
‘അന്‍വറിന്റെ കാര്യത്തില്‍ പുനരാലോചന നടത്താമെന്ന് തീരുമാനമെടുത്തിട്ടില്ല, മാധ്യമങ്ങള്‍ക്ക് തിടുക്കമെന്തിന്?’ സണ്ണി ജോസഫ്
പി വി അന്‍വറിന്റെ യുഡിഎഫ് പ്രവേശനത്തിന്റെ കാര്യത്തില്‍ പുനരാലോചന നടത്താന്‍ തീരുമാനിച്ചിട്ടില്ലെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. അന്‍വറിന്റെ കാര്യത്തില്‍ തിടുക്കമില്ലെന്നും വാതില്‍ തുറക്കണോ അടയ്ക്കണോ എന്ന് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും സണ്ണി ജോസഫ് പറഞ്ഞു. പെട്ടെന്ന് തീരുമാനമെടുക്കേണ്ട അടിയന്തരസാഹചര്യമൊന്നും നിലനില്‍ക്കുന്നില്ല. മാധ്യമങ്ങള്‍ക്ക് ഇക്കാര്യത്തിലുള്ള തിടുക്കമൊന്നും കോണ്‍ഗ്രസിനില്ലെന്നും നിലമ്പൂരിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ പരസ്യമായി തള്ളിപ്പറഞ്ഞ നിലപാട് മൂലമാണ് അന്ന് അന്‍വറിനെ യുഡിഎഫില്‍ എടുക്കാതിരുന്നതെന്നും സണ്ണി ജോസഫ് വ്യക്തമാക്കി. നിലമ്പൂരിലെ യുഡിഎഫ് വിജയത്തില്‍ താന്‍ വ്യക്തിപരമായ ക്രെഡിറ്റ് എടുക്കാനില്ലെന്നും…