മാവൂരിൽ കോൺഗ്രസ് സ്ഥാനാർത്ഥി പാറപ്പുറത്ത് അനിൽകുമാർ (54) കുഴഞ്ഞ് വീണ് മരിച്ചു.

മാവൂർ: ആസന്നമായ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥി കുഴഞ്ഞ് വീണ് മരിച്ചു. മാവൂർ ഗ്രാമപഞ്ചായത്തിലെ പതിനൊന്നാം വാർഡായ താത്തൂർ പൊയിൽ വാർഡിലേക്ക് കോൺഗ്രസ് ടിക്കറ്റിൽ മത്സരിക്കാൻ നാമനിർദേശ പത്രിക സമർപ്പിച്ച പൈപ്പ് ലൈൻ റോഡിന് സമീപം പാറപ്പുറത്ത് അനിൽകുമാർ (54) ആണ് മരിച്ചത്.വെള്ളിയാഴ്ച രാത്രി മെഡിക്കൽ കോളെജ് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. നാടക കലാകാരനായിരുന്നു. അരീക്കോട് സ്വദേശി അമ്പിളിയാണ് ഭാര്യ, ഡൽഹി യൂണിവേഴ്സിറ്റി ബിരുദ വിദ്യാർത്ഥിനി അളകനന്ദ, സെൻ്റ് സേവിയോ സ്കൂൾ വിദ്യാർത്ഥിനി ആര്യ നന്ദ…

Read More

നിയമസഭ കയ്യാങ്കളി: കേസ് പിൻവലിക്കാൻ സാധിക്കില്ലെന്ന് ഹൈക്കോടതി

നിയമസഭയിൽ നടന്ന കയ്യാങ്കളി കേസ് പിൻവലിക്കാൻ സാധിക്കില്ലെന്ന് ഹൈക്കോടതി. കേസ് പിൻവലിക്കാൻ സംസ്ഥാന സർക്കാർ നൽകിയ ഹർജി ഹൈക്കോടതി തള്ളി. മന്ത്രിമാരായ കെ ടി ജലീൽ, ഇ പി ജയരാജൻ അടക്കമുള്ളവർ വിചാരണ നേരിടണമെന്നും കോടതി വ്യക്തമാക്കി ബാർ കോഴയുമായി ബന്ധപെട്ട വിവാദങ്ങൾക്കിടെ കെ എം മാണി ബജറ്റ് അവതരിപ്പിക്കുന്നതിനിടെയാണ് പ്രതിപക്ഷ അംഗങ്ങൾ നിയമസഭയിൽ കയ്യാങ്കളി നടത്തിയത്. കുറ്റപത്രത്തിൽ രണ്ടര ലക്ഷം രൂപയുടെ പൊതുമുതൽ നശിപ്പിക്കപ്പെട്ടതായാണ് പറയുന്നത്. അന്നത്തെ എംഎൽഎമാരായിരുന്ന കെടി ജലീൽ, ഇ പി ജയരാജൻ,…

Read More

ഉദ്ഘാടനം ചെയ്യേണ്ട മൊബൈൽ ടവർ കണ്ട് ഞെട്ടി എം.എൽ.എ; പണികൊടുത്തത് നെറ്റ്‌വർക്കില്ലാതെ വലഞ്ഞ ഗ്രാമവാസികൾ

  ഒഡീഷയിലെ ബന്ദപാരി ഗ്രാമവാസികൾ ബി.ജെ.ഡി എം.എൽ.എ പ്രദീപ് കുമാർ ദിഷാരിയെ കാണാനെത്തി. അവരുടെ നാട്ടിൽ പുതുതായി നിർമിച്ച മൊബൈൽ ടവർ ഉദ്ഘാടനം ചെയ്യാൻ എം.എൽ.എ ക്ഷണിക്കാനാണ് അവരെത്തിയത്. തന്റെ മണ്ഡലമായ ബൗത്തിഖാമാനിൽ ഉൾപ്പെടെ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതിനാൽ ഉദ്ഘാടനത്തിന് വരാമെന്ന് എം.എൽ.എയും സമ്മതിച്ചു. പറഞ്ഞ സമയത്തിന് എം.എൽ.എയും പരിവാരങ്ങളും ഗ്രാമത്തിലെത്തി. പക്ഷേ അവിടെയായിരുന്നു കഥയുടെ ട്വിസ്‌റ്റ്. മൊബൈൽ ടവറിന് പകരം കണ്ടത് മുളക്കമ്പുകൾ കൊണ്ട് കെട്ടിയുണ്ടാക്കിയ ഒരു ഡമ്മി ടവറായിരുന്നു. ബി.എസ്.എൻ.എൽ 4G എന്നെഴുതിയ ബാനറും അതിന്…

Read More

ഡൽഹിയിൽ ട്രക്ക് ഡ്രൈവറെ വെടിവെച്ചു കൊന്ന ശേഷം പണവും ഫോണും കവർന്നു

  ഡൽഹി ബസായ ദരാപൂർ ഏരിയയിൽ ട്രക്ക് ഡ്രൈവറെ വെടിവെച്ച് കൊലപ്പെടുത്തി പണവും മൊബൈലും കവർന്നു. ഹരിയാന സ്വദേശിയായ ലക്ഷ്മിചന്ദ് (50) ആണ് കൊല്ലപ്പെട്ടത്. ട്രക്കിലുണ്ടായിരുന്ന ജീവനക്കാരനാണ് വിവരം പോലീസിലറിയിച്ചത്. നാലംഗ സംഘം കാറിലെത്തി ട്രക്ക് തടഞ്ഞുനിർത്തി ഡ്രൈവർക്കു നേരെ വെടിവെക്കുകയും 5000 രൂപയും മൊബൈലുമെടുത്ത് രക്ഷപ്പെടുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.

Read More

വിപഞ്ചികയുടെ അമ്മയുടെ ആവശ്യം അംഗീകരിച്ചു: കുഞ്ഞിന്റെ സംസ്‌കാരം മാറ്റിവച്ചു

ഷാര്‍ജയില്‍ ആത്മഹത്യ ചെയ്ത കൊല്ലം കേരളപുരം സ്വദേശി വിപഞ്ചികയുടെ കുഞ്ഞിന്റെ മൃതദേഹം സംസ്‌കരിക്കുന്നത് മാറ്റിവച്ചു. ദുബായിലെ ഇന്ത്യന്‍ കോസുലേറ്റില്‍ വിപഞ്ചികയുടെ ഭര്‍ത്താവ് നിതീഷുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. വിഷയത്തില്‍ വിപഞ്ചികയുടെ അമ്മ ഷൈലജ കോണ്‍സുലേറ്റിന്റെ അടിയന്തര ഇടപെടല്‍ തേടിയിരുന്നു. കുഞ്ഞിന്റെ മൃതദേഹം ഇന്ന് തന്നെ സംസ്‌കരിക്കാന്‍ വിപഞ്ചികയുടെ ഭര്‍ത്താവ് നിധീഷ് ശ്രമിക്കുന്നു. ഇത് തടയാന്‍ കോണ്‍സുലേറ്റ് ഇടപെടണമെന്നായിരുന്നു ആവശ്യം. രണ്ടു മൃതദേഹങ്ങളും നാട്ടില്‍ എത്തിക്കണമെന്നും ഷാര്‍ജയിലുള്ള ഷൈലജ പറഞ്ഞു. സംസ്‌കാര ചടങ്ങിന് കൊണ്ടു വന്ന ശേഷം മൃതദേഹം…

Read More

ലോക്ക് ഡൗൺ ഇങ്ങനെ തുടരണോ; ഇളവുകൾ ആവശ്യപ്പെട്ട് സർക്കാരിന് കത്ത് നൽകുമെന്ന് പ്രതിപക്ഷം

സംസ്ഥാനത്ത് ലോക്ക് ഡൗണിൽ ഇളവ് ആവശ്യപ്പെട്ട് സർക്കാരിന് കത്ത് നൽകുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ലോക്ക് ഡൗൺ നടപ്പിലായിട്ട് 38 ദിവസമായി. നിയന്ത്രണങ്ങൾ ഇതേ പോലെ തുടരണോയെന്ന് സർക്കാർ ആലോചിക്കണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു കഴിഞ്ഞ ലോക്ക് ഡൗൺ തെരഞ്ഞെടുപ്പിന് മുമ്പായിരുന്നതിനാൽ ഒരുപാട് ആനൂകൂല്യങ്ങളുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ അതല്ല സ്ഥിതി. പ്രതിപക്ഷം ആവശ്യപ്പെട്ടതു കൊണ്ട് മാത്രം നികുതി അടയ്ക്കുന്നതിൽ കാലതാമസം നൽകി. കഴിഞ്ഞ 38 ദിവസമായി ജനം സാമ്പത്തിക പ്രതിസന്ധിയിലാണ്. ഒരുപാട് പേർക്ക് തൊഴിൽ…

Read More

ടൗട്ടെ ചുഴലിക്കാറ്റിൽ ഒഎൻജിസി ബാർജുകൾ മുങ്ങി; 127 പേരെ കാണാതായി, 147 പേരെ രക്ഷപ്പെടുത്തി

  ടൗട്ടേ ചുഴലിക്കാറ്റിൽ മുംബൈ തീരത്ത് ഒ എൻ ജി സി ബാർജുകൾ മുങ്ങി 127 പേരെ കാണാതായി. മൂന്ന് ബാർജുകളിലായി നാനൂറിലേറെ പേരാണ് ഉണ്ടായത്. ഇതിൽ 147 പേരെ നാവിക സേന രക്ഷപ്പെടുത്തി. നേവി കപ്പലുകളും ഹെലികോപ്റ്ററുകളും രക്ഷാപ്രവർത്തനം തുടരുകയാണ് ബാർജ് പി 305ലെ 136 പേരെ രക്ഷപ്പെടുത്തി. 137 പേരുള്ള ഗാൽ കൺട്രക്ടർ എന്ന ബാർജും അപകടത്തിൽപ്പെട്ടു. ബാർജ് എസ് എസ് 3ൽ 297 പേരാണുള്ളത്. പി 305 5 എന്ന ബാർജിൽ 273…

Read More

ഇരട്ടക്കൊലപാതകം: സമാധാനം നിലനിർത്താൻ ആഹ്വാനം ചെയ്ത് ആലപ്പുഴയിൽ സർവകക്ഷി യോഗം

  ഇരട്ട കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ ആലപ്പുഴയിൽ സർവകക്ഷി യോഗം ചേർന്നു. ജില്ലയിൽ പരിപൂർണമായ സമാധാനവും ശാന്തിയും നിലനിർത്താൻ യോഗം ആഹ്വാനം ചെയ്തു. മന്ത്രിമാരായ സജി ചെറിയാൻ, പി പ്രസാദ് എന്നിവർ സർവകക്ഷി യോഗത്തിന് നേതൃത്വം നൽകി. ഇരട്ടക്കൊലപാതകങ്ങളുടെ തുടർച്ചയായി ഒരു അനിഷ്ട സംഭവങ്ങളും ജില്ലയിൽ ഉണ്ടാകരുതെന്ന് സർവകക്ഷി യോഗം ആഹ്വാനം ചെയ്തതായി മന്ത്രി സജി ചെറിയാൻ പറഞ്ഞു. കൊലപാതകങ്ങളിൽ പങ്കാളികളായവരെയും ഗൂഢാലോചനയിൽ പങ്കെടുത്തവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരും. എല്ലാ രാഷ്ട്രീയ പാർട്ടികളും അവരുടെ തലങ്ങളിൽ സമാധാനത്തിനായുള്ള പ്രചാരണങ്ങൾ…

Read More

തലസ്ഥാനത്ത് ഗുരുതര സാഹചര്യം; രണ്ടിലൊരാൾ കൊവിഡ് പോസീറ്റീവാകുന്ന സ്ഥിതിയെന്ന് മന്ത്രി ആന്റണി രാജു

  തലസ്ഥാനത്തെ കൊവിഡ് സാഹചര്യം അതീവ ഗുരുതരമെന്ന് മന്ത്രി ആന്റണി രാജു. ടെസ്റ്റ് ചെയ്യുന്ന രണ്ടിലൊരാൾ പോസിറ്റീവാകുകയാണ്. കൂടുതൽ നിയന്ത്രണങ്ങളിലേക്ക് കടക്കുന്നില്ലെങ്കിലും നിലവിലുള്ള നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കുമെന്ന് പ്രത്യേക അവലോകന യോഗത്തിന് ശേഷം മന്ത്രി പറഞ്ഞു 48 ശതമാനമാണ് ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഏറ്റവുമുയർന്ന ടിപിആറും തിരുവനന്തപുരം ജില്ലയിലാണ്. നഗരത്തിലാണ് കൂടുതൽ കേസുകളും റിപ്പോർട്ട് ചെയ്യുന്നത്. ജില്ലയിൽ കലക്ടർ പ്രഖ്യാപിച്ച നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കാനുള്ള നിർദേശം നൽകിയിട്ടുണ്ട്. നിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും നിയന്ത്രണങ്ങൾ…

Read More

തമിഴ്‌നാട്ടിൽ 15കാരിയെ തോക്കൂചൂണ്ടി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു; എസ് ഐ അറസ്റ്റിൽ

തമിഴ്‌നാട്ടിൽ പതിനഞ്ചുകാരിയെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയ ശേഷം പീഡിപ്പിച്ച കേസിൽ എസ് ഐ അറസ്റ്റിൽ. കാശിമേട് പോലീസ് സ്‌റ്റേഷനിലെ എസ് ഐ സതീഷ്‌കുമാറാണ് അറസ്റ്റിലായത്. പീഡനത്തിന് ഒത്താശ ചെയ്തതിന് പെൺകുട്ടിയുടെ അമ്മയും അമ്മയുടെ സഹോദരിയെയും അറസ്റ്റ് ചെയ്തിട്ടുണ്ട് സ്തുത്യർഹ സേവനത്തിന് നിരവധി തവണ അംഗീകാരങ്ങൾ ലഭിച്ച ഉദ്യോഗസ്ഥനാണ് ഇയാൾ. കഴിഞ്ഞ വർഷമാണ് പെൺകുട്ടിയുടെ അമ്മയുമായി ഇയാൾ പരിചയത്തിലായത്. പിന്നീട് രഹസ്യമായി യുവതിയുടെ വീട്ടിൽ സന്ദർശനം തുടങ്ങി. പിന്നാലെ യുവതിയുടെ മൂത്ത സഹോദരിയുമായും എസ് ഐ ബന്ധം സ്ഥാപിച്ചു. ഇതിനിടെ…

Read More