വട്ടിയൂർക്കാവിലെ യുഡിഎഫ് സ്ഥാനാർഥി വീണ എസ് നായരുടെ പോസ്റ്ററുകൾ ആക്രി കടയിൽ കൊണ്ടുപോയി തൂക്കിവിറ്റ കോൺഗ്രസ് പ്രവർത്തകനെതിരെ നടപടി. കുറവൻകോണം മണ്ഡലം കോൺഗ്രസ് ട്രഷറർ വി ബാലുവിനെയാണ് കുറ്റക്കാരനെന്ന് കണ്ടെത്തിയത്. ഇയാളെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി
സംഭവം അന്വേഷിക്കാൻ ഡിസിസി നിയോഗിച്ച സമിതി ഇയാൾ കുറ്റക്കാരനെന്ന് കണ്ടെത്തുകയായിരുന്നു. സംഭവത്തെ കുറിച്ച് കൂടുതൽ അന്വേഷണം നടത്തുമെന്നും ബൂത്ത്, വാർഡ് കമ്മിറ്റികളോട് വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഡിസിസി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ അറിയിച്ചു.