ചില സംസ്ഥാനങ്ങളില്‍ മൂന്നാംതരംഗം തുടങ്ങിയെന്ന് സൂചന, കൊവിഡ് കേസുകള്‍ കൂടുന്നു: ഐസിഎംആര്‍

ന്യൂഡല്‍ഹി: രാജ്യത്ത് മൂന്നാംതരംഗത്തിന്റെ ആദ്യസൂചനകള്‍ കണ്ടുതുടങ്ങിയെന്ന് ഐ.സി.എം.ആറിന്റെ മുന്നറിയിപ്പ്. കൊവിഡ് രോഗികളുടെ എണ്ണം ചില സംസ്ഥാനങ്ങളില്‍ കൂടുന്നത് മൂന്നാം തരംഗം ഉണ്ടാവുന്നതിന്റെ ആദ്യ സൂചനയാണെന്ന് ഐ.സി.എം.ആര്‍ പകര്‍ച്ചവ്യാധി വിഭാഗം മേധാവി ഡോ. സമീരന്‍ പാണ്ഡെ വ്യക്തമാക്കി. ഉത്സവ കാലങ്ങളില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കപ്പെടുകയും ആള്‍ക്കൂട്ടം ഉണ്ടാവുകയും ചെയ്താല്‍ സൂപ്പര്‍ സ്പ്രെഡ് ഉണ്ടാവുമെന്നും പാണ്ഡെ പറഞ്ഞു. രണ്ടാം തരംഗം രൂക്ഷമല്ലാത്ത സംസ്ഥാനങ്ങള്‍ പ്രതിരോധ വാക്സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കണമെന്നും നിയന്ത്രണങ്ങള്‍ ഒറ്റയടിക്ക് പിന്‍വലിക്കരുതെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. കേരളത്തിലും മിസോറാമിലുമാണ് കൊവിഡ്…

Read More

‘ഗോഡ്സെയുടെ പാത പിന്തുടരരുത്, ഗാന്ധിയേയും അംബേദ്കറേയും പെരിയാറിനേയും പിന്തുടരൂ’: വിദ്യാർത്ഥികളോട് സ്റ്റാലിൻ

തമിഴ്നാട് വിദ്യാർത്ഥികൾക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, നാഥുറാം ഗോഡ്‌സെയുടെ പാത ഒരിക്കലും പിന്തുടരരുത്. ഗാന്ധി, അംബേദ്കർ, പെരിയാർ എന്നിവർ സ്വീകരിച്ച പാതകൾ നമുക്കുമുന്നിലുണ്ട്. അവരെ പിന്തുടരണമെന്നും സ്റ്റാലിൻ പറഞ്ഞു. തിരുച്ചിറപ്പള്ളിയിലെ ജമാൽ മുഹമ്മദ് കോളജിലെ വിദ്യാർത്ഥികളെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രസർക്കാരിനെതിരെ സംസ്ഥാനത്തോടുള്ള വഞ്ചന തുറന്നുകാട്ടുന്നതിനായി ദ്രാവിഡ മുന്നേറ്റ കഴകം ആരംഭിച്ച 45 ദിവസത്തെ സംസ്ഥാനവ്യാപക ക്യാമ്പയിനിൽ പങ്കുചേരാൻ മുഖ്യമന്ത്രി വിദ്യാർത്ഥികളോട് അഭ്യർത്ഥിച്ചു. ശക്തമായ ഒരു തമിഴ്‌നാട് കെട്ടിപ്പടുക്കുന്നതിൽ ഐക്യം, സാമൂഹിക നീതി, ശാസ്ത്രീയ…

Read More

ഏഴ് മാസത്തിന് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കും; ക്ലാസ് ആരംഭിക്കുന്നത് 10, പ്ലസ് ടു കുട്ടികൾക്ക്

ഏഴ് മാസത്തിന് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കും. പത്ത്, പ്ലസ് ടു ക്ലാസുകളിലെ കുട്ടികൾക്കാണ് ക്ലാസ് ആരംഭിക്കുക. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാകും ക്ലാസ് നടക്കുക. കൊവിഡും ലോക്ക് ഡൗണും മൂലം 286 ദിവസമാണ് സ്‌കൂളുകൾ അടഞ്ഞുകിടന്നത്. മാസ്‌ക് ധരിച്ച് മാത്രമേ കുട്ടികൾ സ്‌കൂളിൽ എത്താവൂ. പരമാവധി കുട്ടികൾ സാനിറ്റൈസറുമായി എത്തണം. സാമൂഹിക അകലം പാലിച്ച് ഒരു ബെഞ്ചിൽ ഒരാൾ ഇരിക്കുന്ന രീതിയിലാണ് ക്രമീകരണം. പത്താം ക്ലാസിലെയും പ്ലസ് ടുവിലെയും 50 ശതമാനം കുട്ടികളോടാണ് ക്ലാസുകളിൽ എത്താൻ…

Read More

പ്രവാസി ക്വാറന്റൈൻ; ഗ്ലോബൽ പ്രവാസി അസോസിയേഷൻ ചെയർമാൻ സലാം പാപ്പിനിശ്ശേരി മുഖ്യമന്ത്രിക്ക് നിവേദനം നൽകി

  ഷാർജ: വിദേശരാജ്യങ്ങളിൽ നിന്നെത്തുന്നവർക്കു കേരളത്തിൽ വീണ്ടും ക്വാറന്റൈൻ ഏർപ്പെടുത്തിയത് ഒഴിവാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട്  ബഹുമാനപെട്ട മുഖ്യമന്ത്രി  ശ്രീ.പിണറായി വിജയന്  ഗ്ലോബൽ പ്രവാസി അസോസിയേഷൻ ചെയർമാൻ സലാം പാപ്പിനിശ്ശേരി നിവേദനം നൽകി. ഇതര സംസ്ഥാനങ്ങളിൽനിന്ന് എത്തുന്നവർക്കില്ലാത്ത വിലക്ക് പ്രവാസികൾക്കു മാത്രമാക്കുന്നതിലെ അശാസ്ത്രീയത  വിശദമാക്കികൊണ്ട്  പ്രവാസലോകത്തു നിന്നുയരുന്ന പ്രതിഷേധവും പ്രവാസികളുടെ  നിസഹായതയും ചൂണ്ടിക്കാണിച്ചുകൊണ്ടാണ് സലാം പാപ്പിനിശ്ശേരി നിവേദനം നൽകിയത്. 2 ഡോസ് വാക്സീൻ എടുക്കുകയും യാത്രയ്ക്ക് മുൻപ് പി‌സിആർ പരിശോധനയിൽ നെഗറ്റീവ് ലഭിക്കുന്നവരും മാത്രമാണ് ഗൾഫ് രാജ്യങ്ങളിൽ നിന്നും കേരളത്തിലേക്ക് എത്തുന്നത്….

Read More

ഐസിസി ടെസ്റ്റ് റാങ്കിംഗിൽ ആറാം സ്ഥാനത്ത് റിഷഭ് പന്ത്; ധോണിക്ക് പോലും സ്വന്തമാക്കാനാകാത്ത നേട്ടം

ഐസിസി ടെസ്റ്റ് റാങ്കിംഗിൽ കരിയറിലെ ഏറ്റവുമുയർന്ന നേട്ടത്തിലെത്തി റിഷഭ് പന്ത്. ആറാം സ്ഥാനത്താണ് റിഷഭ് പന്ത് നിലവിൽ. ഇതാദ്യമായാണ് ഒരു ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ ആദ്യ പത്തിൽ ഇടം നേടുന്നത്. എം എസ് ധോണിക്ക് പോലും സ്വന്തമാക്കാനാകാത്ത നേട്ടമാണ് പന്ത് നേടിയിരിക്കുന്നത്. 19ാം റാങ്കിലെത്തിയതാണ് ധോണിയുടെ ഏറ്റവുമുയർന്ന നേട്ടം പന്തിനെ കൂടാതെ വിരാട് കോഹ്ലി, രോഹിത് ശർമ എന്നിവരും ആദ്യ പത്തിനുള്ളിൽ സ്ഥാനം പിടിച്ചു. രോഹിത് ശർമയും പന്തിനൊപ്പം ആറാം സ്ഥാനം പങ്കിടുന്നുണ്ട്. കോഹ്ലി അഞ്ചാം…

Read More

മൂന്ന് ലക്ഷവും കടന്ന് പ്രതിദിന വർധനവ്; ഒറ്റ ദിവസത്തിനിടെ 3.14 ലക്ഷം കൊവിഡ് കേസ്, 2104 മരണം

  കൊവിഡിൽ വിറങ്ങലിച്ച് ഇന്ത്യ. പ്രതിരോധ നടപടികളെല്ലാം പാളുന്ന സാഹചര്യത്തിൽ കഴിഞ്ഞ ഒറ്റ ദിവസത്തിനിടെ മൂന്ന് ലക്ഷത്തിലധികം പുതിയ കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 24 മണിക്കൂറിനിടെ 3.14 ലക്ഷം പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 3,14,835 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കൊവിഡ് മഹാമാരി ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവുമുയർന്ന പ്രതിദിന വർധനവാണിത്. ഇതോടെ ഇന്ത്യയിലെ ആകെ രോഗബാധിതരുടെ എണ്ണം 1.59 കോടിയായി ഉയർന്നു. 2104 പേർ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മരിച്ചു. രാജ്യത്തെ കൊവിഡ് മരണസംഖ്യ 1,84,657…

Read More

24 മണിക്കൂറിനിടെ രാജ്യത്ത് 19148 പേർക്ക് രോഗം സ്ഥിരീകരിച്ചു ; 434 മരണം

19148 പേര്‍ക്കാണ് 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത്. 24 മണിക്കൂറില്‍ 434 മരിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് മരണം 17834 ആയി.രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം ആറ് ലക്ഷം കടന്നു ഇന്നലെ ആദ്യമായി രാജ്യത്ത് പ്രതിദിന കോവിഡ് മരണം 500 കഴിഞ്ഞിരുന്നു. ഇന്ന് വീണ്ടും 500ല്‍ താഴെയെത്തി. മൂന്ന് ലക്ഷത്തി അന്‍പതിനായിരം പേര്‍ക്ക് കോവിഡ് ഭേദമായി. 59.51 ശതമാനമാണ് രോഗമുക്തി നിരക്ക്. ജനുവരി മുതല്‍ 90 ലക്ഷം സാമ്പിളുകള്‍ രാജ്യത്ത് പരിശോധിച്ചു. കോവിഡ് ഏറ്റവും കൂടുതല്‍ ബാധിച്ച…

Read More

‘ഇവ ഇന്ത്യന്‍ സംസ്‌കാരത്തിന്റെ കാതലല്ല’; ഭരണഘടനയുടെ ആമുഖത്തില്‍ നിന്ന് സോഷ്യലിസവും മതേതരത്വവും നീക്കണമെന്ന ആര്‍എസ്എസ് നിര്‍ദേശത്തിന് കേന്ദ്രമന്ത്രിമാരുടെ പിന്തുണ

ഭരണഘടനയുടെ ആമുഖത്തില്‍ നിന്ന് സോഷ്യലിസവും മതേതരത്വവും നീക്കണമെന്ന ആര്‍എസ്എസ് നിര്‍ദേശത്തെ പിന്തുണച്ച് കേന്ദ്രമന്ത്രിമാര്‍. മതേതരത്വവും സോഷ്യലിസവും ഇന്ത്യക്ക് ആവശ്യമില്ലെന്നും വസുധൈവ കുടുംബകം എന്നതിലൂടെ നിലപാട് വ്യക്തമെന്നും കേന്ദ്രമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ പറഞ്ഞു. ഭരണഘടന ഭേദഗതി വരുത്താന്‍ പാര്‍ലമെന്റിന് അധികാരമുണ്ടെന്നും എന്നാല്‍, അടിസ്ഥാനഘടനയില്‍ മാറ്റംവരുത്താന്‍ കഴിയില്ലെന്നും സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ബി.ആര്‍. ഗവായ് പറഞ്ഞു. ആര്‍എസ്എസ് നേതാവ് ദത്താത്രേയ ഹൊസബല്ലെയെ പിന്തുണച്ച്, ഭരണഘടനയുടെ ആമുഖം പുനഃപരിശോധിക്കണമെന്ന ആവശ്യം ഉയര്‍ത്തുകയാണ് കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍. ഇന്ത്യക്ക് സോഷ്യലിസത്തിന്റെ…

Read More

അർജുൻ ആയങ്കി കൊച്ചിയിലെ കസ്റ്റംസ് ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരായി

കരിപ്പൂർ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ക്വട്ടേഷൻ നേതാവ് അർജുൻ ആയങ്കി കൊച്ചിയിലെ കസ്റ്റംസ് ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരായി. രണ്ട് അഭിഭാഷകർക്കൊപ്പമാണ് അർജുൻ ആയങ്കി കസ്റ്റംസ് ഓഫീസിലെത്തിയത്. രാവിലെ 11 മണിക്ക് കസ്റ്റംസ് പ്രിവന്റീവ് ഓഫീസിൽ എത്തണമെന്ന് കാണിച്ച് കസ്റ്റംസ് അർജുന് നോട്ടീസ് നൽകിയിരുന്നു കഴിഞ്ഞ ദിവസങ്ങളിലെല്ലാം ഇയാൾ ഒളിവിലായിരുന്നു. ഇതിനാൽ തന്നെ അർജുൻ ചോദ്യം ചെയ്യലിന് എത്തില്ലെന്നായിരുന്നു സൂചന. എന്നാൽ പറഞ്ഞ സമയത്തിനും മുമ്പ് തന്നെ അഭിഭാഷകർക്കൊപ്പം അർജുൻ കസ്റ്റംസ് ഓഫീസിൽ എത്തുകയായിരുന്നു. സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ…

Read More

താൽക്കാലിക വിസിയെ നിർദേശിക്കാൻ സർക്കാർ; പട്ടിക തയാറാക്കി ​ഗവർണർക്ക് കൈമാറും

ഹൈക്കോടതി വിധി വന്നതോടെ സാങ്കേതിക സർവകലാശാലയിലും ഡിജിറ്റൽ സർവകലാശാലയിലും താൽക്കാലിക വിസിയെ നിർദ്ദേശിക്കാൻ സർക്കാർ നടപടി തുടങ്ങും. താൽക്കാലിക വിസി സ്ഥാനത്തേക്ക് നിയമിക്കേണ്ടവരുടെ പാനൽ തയാറാക്കും. പട്ടിക തയ്യാറാക്കി രണ്ടുദിവസത്തിനകം ചാൻസിലർക്ക് കൈമാറാനാണ് ആലോചന. അപ്പീൽ തള്ളിയ ഹൈക്കോടതി വിധിയിൽ സ്വീകരിക്കേണ്ട അനന്തര നടപടികൾ സംബന്ധിച്ച് രാജഭവൻ ഇന്ന് തീരുമാനമെടുക്കും. നിയമ വിദഗ്ധരുമായി ചർച്ചചെയ്ത് ആയിരിക്കും ഗവർണർ തീരുമാനമെടുക്കുക. അതേസമയം ഡിജിറ്റൽ, ടെക്നിക്കൽ സർവ്വകലാശാലകളിൽ മാത്രമല്ല കേരളത്തിലെ മറ്റുള്ള സർവ്വകലാശാലകളിലും സ്ഥിരം വൈസ് ചാൻസിലറില്ല. സംസ്ഥാനത്തെ ഒരു…

Read More