ട്രെയിലർ റിലീസ് ചെയ്തത് പ്രേക്ഷകർ; ധനുഷിന്റെ ‘മാരൻ’ ഒടിടിയിൽ
പ്രേക്ഷകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ധനുഷ്- കാർത്തിക് നരേൻ ചിത്രം മാരന്റെ ട്രൈലർ എത്തി. ട്വിറ്റർ അൺ ലോക്ക് ഫീച്ചറിലൂടെ ആദ്യമായി ട്രെയിലർ പങ്കുവയ്ക്കുന്ന തമിഴ് ചിത്രമായി മാരൻ മാറിയെന്നാണ് അണിയറ പ്രവർത്തകർ അവകാശപ്പെടുന്നത്. സെലിബ്രിറ്റികൾ റിലീസ് ചെയ്യുക എന്ന പതിവിന് വിപരീദമായി പ്രേക്ഷകർക്കും ട്രെയിലർ പുറത്തുവിടാനുള്ള അവസരം ഇതിലൂടെ അണിയറ പ്രവർത്തകർ ഒരുക്കി. മാർച്ച് 11ന് ഡിസ്നി-ഹോട്ട് സ്റ്റാറിലൂടെ ചിത്രം പ്രേക്ഷകരിലേക്കെത്തും. മാധ്യമപ്രവർത്തകനായാണ് ചിത്രത്തിൽ ധനുഷ് എത്തുന്നത്. സത്യ ജ്യോതി ഫിലിംസിന്റെ ബാനറൽ സെന്തിൽ ത്യാഗരാജൻ, അർജുൻ…