വയനാട് ഇരുളം ടൗണില്‍ പലചരക്ക് കടയിൽ നിന്ന് കേരളത്തില്‍ നിരോധിച്ച കര്‍ണ്ണാടക മദ്യം പിടികൂടി

കൽപ്പറ്റ: : ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നാര്‍കോട്ടിക് സെല്‍ ഡി.വൈ.എസ്പി വി. രജികുമാറും സ്‌ക്വാഡ് അംഗങ്ങളും കേണിച്ചിറ എസ്.ഐ രവീന്ദ്രനും പാര്‍ട്ടിയും സംയുക്തമായി നടത്തിയ പരിശോധനയില്‍  ഇരുളം ടൗണില്‍ പലവ്യഞ്ജന കട നടത്തുന്ന പെരിക്കല്ലൂര്‍ മാമ്പിള്ളിയില്‍  ഉണ്ണി എന്ന അജിത്തിന്റെ (27) കടയില്‍ നിന്നും കേരളത്തില്‍ നിരോധിച്ച കര്‍ണ്ണാടക  മദ്യം പിടികൂടി. പരിശോധനയില്‍ 12 കുപ്പി കര്‍ണ്ണാടക മദ്യം കണ്ടെടുത്തു പ്രതിയെ അറസ്റ്റുചെയ്തു. കേരള അബ്കാരി ആക്ടിലെ വിവിധ വകുപ്പുകള്‍ പ്രകാരം…

Read More

എറണാകുളത്തെ ഇതര സംസ്ഥാന തൊഴിലാളി ക്യാമ്പുകളിൽ പോലീസിന്റെ പരിശോധന

എറണാകുളത്ത് ഇതര സംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകളിൽ പോലീസ് പരിശോധന നടത്തുന്നു. കഴിഞ്ഞ ദിവസം അൽ ഖ്വയ്ദ ബന്ധം ആരോപിച്ച് മൂന്ന് ഇതര സംസ്ഥാന തൊഴിലാളികളെ പിടികൂടിയിരുന്നു. ഇതിന് പിന്നാലെയാണ് റൂറൽ എസ് പിയുടെ നിർദേശപ്രകാരം പോലീസ് പരിശോധന നടത്തുന്നത് പെരുമ്പാവൂർ, മൂവാറ്റുപുഴ ഡിവൈഎസ്പിമാരുടെ നേതൃത്വത്തിലാണ് പരിശോധന നടക്കുന്നത്. റൂറൽ ജില്ലാ പരിധിയിൽ ജോലി ചെയ്യുന്ന മുഴുവൻ അന്യസംസ്ഥാന തൊഴിലാളികളും പോലീസ് സ്‌റ്റേഷനിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടോയെന്ന് പോലീസ് പരിശോധിക്കുന്നുണ്ട്. ഇതില്ലാത്ത പക്ഷം തൊഴിൽ ഉടമകൾക്കും കരാറുകാർക്കുമെതിരെ കർശന നടപടി…

Read More

രാജ്യദ്രോഹ കുറ്റം: ഐഷ സുൽത്താന ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി

ചാനൽ ചർച്ചക്കിടെ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റർ ബയോ വെപ്പൺ ആണെന്ന പരാമാർശത്തിൽ രാജ്യദ്രോഹ കുറ്റം ചുമത്തിയതിനെതിരെ സിനിമാ പ്രവർത്തകയും ആക്ടിവിസ്റ്റുമായ ഐഷ സുൽത്താന ഹൈക്കോടതിയെ സമീപിച്ചു. ഐഷ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. ചാനൽ ചർച്ചക്കിടെയുണ്ടായ പരാമർശങ്ങൾ തെറ്റായി വ്യാഖ്യാനിച്ചാണ് പോലീസ് രാജ്യദ്രോഹ കുറ്റം ചുമത്തിയതെന്നും ഇത് നിലനിൽക്കില്ലെന്നും ഹർജിയിൽ പറയുന്നു. ടിവി ചർച്ചയിൽ നടത്തിയ പരാമർശങ്ങൾ ബോധപൂർവമായിരുന്നില്ല. വിവാദമായതിനെ തുടർന്ന് സമൂഹ മാധ്യമങ്ങളിൽ മാപ്പ് പറഞ്ഞിട്ടുണ്ട്. കവരത്തിയിലെത്തിയാൽ അറസ്റ്റ് ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്നും ഐഷ പറയുന്നു ഹർജി നാളെ…

Read More

സംസ്ഥാനത്ത് ഇന്ന് 12,223 പേർക്ക് കൊവിഡ്, 25 മരണം; 21,906 പേർക്ക് രോഗമുക്തി

  കേരളത്തിൽ 12,223 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 2944, തിരുവനന്തപുരം 1562, കോട്ടയം 1062, കൊല്ലം 990, കോഴിക്കോട് 934, തൃശൂർ 828, ഇടുക്കി 710, ആലപ്പുഴ 578, പത്തനംതിട്ട 555, വയനാട് 495, കണ്ണൂർ 444, പാലക്കാട് 438, മലപ്പുറം 419, കാസർഗോഡ് 264 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 77,598 സാമ്പിളുകളാണ് പരിശോധിച്ചത്.സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,32,052 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 2,26,887 പേർ…

Read More

കോട്ടയം മുടിയൂർക്കരയിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി

  കോട്ടയത്ത് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി. മൂടിയൂർക്കരയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കഴിഞ്ഞ ദിവസം കാണാതായ ചുങ്കം സ്വദേശിയുടേതെന്ന് സംശയമുണ്ട്. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു  

Read More

പ്രധാനമന്ത്രി ഇന്ന് ആറ് മണിയ്ക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. അദ്ദേഹം തന്നെയാണ് ഇന്ന് വൈകുന്നേരം ആറ് മണിയ്ക്ക് രാജ്യത്തോട് സംസാരിക്കുമെന്ന് ട്വിറ്ററിലൂടെ അറിയിച്ചത്. എന്നാല്‍ എന്ത് കാര്യത്തെക്കുറിച്ചാണ് അദ്ദേഹം സംസാരിക്കുകയെന്നത് വ്യക്തമല്ല. കോവിഡിനെക്കുറിച്ചുള്ള കാര്യങ്ങളാകാം അദ്ദേഹം പറയുന്നതെന്നാണ് സൂചന.    

Read More

പെരിയാർ നീന്തികടന്ന ആസിം വെളിമണ്ണയുടെ ആഗ്രഹം സഫലമാക്കി സലാം പാപ്പിനിശ്ശേരി

  ഷാർജ: പെരിയാറിന്റെ കുത്തൊഴുക്കിനെതിരെ നീന്തി കയറിയ മലയാളിക്കരയുടെ അഭിമാനമായ ആസിം വെളിമണ്ണയ്ക്ക് ഷാർജ എയർപോർട്ടിൽ വൻ സ്വീകരണം നൽകി. യുഎഇയിലെ അറിയപ്പെടുന്ന നിയമപ്രതിനിധിയും സാമൂഹ്യ പ്രവർത്തകനുമായ സലാം പാപ്പിനിശ്ശേരിയുടെ ക്ഷണം സ്വീകരിച്ചാണ് ഇദ്ദേഹം യുഎഇയിൽ എത്തിയിരിക്കുന്നത്. 61 മിനിറ്റുകളെടുത്ത് പെരിയാറിലെ അദ്വൈദാശ്രമം കടവു മുതൽ ശിവരാത്രി മണപ്പുറം വരെയുള്ള വീതിയേറിയ ഭാഗം നീന്തിക്കയറിയാണ് പതിനഞ്ചു വയസുകാരനായ ആസിം മലയാളക്കരയെ അദ്ഭുതപെടുത്തിയത്.  ഈ അടുത്ത കാലത്ത് മലയാള സിനിമാനടൻ ഗിന്നസ് പക്രുവുമായുള്ള ആസിമിന്റെ അഭിമുഖത്തിൽ തനിക്ക് ദുബായ്…

Read More

ബോളിവുഡ് സംവിധായകൻ നിഷികാന്ത് കാമത്ത് അന്തരിച്ചു

ബോളിവുഡ് സംവിധായകൻ നിഷികാന്ത് കാമത്ത് അന്തരിച്ചു. ലിവർ സിറോസിസ് ബാധിച്ച് ഹൈദരാബാദിൽ ചികിത്സയിലായിരുന്നു. ദൃശ്യം ഹിന്ദിയിലേക്ക് റീമേക്ക് ചെയ്ത സംവിധായകനാണ് നിഷികാന്ത് കാമത്ത്. ഡൊംബിവാലി ഫാസ്റ്റ് എന്ന മറാത്തി ചിത്രമാണ് നിഷികാന്തിന്റെ ആദ്യ സിനിമ. 2005ലെ ഏറ്റവും വലിയ പണംവാരി സിനിമയായിരുവിത്. മികച്ച ഫീച്ചർ ചിത്രത്തിനുള്ള ദേശീയ അവാർഡും കരസ്ഥമാക്കി 2015ലാണ് അജയ് ദേവ്ഗൺ, തബു എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ദൃശ്യം ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുന്നത്.

Read More

ചെന്നൈയിൽ മൂന്നംഗ കുടുംബം വെടിയേറ്റ് മരിച്ച സംഭവം; കൊലപാതകത്തിന് പിന്നിൽ മരുമകൾ

ചെന്നൈയിൽ മൂന്നംഗ കുടുംബം വെടിയേറ്റ് മരിച്ച സംഭവത്തിൽ നിർണായക വഴിത്തിരിവ്. രാജസ്ഥാൻ സ്വദേശികളായ ദളിചന്ദ്, ഭാര്യ പുഷ്പ, മകൻ ശീതൾ എന്നിവരാണ് കൊല്ലപ്പെട്ടത്. ശീതളിന്റെ ഭാര്യ ജയമാലയാണ് കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് അറിയിച്ചു. ഭർത്താവിനെയും മാതാപിതാക്കളെയും വെടിവെച്ചു കൊലപ്പെടുത്തി ഒളിവിൽ പോയ ജയമാലക്കായി പോലീസ് അന്വേഷണം ആരംഭിച്ചു വിവാഹമോചനവുമായി ബന്ധപ്പെട്ട പ്രശ്‌നം ചർച്ച ചെയ്ത് തീർക്കുന്നതിനായാണ് ജയമാലയെ വീട്ടിലേക്ക് വിളിച്ചത്. എന്നാൽ ചർച്ചക്കിടെ തർക്കം ഉടലെടുക്കുകയും ജയമാലയും സഹോദരൻമാരും ചേർന്ന് ഇവരെ വെടിവെച്ചു കൊല്ലുകയുമായിരുന്നു. പൂനെ സ്വദേശിയാണ്…

Read More

ബിഎസ്എന്‍എല്‍ പ്രേമികള്‍ക്ക് കിടിലന്‍ ഓഫര്‍; 3,300 ജിബി ഇന്റർനെറ്റ് ലഭിക്കുന്ന പ്ലാന്‍

തിരുവനന്തപുരം: 449 രൂപയ്ക്ക് 30 എംബിപിഎസ് വേഗത്തിൽ 3,300 ജിബി ഇന്റർനെറ്റ് ലഭിക്കുന്ന ഫൈബർ ബേസിക് പ്ലസ് പ്ലാനുമായാണ് ബിഎസ്എൻഎൽ. എത്തിയിരിക്കുന്നത്. നവംബർ 14 മുതൽ പ്ലാൻ ലഭ്യമാകും. 3,300 ജിബിക്കു ശേഷം സ്പീഡ് 2 എംബിപിഎസ് ആകും. പുതിയ ഉപയോക്താക്കൾക്ക് 6 മാസക്കാലത്തേക്കു പ്രതിമാസം 449 രൂപയ്ക്ക് 30 എംബിപിഎസ് വേഗത്തിൽ 3,300 ജിബി പ്രമോഷനൽ ഓഫറായാണ് നൽകുന്നത്. തിരുവനന്തപുരത്തും എറണാകുളത്തും മാത്രമായി ലഭ്യമായിരുന്ന പ്ലാൻ നവംബർ 14 മുതൽ എല്ലായിടത്തും ലഭിക്കും. 6 മാസം…

Read More