വനിതാ ക്രിക്കറ്റ് ലോകകപ്പ്: പാക്കിസ്ഥാനെ 107 റൺസിന് തകർത്ത് ഇന്ത്യ

  വനിതാ ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യക്ക് പാക്കിസ്ഥാനെതിരെ തകർപ്പൻ ജയം. 107 റൺസിനാണ് ഇന്ത്യയുടെ വിജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 7 വിക്കറ്റ് നഷ്ടത്തിൽ 244 റൺസ് എടുത്തു. മറുപടി ബാറ്റിംഗിൽ പാക്കിസ്ഥാൻ 43 ഓവറിൽ 137 റൺസിന് ഓൾ ഔട്ടായി. ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഒരു ഘട്ടത്തിൽ ആറിന് 114 റൺസ് എന്ന നിലയിൽ പതറിയ ഇന്ത്യയെ പൂജ വസ്ത്രകറും സ്‌നേഹ് റാണയും ചേർന്നുള്ള കൂട്ടുകെട്ടാണ് രക്ഷിച്ചത്. പൂജ 67 റൺസും…

Read More

തൃശൂർ ക്വാറിയിൽ വൻ സ്‌ഫോടനം

  തൃശൂർ മുള്ളൂർക്കര വാഴക്കോട് ക്വാറിയിൽ സ്‌ഫോടനം. സ്‌ഫോടക വസ്തു പൊട്ടിതെറിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ ഒരാൾ മരിച്ചു. അഞ്ച് പേർക്ക് പരുക്കേറ്റു. ഇതിൽ നാല് പേരുടെ നില ഗുരുതരാവസ്ഥയിലാണ്. പരുക്കേറ്റവരെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പരുക്കേറ്റവരിൽ ഒരാൾ ബംഗാൾ സ്വദേശിയാണെന്ന റിപ്പോർട്ടും പുറത്ത് വന്നിട്ടുണ്ട്. സ്‌ഫോടനത്തിന്റെ ആഘാതത്തിൽ സമീപത്തെ വീടുകൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഒന്നര വർഷമായി പൂട്ടി കിടക്കുന്ന കോറിയിലാണ് അപകടം നടന്നത്. മുള്ളൂർക്കര പഞ്ചായത്ത് മുൻ പ്രസിഡന്റ് സലാമിന്റേതാണ് ക്വാറി.

Read More

പ്രിയങ്ക ഗാന്ധി വയനാട്ടിൽ; മറ്റന്നാൾ മുതൽ ഒരാഴ്ചയോളം മണ്ഡലത്തിൽ ഉണ്ടാകും

പ്രിയങ്ക ഗാന്ധി മറ്റന്നാൾ മുതൽ വയനാട് മണ്ഡലത്തിൽ. നാളെ രാത്രി കോഴിക്കോട് എത്തും. ഒരാഴ്ചയോളം മണ്ഡലത്തിൽ ഉണ്ടാകും. മണ്ഡലത്തിലെ വിവിധ പരിപാടികളിൽ പങ്കെടുക്കും.അതേസമയം പ്രിയങ്ക ഗാന്ധി എംപി മുസ്‌ലിം ലീഗ് ദേശീയ ആസ്ഥാനം സന്ദര്‍ശിക്കും. ഇന്ന് വൈകിട്ട് മൂന്ന് മണിക്കാണ് വയനാട് എംപിയായ പ്രിയങ്ക ലീഗ് ദേശീയ ആസ്ഥാനത്തേക്കെത്തുക. നേരത്തെ ലീഗ് ദേശീയ ആസ്ഥാനം ഉദ്ഘാടനത്തിന് പ്രിയങ്കയെ ക്ഷണിച്ചിരുന്നുവെങ്കിലും എത്തിയിരുന്നില്ല. ഇതില്‍ ലീഗ് നേതൃത്വം അതൃപ്തി അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രിയങ്കയുടെ സന്ദര്‍ശനം. സോണിയാഗാന്ധി, പ്രിയങ്ക ഗാന്ധി,…

Read More

വിലക്ക് നീക്കി; മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്കും ഓണത്തിന് പൂക്കള്‍ വില്‍ക്കാം

തിരുവനന്തപുരം: ഓണത്തിന് മറ്റു സംസ്ഥാനങ്ങളിൽനിന്ന് പൂക്കൾ എത്തിക്കാം. കോവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിക്കണമെന്നാണ് നിർദേശം. പൂക്കൾ കൊണ്ടു വരരുതെന്ന നേരത്തെയുള്ള സർക്കാർ ഉത്തരവ് ചീഫ് സെക്രട്ടറി തിരുത്തി. മറ്റു സംസ്ഥാനങ്ങളിലെ കച്ചവടക്കാർക്കും കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് പൂക്കൾ വിൽക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും അറിയിച്ചു. പൂ കൊണ്ടു വരുന്ന കുട്ടയും മറ്റും ഉപയോഗത്തിന് ശേഷം നശിപ്പിക്കണം. ഇടകലർന്ന് കച്ചവടം നടത്തരുത്. ശാരീരിക അകലമടക്കമുള്ള നിയന്ത്രണം പാലിക്കണം. പരമാവധി കാഷ്ലെസ് സംവിധാനം ഒരുക്കണമെന്നും മുഖ്യമന്ത്രി അറിയിച്ചു. കോവിഡ് വ്യാപനത്തെ…

Read More

തൃത്താല പീഡനം: പിന്നിൽ വൻ ലഹരിമരുന്ന്, സെക്‌സ് മാഫിയയെന്ന് പോലീസ്

  തൃത്താല കറുകപുത്തൂരിൽ പെൺകുട്ടിയെ ലഹരിക്ക് അടിമയാക്കി പീഡിപ്പിച്ച സംഭവത്തിന് പിന്നിൽ വൻ ലഹരിമരുന്ന് സെക്‌സ് റാക്കറ്റ് പ്രവർത്തിച്ചിട്ടുണ്ടെന്ന് പോലീസ്. രണ്ട് വർഷത്തോളം തുടർച്ചയായി പെൺകുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്ന വെളിപ്പെടുത്തലാണ് പോലീസിനെ ഇത്തരമൊരു നിഗമനത്തിലേക്ക് എത്തിച്ചത്. മാരകമായ മയക്കുമരുന്നും പെൺകുട്ടിക്ക് നൽകിയിരുന്നു അഭിലാഷ്, നൗഫൽ എന്നീ രണ്ട് പേരെ കേസുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതികളുടെ വലയിൽ കൂടുതൽ പെൺകുട്ടികൾ വീണിട്ടുണ്ടോയെന്നും പോലീസ് പരിശോധിക്കും. കഴിഞ്ഞ ദിവസമാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മയക്കുമരുന്നിന് അടിമയാക്കി ലൈംഗികമായി പീഡിപ്പിച്ചെന്ന് മാതാവ്…

Read More

വിദ്യാരംഭം ഏറെ കരുതലോടെ; ജാഗ്രത കൈവെടിയരുതെന്ന് ആരോഗ്യ മന്ത്രി

കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ പൂജവെയ്പ്പ്, വിദ്യാരംഭം തുടങ്ങിയവയില്‍ ആള്‍ക്കൂട്ട ആഘോഷങ്ങള്‍ ഒഴിവാക്കി എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ. ആള്‍ക്കൂട്ടങ്ങളിലൂടെ കൊവിഡ് വ്യാപിക്കാനുള്ള സാധ്യത കൂടുതലാണ്. അതിനാല്‍ തന്നെ ഈ പൂജാനാളുകളില്‍ ഏറെ ജാഗ്രത വേണം. ആരില്‍ നിന്നും ആരിലേക്കും രോഗം പകരാവുന്ന അവസ്ഥയാണുള്ളത്. കുട്ടികള്‍ക്കും പ്രായമായവര്‍ക്കും കൊവിഡ് ബാധിച്ചാല്‍ പെട്ടെന്ന് ഗുരുതരാവസ്ഥയിലെത്തിക്കുമെന്നാണ് നമ്മുടെ അനുഭവം. അതിനാല്‍ തന്നെ വിദ്യാരംഭം വീടുകളില്‍ തന്നെ നടത്തുന്നതാണ് ഉചിതമെന്ന മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥന എല്ലാവരും…

Read More

വരാപ്പുഴ പീഡനക്കേസിൽ ഒളിവിലായിരുന്ന പ്രതി മഹാരാഷ്ട്രയിൽ കൊല്ലപ്പെട്ട നിലയിൽ

  വരാപ്പുഴ പീഡനക്കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന വിനോദ് കുമാർ മഹാരാഷ്ട്രയിൽ കൊല്ലപ്പെട്ട നിലയിൽ. റായ്ഗഢിലെ കാശിദ് എന്ന ഗ്രാമത്തിലെ കിണറ്റിലാണ് വിനോദ് കുമാറിന്റെ മൃതദേഹം കണ്ടത്. തല്ലിക്കൊന്ന ശേഷം കല്ലുകെട്ടി താഴ്ത്തിയ നിലയിലായിരുന്നു മൃതദേഹം പ്രദേശത്തെ ഒരു റിസോർട്ടിൽ ജോലി ചെയ്തുവരികയായിരുന്നു ഇയാൾ. സംഭവത്തിൽ രണ്ട് പേരെ മഹാരാഷ്ട്ര പോലീസ് കസ്റ്റഡിയിലെടുത്തു. ഇതിലൊരാൾക്ക് പ്രായപൂർത്തിയായിട്ടില്ല. മദ്യപാനത്തിനിടെയുണ്ടായ വാക്കുതർക്കത്തിനൊടുവിലാണ് കൊലപാതകം നടന്നതെന്ന് പോലീസ് പറയുന്നു.

Read More

സംസ്ഥാനത്ത് ഇന്ന് 9931 പേർക്ക് കൊവിഡ്, 58 മരണം; 13,206 പേർക്ക് രോഗമുക്തി

  സംസ്ഥാനത്ത് ഇന്ന് 9,931 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1615, കോഴിക്കോട് 1022, തൃശൂർ 996, എറണാകുളം 921, പാലക്കാട് 846, കൊല്ലം 802, തിരുവനന്തപുരം 700, കണ്ണൂർ 653, കാസർഗോഡ് 646, ആലപ്പുഴ 613, കോട്ടയം 484, വയനാട് 247, പത്തനംതിട്ട 239, ഇടുക്കി 147 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 89,654 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.08 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ…

Read More

കോവിഡ് വാക്‌സിന്‍: പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയെന്ന് റഷ്യന്‍ യൂണിവേഴ്‌സിറ്റി

മോസ്കോ: ലോകത്തെ ആദ്യ കൊറോണ വൈറസ് വാക്സിന്റെ ക്ലിനിക്കൽ പരീക്ഷണങ്ങൾ വിജയകരമായി പൂർത്തിയാക്കിയതായി റഷ്യൻ യൂണിവേഴ്സിറ്റി. സെചെനോവ് ഫസ്റ്റ് മോസ്കോ സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്സിറ്റിയിലാണ് വാക്സിൻ പരീക്ഷണം നടന്നത്. ട്രാൻസ്ലേഷണൽ മെഡിസിൻ ആൻഡ് ബയോടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ വദിം തർസോവ് ആണ് ഇക്കാര്യം അറിയിച്ചതെന്ന് എഎൻഐ വാർത്താ ഏജൻസി റിപ്പോർട്ടുചെയ്തു. പരീക്ഷണത്തിന് വിധേയരായ വോളന്റിയർമാരുടെ ആദ്യസംഘത്തെ ബുധനാഴ്ച ഡിസ്ചാർജ് ചെയ്യും. രണ്ടാമത്തെ സംഘം ജൂലായ് 20 ന് ആശുപത്രിവിടുമെന്നും അധികൃതർ പറഞ്ഞു. വാക്സിന്റെ ക്ലിനിക്കൽ പരീക്ഷണം ജൂൺ 18നാണ്…

Read More

ഹിമാചല്‍ പ്രദേശിലെ കിന്നോറില്‍ വീണ്ടും മണ്ണിടിച്ചില്‍; രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവച്ചു

ന്യൂഡല്‍ഹി: മണ്ണിടിച്ചിലിനെ തുടര്‍ന്ന് 14 പേര്‍ മരണപ്പെടുകയും 40ഓളം പേരെ കാണാതാവുകയും ചെയ്ത ഹിമാചല്‍ പ്രദേശിലെ കിന്നോറില്‍ മണ്ണിടിച്ചില്‍ ആവര്‍ത്തിച്ചതോടെ രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവച്ചു. ഐടിബിപി, ദേശീയ ദുരന്തനിവാരണ സേന, പൊലീസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചിരുന്നത്. എന്നാല്‍ പ്രദേശത്ത് വീണ്ടും മണ്ണിടിച്ചിലുണ്ടാവുകയായിരുന്നു. ഇതോടെയാണ് രക്ഷാപ്രവര്‍ത്തനം താല്‍ക്കിലികമായി നിര്‍ത്തിവച്ചത്. നൂര്‍പൂരില്‍ നിന്നും എന്‍ഡിആര്‍എഫിന്റെ 31 അംഗ സംഘം കൂടി രക്ഷ പ്രവര്‍ത്തനത്തില്‍ പങ്കുചേര്‍ന്നിരുന്നു. ചുരം പാതയില്‍ വാഹനങ്ങള്‍ക്കുമേല്‍ മണ്ണിടിഞ്ഞ് വീണാണ് ദുരന്തമുണ്ടായത്. 14 പേരുടെ മൃതദേഹങ്ങള്‍ ഇതുവരെ കണ്ടത്തി….

Read More