Headlines

വന്യജീവി -തെരുവുനായ ആക്രമണം: അടിയന്തര നിയമസഭാ സമ്മേളനം വിളിക്കണമെന്ന് കേരള കോണ്‍ഗ്രസ് എം

വന്യജീവി -തെരുവുനായ ആക്രമണ ഭീഷണി ചര്‍ച്ച ചെയ്യാന്‍ അടിയന്തര നിയമസഭാ സമ്മേളനം വിളിക്കണമെന്ന് ആവശ്യപ്പട്ട് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. മനുഷ്യ സുരക്ഷ ഉറപ്പാക്കാന്‍ നിയമ ഭേദഗതിയും നിയമനിര്‍മ്മാണവും നടത്തണമെന്നും ജോസ് കെ മാണി വ്യക്തമാക്കി. നാട്ടില്‍ അലഞ്ഞു തിരിഞ്ഞു നടക്കുന്ന ഉടമസ്ഥരില്ലാത്ത തെരുവു നായകളെ കൂട്ടിലാക്കണം, പക്ഷിപ്പനി വരുമ്പോള്‍ ഒരു പ്രദേശത്തെ പക്ഷികളെ കൊല്ലുന്നത് പോലെ തന്നെ തെരുവുനായ്ക്കളെയും കൊല്ലണം തുടങ്ങിയ നിര്‍ദേശങ്ങളാണ് മുന്നോട്ട്…

Read More

കേരളത്തിന് വേണ്ടി താൻ ചെയ്യുന്ന കാര്യങ്ങൾ ജനങ്ങൾക്കറിയാമെന്ന് വി മുരളീധരൻ

  കേരളത്തിന് വേണ്ടി താൻ ചെയ്യുന്ന കാര്യങ്ങൾ ജനങ്ങൾക്കറിയാമെന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരൻ. അക്കാര്യം എ കെ ജി സെന്ററിൽ പോയി ബോധ്യപ്പെടുത്തേണ്ട ആവശ്യമില്ല. മാർകിസ്റ്റ് പാർട്ടിയിൽ ക്രിമിനലുകളുണ്ടെന്ന് ജി സുധാകരൻ തുറന്ന് പറഞ്ഞത് ജനങ്ങൾക്ക് കാര്യങ്ങൾ മനസ്സിലാക്കാൻ എളുപ്പമാക്കുമെന്നും മുരളീധരൻ പറഞ്ഞു സുധാകരനെതിരെ കൊടുത്ത പരാതിയുടെ വിശദാംശങ്ങൾ അറിയില്ല. അദ്ദേഹം തന്നെ പറഞ്ഞത് പാർട്ടിയിലെ ക്രിമിനലുകളാണ് അതിന് പിന്നിലെന്നാണ്. മാർകിസ്റ്റ് പാർട്ടിയിൽ അമ്പത് കൊല്ലത്തിലേറെയായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ആളാണ് ജി സുധാകരൻ. അദ്ദേഹത്തിന്റെ പാർട്ടിയിൽ…

Read More

കൊടുവള്ളിയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥികളുടെ കൂട്ടത്തല്ല്

  കോഴിക്കോട്: കൊടുവള്ളിയില്‍ പ്ലസ് വണ്‍ പരീക്ഷ കഴിഞ്ഞ് മടങ്ങുന്ന വിദ്യാര്‍തികള്‍ നടുറോഡില്‍ ഏറ്റമുട്ടി. കരുവന്‍പൊയില്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലേയും കൊടുവള്ളി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലേയും പ്ലസ് വണ്‍ വിദ്യാര്‍ഥികളാണ് ഏറ്റമുട്ടിയത്. രണ്ട് സ്‌കൂളുകളുടേയും സമീപത്തുള്ള ചുണ്ടപ്പുറത്തുവെച്ചാണ് ഏറ്റുമുട്ടിയത്. നടുറോഡില്‍ പരസ്പരം അടിച്ച ഇവരെ നാട്ടുകാര്‍ ഏറെ പണിപ്പെട്ടാണ് പിന്തിരിപ്പിച്ചത്. വിദ്യാര്‍ഥികള്‍ തമ്മില്‍ അടികൂടുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. വിദ്യാര്‍ഥികളെ നിലത്തിട്ട് ചവിട്ടുന്നതും വടികൊണ്ട് അടിക്കുന്നതുമെല്ലാം ദൃശ്യങ്ങളിലുണ്ട്. പത്താം ക്ലാസില്‍ ഒരുമിച്ച് പഠിച്ചിരുന്നവര്‍ തമ്മിലുണ്ടായിരുന്ന വൈരാഗ്യവും സംഘര്‍ഷവുമാണ് പ്ലസ്…

Read More

വാഴച്ചാലിൽ ട്രക്കിംഗ് സംഘത്തിന് നേരെ കാട്ടാന ആക്രമണം; ഒരാൾക്ക് പരുക്ക്

തൃശൂർ വാഴച്ചാലിൽ ട്രക്കിംഗ് സംഘത്തിന് നേരെ കാട്ടാന ആക്രമണം. വനം വകുപ്പ് സംഘത്തോടൊപ്പം ട്രക്കിങ്ങിന് പോയവർക്ക് നേരെയാണ് കാട്ടാന ആക്രമണം ഉണ്ടായത്. വാഴച്ചാൽ വനം ഡിവിഷനിലെ കാരാംതോട് വെച്ചാണ് സംഭവം. സംഘത്തിലുണ്ടായിരുന്ന ഇരിങ്ങാലക്കുട സ്വദേശി പി മനുവിനാണ് കാട്ടാനയുടെ ആക്രമണത്തിൽ തലയ്ക്ക് പരുക്കേറ്റത്. ഇയാളെ ചാലക്കുടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് രാവിലെ 7 പേരടങ്ങുന്ന സംഘമാണ് ട്രക്കിങ്ങിനു പോയത്. അതിനിടെ കാരാംതോട് വച്ച് രണ്ട് കാട്ടാനകൾ ഇവരുടെ മുന്നിലെത്തി. ആനകളെ കണ്ട് ഭയന്നോടുന്നതിനിടയിൽ മനുവിനെ തുമ്പിക്കൈ…

Read More

സുൽത്താൻബത്തേരി കെഎസ്ആർടിസി ഡിപ്പോയിൽ നിന്നും നാളെ മുതൽ ബസ് സർവീസുകൾ ആരംഭിക്കും

സുൽത്താൻബത്തേരി കെഎസ്ആർടിസി ഡിപ്പോയിൽ നിന്നും നാളെ മുതൽ ബസ് സർവീസുകൾ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. കണ്ടെയ്ൻമെൻ്റ് സോണുമായി ബന്ധപ്പെട്ട് ഡിപ്പോയിൽ നിന്നുള്ള സർവീസുകൾ നിർത്തിവെച്ചിരുന്നു . രാവിലെ 6 .30 മുതൽ ഒരു മണിക്കൂർ ഇടവിട്ട് കോഴിക്കോട് അടക്കം സുൽത്താൻ ബത്തേരിയിലെ വിവിധ പ്രദേശങ്ങളിലേക്കായി 27 സർവീസുകളാണ് നാളെ മുതൽ ആരംഭിക്കുക.

Read More

ഇടതുപക്ഷത്തോട് ഗുഡ് ബൈ പറഞ്ഞ് മാണി സി കാപ്പൻ യു.ഡി.എഫിലേക്ക്

നിയമസഭാ തെര‍ഞ്ഞെടുപ്പിൽ ഏറ്റവും അധികം ശ്രദ്ധേയമാവുക പാലാ ആയിരിക്കുമെന്ന് ഉറപ്പ്. പാലായിൽ ജോസ് കെ മാണി എൽ.ഡി.എഫ് സ്ഥാനാർത്ഥിയും മാണി സി കാപ്പൻ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുമാകുമെന്ന് റിപ്പോർട്ടുകൾ. ചർച്ചകൾക്കൊടുവിൽ മാണി സി കാപ്പാൻ യു.ഡി.എഫിലേക്ക് മാറുകയാണ്. എൻ.സി.പി ഇടതുമുന്നണി വിടുകയാണെന്ന പുതിയ വാർത്തയാണ് പുറത്തുവരുന്നത്. രാഷ്ട്രിയ വേലിയേറ്റങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ള സ്ഥലമാണ് പാലാ. തദ്ദേശ തെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തോട് കൂടി ഇടതുപക്ഷ സ്ഥാനാർത്ഥിയായ ജോസ് കെ മാണി വിജയിച്ചിരുന്നു. ഇതോടെയാണ് പാലായെ ചൊല്ലി ഇടതുപക്ഷത്തിൽ കലഹം പൊട്ടിപ്പുറപ്പെട്ടത്….

Read More

യാസ് അതിതീവ്ര ചുഴലിക്കാറ്റായി മാറി; നാളെ വൈകുന്നേരത്തോടെ കര തൊടും, അതീവ ജാഗ്രത

  യാസ് ചുഴലിക്കാറ്റ് ഇന്ന് വൈകുന്നേരത്തോടെ അതിതീവ്ര ചുഴലിക്കാറ്റായി മാറും. നാളെ വൈകുന്നേരത്തോടെ യാസ് കര തൊടുമെന്നാണ് പ്രവചനം. 185 കിലോമീറ്റർ വേഗതയിലാകും യാസ് കരയിൽ വീശുക. ചുഴലിക്കാറ്റിനെ നേരിടാൻ സംസ്ഥാനങ്ങൾ മുന്നൊരുക്കങ്ങൾ നടത്തുകയാണ്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു ബംഗാൾ, ഒഡീഷ, ആന്ധ്ര സംസ്ഥാനങ്ങളിലാകും യാസ് അപകടം വിതയ്ക്കുക. ഒഡീഷയിൽ തീരദേശ പ്രദേശങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു തുടങ്ങി. ബംഗാളിൽ താഴ്ന്ന പ്രദേശങ്ങളിൽ നിന്നും ആളുകളെ ഒഴിപ്പിക്കുന്നുണ്ട്. ഒഴിപ്പിക്കൽ നടപടി…

Read More

ഉടൻ സജീവ രാഷ്ട്രീയത്തിലേക്കില്ല: രജനികാന്ത്

ചെന്നൈ: സജീവ രാഷ്ട്രീയത്തിൽ നിന്ന് പിന്മാറി രജനീകാന്ത്. ആരോഗ്യനില സൂക്ഷിക്കണമെന്ന് ഡോക്ടർമാരുടെ നിർദേശമുണ്ടെന്നും ഡിസംബർ വരെ കാത്തിരിരിക്കണമെന്നും താരം ആരാധകരോട് പറഞ്ഞു. കൊവിഡ് വ്യാപനം കുറഞ്ഞാൽ മാത്രം പാർട്ടി പ്രഖ്യാപനം നടത്തുമെന്നും അദ്ദേഹം വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.   രജനീകാന്ത് രാഷ്ട്രീയ പ്രവേശനത്തിൽ നിന്ന് പിൻമാറിയേക്കുമെന്ന് ചൂണ്ടിക്കാട്ടി ഒരു കത്ത് താരത്തിന്റെ ഓഫീസിൽ നിന്ന് പുറത്തുവന്നിരുന്നു. തുടർന്ന് ഇതിൽ പറയുന്ന ആരോഗ്യപ്രശ്നങ്ങൾ ശരിയാണെന്ന് രജനീകാന്ത് വ്യക്തമാക്കി. രജനീ മക്കൾ മണ്ഡ്രവുമായി കൂടിയാലോചിച്ച് ഉചിതമായ സമയം നിശ്ചയിക്കുമെന്നും അദ്ദേഹം അറിയിച്ചു.

Read More

കേന്ദ്ര സർക്കാർ ജനങ്ങളെ കൊള്ളയടിക്കുന്നത് അവസാനിപ്പിക്കണം; കേരള വ്യാപാരി വ്യവസായി സമിതി

ആറ് വർഷമായി രാജ്യത്തെ ജനങ്ങളുടെ ജീവിതം ദുസ്സഹമാക്കി മാറ്റിയ കേന്ദ്ര സർക്കാർ ഈ ഭയാനകമായ കാല ഘട്ടത്തിലെങ്കിലും കൊള്ളയടി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരി വ്യവസായി സമിതി സു. ബത്തേരി യൂണിറ്റ് കമ്മറ്റിയുടെ നേത്രത്വത്തിൽ കക്കോടൻ പെട്രോൾ പമ്പിനു മുമ്പിൽ പ്രതിഷേധ ധർണ്ണ നടത്തി. ധർണ്ണാ സമരം വ്യാപാരി വ്യവസായി സമിതി വയനാട് ജില്ലാ സെക്രട്ടറി എ.പി പ്രേഷിന്ത് ഉദ്ഘാടനം ചെയ്തു. ഈ കോവിഡ്ക്കാലത്ത് ഒന്നര വർഷത്തിനുള്ളിൽ മൂന്നുറ് ശതമാനം വില പെട്രൊളിനും ഡീസലിനും പാചകവാതകത്തിനും വർദ്ധിപ്പിച്ചത് കൊണ്ടാണ്…

Read More

യുക്രൈൻ പ്രസിഡന്റിനെ വധിക്കാൻ റഷ്യ കൂലിപ്പടയെ ഇറക്കിയതായി റിപ്പോർട്ട്

  യുക്രൈൻ പ്രസിഡന്റ് വ്‌ളാദിമിർ സെലൻസ്‌കിയെ വധിക്കാൻ റഷ്യ നാനൂറിലേറെ കൂലിപ്പടയെ ഇറക്കിയിട്ടുണ്ടെന്ന് പാശ്ചാത്യ മാധ്യമങ്ങളുടെ റിപ്പോർട്ട്. സെലൻസ്‌കിയെയും മന്ത്രിമാരെയും വധിച്ച് യുക്രൈന്റെ അധികാരം പിടിക്കാനാണ് ഇവരുടെ ശ്രമമെന്നാണ് പാശ്ചാത്യ മാധ്യമങ്ങൾ വാർത്ത നൽകുന്നത്. ആഫ്രിക്കയിൽ നിന്ന് അഞ്ചാഴ്ച മുമ്പാണ് കീവിൽ ഇവരെ എത്തിച്ചത്. റഷ്യൻ പ്രസിഡന്റിന്റെ അടുപ്പക്കാരൻ നടത്തുന്ന സ്വകാര്യ സായുധസംഘമായ ദ വാഗ്നർ ഗ്രൂപ്പാണ് ഇതിന് പിന്നിലെന്നും റിപ്പോർട്ടിൽ പറയുന്നു. ശനിയാഴ്ചയാണ് യുക്രൈന് ഇതുസംബന്ധിച്ച വിവരം ലഭിച്ചതെന്നും ഇതേ തുടർന്നാണ് കീവിൽ 36 മണിക്കൂർ്…

Read More