കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് മുന്‍ഗണനാ വിഭാഗം; വാക്‌സിന്‍ രജിസ്‌ട്രേഷന്‍ നാളെ ആരംഭിക്കും

  തിരുവനന്തപുരം: സംസ്ഥാനത്ത് കെഎസ്ആര്‍ടിസി ജീവനക്കാരെ മുന്‍ഗണന വിഭാഗത്തില്‍ ഉള്‍പ്പെടുത്തി. ഇതുസംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. മുന്‍ഗണന വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയതോടെ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കുള്ള വാക്‌സിന്‍ രജിസ്‌ട്രേഷന്‍ നാളെ ആരംഭിക്കും. സര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ കെഎസ്ആര്‍ടിസിയിലെ 18നും 44നും ഇടയില്‍ പ്രായമുള്ള അര്‍ഹരായ ജീവനക്കാര്‍ക്ക് ഉടന്‍ തന്നെ വാക്‌സിന്‍ ലഭ്യമാക്കുമെന്ന് സിഎംഡി ബിജു പ്രഭാകര്‍ ഐഎഎസ് അറിയിച്ചു. യൂണിറ്റ് അടിസ്ഥാനത്തിലാണ് വാക്‌സിനേഷന്‍ നടക്കുക. കണ്ടക്ടര്‍, ഡ്രൈവര്‍, മെക്കാനിക്കല്‍, മിനിസ്റ്റിരിയല്‍ സ്റ്റാഫ് എന്ന മുന്‍ഗണന ക്രമത്തിലണ് വാക്‌സിന്‍ ലഭ്യമാകുക. യൂണിറ്റുകളിലും…

Read More

വിവാഹ പ്രായം ഉയർത്തുന്നതിനെ എതിർത്ത് സിപിഎം; എന്ത് മാറ്റമാണ് ഉണ്ടാകുകയെന്ന് യെച്ചൂരി

  പെൺകുട്ടികളുടെ വിവാഹ പ്രായം 21 ആക്കി ഉയർത്തുന്നതിനെ എതിർത്ത് സിപിഎം. പ്രായപരിധി ഉയർത്തുന്നത് എന്തിനാണെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കണമെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു. രാജ്യത്ത് 18 വയസ്സ് പൂർത്തിയായ വ്യക്തിക്ക് ഇഷ്ടമുള്ളയാൾക്കൊപ്പം ജീവിക്കാമെന്നാണ് ഭരണഘടന ഉറപ്പ് നൽകുന്നത്. നിയമപരമായ വിവാഹത്തിന് 21 വയസ്സ് പൂർത്തിയാകണമെന്നതല്ലാതെ എന്ത് മാറ്റമാണ് ഈ നിയമത്തിലൂടെ കൊണ്ടുവരാൻ കഴിയുകയെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കണമെന്ന് യെച്ചൂരി പറഞ്ഞു കേന്ദ്രത്തിന്റെ നിലപാട് അറിഞ്ഞ ശേഷമേ പാർലമെന്റിൽ നിയമത്തെ എതിർക്കുന്നതടക്കമുള്ള കാര്യങ്ങളിലേക്ക് പോകൂവെന്നും യെച്ചൂരി…

Read More

പാൽ വില വർധിപ്പിക്കണമെന്ന് മിൽമ; ഇപ്പോൾ പറ്റില്ലെന്ന് മന്ത്രി

സംസ്ഥാനത്ത് പാൽ വില വർധിപ്പിക്കണമെന്ന മിൽമയുടെ ശുപാർശ സർക്കാരിന് മുന്നിൽ ഇതുവരെ ലഭിച്ചിട്ടില്ലെന്ന് മന്ത്രി ജെ ചിഞ്ചുറാണി. പാൽവില ഇപ്പോൾ വർധിപ്പിക്കാൻ ആകില്ലെന്നും മന്ത്രി പറഞ്ഞു മിൽമ പാലിന്റെ വില വർധിപ്പിക്കാൻ സർക്കാരിനോട് ശുപാർശ ചെയ്തതായി മിൽമ എറണാകുളം ചെയർമാൻ ജോൺ തെരുവത്ത് പറഞ്ഞിരുന്നു. ലിറ്ററിന് 5 രൂപ വർധിപ്പിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

Read More

യുക്രൈന് സഹായവുമായി ഇന്ത്യ; മരുന്നും അവശ്യ വസ്തുക്കളും അയച്ചുനൽകും

  യുദ്ധക്കെടുതിയിൽ വലയുന്ന യുക്രൈന് മരുന്ന് അടക്കമുള്ള സഹായങ്ങൾ നൽകാനൊരുങ്ങി ഇന്ത്യ. യുക്രൈന്റെ അഭ്യർഥന പ്രകാരമാണ് ഇന്ത്യ സഹായം നൽകുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമായത്. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനും ഫേസ്ബുക്ക് വഴി ഇക്കാര്യം അറിയിച്ചിട്ടുണ്ട്. യുക്രൈന് ഇന്ത്യയുടെ കൈത്താങ്ങ്, മരുന്നും അവശ്യ വസ്തുക്കളും അയക്കുമെന്നാണ് വി മുരളീധരന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഇന്നലെ യുഎന്നിൽ നടന്ന യോഗത്തിൽ റഷ്യയുടെയും യുക്രൈന്റെയും സ്ഥാനപതിമാർ തമ്മിൽ വാക്കു തർക്കമുണ്ടായിരുന്നു. യുദ്ധം അവസാനിപ്പിക്കണമെന്ന്…

Read More

ആറളം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നാടന്‍ ബോംബുകള്‍ കണ്ടെത്തി

  കണ്ണൂര്‍: കണ്ണൂര്‍ ആറളം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നാടന്‍ ബോംബുകള്‍ കണ്ടെത്തി. സ്‌കൂള്‍ ശുചീകരണത്തിനിടെയ ശൗചാലയത്തിലാണ് രണ്ട് ബോംബുകള്‍ കണ്ടെത്തിയത്. ബോംബ് സ്‌ക്വാഡും പോലീസും ചേര്‍ന്ന് ബോംബുകള്‍ നിര്‍വീര്യമാക്കി.

Read More

കൊലപതാക കേസ്: ഗുസ്തി താരം സുശീൽകുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തി

  കൊലപാതക കേസുമായി ബന്ധപ്പെട്ട് ഗുസ്തിതാരം സുശീൽ കുമാറിനെ അറസ്റ്റ് ചെയ്തതായി ഡൽഹി പോലീസ് സ്ഥിരീകരിച്ചു. ഒപ്പമുണ്ടായിരുന്ന സഹായി അജയും അറസ്റ്റിലായിട്ടുണ്ട്. പഞ്ചാബിൽ നിന്നാണ് സുശീൽകുമാറിനെ അറസ്റ്റ് ചെയ്തത് ദേശീയ ജൂനിയർ മുൻ ഗുസ്തി ചാമ്പ്യൻ സാഗർ കുമാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. കൊലപാതകത്തിന് ശേഷം സുശീൽകുമാർ ഒളിവിലായിരുന്നു. ഈ മാസം നാലിനാണ് വാടക വീട് ഒഴിയുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവിൽ സാഗർ കൊല്ലപ്പെട്ടത്.

Read More

ന്യൂനപക്ഷ ക്ഷേമവും പരിസ്ഥിതിയുമടക്കം  മുഖ്യമന്ത്രിക്ക് കൂടുതൽ വകുപ്പുകൾ; മന്ത്രിമാരുടെ വകുപ്പ് സംബന്ധിച്ച വിജ്ഞാപനമിറങ്ങി

  രണ്ടാം പിണറായി സർക്കാരിലെ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വകുപ്പുകൾ വിശദീകരിച്ച് സർക്കാർ വിജ്ഞാപനമിറങ്ങി. പൊതുഭരണം, ഐടി, ആഭ്യന്തരം, ന്യൂനപക്ഷ ക്ഷേമം, വിജിലൻസ്, ഫയർഫോഴ്‌സ്, ജയിൽ, പരിസ്ഥിതി, ആസൂത്രണം, പരിസ്ഥിതി, മെട്രോ റെയിൽ എന്നീ വകുപ്പുകൾ മുഖ്യമന്ത്രിയുടെ കീഴിലാണ് കെ രാജൻ- റവന്യു, സർവേ, ലാൻഡ്, റെക്കോർഡ്‌സ്, ഭൂപരിഷ്‌കരണം റോഷി അഗസ്റ്റിൻ-ജലവിതരണ വകുപ്പ്, ഭൂഗർഭ ജലവകുപ്പ് കെ കൃഷ്ണൻകുട്ടി-വൈദ്യുതി എ കെ ശശീന്ദ്രൻ-വനം, വന്യജീവി സംരക്ഷണം അഹമ്മദ് ദേവർകോവിൽ-തുറമുഖം, മ്യൂസിയം, പുരാവസ്തു വകുപ്പുകൾ ആന്റണി രാജു-റോഡ് ഗതാഗതം, മോട്ടോൾ…

Read More

ഇന്ത്യൻ നിർമിത സ്പുട്‌നിക്-വി വാക്‌സിൻ സെപ്റ്റംബർ മാസത്തോടെ ലഭ്യമാകും

രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിൽ കോവിഡ് വാക്‌സിന് ക്ഷാമം നിലനിൽക്കുന്നതനിടെ ഫലപ്രാപ്തി കൂടിയ വാക്‌സിനുകളിലൊന്നായ റഷ്യയുടെ സ്പുടിനിക് വി യുടെ ഇന്ത്യൻ നിർമാണം ഉടൻ ആരംഭിക്കുമെന്ന് ഡോ. റെഡ്ഡീസ് ലാബ്. സ്പുട്‌നിക് വാക്‌സിൻ ഇന്ത്യയിൽ ലഭ്യമാക്കുന്ന കമ്പനിയാണ് ഡോ. റെഡ്ഡീസ് ലാബ്. സ്പുട്‌നിക് വി നിർമിക്കാനാവശ്യമായ ഘടകകങ്ങളിൽ ഒന്നിന്റെ 31.5 ലക്ഷം ഡോസും മറ്റൊന്നിന്റെ 4.5 ലക്ഷം ഡോസും ഇതുവരെ ലഭിച്ചെന്ന് കമ്പനി വ്യക്തമാക്കി. റഷ്യൻ സർക്കാരുമായി ബന്ധപ്പെട്ട് ഇറക്കുമതി വേഗത്തിലാക്കാനുള്ള നടപടികൾ സ്വീകരിച്ചു വരുന്നതായും അവർ വ്യക്തമാക്കി….

Read More

സംസ്ഥാനത്ത് ഇന്ന് 1408 പേർക്ക് കൊവിഡ്, 2 മരണം; 3033 പേർക്ക് രോഗമുക്തി

  കേരളത്തിൽ 1408 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 204, കോട്ടയം 188, തിരുവനന്തപുരം 174, കൊല്ലം 120, തൃശൂർ 119, പത്തനംതിട്ട 99, കോഴിക്കോട് 96, ഇടുക്കി 85, ആലപ്പുഴ 72, മലപ്പുറം 69, വയനാട് 61, കണ്ണൂർ 52, പാലക്കാട് 47, കാസർഗോഡ് 22 എന്നിങ്ങനേയാണ് ജില്ലകളിൽ രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 25,325 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 75,365 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 74,070 പേർ…

Read More

വിമാനദുരന്തം കഴി‌‌ഞ്ഞ് ദിവസങ്ങൾക്കുള്ളിൽ ഓഫീസിൽ പാർട്ടി; നാല് മുതിർന്ന ഉദ്യോഗസ്ഥരെ പുറത്താക്കി എയർ ഇന്ത്യ

അഹമ്മദാബാദ് വിമാന ദുരന്തം കഴിഞ്ഞ് ദിവസങ്ങൾക്കുള്ളിൽ ഓഫീസിനുള്ളിൽ പാർട്ടി നടത്തിയ നാല് മുതിർന്ന ജീവനക്കാരെ പുറത്താക്കി എയർ ഇന്ത്യ.ആഘോഷത്തിന്റെ ദൃശ്യങ്ങൾ സാമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെയാണ് നടപടി. ജൂൺ 20 നായിരുന്നു സംഭവം. എയര്‍ ഇന്ത്യ ഉപകമ്പനിയായ എഐ സാറ്റ്സിന്റെ ഗുരുഗ്രാം ഓഫീസിലാണ് പാര്‍ട്ടി സംഘടിപ്പിച്ചത്. പാര്‍ട്ടിക്കിടെ ലുങ്കിഡാന്‍സ് പാട്ടിനൊപ്പം ജീവനക്കാര്‍ ചുവടുവയ്ക്കുന്ന വിഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ വൈറലായത്. എഐസാറ്റ്സിലെ കമ്പനി സിഎഫ്ഒ ഉള്‍പ്പെടെ മുതിര്‍ന്ന ഉദ്യോഗസ്ഥരും ഈ പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നു. പ്രതിഷേധം ഉയര്‍ന്നതോടെ തങ്ങള്‍ ദുരന്തത്തില്‍ ഉറ്റവരെ…

Read More