സെഞ്ച്വറിയുമായി രോഹിത് ക്രീസിൽ; ചെന്നൈ ടെസ്റ്റിൽ ഇന്ത്യ കരകയറുന്നു

ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ രോഹിത് ശർമക്ക് സെഞ്ച്വറി. രോഹിതിന്റെ സെഞ്ച്വറി മികവിൽ ഇന്ത്യ നിലവിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 156 റൺസ് എന്ന നിലയിലാണ്. ഏകദിന ശൈലിയിൽ ബാറ്റ് വീശിയ രോഹിത് 130 പന്തിലാണ് സെഞ്ച്വറി തികച്ചത്. പതിനാല് ഫോറും രണ്ട് സിക്‌സും ഹിറ്റ്മാൻ പറത്തി. രോഹിത് 108 റൺസുമായും അജിങ്ക്യ രഹാനെ 27 റൺസുമായും ക്രീസിലുണ്ട് നേരത്തെ വിരാട് കോഹ്ലി, ശുഭ്മാൻ ഗിൽ എന്നിവർ പൂജ്യത്തിന് പുറത്തായതിന്റെ ഞെട്ടലിൽ നിന്നാണ് ഇന്ത്യ കരകയറുന്നത്. മൂന്നിന്…

Read More

നെയ്‍വേലി ലിഗ്‌നൈറ്റ് കോർപറേഷൻ തെർമൽ പവർ പ്ലാൻറിൽ പൊട്ടിത്തെറി; അഞ്ചുപേര്‍ മരിച്ചു

തമിഴ്‍നാട് നെയ്‍വേലിയില്‍ ബോയിലര്‍ പൊട്ടിത്തെറിച്ച് അപകടം. നെയ്‌വേലി ലിഗ്നൈറ്റ് കോര്‍പറേഷന്‍ തെര്‍മല്‍ പവര്‍ പ്ലാന്‍റിലാണ് വന്‍ സ്‌ഫോടനമുണ്ടായത്. പ്രാഥമിക വിവരമനുസരിച്ച് അഞ്ച് പേര്‍ മരിച്ചതായും 12 പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്. പലര്‍ക്കും 70 ശതമാനത്തിലധികം പൊള്ളലേറ്റിട്ടുണ്ടെന്നാണ് വിവരം. രാവിലെ ഒന്‍പത് മണിയോടുകൂടിയാണ് സ്‌ഫോടനം നടന്നത്. രണ്ടാം തെര്‍മലിലെ അഞ്ചാം ബോയിലറിലാണ് സ്‌ഫോടനം നടന്നത്. രക്ഷാപ്രവര്‍ത്തനം നടന്നു കൊണ്ടിരിക്കുകയാണ്. അപകടത്തിന് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നതേയുള്ളൂ. പ്ലാന്‍റിലെ റെസ്‌ക്യൂ ടീമാണ് രക്ഷാപ്രവര്‍ത്തനം നടത്തിക്കൊണ്ടിരിക്കുന്നത്. നൂറോളം…

Read More

തുറക്കാനാകില്ല; നിസാമുദ്ദീൻ മർക്കസ് ഇപ്പോഴും അന്വേഷണത്തിന്റെ ഭാഗമാണ്, ഉടമസ്ഥാവകാശത്തിലും തർക്കം: കേന്ദ്രം കോടതിയിൽ

  ഡൽഹി: ഡൽഹിയിലെ നിസാമുദ്ദീൻ മർക്കസ് പൊതു പ്രവേശനത്തിനായി വീണ്ടും തുറക്കുന്നതിനെ എതിർത്തു സത്യവാങ്മൂലം നൽകി ഡൽഹി പോലീസ്. നിസാമുദ്ദീൻ മർക്കസ് ഇപ്പോഴും നടക്കുന്ന ചില അന്വേഷണങ്ങളുടെ ഭാഗമാണെന്ന് വ്യക്തമാക്കി. നിസാമുദ്ദീൻ മർക്കസ് വീണ്ടും തുറക്കാനും അതിന്റെ യഥാർത്ഥ സ്വഭാവം പുന സ്ഥാപിക്കാനും ഉത്തരവിടണമെന്ന് ആവശ്യപ്പെട്ട് ഡൽഹി വഖഫ് ബോർഡ് ഡൽഹി ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. ഹർജിക്ക് മറുപടി നൽകാൻ കോടതി കേന്ദ്രത്തോടും ഡൽഹി പോലീസിനോടും ആവശ്യപ്പെട്ടിരുന്നു. ഇതിന്മേൽ ആയിരുന്നു പോലീസിന്റെ സത്യവാങ്മൂലം. കഴിഞ്ഞ വർഷം രജിസ്റ്റർ…

Read More

ശശികലയുടെ 200 കോടിയുടെ സ്വത്തുക്കൾ കൂടി കണ്ടുകെട്ടി; രണ്ട് ദിവസത്തിനിടെ കണ്ടുകെട്ടിയത് 900 കോടിയുടെ സ്വത്തുക്കൾ

വി കെ ശശികലക്കെതിരായ തിരിച്ചടികൾ തുടർന്ന് എടപ്പാടി പളനിസ്വാമി സർക്കാർ. ശശികലയുടെ ഇരുന്നൂറ് കോടിയുടെ സ്വത്തുക്കൾ കൂടി സർക്കാർ കണ്ടുകെട്ടി. തിരുവാരൂരിലെ അരിമില്ല്, ഭൂമി, കെട്ടിടങ്ങൾ, ധനകാര്യ സ്ഥാപനങ്ങൾ എന്നിവയാണ് കണ്ടുകെട്ടിയത്. ബെനാമി ആക്ട് പ്രകാരമാണ് നടപടി. 48 മണിക്കൂറിനിടെ ശശികലയുടെ 900 കോടിയുടെ സ്വത്തുക്കളാണ് തമിഴ്‌നാട് സർക്കാർ കണ്ടുകെട്ടിയത്. സർക്കാരിന്റേത് പ്രതികാര നടപടിയാണെന്നും ശശികലയെ സർക്കാരിന് ഭയമാണെന്നും മന്നാർഗുഡി കുടുംബം ആരോപിച്ചു പാർട്ടിയും പാർട്ടി ചിഹ്നമായ രണ്ടിലയും പിടിച്ചെടുക്കാനായി നിയമപോരാട്ടം ആരംഭിക്കാനൊരുങ്ങിയതിന് പിന്നാലെയാണ് ശശികലക്കെതിരായ നടപടി…

Read More

പൗരന്മാർക്ക് പ്രത്യേക വെബ് പോർട്ടൽ വഴി വിവരങ്ങൾ നൽകാം; സെൻസസ് ഡിജിറ്റലാക്കുമെന്ന് കേന്ദ്ര സർക്കാർ

രാജ്യത്ത് 2027ൽ നടക്കാനിരിക്കുന്ന സെൻസസ് ഡിജിറ്റലാക്കുമെന്ന് കേന്ദ്രസർക്കാർ. മൊബൈൽ ആപ്പുകൾ ഉപയോഗിച്ചാകും ഡാറ്റ ശേഖരിക്കുക. പൗരന്മാർക്ക് പ്രത്യേക വെബ് പോർട്ടൽ വഴി വിവരങ്ങൾ നൽകാൻ ഓപ്ഷൻ ഉണ്ടാകും. ഇംഗ്ലീഷ്, ഹിന്ദി, പ്രാദേശിക ഭാഷകൾ എന്നിവയിൽ ആകും ആപ്പുകൾ. ഡാറ്റ ശേഖരണത്തിനായി ഉദ്യോഗസ്ഥർ സ്വന്തം മൊബൈൽ ഫോണുകൾ ആകും ഉപയോഗിക്കുക. രണ്ട് ഘട്ടങ്ങളായാണ് സെൻസസ് നടത്തുക. ആദ്യ ഘട്ടമായ ഭവന സെൻസസ് 2026 ഏപ്രിലിൽ ആരംഭിക്കും, രണ്ടാം ഘട്ടമായ ജനസംഖ്യാ കണക്കെടുപ്പ് നടത്തും. 2027 മാർച്ച് 1, ആണ്…

Read More

‘ജഗദീപ് ധൻകറിന്റെ രാജി അസാധാരണ സംഭവം, അദ്ദേഹം ആരുടെയും ഫോൺ എടുക്കുന്നില്ല’; കെ.സി വേണുഗോപാൽ

ഉപരാഷ്ട്രപതി പദവിയിൽ നിന്നുള്ള ജഗദീപ് ധൻകറിന്റെ രാജി അസാധാരണ സംഭവമെന്ന് കെസി വേണുഗോപാൽ. ചരിത്രത്തിൽ ആദ്യമായാണ് കാലാവധിക്ക് മുൻപ് ഉപരാഷ്ട്രപതി രാജിവെക്കുന്നത്. എന്താണ് സംഭവിക്കുന്നതെന്ന് ബോധ്യപ്പെടാത്ത അവസ്ഥയാണ്. ജഗദീപ് ധൻകർ ആരുടെയും ഫോൺ എടുക്കുന്നില്ല. അദ്ദേഹത്തിന് എന്താണ് പറയാനുള്ളതെന്ന് അദ്ദേഹം പറയുന്നത് വരെ കാത്തിരിക്കാമെന്നും കെ സി വേണുഗോപാൽ പ്രതികരിച്ചു. ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു ധൻകറിന്റെ അപ്രതീക്ഷിത രാജി. ആരോഗ്യപരമായ കാരണങ്ങളും വൈദ്യോപദേശവും ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം രാഷ്ട്രപതി ദ്രൗപതി മുർമുവിനെ അഭിസംബോധന ചെയ്ത കത്തിൽ അറിയിച്ചത്.അഭിമാനത്തോടെയാണ് പടിയിറങ്ങുന്നതെന്ന്…

Read More

കേന്ദ്ര സര്‍ക്കാര്‍ ദൗത്യം നിറവേറ്റി ശശി തരൂര്‍; റഷ്യയുടെ പിന്തുണ തേടി, ഓപ്പറേഷൻ സിന്ദൂര്‍ വിശദീകരിച്ചു

ദില്ലി: കേന്ദ്ര സര്‍ക്കാര്‍ ചുമതലപ്പെടുത്തിയ ദൗത്യം നിറവേറ്റി ശശി തരൂര്‍ എംപി. റഷ്യ സന്ദർശനത്തിനിടെ ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂര്‍ ദൗത്യത്തെക്കുറിച്ച് ശശി തരൂര്‍ വിശദീകരിച്ചു. റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്റോവുമായി ശശി തരൂർ ചർച്ച നടത്തി. തീവ്രവാദത്തിനെതിരായ ഇന്ത്യയുടെ പോരാട്ടം വിശദീകരിച്ചു. വിഷയത്തിൽ റഷ്യയുടെ പിന്തുണയും ശശി തരൂര്‍ തേടി. റഷ്യൻ വിദേശകാര്യ സമിതി ചെയർമാൻ കോൺസ്റ്റന്‍റിൻ കൊസ ഷേവുമായും തരൂർ ചർച്ച നടത്തി. കൂടിക്കാഴ്ചയിൽ ഇസ്രയേലും ഇറാനും തമ്മിലുള്ള സംഘർഷവും ചർച്ചയായി. യാത്രക്ക് മുൻപും തരൂർ…

Read More

ആർത്തവ വേദനയ്ക്ക് ഇനി പരിഹാരം

ആർത്തവ കാലത്തെ വയറു വേദന ഏവരെയും അലട്ടുന്ന ഒന്നാണ്. അതിന് പലതരം പ്രതിവിധികൾ നമുക്ക് ചുറ്റിനുമുണ്ട്. തുളസി, പുതിന തുടങ്ങിയവ ആര്‍ത്തവ വേദനകള്‍ കുറയ്ക്കാന്‍ നല്ലതാണ്. 10 പുതിനയില, ഒരു പിടി തുളസിയിലെ എന്നിവ ഒരുമിച്ചെടുത്ത് ശുദ്ധമായ വെള്ളത്തിലിട്ട് അത് തിളപ്പിച്ച് ആറ്റി കുടിയ്ക്കുകയോ ഭക്ഷണസാധനങ്ങളില്‍ ചേര്‍ത്ത് കഴിയ്ക്കുകയോ ചെയ്താല്‍ ആര്‍ത്തവവേദനയ്ക്ക് ആശ്വാസമാകും. ഇഞ്ചി നല്ലൊരു നാട്ടുമരുന്നാണ്. സ്ത്രീകളിലെ ആര്‍ത്തവ സമയത്തുണ്ടാകുന്ന വേദനയെ ഇല്ലാതാക്കാന്‍ ഇഞ്ചി നീര് വളരെ ഫലപ്രദമാണ്. ചൂടുപാലില്‍ നെയ്യ് ചേര്‍ത്ത് കഴിയ്ക്കുന്നത് ആര്‍ത്തവ…

Read More

പാലാരിവട്ടം പാലം അഴിമതി: ഇബ്രാഹിംകുഞ്ഞിനെ വിജിലൻസ് ആശുപത്രിയിൽ ചോദ്യം ചെയ്യുന്നു

പാലാരിവട്ടം പാലം അഴിമതി കേസുമായി അറസ്റ്റിലായ മുസ്ലീം ലീഗ് നേതാവും മുൻമന്ത്രിയുമായ വി കെ ഇബ്രാഹിംകുഞ്ഞിനെ വിജിലൻസ് ചോദ്യം ചെയ്യുന്നു. ഇബ്രാഹിംകുഞ്ഞ് ചികിത്സയിൽ കഴിയുന്ന കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് ചോദ്യം ചെയ്യൽ തിരുവനന്തപുരം വിജിലൻസ് സ്‌പെഷ്യൽ യൂനിറ്റ് ഡിവൈഎസ്പി ശ്യാംകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചോദ്യം ചെയ്യുന്നത്. രാവിലെ ഒമ്പത് മണി മുതൽ 12 മണി വരെയും ഉച്ച കഴിഞ്ഞ് മൂന്ന് മണി മുതൽ 5 മണി വരെയുമാണ് ചോദ്യം ചെയ്യലിനായി കോടതി അനുവദിച്ച സമയം കൂടാതെ…

Read More

ലഖിംപുര്‍ ഖേരി സംഭവം പുനരാവിഷ്‌ക്കരിച്ച് പോലീസ്; തെളിവെടുപ്പിന് ആശിഷ് മിശ്രയെയും സംഭവസ്ഥലത്തെത്തിച്ചു

  ന്യൂഡല്‍ഹി: ലഖിംപുര്‍ ഖേരിയില്‍ കര്‍ഷകരെ വാഹനമിടിച്ച് കൊന്ന സംഭവം പുനരാവിഷ്‌ക്കരിച്ച് പോലീസ്. കേസില്‍ അറസ്റ്റിലായ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയേയും തെളിവെടുപ്പിനായി സംഭവസ്ഥലത്തെത്തിച്ചു. മൊഴികളിലെ വൈരുദ്ധ്യമാണ് ആശിഷ് മിശ്രയുടെ കുരുക്ക് മുറുകാന്‍ കാരണം. സംഭവ സമയം സ്ഥലത്തില്ലായിരുന്നുവെന്ന ആശിഷ് മിശ്രയുടെ വാദം മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ റിപ്പോര്‍ട്ട് പൊളിച്ചു. അപകടമുണ്ടാക്കിയ വാഹനം ഓടിച്ചത് തന്റെ ഡ്രൈവറല്ലെന്ന വാദവും തെറ്റായിരുന്നുവെന്ന് പോലീസ് കണ്ടെത്തി. ലഖിംപുര്‍ സംഭവം അപലപനീയമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ഇന്നലെ പ്രതികരിച്ചു….

Read More