കണ്ണൂരിൽ 51കാരന് ഒമിക്രോൺ ബാധിച്ചത് സമ്പർക്കം വഴി; വിദേശയാത്രാ പശ്ചാത്തലമില്ല

 

സംസ്ഥാനത്ത് സമ്പർക്കത്തിലൂടെയും ഒമിക്രോൺ രോഗം സ്ഥിരീകരിച്ചു. കണ്ണൂരിൽ വിദേശയാത്രാ പശ്ചാത്തലമില്ലാത്ത 51കാരനാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. കൊവിഡ് ബാധിച്ച വിദ്യാർഥിയുടെ സമ്പർക്ക പട്ടികയിൽ ഇദ്ദേഹമുണ്ടായിരുന്നു. ക്വാറന്റൈനിൽ ഇരിക്കെ നടത്തിയ പരിശോധനയിലാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്

അയൽവാസിയായ വിദ്യാർഥിയുടെ കൊവിഡ് സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടതിനാൽ ക്വാറന്റൈനിലായിരുന്നു ഇയയാൾ. ഒക്ടോബർ 9നാണ് കൊവിഡ് പോസീറ്റീവായത്. തുടർന്ന് നടത്തിയ ജനിതക പരിശോധനയിലാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്.

ഇതോടെ സംസ്ഥാനത്തെ ഒമിക്രോൺ ബാധിതരുടെ എണ്ണം 38 ആയി ഉയർന്നു. മലപ്പുറത്ത് ഒമിക്രോൺ ബാധിച്ച് ചികിത്സയിലായിരുന്ന ഒരാളെ ഇന്ന് ഡിസ്ചാർജ് ചെയ്തിട്ടുണ്ട്.