Headlines

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 16,375 പേര്‍ക്ക് കൊവിഡ്; 201 മരണം

ന്യൂഡല്‍ഹി: രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 16,375 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 298,091 പേര്‍ രോഗമുക്തി നേടി. ഇതോടെ രാജ്യത്ത് ഇതുവരെ zകാവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1,03,56,845 ആയി. 99,75,958 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. 2,31,036 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 24 മണിക്കൂറിനിടെ 201 കൊവിഡ് മരണങ്ങള്‍ കൂടി സ്ഥിരീകരിച്ചതോടെ ആകെ മരണം 1,49,850 ആയി. രാജ്യത്ത് കഴിഞ്ഞയാഴ്ച റിപോര്‍ട്ട് ചെയ്ത കേസുകളില്‍ ഭൂരിഭാഗവും കേരളത്തിലും മഹാരാഷ്ട്രയിലും…

Read More

സുരേഷ് ഗോപിയുടെ “കാവല്‍” റിലീസ് തിയതി പ്രഖ്യാപിച്ചു

  സുരേഷ് ഗോപിയെ കേന്ദ്ര കഥാപാത്രമാക്കി നിഥിന്‍ രഞ്ജിപണിക്കര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘കാവല്‍’ റിലീസ് തീയതി പ്രഖ്യാപിച്ചു. നവംബര്‍ 25-ന് ചിത്രം തീയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. ഗുഡ്വില്‍ എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജ് ആണ് നിര്‍മാണം. രഞ്ജി പണിക്കര്‍, ശങ്കര്‍ രാമകൃഷ്ണന്‍, സുരേഷ് കൃഷ്ണ, പത്മരാജ് രതീഷ്, ശ്രീജിത്ത് രവി, സാദ്ദിഖ്, സന്തോഷ് കീഴാറ്റൂര്‍, കിച്ചു ടെല്ലസ്, ബിനു പപ്പു, രാജേഷ് ശര്‍മ്മ, കിച്ചു ടെല്ലസ്, കണ്ണന്‍ രാജന്‍ പി ദേവ്, ചാലി പാല, ഇവാന്‍ അനില്‍,…

Read More

സംസ്ഥാനത്ത് ഇന്ന് 3677 പേർക്ക് കൊവിഡ്, 14 മരണം; 24 മണിക്കൂറിനിടെ 63,582 സാമ്പിളുകൾ പരിശോധിച്ചു

സംസ്ഥാനത്ത് ഇന്ന് 3677 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചതാണിത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 3351 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ 14 പേർ കൂടി കൊവിഡ് ബാധിച്ച് സംസ്ഥാനത്ത് മരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഉറവിടം അറിയാത്തവരായി 228 പേരുണ്ട്. 20 പേർ ആരോഗ്യ പ്രവർത്തകരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ 63,582 സാമ്പിളുകൾ പരിശോധിച്ചതായും മുഖ്യമന്ത്രി അറിയിച്ചു. 4652 പേർ ഇന്ന് രോഗമുക്തി നേടി.

Read More

‘വി എസിന് ക്യാപിറ്റൽ പണിഷ്മെന്റ് നൽകണമെന്ന് ഒരു കൊച്ചുപെൺകുട്ടി പറഞ്ഞു’; വെളിപ്പെടുത്തലുമായി സുരേഷ് കുറുപ്പ്

പിരപ്പൻകോട് മുരളിക്ക് പിന്നാലെ ക്യാപിറ്റൽ പണിഷ്മെന്റിൽ വെളിപ്പെടുത്തലുമായി സിപിഐഎം നേതാവ് കെ സുരേഷ് കുറുപ്പ്. ആലപ്പുഴയിലെ സംസ്ഥാന സമ്മേളനവേദിയിൽ, വി എസിന് ക്യാപിറ്റൽ പണിഷ്മെന്റ് നൽകണമെന്ന് ഒരു കൊച്ചുപെൺകുട്ടി പറഞ്ഞെന്നാണ് സുരേഷ് കുറുപ്പിന്റെ വെളിപ്പെടുത്തൽ. ഇതിനുശേഷമാണ് വി എസ് സമ്മേളനത്തിൽ നിന്നും മടങ്ങിയതെന്നും മാതൃഭൂമി വാരന്തപ്പതിപ്പിലെഴുതിയ ലേഖനത്തിൽ കെ സുരേഷ് കുറുപ്പ് തുറന്നുപറഞ്ഞു. ക്യാപിറ്റൽ പണിഷ്മെന്റ് നൽകണമെന്ന പരാമർശത്തിന് പിന്നാലെ തലകുനിക്കാതെ, ഒന്നും മിണ്ടാതെ, ആരെയും നോക്കാതെ അദ്ദേഹം സമ്മേളനസ്ഥലത്തുനിന്നു വീട്ടിലേക്കുപോയി. ഇങ്ങനെയൊക്കെയായിട്ടും അദ്ദേഹം പാർട്ടിയെ ഒരിക്കലും…

Read More

സമൃദ്ധിയും സമാധാനവും സാഹോദര്യവും ഉണ്ടാകട്ടെ; രാഷ്‌ട്രപതിയും പ്രധാനമന്ത്രിയും നബിദിന ആശംസകൾ നേർന്നു

  രാജ്യത്തെ വിശ്വാസികൾക്ക് നബിദിന ആശംസകൾ നേർന്ന് രാഷ്‌ട്രപതി രാംനാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്ര മോദിയും. സമൂഹത്തിന്റെ പുരോഗതിയ്‌ക്കായി നബിയുടെ ജീവിതവും ആശയവും പ്രചോദനമാകട്ടെയെന്ന് രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് പറഞ്ഞു. എല്ലാവർക്കും, പ്രത്യേകിച്ച് മുസ്ലീം സഹോദരി-സഹോദരന്മാർക്ക് നബിദിന ആശംസകൾ. രാജ്യത്തിന്റെ സമൃദ്ധിയും , സാഹോദര്യവും, സമാധാനവും കാത്തു സൂക്ഷിക്കുന്നതിനും നബിയുടെ ജീവിതവും സന്ദേശവും പ്രചോദനമാകട്ടെ- രാംനാഥ് കോവിന്ദ് ട്വീറ്റ് ചെയ്തു. എല്ലാവർക്കും നബിദിന ആശംസകൾ. ഈ ദിനത്തിൽ എല്ലായിടത്തും സമൃദ്ധിയും സമാധാനവും ഉണ്ടാകട്ടെ. ദയയുടെയും സാഹോദര്യത്തിന്റെയും ഗുണങ്ങൾ…

Read More

തിരുവനന്തപുരം മെഡിക്കൽ കോളജിൽ ശസ്ത്രക്രിയ മുടങ്ങിയ സംഭവം; അന്വേഷണത്തിന് നാലംഗ സമിതിയെ രൂപീകരിച്ചു

തിരുവനന്തപുരം മെഡിക്കൽ കോളജിൽ ശസ്ത്രക്രിയ മുടങ്ങിയ സംഭവത്തിൽ അന്വേഷണത്തിന് നാലംഗ സമിതിയെ രൂപീകരിച്ചു. പരാതിക്ക് ആസ്പദമായ എല്ലാ വിഷയങ്ങളിലും സമഗ്ര അന്വേഷണം നടത്താൻ നിർദ്ദേശം. ആലപ്പുഴ മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. പത്മകുമാർ, സൂപ്രണ്ട് ഡോ. ജയകുമാർ ടികെ, നെഫ്രോളജി വിഭാഗം മേധാവി ഡോ. ​ഗോമതി എസ്, കോട്ടയം മെഡിക്കൽ കോളേജ് യൂറോ വിഭാഗം മേധാവി ഡോ. രാജീവൻ എന്നിവരാണ് സമിതിയിൽ. ആരോ​ഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയാണ് ഉത്തരവിറക്കിയത്. അന്വേഷണം നടത്തി അടിയന്തരമായി റിപ്പോർട്ട് നൽകണമെന്നതാണ് ഉത്തരവിൽ…

Read More

വയനാട് ജില്ലയുടെ കാര്‍ഷിക മേഖലയും കൃഷി രീതിയും ഫാം ടൂറിസത്തിന് പ്രയോജനപ്പെടുത്തുമെന്ന് കൃഷി വകുപ്പ് മന്ത്രി പി.പ്രസാദ്

  വയനാട് ജില്ലയുടെ കാര്‍ഷിക മേഖലയും കൃഷി രീതിയും ഫാം ടൂറിസത്തിന് പ്രയോജനപ്പെടുത്തുമെന്ന് കൃഷി വകുപ്പ് മന്ത്രി പി.പ്രസാദ്. അമ്പലവയലിലെ സി.ഇ.എസ് ഫാമില്‍ പുതിയതായി നിര്‍മ്മിച്ച സംഭരണ കേന്ദ്രം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫാമിനായി പുനരധിവസിപ്പിച്ച ഗോത്ര വിഭാഗ ക്കാര്‍ക്ക് ഫാമില്‍ ജോലി നല്‍കുന്ന പരിഗണിക്കും. ആരോഗ്യത്തെയും അന്തരീക്ഷത്തെയും സംരക്ഷിക്കുന്ന കാര്‍ബണ്‍ തൂലിത കൃഷി രീതി നടപ്പാക്കണം. വയനടിനെ ഇക്കോ ഫ്രണ്ട്‌ലി ടൂറിസമാക്കി മാറ്റാന്‍ ഇതിലൂടെ കഴിയുമെന്നും മന്ത്രി പറഞ്ഞു. അമ്പലവയല്‍ സി.ഇ.എസ് മോഡല്‍ ഫാമില്‍…

Read More

തിരുവനന്തപുരത്ത് ആറും ഒമ്പതും വയസ്സുള്ള പെൺകുട്ടികൾക്ക് നേരെ പീഡനം; വീട്ടിലെ സഹായിയായ 65കാരൻ അറസ്റ്റിൽ

തിരുവനന്തപുരം മുരുക്കുംപുഴയിൽ സഹോദരിമാരായ ബാലികമാരെ പീഡിപ്പിച്ച വൃദ്ധൻ അറസ്റ്റിൽ. ആറും ഒമ്പതും വയസ്സുള്ള പെൺകുട്ടികളെയാണ് 65കാരനായ വിക്രമൻ പീഡിപ്പിച്ചത്. അമ്മ വിദേശത്ത് ആയതിനാൽ കുട്ടികൾ മുത്തശ്ശിക്കൊപ്പം വാടക വീട്ടിലാണ് നിൽക്കുന്നത്. ഈ വീട്ടിലെ സഹായി ആണ് വിക്രമൻ. വീട്ടിൽ ആളില്ലാത്ത സമയത്താണ് ഇയാൾ കുട്ടികളെ പീഡിപ്പിച്ചിരുന്നത്. കുട്ടികൾ വിവരം അയൽക്കാരോട് പറഞ്ഞതിനെ തുടർന്നാണ് സംഭവം പുറത്തറിയുന്നത്.

Read More

മണ്ഡല-മകര വിളക്ക് തീർഥാടനത്തിനായി ശബരിമല നട ഇന്ന് തുറക്കും; ഭക്തർക്ക് ദർശനാനുമതി നാളെ മുതൽ

മണ്ഡല മകര വിളക്ക് തീർഥാടനത്തിനായി ശബരിമല നട ഇന്ന് തുറക്കും. വൈകുന്നേരം അഞ്ച് മണിക്ക് തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യ കാർമികത്വത്തിൽ ക്ഷേത്രം മേൽശാന്തി വി കെ ജയരാജ് പോറ്റി നട തുറന്ന് ദീപം തെളിയിക്കും. വൈകുന്നേരം ആറ് മണിക്ക് ശബരിമല, മാളികപ്പുറം മേൽശാന്തിമാർ ചുമതലയേൽക്കും. വൃശ്ചികം ഒന്നായ നാളെ മുതലാണ് ഭക്തർക്ക് ദർശനാനുമതി. പ്രതിദിനം മുപ്പതിനായിരം പേർക്കാണ് ദർശനത്തിന് അനുമതിയുണ്ടാകുക. മഴ തുടരുന്ന സാഹചര്യത്തിൽ ആദ്യ മൂന്ന് ദിവസം ഭക്തരുടെ എണ്ണം നിയന്ത്രിക്കും. പമ്പാ…

Read More

കൊല്ലത്ത് ആശുപത്രിയുടെ മുകളില്‍ നിന്നും ചാടിയ കോവിഡ് രോഗി മരിച്ചു

  കൊല്ലം: ആശുപത്രിയുടെ മുകളില്‍ നിന്നും താഴേയ്ക്ക് ചാടിയ കോവിഡ് രോഗി മരിച്ചു. പനയം സ്വദേശി രംഗന്‍ എന്നയാളാണ് മരിച്ചത്. 72 വയസായിരുന്നു. കടവൂരിലെ സ്വകാര്യ ആശുപത്രിയുടെ മുകളില്‍ നിന്നാണ് രംഗന്‍ താഴേയ്ക്ക് ചാടിയത്. കോവിഡിനെ തുടര്‍ന്ന് ചികിത്സയിലിരിക്കെ ഇയാള്‍ കഴിഞ്ഞ ദിവസമാണ് ആശുപത്രിയുടെ മുകളില്‍ നിന്നും ചാടിയത്. സംഭവത്തിന് പിന്നിലെ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Read More