Headlines

സംസ്ഥാനത്ത് ഇന്ന് കനത്ത മഴ; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. അഞ്ച് ജില്ലകളില്‍ നാളെ മഴമുന്നറിയിപ്പുമുണ്ട്. ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ 10 മണി വരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലായതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കാനും നിര്‍ദ്ദേശമുണ്ട്. ഇടിമിന്നല്‍ കൂടുതല്‍ സജീവമാകാന്‍ സാധ്യത മലയോര മേഖലകളിലായിരിക്കും. കൊല്ലം, ആലപ്പുഴ, കൊച്ചി, പൊന്നാനി, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് തീരങ്ങളിലും…

Read More

രാജ്യത്ത് 24 മണിക്കൂറിനിടെ 50,129 പേർക്ക് കൂടി കൊവിഡ്; 578 പേർ മരിച്ചു

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 50,129 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 78,64,811 ആയി ഉയർന്നു. 578 പേരാണ് ഒരു ദിവസത്തിനിടെ മരിച്ചത്   രാജ്യത്തെ ആകെ മരണസംഖ്യ 1,18,534 ആയി ഉയർന്നു. നിലവിൽ 6,68,154 പേർ ചികിത്സയിൽ കഴിയുന്നുണ്ട്. 62,077 പേർ ഇന്നലെ രോഗമുക്തി നേടി. 70,78,123 പേരാണ് ഇതിനോടകം രോഗമുക്തി നേടിയത്.   ഏതാനും ദിവസങ്ങളായി കൊവിഡ് പ്രതിദിന വർധനവിൽ കുറവ് രേഖപ്പെടുത്തുന്നത് ആശ്വാസകരമാണ്. ഒരു ഘട്ടത്തിൽ പ്രതിദിനം…

Read More

കേരളത്തിൽ നിന്നെത്തുന്നവരെ കർണാടകയിലെ റെയിൽവേ സ്‌റ്റേഷനുകളിൽ പരിശോധനക്ക് വിധേയമാക്കുന്നു

    കേരളത്തിൽ നിന്നെത്തുന്ന എല്ലാ യാത്രക്കാരെയും റെയിൽവേ സ്‌റ്റേഷനുകളിൽ പരിശോധനക്ക് വിധേയമാക്കി കർണാടക. നഗരസഭയുടെ കീഴിലുള്ള ഉദ്യോഗസ്ഥരാണ് പരിശോധന നടത്തുന്നത്. ആർടിപിസിആർ ഫലം കയ്യിലുണ്ടെങ്കിലും റെയിൽവേ സ്റ്റേഷനിൽ വീണ്ടും ടെസ്റ്റ് നടത്തും. പരിശോധനാ ഫലം ഒരു ദിവസത്തിനുള്ളിൽ തന്നെ ലഭിക്കും ഫലം പോസിറ്റീവാണെങ്കിൽ ക്വാറന്റൈനിൽ പ്രവേശിപ്പിക്കും. ഏഴ് ദിവസത്തിന് ശേഷം പരിശോധന നടത്തി നെഗറ്റീവായാൽ മാത്രമേ ക്വാറന്റൈൻ അവസാനിപ്പിക്കൂ. പ്രധാനപ്പെട്ട റെയിൽവേ സ്റ്റേഷനുകളിലെല്ലാം പരിശോധന കർശനമാക്കിയിട്ടുണ്ട്. വന്നിറങ്ങുന്ന ആളുകളിൽ നിന്ന് ആധാർ നമ്പർ അടക്കമുള്ള വിവരങ്ങൾ…

Read More

പൊതുമരാമത്ത് വകുപ്പ് തിരുനെല്ലി അസി: എൻജിനീയർ കാപ്പിസെറ്റ് പെരുമ്പിൽ സജി (51) നിര്യാതനായി.

പുൽപ്പള്ളി:  കാപ്പിസെറ്റ് പെരുമ്പിൽ സജി (51) നിര്യാതനായി.(പൊതുമരാമത്ത് വകുപ്പ് തിരുനെല്ലി സെക്ഷൻ അസി: എൻജിനീയർ ) ഭാര്യ മോളി. മക്കൾ ബെഞ്ചമിൻ, ഹെലൻ – സംസ്ക്കാരം തിങ്കളാഴ്ച്ച വൈകിട്ട് 4-ന് ശശിമല ഇൻഫൻ്റ് ജീസസ് പള്ളി സെമിത്തേരിയിൽ നടന്നു

Read More

മാസ്റ്ററിന്റെ എച്ച് ഡി പതിപ്പും ചോർന്നു; തമിൾ റോക്കേഴ്‌സ് അടക്കമുള്ള സൈറ്റുകളിൽ

വിജയ് നായകനായി എത്തിയ മാസ്റ്ററിന്റെ എച്ച് ഡി പതിപ്പും ചോർന്നു. തമിൾ റോക്കേഴ്‌സ് അടക്കമുള്ള പൈറസി സൈറ്റുകളിലാണ് എച്ച് ഡി പതിപ്പ് പ്രത്യക്ഷപ്പെട്ടത്. റിലീസ് കഴിഞ്ഞതിന് പിന്നാലെ ചിത്രം സൈറ്റുകളിൽ എത്തിയതായാണ് റിപ്പോർട്ടുകൾ ചിത്രം റിലീസ് ചെയ്യുന്നതിന് മുമ്പ് തന്നെ ഇതിന്റെ സീനുകൾ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്യുകയും നൂറോളം വെബ്‌സൈറ്റുകൾ പൂട്ടുകയും ചെയ്തു.

Read More

സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം ഇന്ന് മുതൽ; കിറ്റിലുള്ളത് എട്ടിനങ്ങൾ

സർക്കാർ പ്രഖ്യാപിച്ച സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം ഇന്ന് മുതൽ വീണ്ടും ആരംഭിക്കും. 350 രൂപയോളം വിലവരുന്ന എട്ടിനങ്ങളാണ് ഭക്ഷ്യക്കിറ്റിലുള്ളത്. സംസ്ഥാനത്തെ കമ്പനികളിലാണ് നിന്നാണ് ഇത്തവണ ഉത്പന്നങ്ങൾ സംഭരിച്ചത്.   ഭക്ഷ്യക്കിറ്റിന്റെ സംസ്ഥാനതല വിതരണോദ്ഘാടനം മുഖ്യമന്ത്രി ഓൺലൈനായി നിർവഹിക്കും. ഒരു കിലോ പഞ്ചസാര, മുക്കാൽ കിലോ കടല, ഒരു കിലോ ആട്ട, വെളിച്ചെണ്ണ അര ലിറ്റർ, മുളക്, ഉപ്പ് ഒരു കിലോ, മുക്കാൽ കിലോ ചെറുപയർ, കാൽ കിലോ സാമ്പാർ പരിപ്പ്, വിതരണത്തിനെത്തിക്കുന്ന തുണി സഞ്ചി ഉൾപ്പെടെയാണ് 350…

Read More

മുഖസൗന്ദര്യത്തിന് മുട്ട കൊണ്ടുള്ള ഫേസ് പാക്കുകൾ

  തിളക്കമുള്ളതും ആരോഗ്യമുള്ളതുമായ ചർമ്മം ആരാണ് ആ​ഗ്രഹിക്കാത്തത്. മുഖത്തെ ചുളിവുകൾ, കറുത്ത പാടുകൾ, വരണ്ട ചർമ്മം എന്നിവ അകറ്റാൻ ഏറ്റവും മികച്ചതാണ് മുട്ട. മുട്ടയുടെ മഞ്ഞയിലെ ഫാറ്റി ആസിഡുകൾ ചർമ്മത്തിന് തിളക്കം നൽകുന്നു. മുട്ടയുടെ വെള്ളയിൽ ആൽബുമിൻ എന്ന പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. ഇത് അമിതമായ എണ്ണ നീക്കം ചെയ്യുന്നതിന് സഹായിക്കും. മുഖം തിളക്കമുള്ളതാക്കാൻ മുട്ട കൊണ്ടുള്ള ഫേസ് പാക്കുകൾ… ഒന്ന്… ഒരു മുട്ടയുടെ വെള്ളയും ഒരു ടീസ്പൂൺ വെള്ളരിക്ക ജ്യൂസും രണ്ട് ടീസ്പൂൺ തണുത്ത പാലും മിക്സ്…

Read More

കോവിഡ് 19 അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ വയനാട് ജില്ലയിൽ ഒരാഴ്ച കൂടുതൽ നിയന്ത്രണങ്ങൾ

  കോവിഡ് 19 അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ വയനാട് ജില്ലയിൽ ഒരാഴ്ച കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ യോഗത്തിൽ തീരുമാനിച്ചു. ഏപ്രിൽ 30 വരെ ജില്ലയിലെ എല്ലാ സ്ഥാപനങ്ങൾക്കും വൈകീട്ട് 7.30 വരെ മാത്രമാണ് തുറന്ന് പ്രവർത്തിക്കാൻ അനുമതി. ഹോട്ടൽ, റെസ്റ്റോറൻ്റ്, തട്ടുകട, ബേക്കറി എന്നിവയിൽ പാഴ്സൽ സൗകര്യം മാത്രമാണ് അനുവദിക്കുക. കണ്ടൈൻമെൻ്റ് സോണുകളായി പ്രഖ്യാപിച്ച പ്രദേശങ്ങളിൽ അത്യാവശ്യ കടകൾക്ക് വൈകീട്ട് 5 വരെയാണ് തുറന്ന് പ്രവർത്തിക്കാൻ അനുമതി. നിയന്ത്രണം കർശനമാക്കുന്നതിന് ജില്ലാ പോലീസ്…

Read More

‘കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവം, അതീവ ഗൗരവത്തോടെ കേന്ദ്രം ഇടപെട്ടിട്ടുണ്ട്; നിരപരാധികളെ സംരക്ഷിക്കണം, കുറ്റക്കാർക്ക് ശിക്ഷ ഉറപ്പാക്കണം’; രാജീവ് ചന്ദ്രശേഖർ

ഛത്തീസ്‌ഗഡിൽ കന്യാസ്ത്രീകൾ അറസ്റ്റിലായ സംഭവത്തിൽ കൃത്യമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നും നിരപരാധികളെ സംരക്ഷിക്കണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ഫേസ്ബുക്കിലൂടെയാണ് വിവരം പങ്കുവച്ചത്. മനുഷ്യക്കടത്ത് ആരോപിച്ചാണ് കന്യാസ്ത്രീകളെ ഛത്തീസ്‌ഗഡ് പൊലീസ് അറസ്റ്റു ചെയ്തത്. അസീസി സിസ്റ്റേഴ്സ് സന്യാസിനി സമൂഹത്തിലെ അംഗങ്ങളായ സിസ്റ്റർ വന്ദന ഫ്രാൻസിസ്, സിസ്റ്റർ പ്രീതി മേരി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. എന്താണ് യഥാർത്ഥത്തിൽ സംഭവിച്ചത് എന്നത് വസ്തുതകൾ സഹിതം പുറത്തുവരണം, നിഷ്പക്ഷമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ഇക്കാര്യത്തിൽ നിരപരാധികളായ…

Read More

ലഡാക്കിൽ വഴി തെറ്റിയെത്തിയ സൈനികനെ ഇന്ത്യ ചൈനക്ക് കൈമാറി

കിഴക്കന്‍ ലഡാക്കിലെ ഡെംചുക്കില്‍ അതിര്‍ത്തി കടന്നെത്തിയതിനെ തുടര്‍ന്ന് പിടികൂടിയ ചൈനീസ് സൈനികനെ ഇന്ത്യ തിരികെ ഏല്‍പ്പിച്ചു കരസേന വൃത്തങ്ങള്‍ അറിയിച്ചു. ഇന്നലെ രാത്രിയോടെയാണ് സൈനികനെ ഇന്ത്യ കൈമാറിയത്. കോര്‍പറല്‍ വാംഗ് യാ ലോംഗ് എന്ന സൈനികനെ തിങ്കളാഴ്‌ചയാണ് സൈന്യം പിടികൂടിയത്. അദ്ദേഹത്തിന്റെ കൈയിലുണ്ടായിരുന്ന രേഖകളടക്കം പരിശോധിച്ച ശേഷമാണ് വിട്ടയച്ചത്.   കൈമാറുന്നതിന് മുമ്പ് സൈനികനെ വിശദമായി ചോദ്യം ചെയ്തുവെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു. ഓക്‌സിജൻ, ഭക്ഷണം, കമ്പിളി വസ്ത്രങ്ങൾ എന്നിവ ഉൾപ്പടെയുളള വൈദ്യസഹായം ഇന്ത്യ അദ്ദേഹത്തിന് നൽകി….

Read More