നിയമസഭ കയ്യാങ്കളി: കേസ് പിൻവലിക്കാൻ സാധിക്കില്ലെന്ന് ഹൈക്കോടതി

നിയമസഭയിൽ നടന്ന കയ്യാങ്കളി കേസ് പിൻവലിക്കാൻ സാധിക്കില്ലെന്ന് ഹൈക്കോടതി. കേസ് പിൻവലിക്കാൻ സംസ്ഥാന സർക്കാർ നൽകിയ ഹർജി ഹൈക്കോടതി തള്ളി. മന്ത്രിമാരായ കെ ടി ജലീൽ, ഇ പി ജയരാജൻ അടക്കമുള്ളവർ വിചാരണ നേരിടണമെന്നും കോടതി വ്യക്തമാക്കി

ബാർ കോഴയുമായി ബന്ധപെട്ട വിവാദങ്ങൾക്കിടെ കെ എം മാണി ബജറ്റ് അവതരിപ്പിക്കുന്നതിനിടെയാണ് പ്രതിപക്ഷ അംഗങ്ങൾ നിയമസഭയിൽ കയ്യാങ്കളി നടത്തിയത്. കുറ്റപത്രത്തിൽ രണ്ടര ലക്ഷം രൂപയുടെ പൊതുമുതൽ നശിപ്പിക്കപ്പെട്ടതായാണ് പറയുന്നത്.

അന്നത്തെ എംഎൽഎമാരായിരുന്ന കെടി ജലീൽ, ഇ പി ജയരാജൻ, വി ശിവൻകുട്ടി, സി കെ സദാശിവൻ എന്നിവരടക്കം പ്രതിപക്ഷത്തെ ആറ് പേർക്കെതിരെയായിരുന്നു കുറ്റപത്രം. ഇതുമായി ബന്ധപ്പെട്ട് വിചാരണ കോടതിയിൽ നടപടി ആരംഭിച്ചതിനെ തുടർന്നാണ് സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്.