ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടു; സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത

ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദം രൂപപ്പെട്ടു. അടുത്ത 12 മണിക്കൂറിനുള്ളിൽ ന്യൂനമർദം കൂടുതൽ ശക്തിപ്രാപിച്ച് പടിഞ്ഞാറ് വടക്കുപടിഞ്ഞാറ് ദിശയിൽ നീങ്ങി ഒഡീഷയിലേക്ക് പോകാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം. സെപ്റ്റംബർ മാസത്തിൽ ബംഗാൾ ഉൾക്കടലിൽ രൂപപ്പെടുന്ന നാലാമത്തെ ന്യൂനമർദമാണിത് കേരളത്തിൽ ന്യൂനമർദത്തിന്റെ സ്വാധീനഫലമായി 25 മുതൽ 28 വരെ മഴ സജീവമാകാൻ സാധ്യതയുണ്ട്. മധ്യ, തെക്കൻ ജില്ലകളിലാണ് കൂടുതൽ മഴയ്ക്ക് സാധ്യത. സെപ്റ്റംബർ 27, 28 തീയതികളിൽ കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. കേരളാ, ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ…

Read More

ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ്: എന്‍ഡിഎ സ്ഥാനാര്‍ഥി സിപി രാധാകൃഷ്ണന്‍ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു

ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിനായി എന്‍ഡിഎ സ്ഥാനാര്‍ഥി സിപി രാധാകൃഷ്ണന്‍ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത്ഷാ, പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് എന്നിവരടക്കം എന്‍ഡിഎയുടെ 160ഓളം പാര്‍ലമെന്റ് അംഗങ്ങള്‍ പ്രകടനമായി എത്തിയാണ് വരണാധികാരി രാജ്യസഭാ സെക്രട്ടറി ജനറല്‍ പിസി മോദിക്ക് മുന്നില്‍ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചത്. 20 പ്രൊപ്പോസര്‍മാരുടെയും 20 സെക്കന്‍ഡര്‍മാരുടെയും ഒപ്പുകളുള്ള, നാല് സെറ്റ് നാമനിര്‍ദ്ദേശ പത്രികകള്‍ ആണ് സമര്‍പ്പിച്ചത്. ആദ്യ സെറ്റ് നാമനിര്‍ദ്ദേശ പത്രികയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് മുഖ്യനിര്‍ദ്ദേശകനായി ഒപ്പ് വച്ചിരിക്കുന്നത്. ഇന്ത്യ സഖ്യത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥി…

Read More

83 സ്ഥാനാർഥികളെ പ്രഖ്യാപിച്ച് സിപിഎം; അഞ്ച് മന്ത്രിമാരും 33 സിറ്റിംഗ് എംഎൽഎമാരുമില്ല

നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സിപിഎം സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു. സംസ്ഥാന സെക്രട്ടറി എ വിജയരാഘവനാണ് സ്ഥാനാർഥി പ്രഖ്യാപനം നടത്തിയത്. 85 മണ്ഡലങ്ങളിലാണ് സിപിഎം മത്സരിക്കുന്നത്. ഇതിൽ 83 പേരുടെ പട്ടികയാണ് പ്രഖ്യാപിച്ചത്. മഞ്ചേശ്വരം, ദേവികുളം മണ്ഡലത്തിൽ സ്ഥാനാർഥികളെ പിന്നീട് പ്രഖ്യാപിക്കും. മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിൽ വി പി സാനു സ്ഥാനാർഥിയാകും അഞ്ച് മന്ത്രിമാരും 33 സിറ്റിംഗ് എംഎൽഎമാരും ഇത്തവണ മത്സരിക്കുന്നില്ല. തുടർഭരണം ഉറപ്പാക്കുന്ന മികച്ച സ്ഥാനാർഥി പട്ടികയാണ് തയ്യാറാക്കിയിട്ടുള്ളതെന്ന് വിജയരാഘവൻ പറഞ്ഞു. സീറ്റ് വിഭജനം മികച്ച രീതിയിൽ പൂർത്തിയാക്കാൻ…

Read More

കഴിഞ്ഞ 27 ദിവസത്തിനിടെ ഒരു ലക്ഷത്തോളം കൊവിഡ് കേസുകൾ; കേരളത്തിൽ സ്ഥിതി അതീവ രൂക്ഷം

സംസ്ഥാനത്ത് കഴിഞ്ഞ 27 ദിവസത്തിനിടെ ഒരു ലക്ഷത്തോളം കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഈ മാസത്തിൽ 27ാം തീയതി വരെ 99,999 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ആകെ കൊവിഡ് ബാധിച്ചത് 1,75,384 പേർക്കാണ്. ഇതിൽ പകുതിയിലേറെയും സെപ്റ്റംബർ മാസത്തിലാണെന്നത് രോഗവ്യാപനത്തിന്റെ വ്യാപ്തി കാണിക്കുന്നു 100 പരിശോധനകളിൽ 13.87 രോഗികൾ എന്നതാണ് ടെസ്റ്റ് പോസിറ്റിവിറ്റി കണക്ക് നിലവിൽ. കഴിഞ്ഞാഴ്ച ഇത് 11.57 ശതമാനമായിരുന്നു. കർണാടകയും മഹാരാഷ്ട്രയും മാത്രമാണ് കേരളത്തിന് മുകളിലുള്ളത്. രാജ്യത്ത് ചികിത്സയിലുള്ളവരുടെ നിരക്ക് 15.96 ആണെന്നിരിക്കെ സംസ്ഥാനത്ത്…

Read More

രാജ്യത്ത് പെട്രോൾ വില ഇന്നും കൂട്ടി

  രാജ്യത്ത് ഇന്ധനവില ഇന്നും വർധിപ്പിച്ചു. പെട്രോൾ ലിറ്ററിന് 30 പൈസയാണ് വർധിപ്പിച്ചത്. ഡീസൽ വിലയിൽ ഇന്ന് മാറ്റമില്ല. കൊച്ചിയിൽ പെട്രോൾ വില ലിറ്ററിന് 102 രൂപ കടന്നു. നിലവിൽ 102.06 രൂപയാണ് ലിറ്ററിന് വില. തിരുവനന്തപുരത്ത് പെട്രോൾ വില 103.95 രൂപയായി. കോഴിക്കോട് 102.26 രൂപയാണ് പെട്രോൾ വില.  

Read More

ആകാശത്ത് വിവാഹം, ചടങ്ങിന് 130 പേർ, മധുരയിലെ ദമ്പതികൾ വിവാഹം ആഘോഷിച്ചതിങ്ങനെ

ചെന്നൈ: വിവാഹം സ്വർ​​ഗത്തിൽ വച്ച് നടക്കുന്നുവെന്ന് വിശ്വസിക്കുന്നവരുണ്ട്. എന്നാൽ ആകാശത്ത് വച്ച് നടന്നൊരു വിവാഹമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരം​ഗമാകുന്നത്. മെയ് 23നാണ് ആകാശത്തുവച്ച് രണ്ട് പേർ വിവാഹിതരായത്. മധുരയിൽ നിന്ന് തൂത്തുക്കുടിയിലേക്ക് വിവാനം ചാർട്ട് ചെയ്താണ് ആകാശത്തുവച്ചുള്ള വിവാഹം നടന്നത്. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും പങ്കെടുത്ത വിവാഹം വിമാനത്തിൽ വച്ച് നടത്തിയതിന് പിന്നിലെ കാരണവും കൊവിഡ് തന്നെ. മധുര സ്വദേശികളായ രാകേഷും ദീക്ഷണയുമായണ് വരനും വധുവും. 130 പേരെ വിവാഹത്തിന് ക്ഷണിച്ചിരുന്നു. ഇവരുമായി ചാർട്ടേഡ് വിമാനം…

Read More

നാളെ വയനാട്ടിൽ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

വൈദ്യുതി മുടങ്ങും മീനങ്ങാടി സെക്ഷനിലെ* വാഴവറ്റ ഫീഡറില്‍ പുഴംകുനി മുതല്‍ മലക്കാട്ട്, കല്ലുപാടി, സ്വര്‍ഗ്ഗംകുന്ന്, വാഴവറ്റ ഭാഗങ്ങളില്‍ നാളെ (വ്യാഴം) രാവിലെ 9 മുതല്‍ 6 വരെ ഭാഗികമായോ പൂര്‍ണ്ണമായോ വൈദ്യുതി മുടങ്ങും. പനമരം സെക്ഷനിലെ നെല്ലിയമ്പം ആയുര്‍വേദം ,ലക്ഷംവീട് കോളനി, കാവാടം ഭാഗങ്ങളില്‍ നാളെ (വ്യാഴം) രാവിലെ 9 മുതല്‍ 6 വരെ ഭാഗികമായോ പൂര്‍ണ്ണമായോ വൈദ്യുതി മുടങ്ങും. കാട്ടിക്കുളം ഇലക്ട്രിക്കൽ സെക്ഷനിലെ പനവല്ലി, അപ്പപ്പാറ, അരണപ്പാറ, നരിക്കൽ , തോൽപ്പെട്ടി, പോത്തുമൂല , തിരുനെല്ലി…

Read More

സുൽത്താൻ ബത്തേരിയെ കണ്ടയ്മെന്റ് സോണിൽ നിന്ന് പിൻവലിക്കണമെന്ന് ആവശ്യപെട്ട് ഒരു വിഭാഗം വ്യാപാരികൾ പ്രഖ്യാപിച്ച ഹർത്താൽ വ്യാപാരികളോടും പൊതു സമൂഹത്തോടും ഉള്ള ദ്രോഹമാണ് വ്യാപാര വ്യവസായി സമിതി കുറ്റപ്പെടുത്തി

സുൽത്താൻ ബത്തേരിയെ കണ്ടയ്മെന്റ് സോണിൽ നിന്ന് പിൻവലിക്കണമെന്ന് ആവശ്യപെട്ട് ഒരു വിഭാഗം വ്യാപാരികൾ പ്രഖ്യാപിച്ച ഹർത്താൽ വ്യാപാരികളോടും പൊതു സമൂഹത്തോടും ഉള്ള ദ്രോഹമാണ് വ്യാപാര വ്യവസായി സമിതി. കോവിഡിനെതിരെ ഒരു നാടാകെ പെരുതുമ്പോൾ ഇത്തരം കാര്യങ്ങളിൽ ജില്ലാ ഭരണകൂടവും, നഗരസഭാ അധികാരികളുമായി ചർച്ച നടത്തി വ്യപാരികളുടെ ആശങ്ക പരിഹരിക്കുന്നതിന് പകരം ഇത്തരം ജനദ്രോഹപരമായ തീരുമാനങ്ങൾ ജനങ്ങളെയും വ്യാപാരികളെയും കൂടുതൽ ബുദ്ധിമുട്ടിലാക്കുകയെ ഉള്ളു . വ്യാപാരി വ്യവസായി സമിതി യൂണിറ്റ് നേതാക്കാൾ നഗരസഭാ അധികൃതരുമായി ഇന്ന് ചർച്ച നടത്തുകയും…

Read More

സ്വാതന്ത്ര്യം എന്ന വാക്കിനെ അർത്ഥപൂർണ്ണമാക്കാം: സ്വാതന്ത്ര്യ ദിനാശംസകൾ നേർന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സ്വാതന്ത്ര്യദിന സന്ദേശം നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്വാതന്ത്ര്യമെന്ന വാക്കിനെ അർത്ഥ പൂർണ്ണമാക്കാമെന്ന് അദ്ദേഹം പറഞ്ഞു. മനുഷ്യത്വ ശൂന്യവും മതാത്മകവുമായ ഫാസിസ്റ്റ് ദേശീയ ബോധത്തെ നിഷ്‌കാസനം ചെയ്യേണ്ട സമയമാണിതെന്നും അദ്ദേഹം വ്യക്തമാക്കി. ജനങ്ങൾക്ക് അദ്ദേഹം സ്വാതന്ത്ര്യ ദിനാശംസകൾ നേരുകയും ചെയ്തു. ‘വിമോചനത്തിന്റേയും സാമ്രാജ്യത്വ വിരുദ്ധതയുടേയും തുല്യതയുടേയും ദർശനങ്ങളാൽ സമ്പന്നമായിരുന്ന നമ്മുടെ ദേശീയതയെ തിരിച്ചു പിടിച്ചുകൊണ്ട്, വിഭാഗീയവും വർഗീയവും മനുഷ്യത്വ ശൂന്യവും മതാത്മകവുമായ ഫാസിസ്റ്റ് ദേശീയബോധത്തെ നിഷ്‌കാസനം ചെയ്യേണ്ട സന്ദർഭമാണിത്. അതിനാവശ്യമായ ഇച്ഛാശക്തിയോടെ മുന്നോട്ടു പോകുമെന്ന് നമുക്ക്…

Read More

വയനാട് ജില്ലയില്‍ 1602 പേര്‍ക്ക് കൂടി കോവിഡ്

  വയനാട് ജില്ലയില്‍ ഇന്ന് (02.02.22) 1602 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 1100 പേര്‍ രോഗമുക്തി നേടി. 15 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 1601 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. കൂടാതെ ഇതര സംസ്ഥാനത്ത് നിന്ന് വന്ന ഒരാള്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 155248 ആയി. 143808 പേര്‍ രോഗമുക്തരായി. നിലവില്‍ 9016 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 8714 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. 822 കോവിഡ് മരണം ജില്ലയില്‍…

Read More