കാശ്മീരിലെ ഹർവാനിൽ ഏറ്റുമുട്ടൽ; ഒരു ഭീകരനെ സുരക്ഷാ സേന വധിച്ചു

ജമ്മു കശ്മീരിലെ ഹർവാൻ മേഖലയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. ഒരു ഭീകരനെ വധിച്ചതായി സൈന്യം അറിയിച്ചു. നിലവിൽ പ്രദേശത്ത് ഭീകരർക്കായി തിരച്ചിൽ നടത്തുകയാണ്. കൂടുതൽ ഭീകരർ ഒളിച്ചിരിക്കുന്നതായി സൈന്യം സംശയിക്കുന്നു. ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്നാണ് സൈന്യം മേഖലയിൽ പരിശോധന നടത്തിയത്. പരിശോധനയ്ക്കിടെ ഭീകരർ സൈന്യത്തിന് നേരെ വെടിയുതിർത്തു. തുടർന്നുണ്ടായ പ്രത്യാക്രമണത്തിൽ സേന ഭീകരനെ വധിക്കുകയായിരുന്നു.

Read More

ബസുകള്‍ അണുവിമുക്തമാക്കി; ഈരാട്ടുപേറ്റ കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നിന്നുള്ള സര്‍വീസുകള്‍ പുനരാരംഭിച്ചു

ഈരാറ്റുപേട്ട കെ എസ് ആര്‍ ടി സി ഡിപ്പോയില്‍ നിന്ന് സര്‍വീസുകള്‍ പുനരാരംഭിച്ചു. എല്ലാ ബസുകളും അണുവിമുക്തമാക്കിയതിന് പിന്നാലെയാണ് സര്‍വീസ് പുനരാരംഭിച്ചത്. കൊവിഡ് രോഗിയുമായി സമ്പര്‍ക്കത്തില്‍ വന്ന ഡിപ്പോയിലെ ജീവനക്കാരെ നിരീക്ഷണത്തിലാക്കി കൊവിഡ് സ്ഥിരീകരിച്ച പാലാ മുന്‍സിപ്പല്‍ ഓഫീസ് ജീവനക്കാരന്റെ സമ്പര്‍ക്കപ്പട്ടികയില്‍ ഡിപ്പോയിലെ ജീവനക്കാരും ഉള്‍പ്പെട്ടതോടെയാണ് സര്‍വീസുകള്‍ നിര്‍ത്തിവെച്ചത്. തുടര്‍ന്നാണ് ഡിപ്പോയും ബസുകളും അണുവിമുക്തമാക്കിയതും സര്‍വീസ് പുനരാരംഭിച്ചതും.

Read More

കേരള സർവകലാശാല സംഘർഷം; എസ്എഫ്ഐയ്ക്കെതിരെ ഡിജിപിക്ക് പരാതി നൽകി ഡോ.സിസ തോമസ്

കേരള സർവകലാശാലയിലെ പോരിനിടെ എസ്എഫ്ഐയ്‌ക്കെതിരെ ഡിജിപിക്ക് പരാതി നൽകി ഡോ. സിസ തോമസ്. ഓഫീസ് പ്രവർത്തനം തടസ്സപ്പെടുത്തിയെന്നും, സർവകലാശാലയിലെ വസ്തുവകകൾക്കും ഉപകരണങ്ങൾക്കും വലിയ തോതിൽ നാശനഷ്ടങ്ങൾ വരുത്തിയെന്നും പരാതിയിൽ പറയുന്നു. കുറ്റക്കാരെ കണ്ടെത്തി മേൽനടപടികൾ സ്വീകരിക്കണമെന്നും സിസ തോമസ് പരാതിയിൽ വ്യക്തമാക്കി. സർവകലാശാലകളെ കാവിവൽക്കരിക്കാൻ ശ്രമം നടക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി എസ്എഫ്ഐ കേരള സർവകലാശാലയിലേക്ക് മാർച്ച് നടത്തിയത്. കേരള സർവകലാശാല ആസ്ഥാനത്തെ കവാടം തള്ളിത്തുറന്ന പ്രവർത്തകർ സെനറ്റ് ഹാളിനുള്ളിലേക്ക് കടന്ന് പ്രതിഷേധിച്ചു. പിന്നീട് പൊലീസ് പ്രവർത്തകരെ അറസ്റ്റ് ചെയ്ത്…

Read More

സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 2655 പേര്‍ക്ക്; 2433 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗബാധ

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 2655 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2111 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. 11 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. 2433 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത് 11 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. 2433 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതിൽ 61 പേർ ആരോഗ്യ പ്രവർത്തകരാണ് കഴിഞ്ഞ 24 മണിക്കൂറിൽ 40,168 സാമ്പിളുകൾ പരിശോധിച്ചതായും…

Read More

ദീപുവിന്റെ മരണകാരണം തലയ്ക്ക് പുറകിലേറ്റ മുറിവ്; പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്

കിഴക്കമ്പലത്ത് ട്വന്റി-ട്വന്റി പ്രവർത്തകൻ ദീപുവിന്റെ മരണത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നു. തലയ്ക്ക് പിറകിലേറ്റ മുറിവാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. പരുക്കിന്റെ അളവ് അടക്കം റിപ്പോർട്ടിൽ പറയുന്നുണ്ട്. തലയുടെ പിറകിലായി രണ്ട് മുറിവുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. കിഴക്കമ്പലത്ത് വിളക്കണച്ച് പ്രതിഷേധിക്കുന്ന സ്ട്രീറ്റ് ലൈറ്റ് ചലഞ്ചിൽ പങ്കെടുത്തതിന് പിന്നാലെ ദീപുവിനെ സിപിഎം പ്രവർത്തകർ മർദിച്ചുവെന്നാണ് ട്വന്റി ട്വന്റി ആരോപിക്കുന്നത്.  കഴിഞ്ഞ 12നാണ് ദീപുവിന് മർദനമേറ്റത്. സംഭവത്തിൽ സൈനുദ്ദീൻ സലാം, അബ്ദു റഹ്മാൻ, അബ്ദുൽ അസീസ്, ബഷീർ എന്നിവരെ പൊലീസ്…

Read More

വയനാട് ജില്ലയില്‍ 310 പേര്‍ക്ക് കൂടി കോവിഡ്;ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് – 13.90

  വയനാട് ജില്ലയില്‍ ഇന്ന് (30.10.21) 310 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 190 പേര്‍ രോഗമുക്തി നേടി. 3 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 308 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 13.90 ആണ്. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 125462 ആയി. 121902 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 2706 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 2561 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍…

Read More

സ്വർണവിലയിൽ വർധനവ്; പവന് 280 രൂപ ഉയർന്നു

സംസ്ഥാനത്ത് സ്വർണവില വീണ്ടുമുയർന്നു. ചൊവ്വാഴ്ച പവന് 160 രൂപ കുറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ബുധനാഴ്ച പവന് 280 രൂപ വർധിച്ചത്.   ഇതോടെ ഒരു പവൻ സ്വർണത്തിന് വില 37,640 രൂപയായി. 4705 രൂപയാണ് ഗ്രാമിന്റെ വില. ആഗോളവിപണിയിൽ സ്‌പോട്ട് ഗോൾഡ് വില ഔൺസിന് 1912.11 ഡോളറായി. ദേശീയ വിപണിയിൽ പത്ത് ഗ്രാം തങ്കത്തിന്റെ വില 51,047 രൂപയായി

Read More

കോഴിക്കോട് നിയന്ത്രണം ശക്തമാക്കും

കോഴിക്കോട് കോവിഡ് വ്യാപന സാധ്യത കൂടിയ മേഖലകളിൽ നിരീക്ഷണത്തിനും നിയന്ത്രണത്തിനും ക്വിക്ക് റെസ്പോൺസ് ടീമിനെ നിയോഗിക്കും. സമ്പര്‍ക്ക വ്യാപനം കൂടുന്ന പശ്ചാതലത്തില്‍ കലക്ട്രേറ്റില്‍ അവലോകന യോഗം ചേര്‍ന്നു. മെഡിക്കല്‍ കോളേജില്‍ കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ ക്വാറന്‍റയിനില്‍ പ്രവേശിച്ചു. മറ്റ് രോഗങ്ങള്‍ക്ക് ചികിത്സക്കെത്തിയ രണ്ട് പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നടപടി. ബീച്ച് ആശുപത്രി കോവിഡ് സ്പെഷ്യൽ ആശുപത്രിയാക്കും. സി കാറ്റ​ഗറിയിലുള്ള രോ​ഗികളെ മാത്രമേ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയുള്ളു. ഞായറാഴ്ച്ചകളിലെ സമ്പൂർണ ലോക്ക്ഡൗൺ തുടരും. രണ്ട് രോ​ഗികൾക്ക്…

Read More

‘2047 ഓടെ ഇസ്ലാമിക ഭരണം നടപ്പിലാക്കുക ലക്ഷ്യം,SDPI നിർണായക രാഷ്ട്രീയ ശക്തിയായി മാറണമെന്ന് പോപ്പുലർ ഫ്രണ്ട് പദ്ധതിയിട്ടു’; എൻഐഎ

എസ്ഡിപിഐ നിർണായക രാഷ്ട്രീയ ശക്തിയായി മാറണമെന്ന് പോപ്പുലർ ഫ്രണ്ട് പദ്ധതിയിട്ടെന്ന് എൻ ഐ എ. മുസ്ലിം സമുദായത്തെ പൂർണ്ണമായും നിയന്ത്രിക്കാൻ കഴിയുന്ന ശക്തിയായി എസ്ഡിപിഐ മാറണം. ജുഡീഷ്യറിയിലും സൈന്യത്തിലും പോലീസിലും അടക്കം സ്വാധീനം ഉറപ്പിക്കണം. ഇതിലൂടെ ഇസ്ലാമിക തത്വങ്ങളിൽ അധിഷ്ഠിതമായ ഭരണഘടന നടപ്പിലാക്കുകയായിരുന്നു പദ്ധതി. പ്രതികളുടെ ജാമ്യാപേക്ഷയെ എതിർത്ത് കോടതിയിൽ എൻ ഐ എ സമർപ്പിച്ച റിപ്പോർട്ടിലാണ് കണ്ടെത്തൽ. മൂന്ന് വിഭാഗങ്ങളായിട്ടായിരുന്നു പി എഫ് ഐ യുടെ പ്രവർത്തനം. റിപ്പോർട്ടേഴ്സ് വിങ്, ആംസ് ട്രെയിനിങ് വിങ്, സർവീസ്…

Read More