സെക്രട്ടേറിയറ്റിലുണ്ടായ തീപിടിത്തത്തിൽ പോലീസ് അന്വേഷണം പൂർത്തിയായി. സംഭവത്തിൽ അട്ടിമറിയില്ലെന്നാണ് പോലീസിന്റെ കണ്ടെത്തിൽ. തീപിടിത്തമുണ്ടായതിൽ ഉദ്യോഗസ്ഥർക്ക് പങ്കില്ല. കത്തിപ്പോയത് അപ്രധാന കടലാസുകളാണെന്നും പോലീസ് സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നു
തീ പടർന്ന ഓഫീസിൽ മദ്യക്കുപ്പി കണ്ടെത്തിയ സംഭവത്തിൽ വകുപ്പുതല അന്വേഷണം റിപ്പോർട്ടിൽ ശുപാർശ ചെയ്യുന്നുണ്ട്. തീപിടിത്തമുണ്ടായി ഒരു വർഷം തികയാനിരിക്കെയാണ് പോലീസിന്റെ റിപ്പോർട്ട്. നയതന്ത്ര സ്വർണക്കടത്ത് കേസ് പിടികൂടിയതിന് പിന്നാലെയായിരുന്നു സെക്രട്ടേറിയറ്റിൽ തീപിടിത്തമുണ്ടാകുന്നത്. ഇതിന് പിന്നാലെ പ്രതിപക്ഷം വലിയ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു.