
നിമിഷപ്രിയ കേസ് : ‘ഇടപെട്ടത് മനുഷ്യന്‍ എന്ന നിലയില്‍; തുടര്‍ ഇടപെടല്‍ ഉണ്ടാകും’; കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാർ
നിമിഷപ്രിയയുടെ ശിക്ഷ മാറ്റിവച്ചതുമായി ബന്ധപ്പെട്ട് പ്രതികരണവുമായി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍. വിഷയത്തില്‍ ഇടപെട്ടത് മനുഷ്യന്‍ എന്ന നിലയില്‍ എന്ന് കാന്തപുരം പറഞ്ഞു. നിമിഷപ്രിയയെ യെമന്‍ കോടതി വധശിക്ഷയ്ക്ക് വിധിക്കുകയും ആ വിധി വാര്‍ത്തകളില്‍ വരികയും ചെയ്തു. ഇസ്ലാം മതത്തില്‍ തന്നെ മറ്റൊരു നിയമമുണ്ട്. കൊലകുറ്റം ചെയ്തവര്‍ക്ക് പ്രായശ്ചിത്വം നല്‍കാന്‍ കുടുംബങ്ങള്‍ക്ക് അധികാരമുണ്ട്. ആ കുടുംബങ്ങള്‍ ആരാണെന്നോ അവരുടെ അവസ്ഥ എന്താണെന്നോ അറിയാത്ത ഞാന്‍ വളരെ ദൂരെയുള്ള ഈ സ്ഥലത്ത് നിന്ന് യെമനിലെ ഉത്തരവാദിത്തപ്പെട്ട പണ്ഡിതന്‍മാരെ…