സ്വർണവിലയിൽ നേരിയ വർധനവ്; പവന് 80 രൂപ ഉയർന്നു

സംസ്ഥാനത്ത് തിങ്കളാഴ്ചയും സ്വർണവിലയിൽ നേരിയ വർധനവ്. പവന് 80 രൂപയാണ് ഉയർന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 37,520 രൂപയായി. ഗ്രാമിന് 4690 രൂപയാണ് വില.   ആഗോളവിപണിയിലും സ്വർണവില സ്ഥിരതയാർജിച്ചു. ഔൺസിന് 1900 ഡോളർ എന്ന നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. ഈ വർഷം ഇതുവരെ ആഗോളവിലയിൽ 25 ശതമാനമാണ് സ്വർണത്തിന് ഉയർന്നത്.

Read More

രാജ്യത്തെ കോവിഡ് മരണം 32,000 കവിഞ്ഞു; രോഗ ബാധിതരുടെ എണ്ണം 13.50 ലക്ഷം കടന്നു

രാജ്യത്തെ കോവിഡ് രോഗ ബാധിതരുടെ എണ്ണം 13.50 ലക്ഷം കടന്നു. മരണം 32,000 കവിഞ്ഞു. സംസ്ഥാനങ്ങൾ പുറത്തുവിട്ട കണക്കുകൾ പ്രകാരം 50,000 ത്തിന് അടുത്താണ് പുതിയ കേസുകൾ. പ്രതിദിന മരണം 800 ന് അടുത്തെത്തി. പതിനായിരത്തിനടുത്താണ് മഹാരാഷ്ട്രയിൽ പ്രതിദിന രോഗബാധിതർ. മരണം 300 നടുത്തും. പുതിയ കേസുകളുടെ 65.87 ശതമാനവും മഹാരാഷ്ട്ര, ആന്ധ്ര, തമിഴ്നാട്, കർണാടക, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിൽ നിന്നാണ്. 63.54% ആണ് രോഗ മുക്തി നിരക്ക്. മരണനിരക്ക് 2.35 ശതമാനമായി കുറഞ്ഞതോടെ ലോകത്തിലെ ഏറ്റവും കുറഞ്ഞ…

Read More

രണ്ടാം തരംഗം തീരും മുൻപേ കേരളത്തില്‍ കൊവിഡ് കേസുകള്‍ കൂടാന്‍ സാധ്യത; മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ധര്‍

തിരുവനന്തപുരം: കൊവിഡ് രണ്ടാംതരംഗം അവസാനിക്കും മുൻപ് തന്നെ കേരളത്തിൽ കൊവിഡ് കേസുകൾ വീണ്ടും കൂടാൻ സാധ്യതയെന്ന മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ദർ.  ഡെൽറ്റപ്ലസ്  വകഭേദം സ്ഥിരീകരിച്ച സാഹചര്യത്തിൽ കൂടുതൽ ജാഗ്രത പാലിക്കണമെന്നാണ് നിർദേശം. ഡെൽറ്റ പ്ലസ് അടക്കം വ്യാപനശേഷി കൂടിയ വൈറസുകളെക്കുറിച്ച് സംസ്ഥാനം പഠനം തുടങ്ങിയെങ്കിലും സമഗ്രമായി സാംപിളുകൾ ലഭിക്കാത്തത് തിരിച്ചടിയാവുകയാണ്. വ്യാപനം കൂടിയ മേഖലകളിൽ പത്ത് മടങ്ങുവരെ പരിശോധന നടത്തിയിട്ടും തുടർച്ചയായ അഞ്ച് ദിവസവും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ന് മുകളിൽ തന്നെയാണ്. കൊവിഡ് രണ്ടാംതരംഗം അവസാനിക്കുകയാണെന്ന…

Read More

ആന്ധ്രാപ്രദേശിൽ സഹോദരങ്ങളായ കുട്ടികളെ യുവാവ് തലയ്ക്കടിച്ചു കൊലപ്പെടുത്തി

  ആന്ധ്രാപ്രദേശിലെ ഗുണ്ടൂരിൽ സഹോദരങ്ങളായ ആൺകുട്ടികളെ യുവാവ് ക്രൂരമായി മർദിച്ചു കൊന്നു. കോടേശ്വര റാവു-ഉമാദേവി ദമ്പതിമാരുടെ മക്കളായ പാർഥിവ് സഹസ്വതി(7), രോഹൻ അശ്വിൻ(10) എന്നിവരാണ് കൊല്ലപ്പെട്ടത്. ഉമാദേവിയുടെ സഹോദരി ഭർത്താവായ ശ്രീനിവാസാണ് കുട്ടികളെ അടിച്ചു കൊന്നത്. തടിക്കഷ്ണം ഉപയോഗിച്ചാണ് ശ്രീനിവാസ് കുട്ടികളെ രണ്ട് പേരെയും തലയ്ക്കടിച്ചത്. മർദനമേറ്റ കുട്ടികൾ ചോരയൊലിപ്പിച്ച് തളർന്നുവീണതോടെയാണ് ഇയാൾ അക്രമം അവസാനിപ്പിച്ചത്. ഇയാൾ തന്നെയാണ് കുട്ടികളെ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ ഏഴ് വയസ്സുകാരൻ പാർഥിവ് വീട്ടിൽ നിന്നു തന്നെ മരിച്ചിരുന്നു. രോഹൻ ആശുപത്രിയിലെത്തിയതിന്…

Read More

അഴിമതിയുടെ രേഖകള്‍ കൈവശമുണ്ട്; ഉമ്മന്‍ ചാണ്ടി അഴിമതിക്കാരെ സംരക്ഷിക്കുന്നയാളാണ്: ഗണേഷ് കുമാര്‍

തിരുവനന്തപുരം : മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയ്‌ക്കെതിരെയും, മുന്‍ മന്ത്രി ഇബ്രാഹിം കുഞ്ഞിനെതിരെയും വിമര്‍ശനവുമായി കെ ബി ഗണേഷ് കുമാര്‍. ഉമ്മന്‍ ചാണ്ടി അഴിമതിക്കാരെ സംരക്ഷിക്കുന്നയാളാണെന്ന് ഗണേഷ് കുമാര്‍ കുറ്റപ്പെടുത്തി. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അഴിമതിയുടെ വലിയ രേഖകള്‍ തന്റെ കൈവശമുണ്ടെന്നും, വിവരങ്ങള്‍ അന്നത്തെ മുഖ്യമന്ത്രിയായ ഉമ്മന്‍ ചാണ്ടിയെ അറിയിച്ചിട്ടും നടപടി സ്വീകരിച്ചില്ലെന്നും ഗണേഷ് കുമാര്‍ കുറ്റപ്പെടുത്തി. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് വികസന വിഷയം ചര്‍ച്ച ചെയ്യാന്‍ പോയ തന്നെ ഇബ്രാഹിം കുഞ്ഞ് അപമാനിച്ചുവെന്നും…

Read More

കാണാതായ ഇന്തോനേഷ്യൻ വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയതായി അധികൃതർ

ശനിയാഴ്ച പറന്നുയർന്നതിന് പിന്നാലെ അപ്രത്യക്ഷമായ ഇന്തോനേഷ്യൻ വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയതായി അധികൃതർ. രണ്ട് മൃതദേഹങ്ങൾ ജക്കാർത്ത തീരത്ത് നിന്നും ലഭിച്ചു. വിമാനം തകർന്നുവീണതാണെന്ന് ഇന്തോനേഷ്യൻ സർക്കാർ സ്ഥിരീകരിച്ചു 56 യാത്രക്കാരും ജീവനക്കാരും ഉൾപ്പെടെ 62 പേരുമായി പറന്നുയർന്ന എയർ ഫ്‌ളൈറ്റ് 182 വിമാനമാണ് ഇന്നലെ കാണാതായത്. ടേക്ക് ഓഫിന് നാല് മിനിറ്റിന് ശേഷം വിമാനവുമായി ആശയവിനിമയം നഷ്ടപ്പെടുകയായിരുന്നു

Read More

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വടക്കന്‍ കേരളത്തിലും മലയോര മേഖലകളിലും മഴ കനത്തേക്കും. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കേരള കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ മീന്‍പിടുത്തത്തിന് വിലക്ക് ഏര്‍പ്പെടുത്തി. അതേസമയം, ഉത്തരേന്ത്യയില്‍ മഴക്കെടുതി തുടരുകയാണ്. മധ്യപ്രദേശിലെ ചത്തര്‍പൂരില്‍ വന്‍ നാശനഷ്ടം. ധാസന്‍ നദി അപകടനിലക്ക് മുകളില്‍ ഒഴുകുന്നു. എട്ട് ഗ്രാമങ്ങളില്‍ ഒറ്റപ്പെട്ടു. മേഖലയില്‍ വ്യാപക കൃഷിനാശം. നിരവധി വാഹനങ്ങള്‍ ഒഴുക്കില്‍…

Read More

ലാവ്‌ലിൻ കേസ് ദസറ അവധിക്ക് ശേഷം നവംബർ 5ന് സുപ്രീം കോടതി പരിഗണിക്കും

ലാവ്‌ലിൻ കേസ് നവംബർ അഞ്ചിന് സുപ്രീം കോടതി പരിഗണിക്കും. സിബിഐയുടെ ആവശ്യപ്രകാരമാണ് കേസ് രണ്ടാഴ്ചത്തേക്ക് നീട്ടിവെക്കുന്നത്. ദസറ അവധിക്ക് ശേഷം പരിഗണിക്കാനാണ് കേസ് സുപ്രീം കോടതി മാറ്റിവെച്ചത്. കേസിൽ ശക്തമായ വാദവുമായി വരാൻ സുപ്രീം കോടതി സിബിഐയോട് നിർദേശിച്ചിരുന്നു. രണ്ട് കോടതികൾ നേരത്തെ പിണറായി വിജയൻ അടക്കമുള്ളവരെ വെറുതെവിട്ടതും സുപ്രീം കോടതി ഓർമിപ്പിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട നോട്ട് സമർപ്പിക്കാൻ കോടതി നിർദേശിച്ചിരുന്നു. ഇതിനാണ് സിബിഐ രണ്ടാഴ്ചത്തെ സാവകാശം തേടിയത്. ഹരീഷ് സാൽവെയാണ് കഴിഞ്ഞ ദിവസം പിണറായി വിജയന്…

Read More

ഇന്ന് 7649 പേർക്ക് രോഗമുക്തി; സംസ്ഥാനത്ത് ഇനി ചികിത്സയിൽ 96,585 പേർ

രോഗം സ്ഥിരീകരിച്ച് 7649 ചികിത്സയിലായിരുന്ന പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 941, കൊല്ലം 529, പത്തനംതിട്ട 106, ആലപ്പുഴ 869, കോട്ടയം 299, ഇടുക്കി 91, എറണാകുളം 1116, തൃശൂർ 483, പാലക്കാട് 419, മലപ്പുറം 1052, കോഴിക്കോട് 733, വയനാട് 133, കണ്ണൂർ 537, കാസർഗോഡ് 341 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 96,585 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 2,94,910 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി….

Read More

ഓപറേഷൻ പി ഹണ്ട്: ഐടി പ്രൊഫഷണലുകൾ അടക്കം 10 പേർ അറസ്റ്റിൽ; 161 കേസ് രജിസ്റ്റർ ചെയ്തു

  കുട്ടികൾക്കെതിരായ ലൈംഗികാതിക്രമം തടയുന്നതിന്റെ ഭാഗമായുള്ള ഓപറേഷൻ പി ഹണ്ട് റെയ്ഡിൽ ഐടി പ്രൊഫഷണലുകളും ഉയർന്ന ഉദ്യോഗസ്ഥരുമടക്കം 10 പേർ അറസ്റ്റിൽ. ഞായറാഴ്ച രാവിലെ മുതൽ സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയിൽ 161 കേസുകൾ രജിസ്റ്റർ ചെയ്തു. വിവിധ ജില്ലകളിലായി 410 കേന്ദ്രങ്ങളിലാണ് പരിശോധന നടത്തിയത് അഞ്ച് വയസ്സിനും പതിനാറ് വയസ്സിനും ഇടയിൽ പ്രായമുള്ള കേരളത്തിലെ കുട്ടികളുടെ നഗ്ന ചിത്രങ്ങളടക്കം പ്രചരിപ്പിച്ചതായി പോലീസ് കണ്ടെത്തി. മൊബൈൽ ഫോൺ, ലാപ് ടോപ്പുകൾ അടക്കം 186 ഉപകരണങ്ങൾ അന്വേഷണ സംഘം…

Read More