വയനാട്ടിൽ 31 പേര്‍ക്ക് കൂടി കോവിഡ്; എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെ എട്ടു പേര്‍ക്ക് രോഗ മുക്തി

വയനാട് ജില്ലയില്‍ ഇന്ന് 31 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. എട്ടു പേര്‍ രോഗമുക്തി നേടി. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 720 ആയി. ഇതില്‍ 345 പേര്‍ രോഗ മുക്തരായി. ഒരാള്‍ മരണപ്പെട്ടു. നിലവില്‍ 374 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 359 പേര്‍ ജില്ലയിലും 15 പേര്‍ ഇതര ജില്ലകളിലും ചികിത്സയില്‍ കഴിയുന്നു. ഇന്ന് രോഗം സ്ഥിരീകരിച്ചവര്‍: പടിഞ്ഞാറത്തറ സ്വദേശിയായ ഒരു…

Read More

എൽഡിഎഫ് വീണ്ടും അധികാരത്തിലെത്തുന്നത് തടയാൻ മാധ്യമങ്ങൾ ശ്രമിച്ചുവെന്ന് കോടിയേരി

നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് അധികാരത്തിൽ വരുന്നത് തടയാൻ മാധ്യമങ്ങൾ ശ്രമിച്ചെന്ന് കോടിയേരി ബാലകൃഷ്ണൻ. ഭരണ നേട്ടങ്ങളെ ഇകഴ്ത്താൻ മാധ്യമങ്ങൾ ശ്രമിച്ചു. സർക്കാരിനെതിരെ കള്ളക്കഥകൾ പടച്ചുവിട്ടെന്നും കോടിയേരി ആരോപിച്ചു നയതന്ത്ര സ്വർണക്കടത്ത് അലക്കി വെളുപ്പിക്കാൻ നോക്കി കീറിപ്പോയ പഴന്തുണിയായി മാറി. മാധ്യമങ്ങൾ വിശ്വാസ്യത തിരിച്ചുപിടിക്കാൻ അന്ധമായ ഇടതുപക്ഷ വിമർശനം അവസാനിപ്പിക്കണം. ഇടതുപക്ഷം വീണ്ടും അധികാരത്തിൽ വന്നിട്ടും മാധ്യമങ്ങൾ മാറുന്നില്ല. സ്വാതന്ത്ര്യ സമരത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി വഹിച്ച പങ്ക് മറച്ചുവെക്കാൻ ശ്രമം നടന്നുവെന്നും സ്വാതന്ത്ര്യ ദിനം സിപിഎം ആഘോഷിച്ചത് മാധ്യമങ്ങൾ…

Read More

മൂന്ന് മൃതദേഹങ്ങൾ കൂടി കണ്ടെത്തി; പെട്ടിമുടിയിൽ മരണസംഖ്യ 61 ആയി

പെട്ടിമുടി മണ്ണിടിച്ചില്‍ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 61 ആയി. ഇന്ന് ഇതുവരെ നടത്തിയ തെരച്ചിലില്‍ മൂന്ന് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. ഒരു കുട്ടിയുടെയും ഒരു പുരുഷന്റെയും മറ്റൊരാളുടെയും മൃതദേഹമാണ് കണ്ടെത്തിയത്. മൂന്നാമത് കണ്ടെത്തിയത് ആരുടെ മൃതദേഹമാണെന്ന് കണ്ടെത്തിയിട്ടില്ല. ഇനി ഒന്‍പത് പേരെയാണ് കണ്ടെത്താനുള്ളത്. ഇന്ന് മൂന്ന് മൃതദേഹങ്ങളും പുഴയില്‍ നിന്നാണ് കണ്ടെത്തിയത്. ആദ്യത്തെ മൃതദേഹം അപകട സ്ഥലത്ത് നിന്ന് ആറ് കിലോമീറ്റര്‍ അകലെ നിന്നാണ് കണ്ടെത്തിയത്. അവസാനത്തെ ആളെയും കണ്ടെത്തുന്നത് വരെ തെരച്ചില്‍ തുടരാനാണ് സര്‍ക്കാര്‍ തീരുമാനം….

Read More

വഖ്ഫ് ബോര്‍ഡ് നിയമനം; ലീഗിന്റേത് അപകടകരമായ രാഷ്ട്രീയക്കളി: എ പി അബ്ദുല്‍ വഹാബ്

  കോഴിക്കോട്: വഖ്ഫ് ബോര്‍ഡ് നിമനങ്ങള്‍ പി എസ് സിക്ക് വിട്ട സര്‍ക്കാര്‍ നടപടിയെ മുസ്ലിം ലീഗ് വര്‍ഗീയവത്ക്കരിക്കുകയാണെന്ന് ഐ എന്‍ എല്‍. അപടകരമായ രാഷ്ട്രീയ കളിയാണ് ലീഗ് നടത്തുന്നതെന്ന് ഐ എന്‍ എല്‍ സംസ്ഥാന പ്രസിഡന്റ് എ പി അബ്ദുല്‍ വഹാബ് പറഞ്ഞു. വിശ്വാസികളെ തെറ്റിദ്ധരിപ്പിച്ച്, വര്‍ഗീയ ചേരിതിരിവ് സൃഷ്ടിച്ച് രാഷ്ട്രീയ മുതലെടുപ്പാണ് ലീഗിന്റെ ലക്ഷ്യം. അനാവശ്യ പ്രചാരണമാണ് ലീഗ് നടത്തുന്നത്. ലീഗിന്റെ വര്‍ഗീയ നീക്കങ്ങളെ ഐ എന്‍ എല്‍ പ്രതിരോധിക്കുകുയും ചെറുത്ത്‌തോല്‍പ്പിക്കുകയും ചെയ്യുമെന്ന് ഐ…

Read More

പൊതു ചടങ്ങുകളിൽ 100 പേർക്ക് വരെ പങ്കെടുക്കാം; ഇന്ന് മുതൽ രാജ്യം അൺലോക്ക് 4 ലേക്ക്

രാജ്യത്ത് അൺലോക്ക് 4 ഇളവുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. കൊവിഡ് ബാധിതരുടെ എണ്ണം 55 ലക്ഷത്തിലേക്ക് എത്തുന്നതിനിടെയാണ് രാജ്യം അൺലോക്ക് 4 ലേക്ക് പോകുന്നത്. പൊതുചടങ്ങുകളിൽ പരമാവധി 100 പേർക്ക് വരെ പങ്കെടുക്കാം. കണ്ടെയ്ൻമെന്റ് സോണിന് പുറത്തുള്ള സ്‌കൂളുകളിലെ ഒമ്പത് മുതൽ 12 വരെയുള്ള ക്ലാസുകളിലുള്ള വിദ്യാർഥിക്കും 50 ശതമാനം അധ്യാപകർക്കും അനധ്യാപകർക്കും സ്‌കൂളിലെത്താം പല സംസ്ഥാനങ്ങളും സ്‌കൂളുകൾ ഭാഗികമായി തുറക്കാനുള്ള തീരുമാനം സ്വീകരിച്ചിട്ടുണ്ട്. അതേസമയം കേരളത്തിൽ ഇതിപ്പോൾ നടപ്പാക്കില്ല. ഗവേഷക വിദ്യാർഥികൾക്ക് ലാബ് സൗകര്യങ്ങൾ…

Read More

സംസ്ഥാനത്ത് ഇന്ന് പുതുതായി 32 ഹോട്ട്സ്പോട്ടുകൾ കൂടി; 22 കൊവിഡ് മരണങ്ങൾ കൂടി സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 32 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. 12 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 724 ഹോട്ട് സ്പോട്ടുകളാണുള്ളത്.   22 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവന്തപുരം നെടുമങ്ങാട് സ്വദേശി രാജൻ (47), കിളിമാനൂർ സ്വദേശി മൂസ കുഞ്ഞ് (72), കമലേശ്വരം സ്വദേശിനി വത്സല (64), വാമനാപുരം സ്വദേശി രഘുനന്ദൻ (60), നെല്ലുവിള സ്വദേശി ദേവരാജൻ (56), അമ്പലത്തിൻകര സ്വദേശിനി വസന്തകുമാരി (73), വള്ളക്കടവ് സ്വദേശി ബോണിഫേസ് ആൾബർട്ട് (68),…

Read More

തമിഴ്​നാട്ടിൽ വീണ്ടും ലോക്ക്ഡൗൺ നീട്ടി: കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു

ചെന്നൈ: കോവിഡ് വ്യാപനം രൂക്ഷമായ തമിഴ്​നാട്ടിൽ ലോക്ക്ഡൗൺ ജൂൺ 21 വരെ നീട്ടി. മുഖ്യമന്ത്രി എം.കെ സ്​റ്റാലിൻെറ നേതൃത്വത്തിൽ കൂടിയ വിദ​ഗ്ധരുടെ യോ​ഗത്തിലാണ് ലോക്ക്ഡൗൺ നീട്ടുന്നതിനുള്ള തീരുമാനമുണ്ടായത്. ‌‌ചെന്നൈ അടക്കമുള്ള ഇടങ്ങളിൽ സർക്കാർ കൂടുതൽ ഇളവുകൾ നൽകി​. കോവിഡ്​ രോഗികളുടെ എണ്ണത്തിൽ വലിയ കുറവ്​ രേഖപ്പെടുത്തിയ പ്രദേശങ്ങളിലാണ് കൂടുതൽ ഇളവ്​ നൽകാൻ സർക്കാർ തീരുമാനിച്ചത്. ഇളവുകൾ നൽകിയ 27 ജില്ലകളിൽ സ്​കൂളുകൾ, കോളജുകൾ എന്നിവയുടെ ഓഫീസുകൾ തുറന്ന്​ പ്രവർത്തിക്കാം. ഇവിടങ്ങളിൽ കയറ്റുമതിയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾക്ക്​ 50 ശതമാനം…

Read More

കോൺഗ്രസ്സ് ഹൈക്കമാൻഡിൽ വീണ്ടും അമർഷം പുകയുന്നു

ഡൽഹി: പാർട്ടി നേതൃത്വത്തിന്റെ പുനഃസംഘടന സംബന്ധിച്ച് കോൺഗ്രസ്സിനകത്ത് വീണ്ടും അഭിപ്രായ ഭിന്നത. പാർട്ടിയിൽ സമൂലമായി മാറ്റം വേണമെന്നാവശ്യപ്പെട്ട് സോണിയാഗാന്ധിക്ക് കത്തെഴുതിയ 23 മുതിർന്ന നേതാക്കളെ ഒഴിവാക്കി നാമനിർദേശത്തിലൂടെ പുതിയ എഐസിസി ഭാരവാഹികളെ നിയമിച്ച ഹൈക്കമാൻഡ് നടപടികളിൽ പാർട്ടിക്ക് അകത്ത് അമർഷം പുകയുന്നു. ഇത് മാധ്യമങ്ങളോട് മുതിർന്ന നേതാവ് കപിൽ സിബൽ തുറന്നടിച്ചു. കത്തയച്ച നേതാക്കളെല്ലാം ചേർന്ന് ഇന്നലെ യോഗം വിളിച്ചതായും നിലവിലെ സ്ഥിതിഗതികൾ ചർച്ചയായതയുമാണ് റിപ്പോർട്ട്. അതേസമയം, പുനഃസംഘടനയിൽ എല്ലാവരെയും ഉൾക്കൊള്ളിക്കാനാണ് ശ്രമിച്ചതെന്നാണ് ഹൈക്കമാൻഡ് വൃത്തങ്ങൾ വിശദീകരിക്കുന്നത്….

Read More

റഷ്യൻ,ബെലറൂസ് പാരാലിമ്പിക്‌സ് താരങ്ങൾക്ക് വിലക്ക്

റഷ്യൻ,ബെലറൂസ് പാരാലിമ്പിക്‌സ് താരങ്ങൾക്ക് വിലക്കേർപ്പെടുത്തി.യുക്രൈനിലെ റഷ്യൻ അധിനിവേശത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. മുമ്പ് റഷ്യൻ കായികതാരങ്ങൾക്ക് വിലക്കേർപ്പെടുത്താൻ അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി(ഐ.ഒ.സി) തീരുമാനിച്ചിരുന്നു. ബെലറൂസ് കായികതാരങ്ങളെയും കായികമത്സരങ്ങളിൽനിന്ന് വിലക്കാൻ ഐ.ഒ.സി നിർദേശിച്ചിട്ടുണ്ട്. അന്താരാഷ്ട്ര കായിക ഫെഡറേഷനുകൾക്കാണ് ഐ.ഒ.സിയുടെ നിർദേശം. ഏറെനേരം നീണ്ടുനിന്ന ചർച്ചയ്ക്കുശേഷമാണ് ഒളിംപിക്സ് നിർവാഹക സമിതി വിശദമായ വാർത്താകുറിപ്പ് പുറത്തിറക്കിയത്. കായികമത്സരങ്ങളിൽ റഷ്യൻ, ബെലറൂസിയൻ താരങ്ങളെ പങ്കെടുപ്പിക്കരുതെന്ന് വാർത്താകുറിപ്പിൽ നിർദേശിക്കുന്നു. കായികമത്സരങ്ങളിലേക്ക് റഷ്യൻ, ബെലറൂസിയൻ താരങ്ങളെ തങ്ങളുടെ രാജ്യങ്ങളുടെ ബാനറിൽ പങ്കെടുക്കാൻ അനുവദിക്കരുത്. പകരം ദേശീയ ചിഹ്നങ്ങളോ…

Read More