അഹമ്മദബാദ് വിമാനാപകടം; പ്രാഥമിക അന്വേഷണ റിപ്പോർട്ട് വെള്ളിയാഴ്ച പുറത്തുവിടും?

അഹമ്മദബാദ് വിമാനാപകടത്തിൽ പ്രാഥമിക അന്വേഷണ റിപ്പോർട്ട് വെള്ളിയാഴ്ച പുറത്തുവിടുമെന്ന് സൂചന. പിഴവോ മനപ്പൂർവം ഉണ്ടായ നടപടിയോ അപകടത്തിനു കാരണമായതാകാനുള്ള സാധ്യത തള്ളാനാവില്ലെന്ന് റിപ്പോർട്ട്. വ്യോമയാന വ്യവസായ പ്രസിദ്ധീകരണമായ എയർ കറന്റിന്റെതാണ് റിപ്പോർട്ട്. അപകടത്തെ കുറിച്ച് കേന്ദ്ര വ്യോമയാന സെക്രട്ടറി ഇന്ന് പാർലമെന്ററി സമിതിക്ക് മുന്നിൽ വിശദീകരണം നൽകും വിമാന അപകടത്തിൽ പ്രാഥമിക അന്വേഷണ റിപ്പോർട്ട് കഴിഞ്ഞ ദിവസം വ്യോമ യാനമന്ത്രാലയത്തിന് സമർപ്പിച്ചിരുന്നു. റിപ്പോർട്ട് വെള്ളിയാഴ്ച പുറത്തു വിടും എന്നാണ് കേന്ദ്ര സർക്കാർ വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന സൂചന….

Read More

ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം ‘നിവർ’ ചുഴലിക്കാറ്റായി മാറാൻ സാധ്യത; ജാഗ്രതാ നിര്‍ദേശം

ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം തീവ്ര ന്യൂനമർദ്ദമായി. അടുത്ത 24മണിക്കൂറിനുള്ളിൽ ‘നിവർ’ ചുഴലിക്കാറ്റായി മാറാൻ സാധ്യത. ഇറാൻ നിർദേശിച്ച പേരാണ് ‘നിവർ’. തമിഴ്‌നാട് – പുതുച്ചേരി തീരങ്ങളില്‍ ഇവ വീശിയടിക്കുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നവംബര്‍ 25ന് മാമല്ലപ്പുരം, കരായ്ക്കല്‍ തീരങ്ങളിലൂടെയാണ് ചുഴലിക്കാറ്റ് കടന്നുപോകുകയെന്നും വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തമിഴ്‌നാട് തീരമേഖലയിൽ ജാഗ്രത നിർദ്ദേശം. കേരളത്തിലും ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേരള ദുരന്ത നിവാരണ അതോറിറ്റിയാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ‘നവംബര്‍ 25, 26 തീയ്യതികളില്‍ കേരള തീരത്ത്…

Read More

പാലക്കാട് കഞ്ചിക്കോട്ട് മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ ട്രെയിൻ തട്ടി മരിച്ചു

പാലക്കാട് കഞ്ചിക്കോട്ട് മൂന്ന് ഇതര സംസ്ഥാന തൊഴിലാളികളെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. ജാർഖണ്ഡ് സ്വദേശികളായ കനായി വിശ്വകർമ(21), അരവിന്ദ്കുമാർ(23), ഹരിയോം കുനാൽ(29) എന്നിവരാണ് മരിച്ചത്. പലാമു ജില്ലയിലെ പി എസ് പാണ്ഡു സ്വദേശികളാണിവർ കഞ്ചിക്കോട് ഐഐടിക്ക് സമീപത്തുള്ള ട്രാക്കിൽ തിങ്കളാഴ്ച രാത്രിയോടെയാണ് ഇവരെ കണ്ടെത്തിയത്. ഹരിയോം കുനാൽ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. മറ്റ് രണ്ട് പേരും ആശുപത്രിയിലേക്ക് പോകും വഴിയാണ് മരിച്ചത്. അതേസമയം സംഭവം കൊലപാതകമാണെന്ന് ആരോപിച്ച് മൃതദേഹങ്ങൾ കൊണ്ടുപോകാനെത്തിയ അഗ്നിരക്ഷാ സേനാംഗങ്ങളെ…

Read More

സ്വർണവില മുന്നോട്ടുതന്നെ; പവന് ഇന്ന് 200 രൂപയുടെ വർധനവ്

  സംസ്ഥാനത്ത് സ്വർണവില വീണ്ടുമുയർന്നു. പവന്റെ വില 200 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 36,080 രൂപയായി. 4510 രൂപയാണ് ഗ്രാമിന്റെ വില ആഗോളവിപണിയിൽ സ്‌പോട്ട് ഗോൾഡ് ഔൺസിന് 1793.32 ഡോളറായി. ദേശീയ വിപണിയിൽ പത്ത് ഗ്രാം തനി തങ്കത്തിന് 48,195 രൂപയായി

Read More

രാജ്യത്ത് തുടർച്ചയായ രണ്ടാം ദിവസവും ഇന്ധനവില ഉയർന്നു; പെട്രോളിന് ഇന്ന് 90 പൈസ വർധിച്ചു

രാജ്യത്ത് തുടർച്ചയായ രണ്ടാം ദിവസവും ഇന്ധനവില ഉയർന്നു. പെട്രോൾ ലിറ്ററിന് 90 പൈസയും ഡീസൽ ലിറ്ററിന് 84 പൈസയുമാണ് വർധിച്ചത്. രണ്ട് ദിവസം കൊണ്ട് പെട്രോളിന് 1.78 രൂപയും ഡീസലിന് 1.69 രൂപയും വർധിച്ചു. തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 108.35 രൂപയും ഡീസലിന് 95.38 രൂപയുമായി. ഇന്നലെ പെട്രോളിന് 88 പൈസയും ഡീസലിന് 85 പൈസയുമാണ് വർധിപ്പിച്ചത്. ഗാർഹികാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിനും ഇന്നലെ വില ഉയർത്തിയിരുന്നു. 50 രൂപയാണ് സിലിണ്ടറിന് വർധിപ്പിച്ചത് ഒറ്റയടിക്ക് വില കൂട്ടാതെ…

Read More

മൻസൂറിന്റെ കൊലപാതകം: ഒരാൾ കൂടി അറസ്റ്റിൽ, അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി

  മുസ്ലിം ലീഗ് പ്രവർത്തകൻ മൻസൂറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാൾ കൂടി അറസ്റ്റിൽ. പുല്ലൂക്കര സ്വദേശി ബിജേഷാണ് അറസ്റ്റിലായത്. ഗൂഢാലോചനയിൽ ഇയാൾക്ക് പങ്കുള്ളതായി പോലീസ് പറയുന്നു. പ്രതികൾക്ക് സഹായം ചെയ്തു കൊടുത്തതും ബിജേഷാണ് ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. കൊലപാതകത്തിന് തൊട്ടുമുമ്പ് നാലാം പ്രതി ശ്രീരാഗിനെ ഒന്നാം പ്രതി ഷിനോസ് പലതവണ വിളിച്ചതായി പോലീസ് പറയുന്നു. ഇതിന്റെ മൊബൈൽ സ്‌ക്രീൻ ഷോട്ടും പുറത്തുവന്നിരുന്നു. ഈ മൊബൈലിലെ ചാറ്റ് വഴിയാണ് കൂട്ടുപ്രതികളെ പോലീസ് തിരിച്ചറിഞ്ഞത്.

Read More

വയനാട് ‍ജില്ലയിൽ നാളെ (വെള്ളി) 45 കേന്ദ്രങ്ങളില്‍ വാക്‌സിനേഷന്‍ സൗകര്യം ഒരുക്കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു

ജില്ലയില്‍ നാളെ (വെള്ളി) 45 കേന്ദ്രങ്ങളില്‍ വാക്‌സിനേഷന്‍ സൗകര്യം ഒരുക്കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍, കുടുംബാ രോഗ്യ കേന്ദ്രങ്ങള്‍, സാമൂഹിക ആരോഗ്യ കേന്ദ്രങ്ങള്‍, താലൂക്ക് ആശുപത്രികള്‍ എന്നിവയ്ക്കു പുറമേ കല്‍പ്പറ്റ സിവില്‍ സ്റ്റേഷന്‍ പരിസരത്തുള്ള പഴശ്ശി ഹാള്‍, പടിഞ്ഞാറത്തറ ക്രിസ്തുരാജ ചര്‍ച്ച്, മാനന്തവാടി ലിറ്റില്‍ ഫ്‌ലവര്‍ യു. പി. സ്കൂള്‍, പുല്‍പ്പള്ളി കമ്മ്യൂണിറ്റി വാക്‌സിനേഷന്‍ സെന്റര്‍, കല്‍പ്പറ്റ കെ.എസ്. ആര്‍.ടി.സി ഗ്യാരേജ്, മാനന്തവാടി സെന്റ് ജോസഫ്‌സ് മൊബൈല്‍…

Read More

അങ്കമാലിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം; മൂന്ന് പേർക്ക് പരിക്ക്, രണ്ട് പേരുടെ നില ഗുരുതരം

അങ്കമാലിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്ക് രണ്ട് പേരുടെ നില ഗുരുതരമാണ്. ഇന്ന് രാവിലെ അങ്കമാലി സെന്റ് ജോസഫ് സ്കൂളിന് സമീപത്തു വെച്ചാണ് അപകടം നടന്നത്. എതിർദിശയിൽ നിന്ന് വന്ന ബൈക്കുകൾ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. വിവരമറിഞ്ഞെത്തിയ നാട്ടുകാർ ഉടൻ തന്നെ പരിക്കേറ്റവരെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവരിൽ രണ്ട് പേരുടെ നില അതീവ ഗുരുതരമാണെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചിരിക്കുന്നത്. ഇവരെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Read More

പുൽവാമയിൽ മൂന്ന് ഭീകരരെ ഏറ്റുമുട്ടലിൽ വധിച്ചു; നിയന്ത്രണ രേഖയിൽ വീണ്ടും ഡ്രോൺ പ്രത്യക്ഷപ്പെട്ടു

  ജമ്മു കാശ്മീരിൽ നിയന്ത്രണ രേഖക്ക് സമീപം വീണ്ടും ഡ്രോൺ കണ്ടെത്തി. ഇന്ന് പുലർച്ചെ 4.45നാണ് അർണിയ സെക്ടറിൽ ഡ്രോൺ കണ്ടത്. ബി എസ് എഫ് സംഘം ഡ്രോണിന് നേർക്ക് വെടിയുതിർത്തു. ഇതോടെ ഇത് അപ്രത്യക്ഷമാകുകയായിരുന്നു പാക് ചാരസംഘടന നിരീക്ഷണത്തിന് ഉപയോഗിക്കുന്ന ഡ്രോണുകളിലൊന്നാണ് ഇതെന്ന് സംശയിക്കുന്നു. ഒരാഴ്ചക്കിടെ നാലാം തവണയാണ് അതിർത്തി മേഖലയിൽ ഡ്രോൺ കാണുന്നത്. ഇതിനിടെ പുൽവാമയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് ഭീകരരെ വധിച്ചു. രജപോറ ഗ്രാമത്തിലാണ് ഏറ്റുമുട്ടൽന നടന്നത്. ഒരു…

Read More

അന്താരാഷ്ട്ര ക്രിക്കറ്റിൽ 23,000 റൺസ്; റെക്കോർഡ് കുതിപ്പിൽ സച്ചിനെയും പിന്തള്ളി കോഹ്ലി

  അന്താരാഷ്ട്ര ക്രിക്കറ്റിൽ മറ്റൊരു റെക്കോർഡുമായി ഇന്ത്യൻ ടീം നായകൻ വിരാട് കോഹ്ലി. അതിവേഗത്തിൽ 23,000 റൺസ് തികയ്ക്കുന്ന താരമെന്ന റെക്കോർഡാണ് കോഹ്ലി സ്വന്തമാക്കിയത്. ഇതിഹാസ താരം സച്ചിനെയാണ് കോഹ്ലി മറികടന്നത്. ഇംഗ്ലണ്ടിനെതിരായി ഓവലിൽ നടക്കുന്ന നാലാം ക്രിക്കറ്റ് ടെസ്റ്റിനിടെയാണ് കോഹ്ലിയുടെ റെക്കോർഡ് നേട്ടം 490 ഇന്നിംഗ്‌സുകളിൽ നിന്നാണ് കോഹ്ലി അന്താരാഷ്ട്ര ക്രിക്കറ്റിൽ 23,000 റൺസ് തികച്ചത്. സച്ചിൻ 522 ഇന്നിംഗ്‌സുകളിൽ നിന്നാണ് ഈ നേട്ടം സ്വന്തമാക്കിയത്. സച്ചിനേക്കാൾ 32 ഇന്നിംഗ്‌സ് കുറച്ച് കളിച്ചാണ് കോഹ്ലി 23,000…

Read More