Headlines

കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന സുൽത്താൻ ബത്തേരി കെ.എസ് ആർ ടി സി ഡിപ്പോയിലെ കണ്ടക്ടർ മരിച്ചു

കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന സുൽത്താൻ ബത്തേരി കെ.എസ് ആർ ടി സി ഡിപ്പോയിലെ കണ്ടക്ടർ മരിച്ചു. കോട്ടയം മുരുക്കുംവയൽ കരുംനിലം കല്ലുക്കുന്നേൽ വീട്ടിൽ കെ. ആർ രഞ്ജിത്ത് (30) ആണ് മരിച്ചത്. ഇക്കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് 7 മണിയോടെ സുൽത്താൻ ബത്തേരി കെ എസ് ആർ ടി സി ഡിപ്പോയ്ക്ക് മുന്നിൽ ബത്തേരി – പുൽപ്പളളി റോഡിൽ വെച്ചാണ് രഞ്ജിത്തിനെ കാറിടിച്ച് തെറിപ്പിച്ചത്. ഡ്യൂട്ടി കഴിഞ്ഞ് ക്വാട്ടേഴ്സിലേക്ക് മടങ്ങുന്നതിന്നിടെ സാധനം വാങ്ങാൻ കടയിലേക്ക് പോകുമ്പോഴാണ് അപകടം സംഭവിച്ചത്….

Read More

പ്രീമിയം പെട്രോള്‍ സെഞ്ചുറിയടിച്ചു; ഒരു ലിറ്റര്‍ 100.20 രൂപ

കോഴിക്കോട്: മുടക്കമില്ലാതെ കുതിച്ച് ഇന്ധനവില വർധന. തിരുവനന്തപുരത്ത് പ്രീമിയം പെട്രോളിന് നൂറുരൂപ കടന്നു. 100.20 രൂപയാണ് ഒരു ലിറ്റർ പ്രീമിയം പെട്രോളിന് തിരുവനന്തപുരത്ത് വില. വയനാട് ബത്തേരിയിൽ എക്സ്ട്രാ പ്രീമിയം പെട്രോളിന് വില 100.24 ആയി. അടിമാലിയിൽ എക്സ്ട്രാ പ്രീമിയം പെട്രോളിന് വില 100.40 രൂപയായി. അതേസമയം സാധാരണ പെട്രോളിനും ഡീസലിനും ലിറ്ററിന് 28 പൈസ വീതം വർധിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 97.38 രൂപയും ഡീസൽ സലിറ്ററിന് 92.31 രൂപയുമെത്തി. കൊച്ചിയിൽ പെട്രോളിന് 95.43…

Read More

കൊവിഡ് ആദ്യ വാക്സിന്‍ നാളെ; രജിസ്റ്റര്‍ ചെയ്യുന്നത് റഷ്യ വികസിപ്പിച്ച വാക്സിന്‍

ന്യൂഡല്‍ഹി: കൊറോണ വൈറസ് പ്രതിരോധത്തിനെതിരായ ആദ്യ വാക്സിന്‍ നാളെ പുറത്തിറക്കും. എന്നാല്‍, ഈ വാക്സിന്‍ ഫലിച്ചില്ലെങ്കില്‍ വൈറസിന്റെ തീവ്രത വര്‍ധിച്ചേക്കുമെന്നാണ് റഷ്യയിലെ പ്രമുഖ വൈറോളജിസ്റ്റ്. ചില പ്രത്യേക ആന്‍റിബോഡികളുടെ സാന്നിധ്യം രോഗതീവ്രത വര്‍ധിപ്പിച്ചേക്കാമെന്നും വാക്സിന്‍ ഏതു തരത്തിലുള്ള ആന്‍റിബോഡികളെയാണ് ഉത്പാദിപ്പിക്കുകയെന്നത് അറിഞ്ഞിരിക്കണമെന്നും നിര്‍ദേശമുണ്ട്. ധൃതിപിടിച്ച് കാര്യങ്ങള്‍ ചെയ്യുന്നതിലും പകരം പൂര്‍ണമായി നടപടി ക്രമങ്ങള്‍ പാലിച്ചുവേണം വാക്സിന്‍ പുറത്തിറക്കാന്‍ എന്നാണ് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് നാളെ വാക്സിന്‍ രജിസ്റ്റര്‍ ചെയ്യുമെന്ന് റഷ്യ അറിയിച്ചിരിക്കുന്നത് കൊറോണ…

Read More

കർഷകരുടെ മുന്നിൽ കേന്ദ്രത്തിന്റെ ധാർഷ്ട്യം കീഴടങ്ങിയെന്ന് രാഹുൽ ഗാന്ധി

  കർഷകരുടെ മുന്നിൽ കേന്ദ്രത്തിന്റെ ധാർഷ്ട്യം കീഴടങ്ങിയെന്ന് രാഹുൽ ഗാന്ധി കർഷകരുടെ സമരത്തിന് മുൻപിൽ കേന്ദ്രത്തിന്റെ ധാർഷ്ട്യം കീഴടങ്ങിയെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കർഷകർക്കുമുൻപിൽ അഹങ്കാരം അടിയറവു വെക്കേണ്ടി വന്നു. ‘രാജ്യത്തെ കർഷകർ അവരുടെ സത്യാഗ്രഹത്തിലൂടെ അഹങ്കാരത്തെ പരാജയപ്പെടുത്തി. ജയ് ഹിന്ദ്, ജയ് ഹിന്ദ് കാ കിസാൻ,’ രാഹുൽ പറഞ്ഞു. എന്റെ വാക്കുകൾ നിങ്ങൾ കുറിച്ചിട്ടോളൂ, ഈ കർഷകവിരുദ്ധ നിയമം സർക്കാരിന് പിൻവലിക്കേണ്ടി വരും എന്ന് പറഞ്ഞുകൊണ്ട് കഴിഞ്ഞ ജനുവരിയിൽ പങ്കുവെച്ച പോസ്റ്റ് റീഷെയർ ചെയ്താണ്…

Read More

ലഖിംപൂർ കർഷക കൂട്ടക്കൊല; യു.പി സർക്കാരിന് സുപ്രീംകോടതി നോട്ടീസ്

ലഖിംപൂര്‍ ഖേരി കര്‍ശക കൂട്ടക്കൊല കേസില്‍ ഉത്തര്‍ പ്രദേശ് സര്‍ക്കാരിന് നോട്ടീസ് അയച്ച് സുപ്രീം കോടതി. കേസിലെ പ്രതി ആശിഷ് മിശ്രയ്ക്ക് അലഹബാദ് ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെ ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് കൊല്ലപ്പെട്ട കര്‍ഷകരുടെ കുടുംബങ്ങള്‍ കോടതിയെ സമീപിച്ചത്. ചീഫ് ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. സാക്ഷിക്ക് നേരെയുണ്ടായ ആക്രമണം ശ്രദ്ധയില്‍പ്പെട്ട ബെഞ്ച് കേസിലെ സാക്ഷികളുടെ സംരക്ഷണം ഉറപ്പാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാനും സംസ്ഥാന സര്‍ക്കാരിനോട്…

Read More

കരിപ്പൂർ സ്വർണക്കടത്ത് കേസ്: അർജുൻ ആയങ്കിയുടെ ജാമ്യാപേക്ഷ കോടതി തള്ളി

കരിപ്പൂർ സ്വർണ്ണക്കടത്ത് കേസിൽ അർജുൻ ആയങ്കിയ്ക്ക് ജാമ്യമില്ല. കൊച്ചിയിലെ പ്രത്യേക സാമ്പത്തിക കുറ്റാന്വേഷണ കോടതിയാണ് അർജുൻ ആയങ്കിയുടെ ജാമ്യാപേക്ഷ തള്ളിയത്. അതേസമയം കേസിലെ മൂന്നാം പ്രതി അജ്മലിന് കോടതി ജാമ്യം അനുവദിച്ചു. സ്വർണ്ണക്കടത്ത് കേസിൽ സുപ്രധാന പങ്ക് അർജുൻ ആയങ്കിയ്ക്ക് ഉള്ളതിനാൽ ജാമ്യം നൽകരുതെന്ന് നേരത്തെ തന്നെ കസ്റ്റംസ് കോടതിയെ അറിയിച്ചിരുന്നു. നിലവിൽ ആയങ്കിയ്ക്ക് ജാമ്യം നൽകി കഴിഞ്ഞാൽ തുടർന്നുള്ള കേസന്വേഷണത്തെ ബാധിക്കുമെന്നും കസ്റ്റംസ് കോടതിയെ അറിയിച്ചിരുന്നു.

Read More

വയനാട് ജില്ലയിലെ വരള്‍ച്ചാ മുന്നൊരുക്കം: താത്ക്കാലിക തടയണകള്‍ നിര്‍മ്മിക്കാന്‍ നിര്‍ദ്ദേശം; മെയ് വരെ കുഴല്‍ കിണര്‍ നിര്‍മ്മാണം അനുവദിക്കില്ല

വേനലില്‍ വരള്‍ച്ച നേരിടുന്നതിനുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായി ജില്ലയിലെ തോടുകളിലും അരുവികളിലും മറ്റ് ജലാശയങ്ങളിലും പരമാവധി താത്ക്കാലിക തടയണകള്‍ നിര്‍മ്മിക്കാന്‍ ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ളയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തിയും കര്‍ഷകരുടെയും പാടശേഖര സമിതികളുടെയും സഹായത്തോടെയും ഇവയുടെ നിര്‍വ്വഹണം എത്രയും വേഗം പൂര്‍ത്തിയാക്കാന്‍ തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ക്ക് വീഡിയോ കോണ്‍ഫ്രന്‍സ് മുഖേന ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. ചെക്ഡാമുകളിലും താത്ക്കാലിക തടയണകളിലും പരമാവധി വെള്ളം സംഭരിക്കുന്നത് സമീപത്തെ കിണറുകളില്‍ ജലവിതാനം നിലനിര്‍ത്താന്‍ സഹായിക്കും….

Read More

കൊവിഡ് വ്യാപനം വീണ്ടും വർധിക്കുന്നു; 24 മണിക്കൂറിനിടെ 23,285 പേർക്ക് കൂടി കൊവിഡ്

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 23,285 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ രണ്ടര മാസത്തിന് ശേഷം തുടർച്ചയായ രണ്ടാം ദിവസമാണ് പ്രതിദിന വർധനവ് 20,000 കടക്കുന്നത്. 117 പേർ ഇന്നലെ കൊവിഡ് ബാധിച്ച് മരിച്ചു. രാജ്യത്ത് ഇതിനോടകം 1,13,08,846 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 1,58,306 പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടു ഇന്നലെ 15,157 പേർ രോഗമുക്തി നേടി. 1,09,53,303 പേർ ഇതുവരെ രോഗമുക്തരായിട്ടുണ്ട്. നിലവിൽ 1,97,237 പേരാണ് ചികിത്സയിൽ കഴിയുന്നത്. അതേസമയം 2,61,64,920 പേർക്ക് ഇതുവരെ…

Read More

പ്രണയാഭ്യർഥന നിരസിച്ചതിന് വിദ്യാർഥിനിയെ കുത്തിപ്പരിക്കേൽപ്പിച്ചു; തെളിവെടുപ്പ് ഇന്ന്

വയനാട് ലക്കിടിയിൽ പ്രണയാഭ്യർഥന നിരസിച്ചതിന് കോളജ് വിദ്യാർഥിനിയെ കുത്തിപ്പരിക്കേൽപ്പിച്ച പ്രതിയെ ഇന്ന് തെളിവെടുപ്പിനെത്തിക്കും. പാലക്കാട് മണ്ണാർക്കാട് സ്വദേശിയായ ദീപുവിനെ ലക്കിടി ഓറിയന്‍റൽ കോളജ് പരിസരത്താണെത്തിക്കുക. തെളിവെടുപ്പ് പൂർത്തിയാക്കി പ്രതിയെ കോടതിയിൽ ഹാജരാക്കും. ദീപുവിന്‍റെ കൂടെയുണ്ടായിരുന്ന ബന്ധു ജിഷ്ണുവിനെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ദീപു പെൺകുട്ടിയെ ആക്രമിക്കാൻ ലക്ഷ്യമിട്ട് വന്നതാണെന്ന് അറിയില്ലായിരുന്നുവെന്നാണ് ജിഷ്ണുവിന്‍റെ മൊഴി. ഇയാളെ കൂടുതൽ ചോദ്യം ചെയ്തതിന് ശേഷമായിരിക്കും അറസ്റ്റ് രേഖപ്പെടുത്തുക. ആക്രമണത്തിന് ഇരയായ പുൽപ്പള്ളി സ്വദേശിയായ വിദ്യാർ‍ഥിനി വയനാട്ടിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. മുഖത്ത്…

Read More

സംസ്ഥാനത്ത് ഇന്ന് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത് 23 മരണങ്ങളാണ്

23 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം തമ്പാനൂര്‍ സ്വദേശിനി വസന്ത (68), പള്ളിച്ചല്‍ സ്വദേശി മുരളി (55), ശ്രീകണ്‌ഠേശ്വരം സ്വദേശി നടരാജ സുന്ദരം (91), നെടുമങ്ങാട് സ്വദേശി ശശിധരന്‍ നായര്‍ (77), വള്ളക്കടവ് സ്വദേശി അബു താഹിര്‍ (68), പേയാട് സ്വദേശി പദ്മകുമാര്‍ (49), ആലപ്പുഴ മേല്‍പ്പാല്‍ സ്വദേശിനി തങ്കമ്മ വര്‍ഗീസ് (75), മാവേലിക്കര സ്വദേശിനി ശാരി രാജന്‍ (47), ആലപ്പുഴ സ്വദേശിനി പി. ഓമന (63), പത്തനംതിട്ട തിരുവല്ല സ്വദേശി ശശിധരന്‍ (65),…

Read More