Headlines

കേരളത്തില്‍ ഇന്ന് 11,699 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 11,699 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1667, എറണാകുളം 1529, തിരുവനന്തപുരം 1133, കോഴിക്കോട് 997, മലപ്പുറം 942, കൊല്ലം 891, കോട്ടയം 870, പാലക്കാട് 792, ആലപ്പുഴ 766, കണ്ണൂര്‍ 755, പത്തനംതിട്ട 488, ഇടുക്കി 439, വയനാട് 286, കാസര്‍ഗോഡ് 144 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 80,372 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 422 തദ്ദേശ…

Read More

കോതമംഗലത്തെ 23കാരിയുടെ ആത്മഹത്യ; പ്രതി റമീസിന്റെ മാതാപിതാക്കളെ അറസ്റ്റ് ചെയ്യും

കോതമംഗലത്ത് ഇരുപത്തിമൂന്നുകാരി ആത്മഹത്യ ചെയ്ത കേസില്‍ ഒന്നാം പ്രതി റമീസിന്റെ മാതാപിതാക്കളെ അറസ്റ്റ് ചെയ്യും. ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തിയാകും അറസ്റ്റ് ചെയ്യുക. റമീസിന്റെ മാതാപിതാക്കള്‍ നിലവില്‍ പൊലീസ് നിരീക്ഷണത്തിലെന്ന് സൂചന. എന്‍ഐഎ അന്വേഷണം വേണമെന്ന ആവശ്യത്തില്‍ ഉറച്ച് നല്‍ക്കുകയാണ് പെണ്‍കുട്ടിയുടെ സഹോദരന്‍. മതം മാറ്റത്തിന് പിന്നില്‍ ബാഹ്യ ഇടപെടല്‍ ഉണ്ടോ എന്നതും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു. മറ്റു പെണ്‍കുട്ടികളും ചതിക്കപ്പെട്ടോ എന്നതും അന്വേഷിക്കണമെന്ന് സഹോദരന്‍ പറഞ്ഞു. പെണ്‍കുട്ടിയുടെ സഹോദരന്റെയും, അമ്മയുടെയും, ആശുപത്രിയിലേക്ക് കൊണ്ടുപോയ ഓട്ടോ ഡ്രൈവറുടെയും വിശദമായ മൊഴി…

Read More

വയനാട് സ്വദേശി സൗദിയില്‍ വച്ച് മരിച്ചു

കല്‍പറ്റ: വയനാട് തരുവണ സ്വദേശിയായ യുവാവ് സൗദിയില്‍ വച്ച് മരിച്ചു. കരിങ്ങാരി കരിയാടന്‍ കണ്ടി ഉസ്മാന്റെ മകന്‍ ഷക്കീര്‍ (25) ആണ് മരിച്ചത്. ദമ്മാം അല്‍ ഹസയിലെ താമസസ്ഥലത്തുവച്ചായിരുന്നു അന്ത്യം. മാതാവ: റാബിയ, ഭാര്യ: ഫന്‍സിയ. ഒരു മകള്‍. സഹോദരങ്ങള്‍: ഇസ്ഹാഖ്, ജംഷീര്‍

Read More

സന്ദർശന വിസക്കാർക്ക്​ ഒമാനിൽ പ്രവേശനവിലക്ക്​

  മസ്​കത്ത്​: കോവിഡ്​ വ്യാപനത്തിന്റെ പശ്​ചാത്തലത്തിൽ സന്ദർശന വിസക്കാർക്ക്​ പ്രവേശന വിലക്ക്​ ഏർപ്പെടുത്താൻ ഒമാൻ തീരുമാനിച്ചു. തിങ്കളാഴ്​ച നടന്ന സുപ്രീം കമ്മിറ്റി യോഗമാണ്​ ഇത്​ സംബന്ധിച്ച തീരുമാനമെടുത്തത്​. ഏപ്രിൽ എട്ട്​ വ്യാഴാഴ്​ച ഉച്ചക്ക്​ 12 മണി മുതലായിരിക്കും വിലക്ക്​ പ്രാബല്ല്യത്തിൽ വരുക. ഒമാനി പൗരന്മാർക്കും റെസിഡൻറ്​ വിസയിലുള്ളവർക്കും മാത്രമായിരിക്കും വ്യാഴാഴ്​ച ഉച്ച മുതൽ രാജ്യത്തെ വിമാനത്താവളങ്ങൾ വഴി പ്രവേശനാനുമതി ലഭിക്കുകയുള്ളൂവെന്ന്​ സുപ്രീം കമ്മിറ്റി അറിയിച്ചു. ഒമാനിൽ നിലവിലുള്ള രാത്രി യാത്രാവിലക്ക്​ ഏപ്രിൽ എട്ടിന്​ അവസാനിക്കും. എന്നാൽ രാത്രി…

Read More

സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങള്‍ക്ക് തീവില

തിരുവനന്തപുരം: സംസ്ഥാനത്ത് സവാളയും ചെറിയ ഉള്ളിയും ഉള്‍പ്പെടെ പച്ചക്കറികള്‍ക്കും മറ്റ് ചില നിത്യോപയോഗസാധനങ്ങള്‍ക്കും തീവില. അന്യ സംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്ന ഭക്ഷ്യോത്പ്പന്നങ്ങള്‍ക്കെല്ലാം കഴിഞ്ഞ ഒരാഴ്ചയായി വില വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. കര്‍ഷക സമരം കേരളത്തില്‍ ആദ്യമായി ബാധിച്ചിരിക്കുന്നത് ഉള്ളി വിപണിയെയാണ്. സവാളയ്ക്കും ചെറിയ ഉള്ളിയ്ക്കും വലിയ വിലക്കയറ്റമാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞയാഴ്ച വരെ 40 രൂപയ്ക്ക് ലഭിച്ചിരുന്ന സവാളയ്ക്ക് ഇന്നലെ 65 രൂപയാണ് വില. ചെറിയ ഉള്ളിക്കാണ് വില അമിതമായി ഉയര്‍ന്നത്. കഴിഞ്ഞയാഴ്ച വരെ 100 രൂപയ്ക്കു താഴെ വിലയുണ്ടായിരുന്ന ചെറിയ…

Read More

വയനാട് മാനന്തവാടി എലിപ്പനി ബാധിച്ചു ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു

മാനന്തവാടി കാരക്കാമല : പരേതനായ പൈനാടത്ത് തോമസിന്റെയും അച്ചാമ്മയുടെയും മകൻ ആന്റണി 46 (ആന്റു ) മരണപ്പെട്ടു.എലിപ്പനി ബാധിച്ചു കോഴിക്കോട് സ്വകാര്യ ആസ്പത്രിയിൽ ചികിത്സയിലായിരിക്കെ ഇന്നു വെളുപ്പിനായിരുന്നു അന്ത്യം. ഭാര്യ:ജിനി, മക്കൾ :ഡോണ, ഡെൽന, ഡെനിൽ. സംസ്ക്കാരം ഇന്ന് കാരക്കാമല സെൻറ്. മേരീസ്‌ ദൈവാലയ സെമിത്തേരിയിൽ.

Read More

മുഷ്താഖ് അലി ടൂർണമെന്റിൽ കേരളത്തിന് ആദ്യ തോൽവി; ആന്ധ്രയോട് ആറ് വിക്കറ്റിന് പരാജയപ്പെട്ടു

മുഷ്താഖ് അലി ടി20 ടൂർണമെന്റിൽ കേരളത്തിന് ആദ്യ തോൽവി. തുടർച്ചയായ മൂന്ന് വിജയങ്ങൾക്ക് പിന്നാലെ ഇറങ്ങിയ കേരളം ഇന്ന് ആന്ധ്രയോട് ആറ് വിക്കറ്റിനാണ് പരാജയപ്പെട്ടത്. കരുത്തരായ മുംബൈയെയും ഡൽഹിയെയും തറപറ്റിച്ച കേരളത്തിന്റെ നിഴൽ മാത്രമായിരുന്നു ഇന്ന് കണ്ടത് ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ കേരളം 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 112 റൺസ് മാത്രമാണെടുത്തത്. ആന്ധ്ര മറുപടി ബാറ്റിംഗിൽ 17.1 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. അശ്വിൻ ഹെബ്ബാർ 48 റൺസും അമ്പട്ടി…

Read More

പ്രധാനമന്ത്രിയുടെ ഇടപെടൽ ഫലം കണ്ടു; കുംഭമേള വെട്ടിച്ചുരുക്കി

  ഹരിദ്വാറിൽ നടന്നുവരുന്ന കുംഭമേള വെട്ടിച്ചുരുക്കി. ഓരോ ജീവനുകളും പ്രധാനമാണെന്നും നിലവിലെ സാഹചര്യത്തിൽ കുംഭമേള വെട്ടിച്ചുരുക്കുകയാണെന്നും ജുന അഖാഡ മേധാവി സ്വാമി അവധേശാനന്ദ അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭ്യർഥനക്ക് പിന്നാലെയാണ് മേള വെട്ടിച്ചുരുക്കുന്നത് പതിനാല് ലക്ഷം പേരാണ് കുംഭമേളയുടെ രണ്ടാം ഷാഹി സ്‌നാനത്തിനെത്തിയത്. കുംഭമേള നടക്കുന്ന പ്രദേശം കൊവിഡിന്റെ ഹോട്ട് സ്‌പോട്ടായി മാറുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഇടപെട്ടത്.

Read More

കൊവിഡ് ചൂണ്ടിക്കാട്ടി പാർലമെന്റിന്റെ ശീതകാല സമ്മേളനം കേന്ദ്രം ഒഴിവാക്കി

പാർലമെന്റിന്റെ ശീതകാല സമ്മേളനം ഒഴിവാക്കിയതായി കേന്ദ്രസർക്കാർ. കൊവിഡ് സാഹചര്യം പറഞ്ഞാണ് സമ്മേളനം ഒഴിവാക്കിയത്. ശീതകാല സമ്മേളനം ഒഴിവാക്കുന്നതിനെ എല്ലാ രാഷ്ട്രീയപാർട്ടികളും പിന്തുണച്ചതായി പാർലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞു   ശീതകാല സമ്മേളനം ഒഴിവാക്കി ജനുവരിയിൽ ബജറ്റ് സമ്മേളനത്തിലേക്ക് നേരിട്ട് കടക്കും. അതേസമയം ഡൽഹിയിൽ കർഷക പ്രക്ഷോഭം ശക്തമാകുന്നത് കണക്കിലെടുത്താണ് കേന്ദ്രം ശീതകാല സമ്മേളനം ഒഴിവാക്കിയതെന്നാണ് സൂചന. കർഷക പ്രശ്‌നം ചർച്ച ചെയ്യുന്നതിനായി പാർലമെന്റ് വിളിച്ചു ചേർക്കണമെന്ന് കോൺഗ്രസ് ലോക്‌സഭാ കക്ഷി നേതാവ് ആധിർ രഞ്ജൻ ചൗധരി…

Read More

സ്വർണക്കടത്ത് കേസ്: പല വമ്പൻ സ്രാവുകളും കുടുങ്ങും; കടകംപള്ളി

സ്വർണക്കടത്ത് കേസിൽ സർക്കാരിനെ പ്രതിക്കൂട്ടിലാക്കാനായിരുന്നു പ്രതിപക്ഷം നീക്കം നടത്തിയതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. അന്വേഷണം ശരിയായ വഴിക്ക് തന്നെയാണ് പുരോഗമിക്കുന്നത്. കേസിൽ പല വമ്പൻ സ്രാവുകളും കുടുങ്ങുമെന്നും ഈ അന്വേഷണം എങ്ങോട്ടൊക്കെ എത്തുമെന്ന് കാത്തിരുന്നു കാണാമെന്നും കടകംപള്ളി സുരേന്ദ്രൻ തിരുവനന്തപുരത്ത് പറഞ്ഞു പിടിയിലായവർ ഒരു വിഭാഗം കേന്ദ്ര ഭരണകക്ഷി നേതാക്കൾ, ഒരു വിഭാഗം യുഡിഎഫിലെ പ്രമുഖ കക്ഷിയിലെ ആളുകളുമാണ്. അനിൽ നമ്പ്യാരെ ചോദ്യം ചെയ്തത് അന്വേഷണ സംഘത്തിന്റെ സ്വാഭാവിക നടപടിയാണ്. ജനം ടിവിയെ വരെ ഇതോടെ ബിജെപി…

Read More