കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നേരിട്ടെത്തി മന്ത്രി വീണ ജോർജ്

  കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നേരിട്ടെത്തി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്. മാനസികാരോഗ്യ കേന്ദ്രത്തിലെ പ്രശ്‌നങ്ങൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രി യോഗം വിളിച്ചിട്ടുണ്ട്. തിങ്കളാഴ്ച ഓൺലൈനായി യോഗം ചേരാനാണ് തീരുമാനം. മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്നും അന്തേവാസികൾ ചാടിപ്പോകുന്ന സാഹചര്യമുണ്ടായിരുന്നു. കുതിരവട്ടത്തെ മാസ്റ്റർ പ്ലാൻ നടപ്പാക്കാൻ കൂടുതൽ തുക കണ്ടെത്തുമെന്ന് മന്ത്രി അറിയിച്ചു. മാനസിക ആരോഗ്യ മേഖലയിൽ പ്രധാനപ്പെട്ട ഇടപെടലുകളും പരിഹാരവും ഉണ്ടാകും, പ്രാഥമിക ആരോഗ്യ കേന്ദ്രം മുതൽ മാനസിക ചികിത്സ നൽകാനുള്ള ഇടപെടൽ ഉണ്ടാവുമെന്നും മന്ത്രി…

Read More

മാനന്തവാടി കരക്കാമല ഇടവക ഒന്നാംമൈൽ കപ്പേളയിലേ പുൽക്കൂട് ശ്രദ്ധയാകർഷിക്കുന്നു

മാനന്തവാടി: കരക്കാമല ഇടവക ഒന്നാംമൈൽ കപ്പേളയിലേ പുൽക്കൂട് ശ്രദ്ധയാകർഷിക്കുന്നു.  തെർമോകോൾ നിർമ്മിതികളും പ്രകൃതി ദൃശ്യങ്ങളും  ലൈറ്റിങുകളുമൊക്കെയായി ഒരു ദൃശ്യവിസ്മയമാണ് ഈ പുൽക്കൂട്. 40 അടി നീളവും  20 അടി വീതിയുമുള്ള ഉള്ള ഈ നിർമ്മിതി  കേരളത്തിലെ തന്നെ ഏറ്റവും വലിയ  പുൽക്കൂടുകളിൽ ഒന്നായാണ്  പരിഗണിക്കപ്പെടുന്നത്. നിരവധിപ്പേർ പേർ ഈ ദ്രിശ്യ വിസ്മയം കാണാനും  വീഡിയോയിൽ പകർത്താനും എത്തിക്കൊണ്ടിരിക്കുന്നു. പതിനഞ്ചോളം യുവജനങ്ങൾ  രണ്ടാഴ്ച കാലത്തെ പരിശ്രമത്തിന് ഫലമായാണ് മനോഹരമായ ഈ പുൽക്കൂട്  നിർമ്മിച്ചത്.  ഈ കൊറോണ  കാലഘട്ടത്തിൽ  ഉണ്ണി…

Read More

മുപ്പതിന്റെ നിറവിൽ ഇസാഫ്

  തൃശൂര്‍:  കേരളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മുന്‍നിര സോഷ്യല്‍ ബാങ്ക് ആയ ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന്റെ അഞ്ചാം വാർഷികവും 1992ല്‍ സന്നദ്ധ സംഘടനയായി തുടക്കമിട്ട ഇസാഫിന്റെ 30-ാം വാർഷികവും തൃശ്ശൂരിൽ സംഘടിപ്പിച്ചു. ഇസാഫ് ബാങ്കിന്റെ  കോർപ്പറേറ്റ് ഓഫീസിൽ നടന്ന ചടങ്ങുകള്‍ ജില്ലാ കലക്ടര്‍ ഹരിത വി. കുമാര്‍ ഉദ്‌ഘാടനം ചെയ്തു. ഇസാഫ് സ്ഥാപകനും ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് എംഡിയും സിഇഒയുമായ കെ. പോള്‍ തോമസ് സ്ഥാപകദിന സന്ദേശം നൽകി. ഇസാഫ് ബാങ്ക് ചെയര്‍മാന്‍ പി…

Read More

കാർ ചെന്നിടിച്ചത് ലോറിയിൽ; പാലക്കാട് നാല് ചാക്ക് കഞ്ചാവുമായി യുവാക്കൾ പിടിയിൽ

  പാലക്കാട് കഞ്ചിക്കോട് കഞ്ചാവുമായി എക്‌സൈസിനെ വെട്ടിച്ച് രക്ഷപ്പെടാൻ ശ്രമിച്ച യുവാക്കൾ പിടിയിൽ. മഞ്ചേരി സ്വദേശികളായ രഞ്ജിത്ത്, ഷിഹാബ് എന്നിവരാണ് പിടിയിലായത്. നാല് ചാക്ക് കഞ്ചാവ് ഇവരിൽ നിന്ന് പിടികൂടി. എക്‌സൈസ് പരിശോധനക്കിടെ വാഹനം വെട്ടിച്ച് കടക്കാനായിരുന്നു ഇവരുടെ ശ്രമം. പരിശോധന മറികടന്ന് അതിവേഗതയിൽ മുന്നോട്ടുപോയ ഇവരുടെ വാഹനം ടാങ്കർ ലോറിയിൽ ഇടിച്ചതോടെയാണ് പ്രതികൾ പിടിയിലായത്.

Read More

വയനാട് ഇരട്ടക്കൊലപാതകം: അന്വേഷണം ശക്തമാക്കി പോലീസ്, പ്രതികൾ കാണാമറയത്ത് തന്നെ

  വയനാട് നെല്ലിയമ്പം ഇരട്ടക്കൊല കേസിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. പ്രതികൾക്കായി നെല്ലിയമ്പം, നടവയൽ, പനമരം മേഖലകളിൽ നിരീക്ഷണവും അന്വേഷണവും പോലീസ് തുടരുകയാണ്. ലോഡ്ജുകൾ, വാടക കെട്ടിടങ്ങൾ, അതിഥി തൊഴിലാളികൾ താമസിക്കുന്ന ഇടങ്ങൾ എന്നിവ കേന്ദ്രീകരിച്ചാണ് അന്വേഷണം. പ്രദേശവാസികളെയും ചോദ്യം ചെയ്യുന്നുണ്ട്. നെല്ലിയമ്പം മുതൽ കാവടം വരെയുള്ള മേഖലകളിലെ വീടുകകളിൽ നിന്ന് വിവരങ്ങൾ തേടി. ആസൂത്രിതമായ കൊലപാതകങ്ങളാണ് നടന്നതെന്ന് പോലീസ് സംശയിക്കുന്നു. അതേസമയം പ്രതികളിലേക്ക് എത്തിച്ചേരാൻ സഹായിക്കുന്ന തെളിവുകളൊന്നും തന്നെ ലഭിച്ചിട്ടില്ല കൊല്ലപ്പെട്ട കേശവൻ, ഭാര്യ പത്മാവതി…

Read More

ആലുവ പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു

ആലുവാ പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. കളമശ്ശേരി സ്വദേശി വൈശാഖാണ് മരിച്ചത്. മൂന്ന് കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം. വൈദ്യുതി ബോർഡിലെ ജീവനക്കാരനാണ് വൈശാഖ് കുളിക്കുന്നതിനിടെ വൈശാഖിനെ കാണാതാകുകയായിരുന്നു. പിന്നീട് പോലീസും ഫയർഫോഴ്‌സും ചേർന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

Read More

25 വർഷത്തിന് ശേഷം ലീഗിന് വനിതാ സ്ഥാനാർഥി; കളമശ്ശേരിയിൽ ഇബ്രാഹിംകുഞ്ഞിന്റെ മകൻ

കോഴിക്കോട് നിയമസഭാ തെരഞ്ഞെടുപ്പനുള്ള മുസ്ലിം ലീഗ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. 1996ന് ശേഷം ഒരു വനിത ലീഗിന്റെ സ്ഥാനാർഥി പട്ടികയിൽ ഇടം നേടി. നിക്ഷേപ തട്ടിപ്പ് കേസിൽ പ്രതിയായ വി കെ ഇബ്രാഹിംകുഞ്ഞിനെയും ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിൽ പ്രതിയായ ഇബ്രാഹിംകുഞ്ഞിനെയും ഒഴിവാക്കിയാണ് സ്ഥാനാർഥി പട്ടികയിൽ നിന്നൊഴിവാക്കിയത്. കളമശ്ശേരിയിൽ ഇബ്രാഹിംകുഞ്ഞിന്റെ മകൻ വി ഇ അബ്ദുൽ ഗഫൂറിനെയാണ് സ്ഥാനാർഥിയാക്കിയത്. കോഴിക്കോട് സൗത്തിലാണ് വനിതാ സ്ഥാനാർഥി. നൂർബിന റഷീദ് ഇവിടെ മത്സരിക്കും. കുന്ദമംഗലത്ത് യുഡിഎഫ് സ്വതന്ത്രനായി കോൺഗ്രസ് നേതാവ് ദിനേശ്…

Read More

കനത്തപ്രളയം; ജലനിരപ്പ് നിയന്ത്രിക്കാന്‍ ഡാം തകര്‍ത്ത് ചൈന

ബീജിങ്: കനത്ത പ്രളയത്തെത്തുടര്‍ന്നുള്ള ജലനിരപ്പ് നിയന്ത്രിക്കാനായി ചൈനയില്‍ ഡാം തകര്‍ത്തതായി റിപ്പോര്‍ട്ട്. കനത്ത മഴയെത്തുടര്‍ന്ന് രാജ്യത്തിന്റെ നിരവധി ഭാഗങ്ങളില്‍ നദികള്‍ കരകവിഞ്ഞ സാഹചര്യത്തിലാണ് ചൈനയുടെ നടപടിയെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കിഴക്കന്‍ അന്‍ഹുയ് പ്രവിശ്യയിലാണ് അധികൃതര്‍ ഡാമിന്റെ ഒരു ഭാഗം പൊളിച്ചു നീക്കിയത്. അതേസമയം, മധ്യ ചൈനയിലും കിഴക്കന്‍ മേഖലയിലുമായി പ്രളയത്തില്‍ ചുരുങ്ങിയത് 140 പേരെങ്കിലും മരിച്ചിട്ടുണ്ടാകാമെന്നാണ് റിപ്പോര്‍ട്ടുകള്‍. ജൂലൈ ആദ്യം ആരംഭിച്ച പ്രളയം രണ്ടരക്കോടിയോളം ജനങ്ങളെ ബാധിച്ചിട്ടുണ്ടെന്നാണ് ദുരന്ത നിവാരണ മന്ത്രാലയത്തെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍….

Read More

ലോർഡ്‌സിൽ ഇന്ത്യൻ വിജയഭേരി; ഇംഗ്ലണ്ടിനെ 151 റൺസിന് തകർത്തു

ലോർഡ്‌സ് ടെസ്റ്റിൽ ഇംഗ്ലണ്ടിനെ തകർത്ത് ഇന്ത്യൻ തേരോട്ടം. ടെസ്റ്റ് ക്രിക്കറ്റിന്റെ എല്ലാ സൗന്ദരവ്യും കണ്ട മത്സരത്തിൽ 151 റൺസിനാണ് ഇന്ത്യയുടെ ജയം. രണ്ടാമിന്നിംഗ്‌സിൽ വിജയലക്ഷ്യമായ 272 റൺസിലേക്ക് ബാറ്റേന്തിയ ഇംഗ്ലണ്ടിനെ കേവലം 120 റൺസിന് ഇന്ത്യ എറിഞ്ഞിട്ടു.60 ഓവർ പ്രതിരോധിച്ചാൽ ഇംഗ്ലണ്ടിന് സമനില പിടിക്കാമെന്ന നിലയുണ്ടായിട്ടും ഇന്ത്യൻ പേസ് ബൗളർമാരുടെ ആക്രമണത്തിന് മുന്നിൽ ആതിഥേയർ തകർന്നടിയുകയായിരുന്നു ഒരു റൺസ് മാത്രം സ്‌കോർ ബോർഡിലുള്ളപ്പോൾ രണ്ട് ഓപണർമാരെയും പറഞ്ഞുവിട്ടാണ് ഷമിയും ബുമ്രയും ആദ്യ ഷോക്ക് നൽകിയത്. രണ്ട് പേരും…

Read More

മൻസൂർ വധം: രതീഷ് കൂലോത്തിന്റെ ആന്തരികാവയവങ്ങൾക്ക് ക്ഷതമേറ്റതായി റിപ്പോർട്ട്, ദുരൂഹത

  തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ മൻസൂർ വധക്കേസിലെ രണ്ടാംപ്രതി രതീഷ് കൂലോത്തിന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്. രതീഷിന്റെ ആന്തരികാവയങ്ങൾക്ക് ക്ഷതമേറ്റിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇതിൽ പോലീസ് വിശദമായ അന്വേഷണം നടത്തും. രതീഷിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് നേരത്തെ കെ സുധാകരൻ ആരോപിച്ചിരുന്നു തെളിവ് നശിപ്പിക്കുന്നതിന്റെ ഭാഗമായി രതീഷിനെ കൊന്ന് കെട്ടിത്തൂക്കിയെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്. മൻസൂർ വധക്കേസ് നാളെ സംസ്ഥാന ക്രൈംബ്രാഞ്ച് ഏറ്റെടുക്കും. നിലവിലെ അന്വേഷണ ഉദ്യോഗസ്ഥൻ ഡിവൈഎസ്പി ഇസ്മായിൽ കേസ് ഡയറി പുതിയ അന്വേഷണ സംഘത്തിന് കൈമാറും. നിലവിൽ…

Read More