‘ദളപതി 66’ൽ ഇരട്ടവേഷത്തിൽ വിജയ്

  ‘ദളപതി 66’ ൽ ഇരട്ടവേഷത്തിൽ വിജയ്. ശ്രീ വെങ്കിടേശൻ സിന ബാനറിൽ രാജു നിർമ്മിക്കുന്ന സിനിമ വംശി പെട്ടിപ്പള്ളിയുടെ സംവിധാനത്തിൽ മാർച്ചിൽ ചിത്രീകരണം ആരംഭിക്കും. അഴകിയ തമിഴ് മകൻ, കത്തി, ബിഗിൽ എന്നീ സിനിമകൾക്ക് ശേഷം വിജയ് ഇരട്ടവേഷത്തിലെത്തുന്ന ചിത്രമെന്ന പ്രത്യേകത കൂടി ദളപതി 66 ഉണ്ട്.

Read More

വയനാട് ജില്ലയില്‍ 87 പേര്‍ക്ക് കൂടി കോവിഡ്;133 പേര്‍ക്ക് രോഗമുക്തി ,82 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

വയനാട് ജില്ലയില്‍ ഇന്ന് (25.10.20) 87 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 133 പേര്‍ രോഗമുക്തി നേടി. 82 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 5 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരാണ്. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 6428 ആയി. 5464 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 42 പേര്‍ മരണപ്പെട്ടു. നിലവില്‍ 922 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 356 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. രോഗം സ്ഥിരീകരിച്ചവര്‍…

Read More

വയനാട്ടിൽ 169 പേര്‍ക്ക് കൂടി കോവിഡ് ; 53 പേര്‍ രോഗമുക്തി നേടി, 162 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

വയനാട് ജില്ലയില്‍ ഇന്ന് (29.09.20) 169 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 53 പേര്‍ രോഗമുക്തി നേടി. 162 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ആറ് ആരോഗ്യപ്രവര്‍ത്തകര്‍ക്കും അഞ്ച് കെ.എസ്.ആര്‍.ടി ജീവനക്കാര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഏഴ് പേര്‍ വിദേശത്ത് നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നുമായി എത്തിയവരാണ്. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 3428 ആയി. 2596 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 813 പേരാണ് ചികിത്സയിലുള്ളത്. *സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായവര്‍…

Read More

പാലക്കാട് ജില്ലയിലെ 10 യൂത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റികള്‍ പിരിച്ചുവിട്ടു

  പാലക്കാട് ജില്ലയിലെ 10 യൂത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റികള്‍ പിരിച്ചുവിട്ടു. പ്രവര്‍ത്തനങ്ങള്‍ നിര്‍ജീവമായ കമ്മിറ്റികളെയാണ് പിരിച്ചുവിട്ടത്. ഷാഫി പറമ്പില്‍ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. സംഘടനാ സംവിധാനം ശക്തിപെടുത്തുന്നതിന്റെ ഭാഗമായാണ് യൂത്ത് കോണ്‍ഗ്രസ് നേതൃത്വം കടുത്ത നടപടികള്‍ സ്വീകരിക്കുന്നത്. പാലക്കാട് ജില്ലയിലെ പുതുനഗരം , കാവശ്ശേരി, കണ്ണമ്പ്ര , പെരിങ്ങോട്ടുകുര്‍ശി,വടക്കഞ്ചേരി, ചിറ്റൂര്‍, തത്തമംഗലം, മണ്ണൂര്‍,കേരളശ്ശേരി,കൊപ്പം മണ്ഡലം കമ്മറ്റികളാണ് പിരിച്ചുവിട്ടത്. സംസ്ഥാന , ജില്ല നേതൃത്വങ്ങളുടെ നിര്‍ദേശങ്ങള്‍ പാലിക്കാതിരുന്നതിനും , നിര്‍ജീവമായ കമ്മറ്റികളുമാണ് പിരിച്ചുവിട്ടത്. കഴിഞ്ഞ ദിവസം മറ്റ്…

Read More

ഇരിങ്ങാലക്കുടയിൽ ഇന്ന് മുതൽ ട്രിപ്പിൾ ലോക്ക് ഡൗൺ

ഇരിങ്ങാലക്കുട നഗരസഭയിലും മുരിയാട് പഞ്ചായത്തിലും ഇന്ന് വൈകീട്ട് അഞ്ച് മണി മുതൽ ട്രിപ്പിൾ ലോക്ക് ഡൗൺ നിലവിൽ വരും. ഇരിങ്ങാലക്കുട കെഎസ്ഇ കാലിത്തീറ്റ കമ്പനിയിലെ രോഗവ്യാപനവും നഗരസഭയിലും മുരിയാട് പഞ്ചായത്തിലും രോഗികൾ കൂടുകയും ചെയ്ത സാഹചര്യത്തിലാണ് നടപടി. ആളുകൾക്ക് ഭക്ഷണസാധനങ്ങൾ വാങ്ങിക്കാനുള്ള സൗകര്യമുണ്ടാകും. ഇതിന് പുറമെ മെഡിക്കൽ ഷോപ്പുകളും തുറന്നു പ്രവർത്തിക്കും. ഈ വഴിയുള്ള ദീർഘദൂര ബസുകൾ ഒഴികെ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ ഒരു വാർഡിൽ രണ്ട് എണ്ണം…

Read More

പി. ടി. തോമസ് എം എല്‍ എ ക്കെതിരെ വിജിലന്‍സ് അന്വേഷണം

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് പി. ടി. തോമസ് എം എല്‍ എ ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ് നൽകിയിരിക്കുന്നു. കള്ളപ്പണ ഇടപാട് സംബന്ധിച്ച പരാതികളിലാണ് അന്വേഷണം നടക്കുക. പ്രാഥമിക അന്വേഷണത്തിനാണ് വിജിലന്‍സ് വകുപ്പിന്റെ ഉത്തരവിറങ്ങിയിരിക്കുന്നത്.   ഇടപ്പള്ളി ഭൂമി വിഷയത്തിലെ വിവാദമായ കള്ളപ്പണ ഇടപാട് സംബന്ധിച്ചാണ് അന്വേഷണം നടത്തുന്നത്. പി ടി തോമസിന്റെ സാന്നിധ്യത്തിലാണ് കള്ളപ്പണം നല്‍കിയതെന്നതാണ് ആരോപണം ഉയർന്നത്.

Read More

സ്വർണ വിലയിൽ വൻ ഇടിവ്

സ്വര്‍ണ വിലയില്‍ വൻ ഇടിവ്. ഇന്ന് പവന് 960 രൂപയാണ് കുറഞ്ഞിരിക്കുന്നത്. 37,040 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 4630 രൂപയാണ്. ഈ മാസത്തെ ഏറ്റവും താഴ്ന്ന വിലയാണിത്. കഴിഞ്ഞ ദിവസം ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തിയ സ്വര്‍ണവില വ്യാഴാഴ്ച 400 രൂപ കുറഞ്ഞിരുന്നു. ജനുവരി ഒന്നിന് 37440 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. പിന്നീടുള്ള ദിവസങ്ങളില്‍ സ്വര്‍ണവില ഉയരുന്നതാണ് ദൃശ്യമായത്. അഞ്ചുദിവസം കൊണ്ട് ആയിരം രൂപയുടെ വര്‍ധനാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്.

Read More

പെരിയ ഇരട്ടക്കൊലപാതകം: സിബിഐ അന്വേഷണം സ്റ്റേ ചെയ്യാതെ സുപ്രീം കോടതി; നോട്ടീസ് അയച്ചു

പെരിയ ഇരട്ട കൊലപാതക കേസിൽ സിബിഐ അന്വേഷണത്തിന് സ്റ്റേ ഇല്ല. സിബിഐ അന്വേഷണത്തിനെതിരെ സർക്കാർ നൽകിയ ഹർജിയിൽ സുപ്രീം കോടതി നോട്ടീസ് അയച്ചു. സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി വിധി സ്‌റ്റേ ചെയ്യണം, കേസ് വിശദമായി പരിശോധിക്കണം എന്ന ആവശ്യങ്ങളോടെയാണ് സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത്. കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത് ലാലിന്റെയും മാതാപിതാക്കൾക്കാണ് സുപ്രീം കോടതി നോട്ടീസ് അയച്ചത്. നാലാഴ്ചക്കുള്ളിൽ മറുപടി നൽകണമെന്നും മൂന്നംഗ ബഞ്ച് നിർദേശിച്ചു.

Read More

വിദ്യാർഥികൾ എല്ലാ അഭിപ്രായങ്ങളും വായിക്കണം; വിവാദ സിലബസിനെ പിന്തുണച്ച് ശശി തരൂർ

  കണ്ണൂർ സർവകലാശാല വിവാദ സിലബസിനെ പിന്തുണച്ച് കോൺഗ്രസ് നേതാവ് ശശി തരൂർ എംപി. സിലബസിൽ ഗോൾവാൾക്കറും സവർക്കറും ഉൾപ്പെട്ടതിൽ തെറ്റില്ല. ഇഷ്ടമുള്ള കാര്യങ്ങൾ മാത്രമേ വായിക്കൂവെങ്കിൽ സർവകലാശാലയിൽ പോയിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. വിദ്യാർഥികൾ എല്ലാ അഭിപ്രായങ്ങളും വായിക്കണം. തന്റെ നിലപാട് ഒരു രാഷ്ട്രീയക്കാരനെന്ന നിലയിലല്ല. അക്കാമഡീഷ്യൻ എന്ന നിലയിലാണ്. സവർക്കറുടെയും ഗോൾവാൾക്കറുടെയും പുസ്തകങ്ങളോടൊപ്പം തന്നെ ഗാന്ധിജി, നെഹ്‌റു എന്നിവരുടെ പുസ്തകങ്ങളും ഉൾപ്പെട്ടിട്ടുണ്ട്. വിദ്യാർഥികൾ എല്ലാം വായിക്കണം ചിലർ പറയുന്നത് കണ്ണൂർ സർവകലാശാല സിലബസിൽ ഉൾപ്പെടുത്തിയ…

Read More

കണ്ണൂരിൽ 51കാരന് ഒമിക്രോൺ ബാധിച്ചത് സമ്പർക്കം വഴി; വിദേശയാത്രാ പശ്ചാത്തലമില്ല

  സംസ്ഥാനത്ത് സമ്പർക്കത്തിലൂടെയും ഒമിക്രോൺ രോഗം സ്ഥിരീകരിച്ചു. കണ്ണൂരിൽ വിദേശയാത്രാ പശ്ചാത്തലമില്ലാത്ത 51കാരനാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. കൊവിഡ് ബാധിച്ച വിദ്യാർഥിയുടെ സമ്പർക്ക പട്ടികയിൽ ഇദ്ദേഹമുണ്ടായിരുന്നു. ക്വാറന്റൈനിൽ ഇരിക്കെ നടത്തിയ പരിശോധനയിലാണ് ഒമിക്രോൺ സ്ഥിരീകരിച്ചത് അയൽവാസിയായ വിദ്യാർഥിയുടെ കൊവിഡ് സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടതിനാൽ ക്വാറന്റൈനിലായിരുന്നു ഇയയാൾ. ഒക്ടോബർ 9നാണ് കൊവിഡ് പോസീറ്റീവായത്. തുടർന്ന് നടത്തിയ ജനിതക പരിശോധനയിലാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ ഒമിക്രോൺ ബാധിതരുടെ എണ്ണം 38 ആയി ഉയർന്നു. മലപ്പുറത്ത് ഒമിക്രോൺ ബാധിച്ച് ചികിത്സയിലായിരുന്ന ഒരാളെ…

Read More