ശിവൻകുട്ടി രാജിവെക്കണം; സിപിഎം ധാർമികതയില്ലാത്ത പാർട്ടിയായി മാറിയെന്ന് കെ മുരളീധരൻ

  നിയമസഭ കയ്യാങ്കളി കേസിൽ ധാർമികതയില്ലാത്ത പാർട്ടിയായി സിപിഐഎം മാറിയെന്ന് കെ മുരളീധരൻ. മന്ത്രി കോടതിയുടെ മുന്നിൽ കൈയ്യും കെട്ടി നിൽക്കുമ്പോൾ ധാർമികത ബാധകമല്ലേയെന്നും മുരളീധരൻ ചോദിച്ചു. ധാർമികതയുടെ പേരിൽ മന്ത്രി ശിവൻകുട്ടി രാജിവക്കണം. അല്ലെങ്കിൽ നാണം കെട്ട് പുറത്ത് പോകേണ്ടി വരും. ശിവൻകുട്ടിയെ മന്ത്രിസഭയിൽ എടുത്തത് തന്നെ തെറ്റ്. ശിവൻകുട്ടിക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് നൽകിയത് അതിലും വലിയ തെറ്റാണെന്നും കെ മുരളീധരൻ പറഞ്ഞു.

Read More

കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് 43 ലക്ഷം രൂപയുടെ സ്വർണം പിടികൂടി; ആലക്കോട് സ്വദേശി അറസ്റ്റിൽ

  കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. യാത്രക്കാരനിൽ നിന്ന് 43 ലക്ഷം രൂപ വില മതിക്കുന്ന 894 ഗ്രാം സ്വർണമാണ് പിടികൂടിയത്. കണ്ണൂർ ആലക്കോട് സ്വദേശി ഷിബിൻ സ്റ്റീഫനാണ് സ്വർണം കൊണ്ടുവന്നത്. ബഹ്‌റൈനിൽ നിന്നാണ് ഷിബിൻ വന്നത്.  

Read More

സംസ്ഥാനത്ത് ഇന്ന് 11 പുതിയ ഹോട്ട്സ്പോട്ടുകൾ കൂടി; 10 പ്രദേശങ്ങളെ ഒഴിവാക്കി

സംസ്ഥാനത്ത് ഇന്ന് 11 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. വയനാട് ജില്ലയിലെ പൊഴുതന (കണ്ടൈന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 3, 5, 11), മാനന്തവാടി മുന്‍സിപ്പാലിറ്റി (24, 25, 26, 27), തരിയോട് (സബ് വാര്‍ഡ് 4, 8, 9, 12), എറണാകുളം ജില്ലയിലെ ഒക്കല്‍ (സബ് വാര്‍ഡ് 3), വേങ്ങൂര്‍ (സബ് വാര്‍ഡ് 10), തിരുവനന്തപുരം ജില്ലയിലെ ചെമ്മരുതി (സബ് വാര്‍ഡ് 3), തൃശൂര്‍ ജില്ലയിലെ തിരുവില്വാമല (സബ് വാര്‍ഡ് 10), കോഴിക്കോട് ജില്ലയിലെ പുറമേരി (10,…

Read More

സംസ്ഥാനത്ത് ഇന്ന് അഞ്ച് കൊവിഡ് മരണം; മൂന്നെണ്ണം പത്തനംതിട്ട ജില്ലയിൽ

സംസ്ഥാനത്ത് ഇന്ന് അഞ്ച് കൊവിഡ് മരണം. ഇതിൽ മൂന്ന് മരണം പത്തനംതിട്ട ജില്ലയിലാണ്. ഇടുക്കി, മലപ്പുറം ജില്ലകളിലും ഓരോരുത്തർ മരിച്ചു. പത്തനംതിട്ടയിൽ മുണ്ടുക്കോട്ടക്കൽ സ്വദേശി ജോസഫ്, അടൂർ ഏറം സ്വദേശി രവീന്ദ്രൻ, ഏനാത്ത് സ്വദേശി മറിയാമ്മ ഡാനിയേൽ എന്നിവരാണ് മരിച്ചത്. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ജോസഫ്. കിഡ്‌നി രോഗമുണ്ടായിരുന്നു. ഏറം സ്വദേശി രവീന്ദ്രന് മരണശേഷം നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. ആലപ്പുഴ മെഡിക്കൽ കോളജിൽ ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. പാലക്കാട് ഷോളയൂർ സ്വദേശി നിഷയാണ്…

Read More

കോപ്പിയടി പിടിച്ചതിന് വിദ്യാര്‍ഥികളുടെ പീഡന പരാതി; 11 വര്‍ഷങ്ങള്‍ക്ക് ശേഷം മൂന്നാര്‍ ഗവ. കോളജ് അധ്യാപകനെ വെറുതെ വിട്ട് കോടതി

കോപ്പിയടി പിടികൂടിയതിന് വിദ്യാര്‍ഥികള്‍ പീഡനപരാതി നല്‍കിയ സംഭവത്തില്‍, അധ്യാപകനെ കോടതി വെറുതെ വിട്ടു. ഇടുക്കി മൂന്നാര്‍ ഗവണ്‍മെന്റ് കോളജിലെ ഇക്കണോമിക്‌സ് വിഭാഗം മേധാവിയായിരുന്ന ആനന്ദ് വിശ്വനാഥനെയാണ് തൊടുപുഴ അഡീഷനല്‍ സെഷന്‍സ് കോടതി വെറുതെ വിട്ടത്. 2014 -ലാണ് കേസിന് ആസ്പദമായ സംഭവം. 05/09/2014ന് നടന്ന പരീക്ഷയുടെ അവസാനത്തെ മിനിറ്റിലാണ് ഞാന്‍ ഹാളിലനകത്ത് കയറിയപ്പോഴാണ് കോപ്പിയടി കണ്ടെത്തിയത്. പിടിച്ച് അപ്പോള്‍ തന്നെ ഞാന്‍ അത് റിപ്പോര്‍ട്ട് ചെയ്തു. പതിനാറാം തീയതിയാണ് അറിയുന്നത്.എനിക്കെതിരായിട്ട് ഇങ്ങനെ ഒരു പരാതി ലഭിച്ചിട്ടുണ്ടെന്ന് അറിയുന്നത്….

Read More

ജനറൽ ബിപിൻ റാവത്തിന് വിട നൽകാൻ രാജ്യം; വിലാപയാത്ര തുടങ്ങി

ന്യൂഡെൽഹി: സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിന് ആദരമർപ്പിച്ച് രാജ്യം. ഡൽഹിയിലെ വസതിയിൽ നിന്ന് വിലാപയാത്ര ആരംഭിച്ചു. സംസ്കാരം വൈകീട്ട് 4.45 ന് ഡൽഹി ബ്രാർ സ്‌ക്വയർ ശ്മശാനത്തിൽ നടക്കും. ആഭ്യന്തര മന്ത്രി അമിത്ഷാ ഉൾപ്പെടെയുള്ളവർ ആദരാഞ്ജലി അർപ്പിച്ചു. എം പി മാരായ ഇ ഡി മുഹമ്മദ് ബഷീർ,അബ്ദുൽ വഹാബ്,അബ്ദുൽ സമദ് സമദാനി ,ഫ്രാൻസ്, ഇസ്രായേൽ നയതന്ത്ര പ്രതിനിധികൾ ജനറൽ ബിബിൻ റാവത്തിന് അന്തിമോപചാരം അർപ്പിച്ചു. അതേസമയം, കൂനൂരിൽ സൈനിക ഹെലികോപ്‌റ്റർ അപകടത്തിൽ ജീവൻ നഷ്ടമായ…

Read More

ഝാൻസിയിൽ കന്യാസ്ത്രീകൾ ആക്രമിക്കപ്പെട്ട സംഭവം; രണ്ട് പേർ അറസ്റ്റിൽ

യുപിയിലെ ഝാൻസിയിൽ കന്യാസ്ത്രീകൾ അതിക്രമത്തിന് ഇരയായ സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. അഞ്ചൽ അർചാരിയ, പുർഗേഷ് അമരിയ എന്നിവരാണ് അറസ്റ്റിലായത്. ബാക്കിയുള്ള പ്രതികൾക്കായുള്ള അന്വേഷണം തുടരുകയാണെന്ന് യുപി പോലീസ് അറിയിച്ചു ട്രെയിനിൽ വെച്ച് കന്യാസ്ത്രീകളെ ആക്രമിച്ചത് എബിവിപി പ്രവർത്തകരാണെന്ന് റെയിൽവേ പോലീസ് സൂപ്രണ്ട് നേരത്തെ പറഞ്ഞിരുന്നു. എന്നാൽ കന്യാസ്ത്രീകൾ ആക്രമിക്കപ്പെട്ടിട്ടില്ലെന്ന കേന്ദ്രമന്ത്രി പീയുഷ് ഗോയൽ പറഞ്ഞത് വിവാദമാകുകയും ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികൾക്കെതിരെ കടുത്ത നടപടി ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തെഴുതുകയും ചെയ്തിരുന്നു.

Read More

എംപിമാർ നിഴൽ യുദ്ധം നടത്തരുത്, അനുകൂല സാഹചര്യം നശിപ്പിക്കരുതെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ

സർക്കാരിനെതിരായ പ്രത്യക്ഷ സമരം നിർത്തിവെച്ച കോൺഗ്രസ് തീരുമാനത്തെ വിമർശിച്ച കെ മുരളീധരന് മറുപടിയുമായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. സംസ്ഥാനത്തിന്റെ പൊതുതാത്പര്യം മാനിച്ചായിരുന്നു തീരുമാനം. സമരം അവസാനിപ്പിച്ചതിൽ തെറ്റില്ല   ആരെയും ഭയപ്പെടുന്നില്ല. അങ്ങനെ കരുതിയവർക്ക് തെറ്റി. സംഘടനാപരമായ വിവാദങ്ങൾക്കില്ല. എംപിമാർ നിഴൽ യുദ്ധം നടത്തരുത്. സംയമനവും അച്ചടക്കവും പാലിക്കണം. അപസ്വരങ്ങൾ പാർട്ടി പ്രവർത്തകരെ ബാധിക്കില്ല. കൂട്ടായ ചർച്ചയില്ലെന്ന മുരളീധരന്റെ പ്രസ്താവന ദൗർഭാഗ്യകരമാണ്. മുഖ്യമന്ത്രിയുടെ തുടരെയുള്ള ആക്ഷേപത്തിന്റെ പശ്ചാത്തലത്തിലാണ് സമരം നിർത്താനുള്ള തീരുമാനം സ്വീകരിച്ചത്. അനുകൂല സാഹചര്യം…

Read More

നിമിഷപ്രിയയുടെ മോചനം; പ്രധാനമന്ത്രിക്ക് കത്തെഴുതി കെ സി വേണുഗോപാൽ

യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ മോചനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി കെ സി വേണുഗോപാൽ. വധശിക്ഷ തടയാൻ ഇടപെടണമെന്നാവശ്യപ്പെട്ടാണ് കത്ത്. പ്രധാനമന്ത്രി വിഷയത്തിൽ നേരിട്ട് ഇടപെടണമെന്നും ഇനി നാല് ദിവസം മാത്രമാണ് മുന്നിലുള്ളതെന്നും കത്തിൽ പറയുന്നു. ദിയാ ധനം സ്വീകരിക്കുന്നതിന് ആക്ഷൻ കൗൺസിലും കുടുംബവും ശ്രമങ്ങൾ നടത്തിയിട്ടുണ്ടെങ്കിലും, ആഭ്യന്തരയുദ്ധവും മറ്റ് ആഭ്യന്തര അസ്വസ്ഥതകളും കാരണം ഈ ചർച്ചകൾ കാര്യമായ വെല്ലുവിളികൾ നേരിട്ടിട്ടുണ്ട്.സാഹചര്യത്തിന്റെ സങ്കീർണ്ണത കണക്കിലെടുത്ത്, യെമൻ അധികൃതരുമായി സാധ്യമായ…

Read More

സ്കൂള്‍ തുറക്കൽ; തുടക്കത്തില്‍ ഹാപ്പിനെസ്’ ക്ലാസുകള്‍; ഹാജരും യൂണിഫോമും നിര്‍ബന്ധമാക്കില്ല

  തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂൾ തുറക്കുമ്പോള്‍ നേരിട്ട് അധ്യയനത്തിലേക്ക് കടക്കേണ്ടെന്ന് നിർദ്ദേശം. ആദ്യ ദിവസങ്ങളില്‍ സമ്മര്‍ദ്ദം അകറ്റാനുള്ള ക്ലാസുകൾ നടത്തണം. ആദ്യ മാസം ഹാജറും യൂണിഫോമും നിർബന്ധം ആക്കില്ല. വിദ്യാഭ്യാസ ഗുണനിലവാര പദ്ധതി സമിതിയുടെ യോഗത്തിലാണ് നിർണായക നിർദ്ദേശങ്ങൾ ഉയർന്നത്. ഒരു ഷിഫ്റ്റിൽ 25 മുതൽ 30 ശതമാനം വരെ വിദ്യാർഥികൾ, സ്കൂൾ തുറക്കുമ്പോള്‍ ആദ്യ ദിവസങ്ങളിൽ ഹാപ്പിനെസ് കരിക്കുലം സ്വീകരിച്ച് കലാകായിക മേഖലക്ക് പ്രാധാന്യം നൽകും. പ്രൈമറി ക്ലാസുകള്‍ക്ക് വേണ്ട ബ്രിഡ്ജ് സിലബസ് തയ്യാറാക്കണമെന്നും നിർദ്ദേശമുയർന്നു….

Read More