റാന്നിയിൽ 13കാരിയെ പീഡിപ്പിച്ച കേസിൽ അമ്മയുടെ കാമുകൻ അറസ്റ്റിൽ

  പത്തനംതിട്ട റാന്നിയിൽ 13കാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ അമ്മയുടെ കാമുകൻ അറസ്റ്റിൽ. റാന്നി സ്വദേശി ഷിജു(40)ആണ് അറസ്റ്റിലായത്. പെൺകുട്ടി താമസിക്കുന്ന വാടക വീട്ടിലെത്തിയ പ്രതി രണ്ട് തവണ പീഡനത്തിന് ഇരയാക്കിയെന്നാണ് പരാതി കഴിഞ്ഞ ദിവസം സ്‌കൂളിലെ അധ്യാപികയോടെയാണ് കുട്ടി പീഡന വിവരം വെളിപ്പെടുത്തിയത്. തുടർന്ന് സ്‌കൂൾ അധികൃതർ പോലീസിൽ പരാതി നൽകുകയായിരുന്നു. അച്ഛൻ ഉപേക്ഷിച്ച് പോയതിനെ തുടർന്ന് പെൺകുട്ടിയും അമ്മയും മാത്രമാണ് ഈ വീട്ടിൽ താമസം. ഷിജു വീട്ടിലെ നിത്യ സന്ദർശകനാണ്. ഫെബ്രുവരി 27നും മാർച്ച് എട്ടാം…

Read More

മമ്മൂട്ടിക്കും മോഹന്‍ലാലിനും യു.എ.ഇ. ഗോള്‍ഡന്‍ വിസ

ദുബായ്: മലയാളത്തിലെ സൂപ്പര്‍താരങ്ങളായ മമ്മൂട്ടിക്കും മോഹന്‍ലാലിനും യു.എ.ഇ. ഗോള്‍ഡന്‍ വിസ നല്‍കി. 10 വര്‍ഷ കാലാവധിയുള്ളതാണ് യു.എ.ഇ ഗോള്‍ഡന്‍ വിസ. ഇരുവരും അടുത്ത ദിവസങ്ങളിലായി ദുബായിലെത്തി വിസ സ്വീകരിക്കും. വിവിധമേഖലകളിൽ സംഭാവന നൽകിയ വ്യക്തികൾക്കാണ് യുഎഇ ഗോൾഡൻ വിസ നൽകുന്നത്. ഷാറൂഖ് ഖാൻ, സഞ്ജയ് ദത്ത് തുടങ്ങിയവർക്കും ഒട്ടേറേ പ്രവാസി വ്യവസായികൾക്കും നേരത്തേ ഗോൾഡൻ വിസ ലഭിച്ചിരുന്നു. ഇതാദ്യമായാണ് മലയാള സിനിമാ താരങ്ങള്‍ക്ക് ഗോള്‍ഡന്‍ വിസ കിട്ടുന്നത്.

Read More

പരാജയഭീതിയെ തുടർന്നാണ് വിവാദ കാർഷിക നിയമങ്ങൾ കേന്ദ്രം പിൻവലിച്ചതെന്ന് സിപിഎം

  വിവാദ കാർഷിക നിയമങ്ങൾ കേന്ദ്രം പിൻവലിച്ചത് കർഷക സമരത്തിന്റെ വിജയമാണെന്ന് എളമരം കരീം എംപി. യുപി-ഉത്തരാഖണ്ഡ് തെരഞ്ഞെടുപ്പുകളിൽ പരാജയപ്പെടുമെന്ന ഭീതിയെ തുടർന്നാണ് സർക്കാരിന്റെ ഒളിച്ചോട്ടം. ബില്ലുകൾ പിൻവലിക്കാനുള്ള തീരുമാനം ഭീരുത്വത്തിൽ നിന്നുണ്ടായതാണ്. അല്ലാതെ കർഷകരുടെ താത്പര്യം സംരക്ഷിക്കാനല്ലെന്നും അദ്ദേഹം പറഞ്ഞു കർഷകർ ഒറ്റക്കെട്ടായി നടത്തിയ സമരം അടിച്ചമർത്താനാണ് സർക്കാർ ശ്രമിച്ചത്. ഖലിസ്ഥാൻ തീവ്രവാദികളാണ്, മാവോവാദികളാണ്, അർബൻ നക്‌സലൈറ്റുകളാണ് എന്നൊക്കെയുള്ള ആരോപണം ഉന്നയിക്കുകയും പോലീസിനെ ഉപയോഗിച്ച് ശക്തമായി അടിച്ചമർത്താൻ ശ്രമിക്കുകയും ചെയ്തു. ഹരിയാനയിൽ പോലീസ് അതിക്രമത്തിൽ കർഷകർ…

Read More

പ്രിയ സഖാവിന് കണ്ണീരോടെ വിട നൽകി നാട്; പി ബി സന്ദീപിൻ്റെ മൃതദേഹം സംസ്കരിച്ചു

തിരുവല്ല: തിരുവല്ലയിൽ കുത്തേറ്റ് കൊല്ലപ്പെട്ട സിപിഎം പെരിങ്ങര ലോക്കൽ സെക്രട്ടറി പി ബി സന്ദീപിൻ്റെ മൃതദേഹം സംസ്കരിച്ചു. സംഭവം നടന്ന് 24 മണിക്കൂറിനകം കേസിലെ മുഴുവൻ പ്രതികളെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നിഷ്ഠൂരമായ കൊലയ്ക്ക് പിന്നിലെ കാരണം കണ്ടെത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നാട്ടുകാരുടെയും പാർട്ടിക്കാരുടെയും പ്രിയപ്പെട്ടവനായിരുന്ന പ്രിയ സഖാവിനെ കണ്ണീരോടെയാണ് നാട് യാത്ര അയച്ചത്. പോസ്റ്റ്മോർട്ടത്തിനു ശേഷം തിരുവല്ല താലൂക്ക് ആശുപത്രിയിൽ നിന്നും തുടങ്ങിയ വിലാപയാത്രയിൽ പലയിടങ്ങളിലായി ആയിരക്കണക്കിന് ആളുകളാണ് പങ്കെടുത്തത്. സിപിഎം തിരുവല്ല ഏരിയാ…

Read More

തിരഞ്ഞെടുപ്പ് ചരിത്രത്തിലെ റെക്കോഡ് വോട്ടുമായി ബൈഡൻ; മറികടന്നത് ഒബാമയെ

അമേരിക്കൻ പ്രസിഡണ്ട് തിരഞ്ഞെടുപ്പ് ഫലം പുറത്ത് വരുന്നതിന് മുമ്പ് റെക്കോഡ് നേട്ടവുമായി ഡെമോക്രാറ്റിക് സ്ഥാനാർത്ഥി ജോ ബൈഡൻ. അമേരിക്കൻ പ്രസിഡണ്ട് തെരഞ്ഞെടുപ്പ് ചരിത്രത്തിൽ ഒരു സ്ഥാനാർത്ഥിയ്ക്ക് ലഭിക്കുന്ന ഏറ്റവും കൂടുതൽ വോട്ട് ബൈഡൻ കരസ്ഥമാക്കിയത് മുൻ പ്രസിഡന്റ് ബരാക് ഒബാമയുടെ ഇലക്ഷൻ റെക്കോർഡ് ജോ ബൈഡൻ തകർത്തെന്നും റിപ്പോർട്ടുകളുണ്ട്. ഏറ്റവും കൂടുതൽ പേർ വോട്ട് ചെയ്ത തിരഞ്ഞെുപ്പ് കൂടിയാണിത്‌ നവംബർ 4 വരെ, ബൈഡന് 7.07 കോടി വോട്ടുകൾ ലഭിച്ചു. ഇത് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച മറ്റേതൊരു…

Read More

സംസ്ഥാനത്ത് ഇന്നും ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ; അവശ്യ സർവീസുകൾക്ക് അനുമതി

  സംസ്ഥാനത്ത് ഇന്ന് കഴിഞ്ഞ രണ്ട് ഞായറാഴ്ചകളിലും നടപ്പാക്കിയ ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ. അവശ്യ സർവീസുകൾക്ക് മാത്രമാണ് അനുമതി. വാഹനങ്ങൾ കർശന പരിശോധനക്ക് വിധേയമാക്കും. ഔദ്യോഗിക ആവശ്യങ്ങൾക്ക് പോകുന്നവർ തിരിച്ചറിയൽ കാർഡ് കരുതണം. ദീർഘദൂര യാത്രക്ക് പോകുന്നവർ യാത്രാ രേഖകൾ കരുതരണം അവശ്യ ഭക്ഷ്യവസ്തുക്കൾ വിൽക്കുന്ന കടകൾക്ക് തുറക്കാം. ഹോട്ടലുകളിൽ നിന്ന് പാഴ്‌സലുകൾ മാത്രമേ അനുവദിക്കൂ. അതേസമയം കൊവിഡ് വ്യാപനം സംസ്ഥാനത്ത് കുറയുന്നതായാണ് സർക്കാർ വിലയിരുത്തുന്നത്. കേസുകളിൽ കുറവ് വരുന്നതോടെ നിയന്ത്രണങ്ങളിൽ ഇളവ് കൊണ്ടുവരും. അടുത്താഴ്ചയോടെ…

Read More

പെട്രോളിനും ഡീസലിനും പിന്നാലെ മണ്ണെണ്ണ വിലയും കുത്തനെ ഉയർത്തി

  പെട്രോൾ, ഡീസൽ വിലയും പാചക വാതക വിലയും കുത്തനെ ഉയർത്തി ജനങ്ങളെ പരമാവധി ദ്രോഹിക്കുന്നതിന് പുറമെ മണ്ണെണ്ണ വിലയും വർധിപ്പിച്ചു. ഒറ്റയടിക്ക് ലിറ്ററിന് എട്ട് രൂപയാണ് വർധിപ്പിച്ചത്. മണ്ണെണ്ണ ഒരു ലിറ്ററിന് 47 രൂപയായിരുന്നത് 55 രൂപയായി വർധിപ്പിച്ചു. മൊത്ത വ്യാപാര വില ലിറ്ററിന് 6.70 രൂപയും വർധിപ്പിച്ചു മണ്ണെണ്ണക്ക് പുതിയ വിലയാണ് റേഷൻ വ്യാപാരികളിൽ നിന്ന് എണ്ണ കമ്പനികൾ ഈടാക്കുന്നത്. മുൻഗണന, മുൻഗണനേതര തുടങ്ങിയ എല്ലാ വിഭാഗങ്ങൾക്കും പുതിയ വില നൽകേണ്ടി വരും. 45…

Read More

വഴി തെറ്റിയെത്തിയ ചൈനീസ് പൗരൻമാർക്ക് ഭക്ഷണവും ഓക്‌സിജനും നൽകി സഹായിച്ച് സൈന്യം

സിക്കിമില്‍ വഴി തെറ്റിയെത്തിയ ചൈനീസ് പൗരന്‍മാര്‍ക്ക് വഴികാട്ടിയായി ഇന്ത്യന്‍ സൈന്യം. സമുദ്ര നിരപ്പില്‍ നിന്ന് 17,500 അടി ഉയരമുള്ള പ്രദേശത്തു വെച്ചാണ് ചൈനീസ് പൗരന്‍മാര്‍ക്ക് ഇന്ത്യന്‍ സൈന്യം രക്ഷകരായെത്തിയത്. സെപ്റ്റംബര്‍ മൂന്നിനാണ് സംഭവമുണ്ടായത്. ഉയര്‍ന്ന പ്രദേശമായതിനാല്‍ തന്നെ ഓക്‌സിജന്റെ ലഭ്യത കുറവായിരുന്നു. ഈ സാഹചര്യത്തിലാണ് ഓക്‌സിജനും മറ്റ് അവശ്യ സേവനങ്ങളുമായി സൈന്യം എത്തിയത്. ഇവര്‍ക്ക് ഓക്‌സിജന്‍ ലഭ്യമാക്കുകയും ഭക്ഷണം നല്‍കുകയും ചെയ്താണ് സൈന്യം മാതൃകയായത്. തണുപ്പിനെ അതിജീവിക്കാനായി ഇവര്‍ക്ക് വസ്ത്രങ്ങളും നല്‍കിയാണ് സൈന്യം സഹായിച്ചത്. ഇതിനു പുറമെ,…

Read More

പൂന്തുറയിൽ സൂപ്പർ സ്‌പ്രെഡെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ

തിരുവനന്തപുരം പൂന്തുറയിൽ സൂപ്പർ സ്‌പ്രെഡെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. സംസ്ഥാനത്ത് ഇത് ആദ്യമായാണ് ഒരു പ്രദേശത്ത് സൂപ്പർ സ്‌പ്രെഡ് സ്ഥിരീകരിക്കുന്നത്. പൂന്തുറയിൽ സ്ഥിതി അതീവ ഗുരുതരമെന്നും മന്ത്രി പറഞ്ഞു. പൂന്തുറയിൽ തെരുവുകൾ, ഇടവഴികൾ, വീടുകൾ ഉൾപ്പെടെ അണുനശീകരണം നടത്തും. അണുനശീകരണത്തിന് ആവശ്യമുള്ള ബ്ലീച്ചിംഗ് പൗഡർ നഗരസഭ വഴി വിതരണം ചെയ്യും. പത്താം തീയതി പൂന്തുറയിൽ കൊവിഡ് രൂക്ഷമായ മൂന്ന് വാർഡുകളിലും പരിസര വാർഡുകളിലും അണുനശീകരണം നടത്തും. മാസ്‌കും സാനിറ്റൈസറും ലഭ്യമാക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് അത് എത്തിച്ചു നൽകുമെന്നും മന്ത്രി…

Read More

മഴയും തണുപ്പും എത്തിയതോടെ തൊണ്ട വേദനയും ; തൊണ്ട വേദന അകറ്റാൻ വീട്ടിൽ പരീക്ഷിക്കാവുന്ന ചില പൊടിക്കൈകൾ

മഴ സമയത്തും തണുപ്പുള്ള കാലത്തും തൊണ്ട വേദന എല്ലാവർക്കും ഉണ്ടാകാറുണ്ട്. പലരും തൊണ്ട വേദന വന്നാൽ നിസാരമായി കാണാറാണ് പതിവ്. തണുത്ത വെള്ളം കുടിക്കലും അന്തരീക്ഷ മലിനീകരണവും ഒക്കെ തൊണ്ട വേദന ഉണ്ടാകാന്‍ കാരണമാണ്. തൊണ്ടയില്‍ ജലാംശം കുറയുന്നതാണ് പ്രധാന കാരണം. തൊണ്ട വേദന അകറ്റാൻ വീട്ടിൽ പരീക്ഷിക്കാവുന്ന ചില പൊടിക്കെെകൾ പരിചയപെടാം… 1. കട്ടൻചായയിൽ ഇഞ്ചിചേർത്ത് കുടിക്കുന്നതും തൊണ്ട വേദനയെ ഇല്ലാതാക്കാൻ സഹായിക്കും. ഇഞ്ചിയുടെ ആയൂർവേദ ഗുണങ്ങളാണ് ഇതിന് സഹായിക്കുക. ഇതിൽ തുളസിയില ചേർക്കുന്നതും ഏറെ…

Read More