ് പരുക്കേറ്റത്. ഇവരെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാട്ടുകാരും തൊഴിലാളികളും ചേർന്നാണ് അപകടത്തിൽപ്പെട്ടവരെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് എത്തിച്ചത്.

Read More

തുർക്കിലും ഗ്രീസിലും കാട്ടുതീ വ്യാപനം രൂക്ഷം; ആയിരക്കണക്കിന് ആളുകളെ മാറ്റിപാർപ്പിച്ചു

തുർക്കിലും ഗ്രീസിലും കാട്ടുതീ വ്യാപനം രൂക്ഷം. ഏഥൻസ് അടക്കം ഗ്രീസിലെ അഞ്ച് പ്രധാനയിടങ്ങളിൽ തീയണയ്ക്കുന്നതിനുള്ള ശ്രമം തുടരുകയാണ്.തുർക്കിയുടെ വടക്കു പടിഞ്ഞാറൻ മേഖലകളിൽ കാട്ടുതീ വ്യാപനം രൂക്ഷമാണ്.ആയിരക്കണക്കിന് ആളുകളെ മാറ്റിപാർപ്പിച്ചു. തെക്കൻ തുർക്കിയിൽ താപനില 50 ഡിഗ്രി സെൽഷ്യസ് ആയി. രാജ്യത്ത് രേഖപ്പെടുത്തുന്ന റെക്കോഡ് താപനില ആണിത്. ജൂൺ അവസാനം മുതൽ ദിവസേന നിരവധി സ്ഥലങ്ങളിൽ കാട്ടുതീ പടരുകയും രാജ്യത്ത് കനത്ത നാശനഷ്ടമുണ്ടാകുകയും ചെയ്തു. കഴിഞ്ഞ വെള്ളിയാഴ്ച പടിഞ്ഞാറൻ പ്രവിശ്യകളായ ഇസ്മിർ, ബിലെസിക് എന്നിവയെ സർക്കാർ ദുരന്തമേഖലകളായി പ്രഖ്യാപിച്ചിരുന്നു….

Read More

ഊട്ടിയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ തുറക്കുന്നു; കേരളത്തിൽനിന്നുള്ളവർക്കും പ്രവേശനം

ഗൂഡല്ലൂർ: ഊട്ടിയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക്​ തിങ്കളാഴ്ച മുതൽ സഞ്ചാരികൾക്ക്​ പ്രവേശനം നൽകുമെന്ന്​ അധികൃതർ അറിയിച്ചു. ബൊട്ടാണിക്കൽ ഗാർഡൻ, ബോട്ട്​ ഹൗസ്​, ദൊഡ്ഡബെട്ട, കുന്നൂരിലെ സിംസ്​ പാർക്ക്​ തുടങ്ങി എല്ലാ കേന്ദ്രങ്ങളിലേക്കും പ്രവേശനമുണ്ടാകും. കോവിഡ്​ മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും പ്രവേശനം. കോവിഡിനെ തുടർന്ന്​​ 2020 മാർച്ചിലാണ്​ ആദ്യമായി ഈ കേന്ദ്രങ്ങൾ അടച്ചിട്ടത്​. മാസങ്ങൾക്കുശേഷം വീണ്ടും തുറന്നെങ്കിലും കോവിഡ്​ രണ്ടാം വ്യാപനത്തെ തുടർന്ന്​ വീണ്ടും അടച്ചിട്ടു. ഇതിനിടെ സംസ്ഥാനത്തിന് അകത്തുനിന്നുള്ള സഞ്ചാരികൾക്ക് ഊട്ടിയിലേക്ക് വരാൻ​ അനുവാദം നൽകിയിരുന്നു. കേരളം, കർണാടക…

Read More