സുരേന്ദ്രനെ തേജോവധം ചെയ്ത് പാര്‍ട്ടിയെ തകര്‍ക്കാമെന്നത് സിപിഎമ്മിന്റെ വ്യാമോഹം: കുമ്മനം രാജശേഖരന്‍

  തിരുവനന്തപുരം: കൊടകര കേസിലെ പരാതിക്കാരന്റെ കോള്‍ ലിസ്റ്റ് മാത്രം പരിശോധിച്ച് ബിജെപി നേതാക്കളെ പ്രതിക്കൂട്ടിലാക്കാന്‍ ശ്രമിക്കുന്നതിലെ കുബുദ്ധിയും ദുഷ്ടലാക്കും ആര്‍ക്കും മനസ്സിലാക്കാവുന്നതേ ഉള്ളുവെന്ന് ബിജെപി മുതിർന്ന നേതാവ് കുമ്മനം രാജശേഖരന്‍. കെ സുരേന്ദ്രനെ വളഞ്ഞിട്ട് കല്ലെറിഞ്ഞും തേജോവധം ചെയ്തും പാര്‍ട്ടിയെ തകര്‍ക്കാമെന്നത് സിപിഎമ്മിന്റെ വ്യാമോഹം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സിപിഎംമ്മിന്റേത് സ്വയം രക്ഷപെടാനുള്ള തത്രപ്പാട് . കേരളത്തിൽ കോവിഡ് മരണം , കള്ളക്കടത്തു , മരംമുറി , സ്ത്രീപീഡനം തുടങ്ങി…

Read More

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ്; പോളിംഗ് സമയം അവസാനിച്ചു; വോട്ടെണ്ണല്‍ തിങ്കളാഴ്ച

വീറും വാശിയും നിറഞ്ഞ നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് സമയം അവസാനിച്ചു. 74.02 ശതമാനത്തിലേറെ പേര്‍ വോട്ട് രേഖപ്പെടുത്തിയെന്നാണ് ഒടുവിലത്തെ കണക്ക്. അന്തിമകണക്ക് അല്‍പസമയത്തിനകം തിരഞ്ഞെടുപ്പ് കമ്മിഷന്‍ പുറത്തുവിടും. നിലമ്പൂരിന്റെ പുതിയ MLA ആരെന്ന് തിങ്കളാഴ്ചയറിയാം. ജയം ഉറപ്പെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം സ്വരാജ് പ്രതികരിച്ചു. വോട്ടിംഗ് ശതമാനം ഉയര്‍ന്നത് വിജയപ്രതീക്ഷ കുറയ്ക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങള്‍ തന്ന വലിയ സ്വീകര്യത വോട്ടായി മാറും. പോളിംഗ് ഉയര്‍ന്നാല്‍ യുഡിഫിന് അനുകൂലം എന്നതൊന്നും ശരിയല്ല. ഉപതിരഞ്ഞെടുപ്പില്‍ വോട്ടിംഗ് ശതമാനം ഉയരും….

Read More

മൂന്നാം ഘട്ട തദ്ദേശ തിരഞ്ഞെടുപ്പ്: മൂന്ന് മണിക്കൂര്‍ പിന്നിടുമ്പോള്‍ സംസ്ഥാനത്ത് 25.09 ശതമാനം പോളിങ്

കോഴിക്കോട്: മൂന്നാം ഘട്ട തിരഞ്ഞെടുപ്പ് മൂന്ന് മണിക്കൂര്‍ പിന്നിടുമ്പോള്‍ സംസ്ഥാനത്ത് 25.09 ശതമാനം പോളിങ് രേഖപ്പെടുത്തിയതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ പിആര്‍ഒയുടെ വാര്‍ത്താകുറിപ്പില്‍ പറയുന്നു. മലപ്പുറം ജില്ലയില്‍ 25.54, കോഴിക്കോട് 24.68, കണ്ണൂര്‍ 25.04, കാസര്‍കോഡ് 24.74 എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ പോളിങ് ശതമാനം. കോഴിക്കോട് കോര്‍പ്പറേഷനില്‍ 21.20 ശതമാനവും കണ്ണൂര്‍ കോര്‍പ്പറേഷനില്‍ 19.26 ശതമാനവും പോളിങ് രേഖപ്പെടുത്തി. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോഡ് തുടങ്ങി സംസ്ഥാനത്തെ നാല് ജില്ലകളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. ബുധനാഴ്ചയാണ് വോട്ടെണ്ണല്‍.  

Read More

പൃഥ്വിരാജിനെതിരെ ഉണ്ടായത് വലിയ അറ്റാക്ക്, മോഹൻലാലോ മമ്മൂട്ടിയോ ‘അമ്മ’ ഉപദേശകരാകണം; മല്ലിക സുകുമാരൻ

താരസംഘടനയായ അമ്മയുടെ ഭരണ സമിതി തിരഞ്ഞെടുപ്പിൽ നിന്ന് ആരോപണ വിധേയർ മത്സരിക്കുന്നതിനെതിരെ നടി മല്ലിക സുകുമാരൻ. ആർക്കും വേണ്ടി നിയമം മാറ്റരുത്. അമ്മ തിരഞ്ഞെടുപ്പില്‍ നടൻ ബാബുരാജ് മത്സരിക്കരുതെന്നും നടി മല്ലിക സുകുമാരൻ പറഞ്ഞു. ‘അമ്മ’ ഒരു മാതൃക സംഘടനയായി നിലനില്‍ക്കണമെന്നും നിയമം ബാബുരാജിന് വേണ്ടി മാത്രം മാറ്റരുതെന്നും മല്ലിക സുകുമാരന്‍ പറഞ്ഞു. ഒരു പരിപാടിക്ക് സ്പോൺസറെ കണ്ടെത്തുന്നതും ലക്ഷങ്ങൾ ലാഭം ഉണ്ടാക്കുന്നതും അയാള്‍ ചെയ്ത തെറ്റുമായി താരതമ്യപ്പെടുത്തരുതെന്നും മല്ലിക പറഞ്ഞു. കാര്യങ്ങൾ വിശ്വസനീയമായ രീതിയിൽ അവതരിപ്പിക്കാൻ…

Read More

കെഎസ്ആര്‍ടിസി ബസില്‍ സാധനങ്ങള്‍ മറന്നുവച്ചാല്‍ വന്‍ പിഴ ഈടാക്കില്ലെന്ന് ഉറപ്പുനല്‍കി

കെഎസ്ആര്‍ടിസിയില്‍ സാധനങ്ങള്‍ കളഞ്ഞു പോയാല്‍ പണം ഈടാക്കുന്ന നിയമത്തിന് ഭേദഗതി വരുത്തുമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍. മുന്‍ നിയമത്തില്‍ മാറ്റം കൊണ്ടുവരാന്‍ സിഎംഡിക്ക് നിര്‍ദേശം നല്‍കിയെന്ന് മന്ത്രി കെ ബി ഗണേഷ് കുമാര്‍ വ്യക്തമാക്കി ഇതൊരു പഴയ നിയമമാണെന്ന് മന്ത്രി വിശദീകരിച്ചു. സ്മാര്‍ട്ട് ഫോണ്‍ ഉള്‍പ്പെടെയുള്ളവ നഷ്ടപ്പെടുമ്പോള്‍ നിയമപ്രകാരം അതിന്റെ വിലയുടെ നിശ്ചിത ശതമാനം സൂക്ഷിപ്പ് കൂലി കണക്കുകൂട്ടുമ്പോള്‍ അത് വലിയ തുകയായി മാറുന്നു. ഇങ്ങനെയുള്ള സാഹചര്യം ഒഴിവാക്കുമെന്ന് മന്ത്രി ഉറപ്പ് നല്‍കി….

Read More

സംപ്രേക്ഷണ വിലക്ക്: മീഡിയ വണ്‍ സുപ്രീം കോടതിയെ സമീപിച്ചു

സംപ്രേക്ഷണ വിലക്കിനെതിരെ മീഡിയവണ്‍ ചാനല്‍ സുപ്രീം കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. വിലക്കിനെതിരായ ഹരജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളിയിരുന്നു. സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ ഉടമകളായ മാധ്യമം ബ്രോഡ്കാസ്റ്റിംഗ് ലിമിറ്റഡും കേരള പത്രപ്രവര്‍ത്തക യൂണിയനുമടക്കമുള്ളവര്‍ നല്‍കിയ അപ്പീലാണ് ചീഫ് ജസ്റ്റിസ് എസ്. മണികുമാര്‍, ജസ്റ്റിസ് ഷാജി പി.ചാലി എന്നിവരടങ്ങുന്ന ബഞ്ച് തള്ളിയത്. കേന്ദ്രസര്‍ക്കാര്‍ നടപടി ശരിവച്ച സിംഗിള്‍ ബെഞ്ച് ഉത്തരവില്‍ ഇടപെടേണ്ട സാഹചര്യമില്ലെന്ന് ഡിവിഷന്‍ ബഞ്ച് വ്യക്തമാക്കി. ജനുവരി 31ന് കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവ് ചോദ്യം…

Read More

ഗസ്സയെ പുനർനിർമ്മിക്കാനുള്ള പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും’; US വൈസ്പ്രസിഡന്റ് ജെഡി വാൻസ്

ഗസയെ പുനർനിർമ്മിക്കാനുള്ള പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്ന് യുഎസ് വൈസ്പ്രസിഡന്റ് ജെഡി വാൻസ്. ഹമാസ് സ്വാധീനമില്ലാത്ത തെക്കൻ ഗസയിലാകും ആദ്യം പുനരധിവാസ പ്രവർത്തനങ്ങൾ ആരംഭിക്കുക. ഇതിലൂടെ രണ്ടു ലക്ഷത്തോളം വരുന്ന പലസ്തീനികൾക്ക് അടിസ്ഥാന സൌകര്യങ്ങൾ ഒരുക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ജെ ഡി വാൻസ് പറഞ്ഞു. ഇസ്രയേൽ സന്ദർശനം തുടരുന്നതിനിടയിലാണ് വാൻസ് മാധ്യമങ്ങളോട് പ്രതികരിക്കുന്നത്. അഞ്ച് ലക്ഷത്തോളം ജനങ്ങളുള്ള റഫാ അതിർത്തി മേഖലയിൽ കൂടുതൽ സൌകര്യങ്ങൾ ഒരുക്കാൻ ഉദ്ദേശിക്കുന്നതായും ജെഡി വാൻസ് പറഞ്ഞു. വെടിനിർത്തൽ ലംഘനങ്ങളെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഇസ്രയേലും…

Read More

വേണ്ടി വന്നാൽ ജോസ് കെ മാണിക്കെതിരെ മത്സരിക്കുമെന്ന് കെ എം മാണിയുടെ മരുമകൻ

യുഡിഎഫ് ബന്ധം അവസാനിപ്പിച്ച് എൽ ഡി എഫിലേക്ക് കയറാനൊരുങ്ങുന്ന ജോസ് കെ മാണിയെ വിമർശിച്ച് കെ എം മാണിയുടെ മകളുടെ ഭർത്താവ്. മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ കൂടിയായ എംബി ജോസഫാണ് ജോസ് കെ മാണിക്കെതിരെ പരസ്യമായി രംഗത്തുവന്നത് കേരളാ കോൺഗ്രസിന്റെ രാഷ്ട്രീയ മാറ്റം ഭൂഷണമല്ല. ഇടതുപക്ഷത്ത് കേരളാ കോൺഗ്രസിന് രാഷ്ട്രീയ നേട്ടമുണ്ടാക്കാൻ സാധിക്കില്ല. ഈ സത്യം തിരിച്ചറിഞ്ഞതു കൊണ്ടാണ് ഇടതുപക്ഷത്തോട് മുമ്പ് ഐക്യം പ്രഖ്യാപിച്ച കെ എം മാണി രണ്ട് വർഷത്തിന് ശേഷം യുഡിഎഫിൽ തിരിച്ചെത്തിയത്. കോൺഗ്രസ്…

Read More

തെലങ്കാന ബിജെപിയില്‍ പൊട്ടിത്തെറി; അധ്യക്ഷ സ്ഥാനത്തെച്ചൊല്ലിയുള്ള തര്‍ക്കത്തിന് പിന്നാലെ ടി രാജാ സിങ് രാജിവച്ചു

സംസ്ഥാന അധ്യക്ഷസ്ഥാനത്തെ ചൊല്ലി തെലങ്കാന ബിജെപിയില്‍ പൊട്ടിത്തെറി. സംസ്ഥാന അധ്യക്ഷനായി രാമചന്ദര്‍ റാവുവിനെ പരിഗണിക്കുന്നതിനിടയില്‍ പ്രമുഖ നേതാവും ഗോഷാമഹല്‍ എംഎല്‍എയുമായ ടി രാജാ സിങ് പാര്‍ട്ടി വിട്ടു. ബിജെപി പ്രവര്‍ത്തകരെ പാര്‍ട്ടി വഞ്ചിക്കുകയാണ് എന്ന് ആരോപിച്ചാണ് രാജി. തീരുമാനം പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും ഇടപ്പെട്ട് പുനഃപരിശോധിക്കണം എന്ന് രാജിക്കത്തില്‍ അദ്ദേഹം ആവശ്യപ്പെട്ടു. (സംസ്ഥാന അധ്യക്ഷസ്ഥാനത്തെ ചൊല്ലി തെലങ്കാന ബിജെപിയില്‍ പൊട്ടിത്തെറി. സംസ്ഥാന അധ്യക്ഷനായി രാമചന്ദര്‍ റാവുവിനെ പരിഗണിക്കുന്നതിനിടയില്‍ പ്രമുഖ നേതാവും ഗോഷാമഹല്‍ എംഎല്‍എയുമായ ടി…

Read More

‘എം.കെ.സാനു ഐക്യകേരളത്തിന്റെ പുരോഗമന മുന്നേറ്റങ്ങള്‍ക്കൊപ്പം സഞ്ചരിച്ചയാൾ’; അനുശോചിച്ച് മുഖ്യമന്ത്രി

‘കേരളത്തിന്റെ സാംസ്‌കാരികരംഗത്തെ നിസ്തുല വ്യക്തിത്വങ്ങളില്‍ ഒരാളായിരുന്ന പ്രൊഫ. എം. കെ. സാനു വിടവാങ്ങിയത് മലയാളസമൂഹത്തിന്റെയും പുരോഗമന പ്രസ്ഥാനങ്ങളുടെയും നികത്താനാകാത്ത നഷ്ടമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചന സന്ദേശത്തിൽ പറഞ്ഞു. ”കേരളത്തിലെ സാമൂഹിക-സാംസ്‌കാരിക രംഗങ്ങളില്‍ ശാന്തമെങ്കിലും ഉറച്ച ശബ്ദമായിരുന്നു സാനുമാഷ്. മലയാളത്തിന്റെ പല തലങ്ങളിലും തനതായ സംഭാവന നല്‍കിയ സാനുമാഷ് കേരളത്തിന്റെ അഭിമാനമാണ്. ശ്രേഷ്ഠനായ അധ്യാപകന്‍, പണ്ഡിതനായ പ്രഭാഷകന്‍, ജനകീയനായ പൊതുപ്രവര്‍ത്തകന്‍, നിസ്വാര്‍ത്ഥനായ സാമൂഹ്യ സേവകന്‍, നിസ്വപക്ഷമുള്ള എഴുത്തുകാരന്‍, സമാനതകളില്ലാത്ത സാഹിത്യനിരൂപകന്‍ എന്നിങ്ങനെ സാനുമാഷിന് വിശേഷണങ്ങള്‍ ധാരാളമുണ്ട്. സാനുമാഷിന്റെ…

Read More