വയനാട് കമ്പളക്കാട് ഒരാൾ വെടിയേറ്റ് മരിച്ചു. കമ്പളക്കാട് സ്വദേശി ജയനാണ് മരിച്ചത്. കാട്ടുപന്നിയെ ഓടിക്കാൻ പോയപ്പോഴാണ് വെടിയേറ്റതെന്നാണ് സൂചന. ഒപ്പമുണ്ടായിരുന്ന ശരൺ എന്നയാൾ ഗുരുതര പരുക്കുകളോടെ ആശുപത്രിയിലാണ്.
പാടത്ത് പന്നിയെ ഓടിക്കാൻ പോയപ്പോൾ മറ്റാരോ വെടിവെക്കുകയായിരുന്നുവെന്നാണ് ഒപ്പമുണ്ടായിരുന്നവർ പറയുന്നത്. മരിച്ച ജയന്റെ കഴുത്തിലാണ് വെടിയേറ്റത്. നെല്ല് കതിരായിരിക്കുന്ന സമയമായതിനാൽ കാട്ടുപന്നിയെ ഓടിക്കാൻ എത്തിയതെന്നാണ് സംഘത്തിലെ മറ്റുള്ളവർ പറഞ്ഞത്. അതേസമയം ഇവർ വേട്ടക്കെത്തിയ ആളുകളാണെന്ന് നാട്ടുകാർ പറയുന്നു. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.