വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി

മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യസ്ഥിതിയില്‍ നേരിയ പുരോഗതി ഉണ്ടായതായി മകന്‍ വി എ അരുണ്‍കുമാര്‍. 72 മണിക്കൂര്‍ നിരീക്ഷണ സമയം കഴിഞ്ഞിട്ടില്ലെന്നും നാളെ രാവിലെ കുറച്ചുകൂടി വ്യക്തമായ നിഗമനങ്ങളില്‍ എത്താനാകുമെന്നും അരുണ്‍കുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചു. അച്ഛന്റെ ആരോഗ്യാവസ്ഥയില്‍ ഇന്നലത്തേതില്‍നിന്നും ഇന്ന് രാവിലെ വരെ കാര്യമായ വ്യത്യാസങ്ങളുണ്ടായിട്ടില്ല എന്നാണ് പറഞ്ഞത്. എന്നാല്‍ വൈകുന്നേരത്തോടെ, നേരിയ പുരോഗതിയുണ്ടായതായി ഡോക്ടര്‍മാര്‍ സൂചിപ്പിച്ചു. 72 മണിക്കൂര്‍ നിരീക്ഷണ സമയം കഴിഞ്ഞിട്ടില്ല. നാളെ രാവിലെ കുറച്ചുകൂടി വ്യക്തമായ നിഗമനങ്ങളിലെത്താനാവും എന്ന് പ്രതീക്ഷിക്കുന്നു –…

Read More

ടി.പി വധക്കേസ് പ്രതിയുടെ വീട്ടില്‍ റെയ്ഡ്; പൊലീസ് യൂണിഫോമിലെ സ്റ്റാറും വിലപ്പെട്ട രേഖകളും കണ്ടെത്തി

  കണ്ണൂർ: രാമനാട്ടുകര സ്വർണ്ണക്കടത്ത് കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായി നടത്തിയ റെയ്ഡിൽ പൊലീസ് യൂണിഫോമിലെ സ്റ്റാര്‍ കണ്ടെത്തി. ടി.പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി മുഹമ്മദ് ഷാഫിയുടെ വീട്ടില്‍ നിന്നും നടത്തിയ കസ്റ്റംസ് റെയ്ഡിനിടെയാണ് സ്റ്റാര്‍ കണ്ടെത്തിയത് . പൊലീസ് വേഷത്തില്‍ ഷാഫി അടക്കമുള്ളവര്‍ സ്വര്‍ണക്കടത്തില്‍ ഇടപെട്ടിരുന്നു എന്നതിന്റെ സൂചനയാണ് ഇത് നല്‍കുന്നത്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് അറസ്റ്റിലായ അര്‍ജുന്‍ ആയങ്കിയെയും കൂട്ടി നടത്തിയ റെയ്ഡിൽ ഇത് കൂടാതെ ലാപ്‌ടോപും വിലപ്പെട്ട മറ്റുരേഖകളും കണ്ടെത്തിയിട്ടുണ്ട്. ടി.പി വധക്കേസിലെ മറ്റൊരു പ്രതിയായ…

Read More

തിരുവനന്തപുരം മെഡിക്കൽ കോളജിൽ മൃതദേഹം മാറി നൽകി; കൊവിഡ് രോഗിയുടേതിന് പകരം നൽകിയത് അജ്ഞാത മൃതദേഹം

തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ നിന്ന് മൃതദേഹം മാറി നൽകി. കൊവിഡ് ബാധിച്ച് മരിച്ച വെണ്ണിയൂർ സ്വദേശി ദേവരാജന്റെ മൃതദേഹത്തിന് പകരം അജ്ഞാതന്റെ മൃതദേഹമാണ് ബന്ധുക്കൾക്ക് നൽകിയത്.   ആശുപത്രി അധികൃതർ നടത്തിയ പരിശോധനയിലാണ് മൃതദേഹം മാറി നൽകിയ കാര്യം വ്യക്തമായത്. അപ്പോഴേക്കും ദേവരാജന്റെ ബന്ധുക്കൾ മൃതദേഹം സംസ്‌കരിച്ചിരുന്നു. സംഭവത്തിൽ ആശുപത്രി അധികൃതർ അന്വേഷണം ആരംഭിച്ചു

Read More

വയനാട് ജില്ലയില്‍ 35 പേര്‍ക്ക് കൂടി കോവിഡ്; 34 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെ രോഗബാധ, 103 പേര്‍ രോഗമുക്തി നേടി

വയനാട് ജില്ലയില്‍ ഇന്ന് (12.10.20) 35 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 103 പേര്‍ രോഗമുക്തി നേടി. രോഗം സ്ഥിരീകരിച്ചവരില്‍ കുറുക്കന്‍മൂല സ്വദേശിയായ ഒരാള്‍ ഇതര സംസ്ഥാനത്ത് നിന്നെത്തിയതാണ്്. 34 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. അഞ്ച് പേരുടെ ഉറവിടം വ്യക്തമല്ല. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 5015 ആയി. 3894 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 28 പേര്‍ മരണപ്പെട്ടു. നിലവില്‍ 1093 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍…

Read More

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളിയായി സ്വകാര്യ സ്ഥാപനവും

  പേരാമ്പ്ര: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മാതൃകപരമായ പ്രവർത്തനങ്ങൾ കാഴ്ച്ചവെച്ച് നാഥാ പുരത്തെ സ്വകാര്യ സ്ഥാപനം. കോവിഡ് പ്രതിരോത കുത്തിവെപ്പ് നടത്തിയവർക്കും, ആരോഗ്യ പ്രവർത്തകർക്കും പ്രത്യേക പരിഗണന നൽകിയാണ് ഇവരുടെ പ്രവർത്തനം വേറിട്ടു നിൽക്കുന്നത്. കോഴിക്കോട് ജില്ലയിലെ നാദാപുരത്തെ ബെർഗർ ലോഞ്ച് ഫാസ്റ്റ്ഫുഡ് ഔട്ട്‌ലെറ്റിലാണ് ആരോഗ്യ പ്രവർത്തകർക്കും കോവിഡ് വാക്‌സിനെടുത്തവർക്കും ”ബൈ വൺ ഗെറ്റ് വൺ” ഫ്രീ ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്. ലോകമാകെയും ഭീതി പരത്തിക്കൊണ്ടും, ജീവഹാനി വരുത്തിയും കോവിഡ് 19 വൈറസ് നാശങ്ങൾ വിതയ്ക്കുമ്പോൾ പൊതുജനം കൂടുതൽ…

Read More

നേരിയ രോഗലക്ഷണമുള്ളവരെ ഡിസ്ചാർജ് ചെയ്യാൻ ആന്റിജൻ പരിശോധന വേണ്ട

  സംസ്ഥാനത്തെ ആശുപത്രികളിലെ ഡിസ്ചാർജ് മാനദണ്ഡം പുതുക്കി. നേരിയ രോഗലക്ഷണം, മിതമായ രോഗലക്ഷണം, ഗുരുതരാവസ്ഥയിലുള്ളവർ എന്നിങ്ങനെ കൊവിഡ് രോഗതീവ്രത അനുസരിച്ചാണ് ഡിസ്ചാർജ് പോളിസി പുതുക്കിയത്. നേരിയ രോഗലക്ഷണമുള്ളവരെ ഡിസ്ചാർജ് ചെയ്യുന്നതിന് റാപിഡ് ആന്റിജൻ ടെസ്റ്റ് നെഗറ്റീവാകണമെന്നില്ല. രോഗലക്ഷണങ്ങളുള്ള രോഗികൾ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയത് മുതലോ ലക്ഷണങ്ങൾ ഇല്ലാത്ത രോഗികൾ കൊവിഡ് സ്ഥിരീകരിച്ചത് മുതലോ വീട്ടിൽ ഏഴ് ദിവസം നിരീക്ഷണത്തിൽ കഴിയണം. ഇതോടൊപ്പം മൂന്ന് ദിവസം തുടർച്ചയായി പനി ഇല്ലാതിരിക്കുകയും ചെയ്താൽ ക്വാറന്റൈൻ അവസാനിപ്പിക്കാം മിതമായ രോഗമുള്ളവരെ ആരോഗ്യനില തൃപ്തികരമാണെങ്കിൽ…

Read More