നീണ്ട ഇടവേളകൾക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ തുറക്കുന്നു
തിരുവനന്തപുരം: വിദഗ്ധ സമിതിയെ നിയോഗിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി. നീണ്ട ഇടവേളകൾക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ തുറക്കുന്നത് പരിഗണനയിലെന്ന സംസ്ഥാന സർക്കാർ. സ്‌കൂളുകൾ തുറക്കാമെന്ന് വിദഗ്ധ സമിതി അറിയിച്ചുവെന്നും പ്രായോഗികത പരിശോധിച്ച ശേഷം സമിതിയുടെ നിർദേശങ്ങൾ മുഖ്യമന്ത്രിയെ അറിയിക്കുമെന്നും ഇതിനുശേഷം ഇതുസംബന്ധിച്ച മറ്റ് തീരുമാനങ്ങൾ കൈക്കൊള്ളുമെന്നും വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി. കോവിഡ് പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഇത്തവണയും അധ്യയനവർഷം ആരംഭിച്ചത് ഓൺലൈൻ ആയിട്ടായിരുന്നു. പ്രവേശനോത്സവവും ഓൺലൈൻ ആയിട്ടായിരുന്നു നടത്തിയത്. അതേസമയം, പ്ലസ്‍വണ്‍ സീറ്റുകള്‍ കുറവുളള ജില്ലകളില്‍ സീറ്റുകൾ കൂട്ടാൻ…