Headlines

ഐസിസി ഏകദിന റാങ്കിംഗിൽ കോഹ്ലി ഒന്നാം സ്ഥാനത്ത്; രോഹിത് ശർമ രണ്ടാമൻ

ഐസിസി ഏകദിന റാങ്കിംഗിൽ ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയും ഉപനായകൻ രോഹിത് ശർമയും ആദ്യ സ്ഥാനങ്ങൾ നിലനിർത്തി. കോഹ്ലി ഒന്നാം സ്ഥാനത്തും രോഹിത് രണ്ടാംസ്ഥാനത്തും തുടരുകയാണ്. കോഹ്ലിക്ക് 871 പോയിന്റുണ്ട്. രോഹിതിന് 855 പോയിന്റാണുള്ളത്. 829 പോയിന്റുമായി പാക്കിസ്ഥാന്റെ ബാബർ അസമാണ് മൂന്നാം സ്ഥാനത്ത്. ബൗളർമാരിൽ ന്യൂസിലാൻഡിന്റെ ട്രെന്റ് ബോൾട്ടാണ് ഒന്നാം സ്ഥാനത്ത്. 719 പോയിന്റ് ബോൾട്ടിനുണ്ട്. 701 പോയിന്റുള്ള ജസ്പ്രീത് ബുമ്രയാണ് രണ്ടാം സ്ഥാനത്ത്. അഫ്ഗാൻ താരം മുജീബ് റഹ്മാനാണ് മൂന്നാം സ്ഥാനത്ത്. ഓൾ റൗണ്ടർമാരിൽ…

Read More

വയനാട് ജില്ലയില്‍ 348 പേര്‍ക്ക് കൂടി കോവിഡ്;79 പേര്‍ക്ക് രോഗമുക്തി

വയനാട് ജില്ലയില്‍ 348 പേര്‍ക്ക് കൂടി കോവിഡ്;79 പേര്‍ക്ക് രോഗമുക്തി വയനാട് ജില്ലയില്‍ ഇന്ന് (16.04.21) 348 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 79 പേര്‍ രോഗമുക്തി നേടി. 340 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 30843 ആയി. 28429 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 1923 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 1721 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. *രോഗം സ്ഥിരീകരിച്ചവര്‍*…

Read More

കൊച്ചി ബ്രഹ്മപുരം മാലിന്യ പ്ലാന്റിൽ വീണ്ടും തീപിടിത്തം

കൊച്ചി ബ്രഹ്മപുരം മാലിന്യ പ്ലാന്റിൽ തീപിടിത്തം. കൂട്ടിയിട്ടിരിക്കുന്ന മാലിന്യത്തിനാണ് തീപിടിത്തമുണ്ടായത്. തൃക്കാക്കര, ഏലൂർ, തൃപ്പുണിത്തുറ, ഗാന്ധിനഗർ, ആലുവ എന്നിവിടങ്ങളിൽ നിന്നുള്ള ഫയർ ഫോഴ്‌സ് യൂണിറ്റ് എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കുന്നത്. ഈ വർഷം രണ്ടാം തവണയാണ് ബ്രഹ്മപുരത്ത് തീപിടിത്തമുണ്ടാകുന്നത്. ജനുവരി 18നും തീപിടിത്തമുണ്ടായിരുന്നു

Read More

തമിഴ്‌നാട്ടിൽ തീയറ്ററുകളിലും മൾട്ടിപ്ലക്‌സുകളിലുമുണ്ടായിരുന്ന പ്രവേശന നിയന്ത്രണം സർക്കാർ നീക്കി

തമിഴ്‌നാട്ടിൽ തീയറ്ററുകളിലും മൾട്ടിപ്ലക്‌സുകളിലുമുണ്ടായിരുന്ന പ്രവേശന നിയന്ത്രണം സർക്കാർ നീക്ക. ഇനി മുതൽ മുഴുവൻ സീറ്റുകളിലും കാണികളെ അനുവദിച്ചു കൊണ്ട് സർക്കാർ ഉത്തരവിറക്കി. കൊവിഡ് കേസുകൾ കുറയുന്നത് കണക്കിലെടുത്താണ് തീരുമാനമെന്ന് ചീഫ് സെക്രട്ടറിയുടെ ഉത്തരവിൽ പറയുന്നു. കേന്ദ്രസർക്കാർ നിർദേശം മറികടന്നാണ് തമിഴ്‌നാട് സർക്കാർ ഉത്തരവ് ഇറക്കിയിരിക്കുന്നത്. വിജയ് യുടെ പുതിയ ചിത്രം മാസ്റ്റർ റിലീസുമായി ബന്ധപ്പെട്ടാണ് പ്രവേശന നിയന്ത്രണം ഒഴിവാക്കിയതെന്നാണ് അറിയുന്നത്. അമ്പത് ശതമാനം കാണികളെ മാത്രം പ്രവേശിപ്പിച്ചാൽ കടുത്ത നഷ്ടമുണ്ടാക്കുമെന്ന് തീയറ്റർ ഉടമകളും വിജയും മുഖ്യമന്ത്രി പളനിസ്വാമിയോട്…

Read More

രാത്രി യാത്ര നിരോധനം; സുൽത്താൻബത്തേരി കാരുടെ സമരം പാഴാകുമോ?

സുൽത്താൻബത്തേരി: കേന്ദ്ര ഗവൺമെൻറ് കൊണ്ടുവന്ന ഭാരത് മാല പദ്ധതിയിൽ ദേശീയപാത 766 പകരമായി മൈസൂർ- മലപ്പുറം പാതയെ എടുത്തു കാണിച്ചതോടെ സുൽത്താൻബത്തേരി രാത്രിയാത്ര നിരോധനം വുമായി ബന്ധപ്പെട്ട ദേശീയപാത 766 ന് വേണ്ടി നടത്തിവന്ന സമരം പാഴാകുമോ എന്ന ആശങ്കയിലാണ് ബത്തേരി കാർ. മൈസൂർ മലപ്പുറം പാതക്ക് എതിരെ അതിനിടയിൽ തന്നെ വ്യാപകമായ പ്രതിഷേധം ഉയർന്നു കഴിഞ്ഞിരുന്നു. ട്രാൻസ്പോർട്ട് പ്രൊട്ടക്ഷൻ ആക്ഷൻ കമ്മിറ്റിയും,നഞ്ചൻകോട് വയനാട് നിലമ്പൂർ റെയിൽവേ ആൻഡ് നാഷണൽ ഹൈവേ കമ്മിറ്റിയും ,ബത്തേരിയിലെ വ്യാപാരി സമൂഹവും…

Read More

ദീനദയാൽ ജയന്തി ആഘോഷിച്ചു

  നെൻമേനി: പണ്ഡിറ്റ് ദീനദയാൽ ഉപാധ്യായയുടെ നൂറ്റി അഞ്ചാം ജൻമദിനാഘോഷങ്ങളുടെ ഭാഗമായി ബി.ജെ.പി പുഷ്പാർച്ചന സംഘടിപ്പിച്ചു. ആഘോഷ പരിപാടികൾ ബി.ജെ.പി ജില്ല സെക്രട്ടറി അഖിൽ പ്രേം .സി ഉദ്ഘാടനം ചെയ്തു. സ്മൃതി കേരം പദ്ധതിയുടെ ഭാഗമായി തെങ്ങിൻ തൈ നടീലും നടന്നു. കെ.ബി മദൻലാൽ മുഖ്യ പ്രഭാഷണം നടത്തി. സി.കെ ഭാസ്കരൻ അധ്യക്ഷത വഹിച്ചു. മുഹമ്മദ് കുരുക്കൾ, സത്യൻ എം.കെ, സുധർശൻ കെ.എസ് തുടങ്ങിയവർ സംസാരിച്ചു.

Read More

തെന്നിന്ത്യൻ താരം തമന്ന ഭാട്ടിയയ്‌ക്ക് കോവിഡ് സ്ഥിരീകരിച്ചു

മുംബൈ: തെന്നിന്ത്യൻ ചലച്ചിത്ര താരം തമന്ന ഭാട്ടിയയ്‌ക്കു കോവിഡ്-19 സ്ഥിരീകരിച്ചു. താരം ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണെന്നാണ് വിവരം. നേരത്തെ തമന്നയുടെ മാതാപിതാക്കൾക്കും കോവിഡ് പോസിറ്റീവായിരുന്നു. മാതാപിതാക്കൾക്ക് രോഗം സ്ഥിരീകരിച്ച വിവരം തമന്ന തന്നെ സോഷ്യൽ മീഡിയ വഴി പ്രേക്ഷകരെ അറിയിച്ചിരുന്നു.   ഇന്ത്യൻ സിനിമാ താരങ്ങളിൽ ഏറ്റവുമൊടുവിലായി കോവിഡ് ബാധിക്കുന്ന നടിയാണ് തമന്ന. നേരത്തെ അമിതാഭ് ബച്ചൻ, മകൻ അഭിഷേക് ബച്ചൻ, മരുമകൾ ഐശ്വര്യ റായ്, കൊച്ചുമകൾ ആരാധ്യ ബച്ചൻ, കരൺ ജോഹർ, ബോണി കപൂർ,…

Read More

സംസ്ഥാനത്ത് ഇന്ന് 6238 പേർക്ക് കൊവിഡ്, 30 മരണം; 2390 പേർക്ക് രോഗമുക്തി

കേരളത്തിൽ 6238 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1507, എറണാകുളം 1066, കോഴിക്കോട് 740, തൃശൂർ 407, കണ്ണൂർ 391, കോട്ടയം 364, കൊല്ലം 312, പത്തനംതിട്ട 286, മലപ്പുറം 256, പാലക്കാട് 251, ആലപ്പുഴ 247, കാസർഗോഡ് 147, ഇടുക്കി 145, വയനാട് 119 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 54,108 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ…

Read More

തിരുനെല്ലി പഞ്ചായത്തിലെ തൃശ്ശിലേരിയില്‍ കടുവ സാന്നിധ്യം കണ്ടെത്തിയ പ്രദേശത്ത് വനം വകുപ്പ് കൂട് സ്ഥാപിച്ചു

മാനന്തവാടി: തിരുനെല്ലി പഞ്ചായത്തിലെ തൃശ്ശിലേരിയില്‍ കടുവ സാന്നിധ്യം കണ്ടെത്തിയ പ്രദേശത്ത് വനം വകുപ്പ് കൂട് സ്ഥാപിച്ചു.കഴിഞ്ഞ ദിവസമാണ് തൃശ്ശിലേരി അടിമാരി ഗോപിയുടെ ആടിനെ കടുവ കൊന്ന് തിന്നത്. കാട്ടിക്കുളം എടയൂര്‍ക്കുന്നില്‍ വളര്‍ത്തു നായയെയും,പുളിമൂടില്‍ പശുവിനെയും . തൃശ്ശിലേരിയില്‍ ആടിനെയും കടുവ ആക്രമിച്ച് കൊന്നിരുന്നു. ഇതിനെ തുടര്‍ന്ന് വന പാലകര്‍ പ്രദേശത്ത് സി സി ടി വി ക്യാമറകള്‍ സ്ഥാപിച്ചിരുന്നു. എന്നാല്‍ പ്രദേശത്ത് ഭീതി പരുത്തുന്ന കടുവയെ കൂട് വെച്ച് പിടികൂടണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ വനം വകുപ്പ് ഉദ്യേഗസ്ഥരുടെ…

Read More

സംസ്ഥാനത്ത് ഇന്ന് എബിവിപി വിദ്യാഭ്യാസ ബന്ദ്

സംസ്ഥാന സെക്രട്ടറിയ്ക്ക് നേരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ച് എബിവിപി സംസ്ഥാന വ്യാപകമായി ആഹ്വാനം ചെയ്ത വിദ്യാഭ്യാസ ബന്ദ് ഇന്ന്. സംസ്ഥാന സർക്കാർ പിഎം ശ്രീ പദ്ധതിയിൽ ഒപ്പുവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി എബിവിപി നടത്തുന്ന സമരങ്ങളെ പാർട്ടി ഗുണ്ടകളെ ഉപയോഗിച്ച് അടിച്ചമർത്താനാണ് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ശ്രമിക്കുന്നതെന്നും ഇതിന് ഉദാഹരമായാണ് തിരുവനന്തപുരം തമ്പാനൂരിൽ എബിവിപി സംസ്ഥാന സെക്രട്ടറി ഈശ്വരപ്രസാദിന് നേരെ ഉണ്ടായ SFI-DYFI ആക്രമണമെന്നും എബിവിപി പ്രസ്താവനയിൽ പറഞ്ഞു. കേരളത്തിലെ സാധാരണക്കാരായ സ്കൂൾ വിദ്യാർഥികൾക്ക് അവരുടെ…

Read More