ഇന്ത്യ ഇംഗ്ലണ്ട് ടെസ്റ്റ് നാലാം ദിനത്തിൽ ഇന്ത്യ ഭേദപ്പെട്ട നിലയിൽ. മത്സരം നടത്തുമ്പോൾ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തിൽ 264 റൺസെടുത്തു. ഓപ്പണർ യശസ്വി ജയ്സ്വാളിന്റെയും (58), സായി സുദർശന്റെയും (61) അർധസെഞ്ചുറി കരുത്തിലാണ് ഇന്ത്യ മികച്ച സ്കോർ പടുത്തുയർത്തിയത്. കെ എൽ രാഹുലും മികച്ച പ്രകടനത്തോടെ 46 റൺസ് നേടിക്കൊണ്ട് പിന്തുണ നൽകി.
പരുക്കുകളുടെ പിടിയിലായിരുന്നിട്ടും പരമ്പരയിൽ തിരിച്ചുവരാനായുള്ള പോരാട്ടത്തിൽ ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഋഷഭ് പന്ത് പുതിയ റെക്കോർഡും കുറിച്ചു. പരുക്കിന്റെ പിടിയിലായിരുന്ന പന്ത് കളിക്കാൻ ഇറങ്ങുമോ എന്നത് സംശയത്തിലായിരുന്നു. ഇറങ്ങിയാലും വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ എന്ന റോളിൽ നിന്ന് മാറി ബാറ്റിങ്ങിൽ മാത്രം ശ്രദ്ധ കേന്ദ്രികരിച്ചുകൊണ്ട് ധ്രുവ് ജൂറെൽ കീപ്പിങ്ങിലെക്ക് വരുമെന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ, പന്ത് തന്റെ പേരിൽ ഇംഗ്ലണ്ടിൽ 1000 ടെസ്റ്റ് റൺസ് തികയ്ക്കുന്ന ആദ്യ വിദേശ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ എന്ന റെക്കോർഡ് നേടിക്കൊണ്ടാണ് മടങ്ങിയത്.
ക്രിസിന്റെ ബൗൾ പ്രതിരോധിക്കുന്നതിനിടെ തന്റെ ബാറ്റ് ഒടിഞ്ഞുപോയ യശസ്വി ജയ്സ്വാൾ ഡ്രെസ്സിങ് റൂമിലേക്ക് നോക്കി പുതിയ ബാറ്റ് ആവശ്യപ്പെടുകയും തുടർന്ന് പത്ത് ഫോറുകളും, ഒരു സിക്സറും പറത്തിക്കൊണ്ട് അർധസെഞ്ചുറി നേടി. 126 കിലോമീറ്റർ വേഗത്തിലെത്തിയ പന്ത് പ്രതിരോധിച്ചപ്പോൾ ആയിരുന്നു ബാറ്റ് ഹാൻഡിലിന്റെ ഭാഗത്തുനിന്ന് ഒടിഞ്ഞു തൂങ്ങിയത്. ജയ്സ്വാളിന് പുറമെ മിന്നുന്ന പ്രകടനത്തോടെ സായി സുദർശനും അർധസെഞ്ചുറി നേടി തിളങ്ങി. കെ ൾ രാഹുൽ 46 റൺസും ഋഷഭ് പന്ത് 37 റൺസും നേടിക്കൊണ്ട് മികച്ച പിന്തുണയും നൽകി. ഇംഗ്ലണ്ടിനായി നായകൻ ബെൻ സ്റ്റോക്ക്സ് രണ്ട് വിക്കറ്റും എടുത്തു.