രണ്ടാം തരംഗം തീരും മുൻപേ കേരളത്തില്‍ കൊവിഡ് കേസുകള്‍ കൂടാന്‍ സാധ്യത; മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ധര്‍

തിരുവനന്തപുരം: കൊവിഡ് രണ്ടാംതരംഗം അവസാനിക്കും മുൻപ് തന്നെ കേരളത്തിൽ കൊവിഡ് കേസുകൾ വീണ്ടും കൂടാൻ സാധ്യതയെന്ന മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ദർ.  ഡെൽറ്റപ്ലസ്  വകഭേദം സ്ഥിരീകരിച്ച സാഹചര്യത്തിൽ കൂടുതൽ ജാഗ്രത പാലിക്കണമെന്നാണ് നിർദേശം. ഡെൽറ്റ പ്ലസ് അടക്കം വ്യാപനശേഷി കൂടിയ വൈറസുകളെക്കുറിച്ച് സംസ്ഥാനം പഠനം തുടങ്ങിയെങ്കിലും സമഗ്രമായി സാംപിളുകൾ ലഭിക്കാത്തത് തിരിച്ചടിയാവുകയാണ്. വ്യാപനം കൂടിയ മേഖലകളിൽ പത്ത് മടങ്ങുവരെ പരിശോധന നടത്തിയിട്ടും തുടർച്ചയായ അഞ്ച് ദിവസവും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ന് മുകളിൽ തന്നെയാണ്. കൊവിഡ് രണ്ടാംതരംഗം അവസാനിക്കുകയാണെന്ന…

Read More

102 കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ച് മുഖ്യമന്ത്രി

ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ 102 പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളെ കൂടി കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയര്‍ത്തുന്നതിന്‍റെ ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സ് വഴി മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉള്‍പ്പെടെ ഉപകരിക്കാവുന്ന വിപുലമായ സൗകര്യങ്ങളാണ് ഈ കേന്ദ്രങ്ങളില്‍ ഒരുക്കിയിരിക്കുന്നത്. ആര്‍ദ്രം മിഷന്‍റെ ഒന്നാം ഘട്ടത്തില്‍ 170 കുടുംബാരോഗ്യകേന്ദ്രങ്ങളായിരുന്നു ലക്ഷ്യം വച്ചത്. രണ്ടാം ഘട്ടത്തില്‍ 504 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ തെരഞ്ഞെടുക്കുകയും അതില്‍ 407 സ്ഥാപനങ്ങളുടെ നിര്‍മാണത്തിന് ഭരണാനുമതി ലഭ്യമാകുകയും ചെയ്തു. സംസ്ഥാനം ആരോഗ്യമേഖലയില്‍ നേരത്തെ പ്രസംശ പിടിച്ചുപറ്റിയതാണെന്നും…

Read More

അനധികൃത മണൽ ഖനം: സീറോ മലങ്കര ബിഷപും അഞ്ച് വൈദികരും അറസ്റ്റിൽ

  അനധികൃത മണൽ ഖനന കേസിൽ സീറോ മലങ്കര സഭ പത്തനംതിട്ട അതിരൂപത ബിഷപും അഞ്ച് വൈദികരും അറസ്റ്റിൽ. ബിഷപ് സാമുവൽ മാർ ഐറേനിയോസ്, വികാരി ഫാദർ ഷാജി തോമസ്, ഫാദർ ജോസ് ചാമക്കാല, ഫാദർ ജോർജ് സാമുവൽ, ഫാദർ ജിയോ ജയിംസ്, ഫാദർ ജോസ് കാലായിൽ എന്നിവരെയാണ് തമിഴ്‌നാട് സിബിസിഐഡി സംഘം അറസ്റ്റ് ചെയ്തത് തിരുനെൽവേലിയിലെ അംബാ സമുദ്രത്തെ താമരഭരണി പുഴയോരത്ത് അനധികൃത മണൽ ഖനനം നടത്തിയെന്ന കേസിലാണ് നടപടി. അറസ്റ്റ് ചെയ്തതിന് പിന്നാലെ ദേഹാസ്വാസ്ഥ്യമുണ്ടായ…

Read More

വീണ്ടും അനാസ്ഥ; കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോൺ പിടികൂടി

കൊടുംകുറ്റവാളി ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടത്തിന് പിന്നാലെ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോൺ പിടികൂടി. ഒന്നാം ബ്ലോക്കിന്റെ പരിസരത്ത് നിന്നാണ് ഫോൺ കണ്ടെത്തിയത്. പതിവ് പരിശോധനയിലാണ് കല്ലിനടിയിൽ ഒളിപ്പിച്ച നിലയിൽ മൊബൈൽ ഫോൺ കണ്ടെത്തിയത്. ജയിൽ സൂപ്രണ്ടിന്റെ പരാതിയിൽ കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തു. ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടത്തിന് ശേഷം മറ്റൊരു അനാസ്ഥകൂടി റിപ്പോർട്ട് ചെയ്തിരിക്കുകയാണ് കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന്. ഗോവിന്ദച്ചാമി ജയിൽ ചാടിയതിൽ അടിമുടി പിഴവ് സംഭവിച്ചുവെന്ന് വ്യക്തമാക്കുന്നതാണ് അന്വേഷണ റിപ്പോർട്ട്. ആഴ്ചകൾ എടുത്ത്…

Read More

നിമിഷപ്രിയ കേസ് : ‘ഇടപെട്ടത് മനുഷ്യന്‍ എന്ന നിലയില്‍; തുടര്‍ ഇടപെടല്‍ ഉണ്ടാകും’; കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാർ

നിമിഷപ്രിയയുടെ ശിക്ഷ മാറ്റിവച്ചതുമായി ബന്ധപ്പെട്ട് പ്രതികരണവുമായി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍. വിഷയത്തില്‍ ഇടപെട്ടത് മനുഷ്യന്‍ എന്ന നിലയില്‍ എന്ന് കാന്തപുരം പറഞ്ഞു. നിമിഷപ്രിയയെ യെമന്‍ കോടതി വധശിക്ഷയ്ക്ക് വിധിക്കുകയും ആ വിധി വാര്‍ത്തകളില്‍ വരികയും ചെയ്തു. ഇസ്ലാം മതത്തില്‍ തന്നെ മറ്റൊരു നിയമമുണ്ട്. കൊലകുറ്റം ചെയ്തവര്‍ക്ക് പ്രായശ്ചിത്വം നല്‍കാന്‍ കുടുംബങ്ങള്‍ക്ക് അധികാരമുണ്ട്. ആ കുടുംബങ്ങള്‍ ആരാണെന്നോ അവരുടെ അവസ്ഥ എന്താണെന്നോ അറിയാത്ത ഞാന്‍ വളരെ ദൂരെയുള്ള ഈ സ്ഥലത്ത് നിന്ന് യെമനിലെ ഉത്തരവാദിത്തപ്പെട്ട പണ്ഡിതന്‍മാരെ…

Read More

കോവിഡ് 19 അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ വയനാട് ജില്ലയിൽ ഒരാഴ്ച കൂടുതൽ നിയന്ത്രണങ്ങൾ

  കോവിഡ് 19 അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ വയനാട് ജില്ലയിൽ ഒരാഴ്ച കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ യോഗത്തിൽ തീരുമാനിച്ചു. ഏപ്രിൽ 30 വരെ ജില്ലയിലെ എല്ലാ സ്ഥാപനങ്ങൾക്കും വൈകീട്ട് 7.30 വരെ മാത്രമാണ് തുറന്ന് പ്രവർത്തിക്കാൻ അനുമതി. ഹോട്ടൽ, റെസ്റ്റോറൻ്റ്, തട്ടുകട, ബേക്കറി എന്നിവയിൽ പാഴ്സൽ സൗകര്യം മാത്രമാണ് അനുവദിക്കുക. കണ്ടൈൻമെൻ്റ് സോണുകളായി പ്രഖ്യാപിച്ച പ്രദേശങ്ങളിൽ അത്യാവശ്യ കടകൾക്ക് വൈകീട്ട് 5 വരെയാണ് തുറന്ന് പ്രവർത്തിക്കാൻ അനുമതി. നിയന്ത്രണം കർശനമാക്കുന്നതിന് ജില്ലാ പോലീസ്…

Read More

പെരിയാറിന്റെ വേഷം ധരിച്ച് ചാനൽ ഷോയിൽ അഭിനയിച്ച കുട്ടിക്കെതിരെ ഭീഷണി

  തമിഴ്‌നാട്ടിൽ സാമൂഹിക പരിഷ്‌കർത്താവ് പെരിയാറിന്റെ വേഷമിട്ട് ടിവി ചാനൽ ഷോയിൽ അഭിനയിച്ച കുട്ടിക്കെതിരെ വധഭീഷണി ഉയർത്തി സംഘ്പരിവാർ പ്രവർത്തകൻ അറസ്റ്റിൽ. തൂത്തുക്കുടി കോവിൽപട്ടി സ്വദേശി വെങ്കടേഷ് കുമാർ ബാബുവാണ് അറസ്റ്റിലായത്. ഇയാളെ പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു സീ തമിഴിലെ ജൂനിയർ സൂപ്പർ സ്റ്റാർ എന്ന പരിപാടിയിലാണ് പെരിയാറിന്റെ വേഷം ധരിച്ച് കുട്ടിയെത്തിയത്. പിന്നാലെ കുട്ടിയെ കൊന്ന് കവലയിൽ കെട്ടിത്തൂക്കുമെന്ന് വെങ്കടേഷ് ബാബു ഫേസ്ബുക്കിലൂടെ ഭീഷണി മുഴക്കി. ഇതിന് പിന്നാലെ ഡിഎംകെ പരാതി നൽകുകയും ഇയാളെ…

Read More

Dubai Customs Careers- New Jobs in Dubai Customs- 2022

Dubai Customs Careers offer you the chance to work for one of the leading Government department of Dubai. A huge range of career options and numerous sectors offer career development and countless professionals have build exceptional careers by working at Dubai Customs. You can read important information on Dubai customs below and apply for the…

Read More

വാക്‌സിൻ വിതരണത്തിന് മുന്നോടിയായുള്ള അവസാന ഘട്ട ഡ്രൈ റൺ വെള്ളിയാഴ്ച

രാജ്യത്ത് കൊവിഡ് വാക്‌സിൻ വിതരണത്തിന് മുന്നോടിയായുള്ള ഡ്രൈ റൺ വെള്ളിയാഴ്ച വീണ്ടും നടത്തും. എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ഡ്രൈ റൺ നടത്തുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷ് വർധൻ അറിയിച്ചു. ജനുവരി 2ന് രാജ്യത്തെ 116 ജില്ലകളിലായി 259 കേന്ദ്രങ്ങളിൽ നടന്നിരുന്നു. ഇത് വിജയകരമായിരുന്നുവെന്നും ഇതിന്റെ ഫലങ്ങൾ കൂടി വിലയിരുത്തിയാകും വാക്‌സിൻ വിതരണം എങ്ങനെ നടത്തണമെന്ന നടപടിക്രമങ്ങൾ അന്തിമമായി തീരുമാനിക്കുകയെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി സംസ്ഥാനങ്ങൾക്കുള്ള വാക്‌സിൻ വിതരണം ജനുവരി 13ന് തുടങ്ങാമെന്നാണ് കേന്ദ്രം അറിയിച്ചിരിക്കുന്നത്….

Read More