ചെന്നൈ ടെസ്റ്റിൽ ഇന്ത്യക്ക് കനത്ത തോൽവി; 227 റൺസിന് പരാജയപ്പെട്ടു, ജോ റൂട്ട് കളിയിലെ താരം
ചെന്നൈ ടെസ്റ്റിൽ ഇന്ത്യക്ക് കനത്ത തോൽവി. 227 റൺസിനാണ് ഇന്ത്യ ഇംഗ്ലണ്ടിനോട് പരാജയപ്പെട്ടത്. 420 റൺസിന്റെ വിജയലക്ഷ്യവുമായി രണ്ടാമിന്നിംഗ്‌സിനിറങ്ങിയ ഇന്ത്യ കേവലം 192 റൺസിന് എല്ലാവരും പുറത്തായി. ആദ്യ ഇന്നിംഗ്‌സിൽ ഇരട്ട സെഞ്ച്വറി നേടിയ ഇംഗ്ലണ്ട് നായകൻ ജോ റൂട്ടാണ് കളിയിലെ താരം 1ന് 39 എന്ന നിലയിൽ അഞ്ചാം ദിനം ബാറ്റിംഗ് ആരംഭിച്ച ഇന്ത്യക്ക് ആദ്യ രണ്ട് സെഷൻ മാത്രമെ പിടിച്ചു നിൽക്കാനുയുള്ളു. ശുഭ്മാൻ ഗില്ലിന്റെയും നായകൻ വിരാട് കോഹ്ലിയുടെയും അർധ സെഞ്ച്വറികളാണ് ഇന്ത്യൻ ഇന്നിംഗ്‌സിൽ…