മുഖ്യമന്ത്രിക്ക് മയത്തിൽ പെരുമാറിക്കൂടേ; വ്യാപാരികൾക്ക് പൂർണപിന്തുണയെന്ന് കെ സുധാകരൻ
സമരം ചെയ്യുന്ന വ്യാപാരികൾക്ക് കോൺഗ്രസ് പൂർണ പിന്തുണ പ്രഖ്യാപിക്കുന്നതായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ജീവിതം വഴിമുട്ടിയ കച്ചവടക്കാരോട് മുഖ്യമന്ത്രിക്ക് മയത്തിൽ പെരുമാറിക്കൂടേയെന്നും സുധാകരൻ ചോദിച്ചു. വ്യാപാരികളുടെ പ്രശ്‌നങ്ങളും ബുദ്ധിമുട്ടുകളും കേൾക്കുകയും പരിഹാരം നൽകുകയും വേണം. സംസ്ഥാനം ഭരിക്കുന്ന സർക്കാരിനോടല്ലാതെ പിന്നാരോടാണ് അവർ പറയുക. കച്ചവടക സ്ഥാപനങ്ങൾ നിലനിൽപ്പിന്റെ അവസാന പടിയിലെത്തിയപ്പോഴാണ് പോലീസ് അനുവദിച്ചില്ലെങ്കിലും തങ്ങൾ തുറക്കുമെന്ന് പ്രഖ്യാപിച്ചത്. അവരോട് യുദ്ധം ചെയ്യാനല്ല സർക്കാർ പോകേണ്ടത്. അവരുടെ പ്രശ്‌നങ്ങൾ കേൾക്കാനുള്ള ക്രിയാത്മക ചർച്ചയാണ് വേണ്ടത്. ജനാധിപത്യ…