Headlines

കൊവാക്‌സിൻ വാങ്ങാനുള്ള കരാർ റദ്ദാക്കാനൊരുങ്ങി ബ്രസീൽ

ഇന്ത്യൻ നിർമിത കൊവിഡ് വാക്സീൻ കൊവാക്സീൻ വാങ്ങാനുള്ള കരാർ റദ്ദാക്കാൻ ബ്രസീലിന്റെ തീരുമാനം. 324 ദശലക്ഷം ഡോളർ ചെലവഴിച്ച് 20 ദശലക്ഷം ഡോസ് കൊവാക്സീൻ വാങ്ങാനുള്ള കരാർ ആണ് റദ്ദാക്കുന്നതെന്ന് ബ്രസീൽ ആരോഗ്യമന്ത്രി അറിയിച്ചു. പ്രസിഡന്റ് ജയിർ ബോൽസൊണരോ ഉൾപ്പടെയുള്ള നേതാക്കൾക്കെതിരെയടക്കം അഴിമതി ആരോപണം ഉയർന്ന സാഹചര്യത്തിലാണിത്.  

Read More

സ്‌പെഷ്യൽ ബ്രാഞ്ച് ഒഴികെയുള്ള എല്ലാ പോലീസ് ഉദ്യോഗസ്ഥരും നാളെ മുതൽ ക്രമസമാധാന പാലനത്തിന്

കൊവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ ടെക്‌നിക്കൽ വിഭാഗത്തിൽ ഉള്ളവരടക്കം എല്ലാ പോലീസ് ഉദ്യോഗസ്ഥരും വ്യാഴാഴ്ച രാവിലെ ഏഴ് മണി മുതൽ സേവന സന്നദ്ധരാകാൻ നിർദേശം. സ്‌പെഷ്യൽ ബ്രാഞ്ച് ഒഴികെയുള്ള എല്ലാ പ്രത്യേക യൂനിറ്റുകളിലെയും 90 ശതമാനം ജീവനക്കാരുടെയും സേവനം ക്രമസമാധാന വിഭാഗം എഡിജിപിക്ക് ലഭ്യമാക്കും ഇത്തരം ഉദ്യോഗസ്ഥർ വ്യാഴാഴ്ച രാവിലെ അതാത് ജില്ലാ പോലീസ് മേധാവിമാർക്ക് മുമ്പാകെ റിപ്പോർട്ട് ചെയ്യണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു. ബറ്റാലിയൻ എഡിജിപിക്കാണ് പോലീസ് മൊബിലൈസേഷന്റെ ചുമതല. കൂടാതെ സംസ്ഥാനത്തെ നാല് വിമാനത്താവളങ്ങളുടെയും ചുമതല…

Read More

ബിഎസ്എന്‍എല്‍ പ്രേമികള്‍ക്ക് കിടിലന്‍ ഓഫര്‍; 3,300 ജിബി ഇന്റർനെറ്റ് ലഭിക്കുന്ന പ്ലാന്‍

തിരുവനന്തപുരം: 449 രൂപയ്ക്ക് 30 എംബിപിഎസ് വേഗത്തിൽ 3,300 ജിബി ഇന്റർനെറ്റ് ലഭിക്കുന്ന ഫൈബർ ബേസിക് പ്ലസ് പ്ലാനുമായാണ് ബിഎസ്എൻഎൽ. എത്തിയിരിക്കുന്നത്. നവംബർ 14 മുതൽ പ്ലാൻ ലഭ്യമാകും. 3,300 ജിബിക്കു ശേഷം സ്പീഡ് 2 എംബിപിഎസ് ആകും. പുതിയ ഉപയോക്താക്കൾക്ക് 6 മാസക്കാലത്തേക്കു പ്രതിമാസം 449 രൂപയ്ക്ക് 30 എംബിപിഎസ് വേഗത്തിൽ 3,300 ജിബി പ്രമോഷനൽ ഓഫറായാണ് നൽകുന്നത്. തിരുവനന്തപുരത്തും എറണാകുളത്തും മാത്രമായി ലഭ്യമായിരുന്ന പ്ലാൻ നവംബർ 14 മുതൽ എല്ലായിടത്തും ലഭിക്കും. 6 മാസം…

Read More

ലോകായുക്ത നിയമ ഭേദഗതി; രാഷ്ട്രപതിയുടെ അനുമതി ആവശ്യമില്ല, ഗവര്‍ണര്‍ക്ക് വിശദീകരണം നല്‍കി സര്‍ക്കാര്‍

  ലോകായുക്ത നിയമഭേദഗതിക്ക് രാഷ്ട്രപതിയുടെ അംഗീകാരം ആവശ്യമില്ലെന്ന് സര്‍ക്കാര്‍. ലോകായുക്ത നിയമത്തില്‍ ഭരണ ഘടനാപരമായ വകുപ്പ് ഉണ്ടെന്ന് സര്‍ക്കാര്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് മറുപടി നല്‍കി. വിഷയത്തില്‍ പ്രതിപക്ഷത്തിന്റെ പരാതിയെ തുടര്‍ന്ന് ഗവര്‍ണര്‍ ഇടപെടുകയും സര്‍ക്കാരിനോട് വിശദീകരണം തേടുകയും ചെയ്തിരുന്നു. നിയമത്തിലെ 14-ാം വകുപ്പ് ഭരണഘടനാ വിരുദ്ധമാണ്. എജിയുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചത് എന്നും സര്‍ക്കാര്‍ അറിയിച്ചു. എജിയുടെ നിയമോപദേശം ഗവര്‍ണര്‍ക്ക് കൈമാറുകയും ചെയ്തു. മന്ത്രിസഭ അംഗീകരിച്ച ലോകായുക്ത നിയമഭേദഗതി ഓര്‍ഡിനന്‍സില്‍ ഒപ്പ് വെക്കരുത്…

Read More

സ്വർണക്കടത്ത് കേസ് പ്രതി സന്ദീപ് നായരുടെ സ്ഥാപനത്തിൽ കസ്റ്റംസ് റെയ്ഡ്

സ്വർണക്കടത്ത് കേസ് പ്രതി സന്ദീപ് നായരുടെ സ്ഥാപനത്തിൽ കസ്റ്റംസ് റെയ്ഡ് നടത്തുന്നു. തിരുവനന്തപുരം നെടുമങ്ങാടുള്ള കാർബൺ ഡോക്ടർ എന്ന സ്ഥാപനത്തിലാണ് റെയ്ഡ്. സ്വർണക്കടത്ത് കേസിൽ നാലാം പ്രതിയാണ് സന്ദീപ് നായർ കേസിലെ മുഖ്യ ആസൂത്രകയായ സ്വപ്‌ന സുരേഷിനൊപ്പം ബംഗളൂരുവിൽ വെച്ചാണ് സന്ദീപിനെ എൻ ഐ എ സംഘം പിടികൂടിയത്. വിമാനത്താവളത്തിൽ നിന്ന് പലതവണയായി പുറത്തെത്തിച്ച സ്വർണം പ്രതികൾ വിവിധ ഇടങ്ങളിൽ സൂക്ഷിച്ചതായാണ് സൂചന. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് റെയ്ഡ് നടക്കുന്നത്.

Read More

പത്തനംതിട്ടയിൽ അഞ്ചാം ക്ലാസ് വിദ്യാർഥി വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ

പത്തനംതിട്ട മൈലപ്രയിൽ അഞ്ചാം ക്ലാസ് വിദ്യാർഥിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കിഴക്കേക്കര ഇടമുറിയിൽ മത്തായി-സാലമ്മ ദമ്പതികളുടെ മകൻ സിജു മത്തായി(11) ആണ് മരിച്ചത്. രാത്രി വൈകിയും മുറിയിൽ ലൈറ്റ് കിടക്കുന്നത് കണ്ട് മാതാവ് ചെന്ന് നോക്കിയപ്പോഴാണ് സിജു തൂങ്ങിനിൽക്കുന്നതായി കണ്ടത്. ഉടനെ പത്തനംതിട്ട സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. കുട്ടിയുടെ പിതാവ് വിദേശത്താണ്.

Read More

ഇന്ത്യ-ഇംഗ്ലണ്ട് മൂ​ന്നാം ടെ​സ്​​റ്റി​ന്​ ഇ​ന്നു​ തു​ട​ക്കം

ലീ​ഡ്​​സ്​: ത​ക​ർ​പ്പ​ൻ പ്ര​ക​ട​ന​വു​മാ​യി ലോ​ഡ്​​സി​ലെ വി​ജ​യ​പ്ര​ഭു​ക്ക​ളാ​യ ഇ​ന്ത്യ ലീ​ഡ്​​സി​ലും ജ​യ​മാ​വ​ർ​ത്തി​ക്കാ​ൻ ഇ​ന്നി​റ​ങ്ങു​ന്നു. ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ അ​ഞ്ചു​ ടെ​സ്​​റ്റ്​ പ​ര​മ്പ​ര​യി​ലെ മൂ​ന്നാ​മ​ങ്ക​ത്തി​ന്​ ബു​ധ​നാ​ഴ്​​ച ലീ​ഡ്​​സി​ലെ ഹെ​ഡി​ങ്​​ലി ക്രി​ക്ക​റ്റ്​ ഗ്രൗ​ണ്ടി​ൽ തു​ട​ക്ക​മാ​വു​​േ​മ്പാ​ൾ വ്യ​ക്ത​മാ​യ മു​ൻ​തൂ​ക്കം വി​രാ​ട്​ കോ​ഹ്​​ലി​ക്കും സം​ഘ​ത്തി​നു​മാ​ണ്. മൂ​ന്നാം ടെ​സ്​​റ്റി​ലും ജ​യി​ച്ചാ​ൽ പ​ര​മ്പ​ര ന​ഷ്​​ട​മാ​വി​ല്ലെ​ന്നു​റ​പ്പാ​ക്കാ​മെ​ന്ന​തി​നാ​ൽ ജ​യ​ത്തി​ൽ കു​റ​ഞ്ഞ​തൊ​ന്നും ഇ​ന്ത്യ​ൻ ടീ​മി​െൻറ അ​ജ​ണ്ട​യി​ലു​ണ്ടാ​വി​ല്ല. ജ​യ​സാ​ധ്യ​ത​യു​ണ്ടാ​യി​രു​ന്ന ആ​ദ്യ ടെ​സ്​​റ്റി​െൻറ അ​വ​സാ​ന​ദി​നം മ​ഴ​യി​ൽ ഒ​ലി​ച്ചു​പോ​യ​തി​നു​ശേ​ഷം ര​ണ്ടാം ടെ​സ്​​റ്റി​ൽ 151 റ​ൺ​സി​െ​ൻ ഉ​ജ്വ​ല വി​ജ​യം നേ​ടി​യാ​ണ്​ ഇ​ന്ത്യ പ​ര​മ്പ​ര​യി​ൽ ലീ​ഡ്​ സ്വ​ന്ത​മാ​ക്കി​യ​ത്.  

Read More

വാക്‌സിൻ ഇടവേളയിൽ ഇളവ് നൽകിയ നടപടിക്കെതിരെ കേന്ദ്രത്തിന്റെ അപ്പീൽ ഇന്ന് ഹൈക്കോടതിയിൽ

കൊവിഷീൽഡ് വാക്‌സിൻ ഡോസുകളുടെ ഇടവേളയിൽ ഇളവ് നൽകിയ ഹൈക്കോടതി സിംഗിൾ ബെഞ്ച് നടപടിക്കെതിരെ കേന്ദ്രസർക്കാർ നൽകിയ അപ്പീൽ ഡിവിഷൻ ബെഞ്ച് ഇന്ന് പരിഗണിക്കും. 28 ദിവസത്തെ ഇടവേള നിശ്ചയിച്ച സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്നാണ് കേന്ദ്രത്തിന്റെ ആവശ്യം. കൊവിഷീൽഡ് ഡോസുകളുടെ ഇടവേള 12 ആഴ്ചയായി നിശ്ചയിച്ചത് ശാസ്ത്രീയ പഠനങ്ങൾക്ക് ശേഷമാണെന്ന് കേന്ദ്രം പറയുന്നു ആദ്യ ഡോസ് സ്വീകരിച്ചതിന് ശേഷം രണ്ടാം ഡോസ് സ്വീകരിക്കാൻ 12 മുതൽ 16 ആഴ്ച വരെ ഇടവേള വേണമെന്നാണ് പഠനം പറയുന്നത്. 28…

Read More

കോവിഡ്; നിയന്ത്രണങ്ങളുമായി ജനം സഹകരിക്കണം- മന്ത്രി ടി.പി രാമകൃഷ്ണൻ. ജില്ലയില്‍ മൂന്ന് ക്ലസ്റ്ററുകളിൽ പരിശോധനകള്‍ വര്‍ധിപ്പിക്കും

കോവിഡ് വ്യാപനം രൂക്ഷമായി വരുന്ന സാഹചര്യത്തില്‍ ജില്ലാ ഭരണകൂടം ഏര്‍പ്പെടുത്തുന്ന നിയന്ത്രണങ്ങളുമായി ജനം പൂര്‍ണമായി സഹകരിക്കണമെന്ന് തൊഴില്‍- എക്‌സൈസ് വകുപ്പു മന്ത്രി ടി.പി രാമകൃഷ്ണന്‍ അഭ്യാര്‍ഥിച്ചു. അസൗകര്യങ്ങള്‍ സ്വാഭാവികമാണ്. സാഹചര്യങ്ങളുടെ പ്രത്യേകത മനസ്സിലാക്കി എല്ലാവരും സഹകരിച്ചാലേ പ്രതിസന്ധിയില്‍ നിന്ന് രക്ഷപ്പെടാനാകൂ. കക്ഷിരാഷ്ട്രീയ വ്യത്യാസമില്ലാതെ എല്ലാവരും യോജിച്ചു നില്‍ക്കുന്ന ഘട്ടമാണിത്. വയനാട്ടിലും ഈ യോജിപ്പ് നല്ലതു പോലെയുണ്ടെന്നും കലക്ടറേറ്റില്‍ നടന്ന കോവിഡ് അവലോകന യോഗത്തിനു ശേഷം മന്ത്രി പറഞ്ഞു. വിവാഹ ചടങ്ങുകള്‍ക്കും മറ്റും കര്‍ശന നിയന്ത്രണം വരുത്തിയേ തീരൂ….

Read More