തിരുവമ്പാടിയിലും എൽ ഡി എഫ് ജയം; ഉടുമ്പൻചോലയിൽ എംഎം മണി വിജയമുറിപ്പിച്ചു

  സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ ആദ്യഘട്ട ഫലങ്ങൾ പുറത്തുവരുമ്പോൾ എൽ ഡി എഫിന് മുന്നേറ്റം. ഫലം പ്രഖ്യാപിച്ച രണ്ട് മണ്ഡലങ്ങളിലും എൽ ഡി എഫ് വിജയിച്ചു. പേരാമ്പ്ര, തിരുവമ്പാടി മണ്ഡലങ്ങളിലാണ് എൽ ഡി എഫ് വിജയിച്ചത്. പേരാമ്പ്രയിൽ മന്ത്രി ടിപി രാമകൃഷ്ണൻ ആറായിരത്തോളം വോട്ടുകൾക്കും തിരുവമ്പാടിയിൽ ലിന്റോ ജോസഫുമാണ് വിജയിച്ചത്. ഫലസൂചനകൾ പ്രകാരം 90 സീറ്റുകളിൽ എൽ ഡി എഫും 48 സീറ്റുകളിൽ യുഡിഎഫും മുന്നിട്ട് നിൽക്കുകയാണ്. ഉടുമ്പൻചോലയിൽ മന്ത്രി എം എം മണി വിജയമുറപ്പിച്ചു. 23,000ത്തിലധികം…

Read More

കനത്ത മഴയിൽ ചുറ്റുമതിൽ ഇടിഞ്ഞ് വീടുകൾക്ക് മീതെ വീണു; തെലങ്കാനയിൽ ഒമ്പത് പേർ മരിച്ചു

ഹൈദരാബാദിൽ കനത്ത മഴയെ തുടർന്ന് ചുറ്റുമതിൽ ഇടിഞ്ഞ് വീടുകൾക്ക് മേലെ വീണ് ഒമ്പത് പേർ മരിച്ചു. മരിച്ചവരിൽ രണ്ട് മാസം പ്രായമുള്ള കുഞ്ഞുമുണ്ട്. പത്തോളം വീടുകൾക്ക് മേലാണ് മതിലിടിഞ്ഞുവീണത്. തീവ്രന്യൂനമർദം കര തൊട്ടതിന് പിന്നാലെ ആന്ധ്രയിലും തെലങ്കാനയിലും വ്യാപക നാശനഷ്ടമാണുണ്ടാക്കിയത്. തെലങ്കാനയിൽ കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 12 പേർ മഴക്കെടുതിയിൽപ്പെട്ട് മരിച്ചു. പതിനാല് ജില്ലകളെയാണ് വെള്ളപ്പൊക്കം സാരമായി ബാധിച്ചിരിക്കുന്നത്. നിരവധി വാഹനങ്ങൾ വെള്ളപ്പൊക്കത്തിൽ ഒലിച്ചുപോയി. മഴ തുടരുന്നതിനാൽ ജനങ്ങൾ വീടിന് പുറത്തിറങ്ങരുതെന്ന് അധികൃതർ നിർദേശം നൽകിയിട്ടുണ്ട്‌

Read More

ജീവനക്കാരിൽ കൊവിഡ് വ്യാപനം രൂക്ഷം; സുപ്രിംകോടതിയിൽ കൂടുതൽ നിയന്ത്രണങ്ങൾ

  ജീവനക്കാരിൽ വ്യാപകമായി കൊവിഡ് സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തിൽ സുപ്രിംകോടതിയിൽ കൂടുതൽ നിയന്ത്രണങ്ങൾ. കോടതിവളപ്പിൽ കൂട്ടംകൂടുന്നത് വിലക്കി. പനി, ചുമ തുടങ്ങിയ ലക്ഷണങ്ങൾ ഉള്ളവർ കോടതിയിലേക്ക് വരരുത്. രോഗലക്ഷണങ്ങൾ ഉള്ള ജീവനക്കാരും അഭിഭാഷകരും ആർടി പിസിആർ പരിശോധന നടത്തണമെന്നും, മൂന്ന് പേരിൽ കൂടുതൽ ഒരേസമയം ലിഫ്റ്റ് ഉപയോഗിക്കരുതെന്നും അസിസ്റ്റന്റ് റജിസ്ട്രാർ സർക്കുലർ പുറത്തിറക്കി. അതേസമയം, ഇന്ത്യയിൽ കൊവിഡ് പ്രതിസന്ധി രൂക്ഷമാവുകയാണ്. പ്രതിദിനം സ്ഥിരീകരിക്കുന്ന കൊവിഡ് പോസിറ്റീവ് കേസുകളുടെ എണ്ണം ആശങ്ക ഉയർത്തുന്നതാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,84,372 പേർക്കാണ്…

Read More

കൂട്ടുകാരൊത്ത് കുളിക്കുന്നതിനിടെ വിദ്യാര്‍ഥി പുഴയില്‍ മുങ്ങി മരിച്ചു

കൊച്ചി: കൂട്ടുകാരൊത്ത് കുളിക്കുന്നതിനിടെ വിദ്യാര്‍ഥി പുഴയില്‍ മുങ്ങി മരിച്ചു. ചെങ്ങമനാട് മുനിക്കല്‍ ഗുഹാലയക്ഷേത്രത്തിന് സമീപം കേളമംഗലത്ത് വീട്ടില്‍ രതീഷിന്റെ മകന്‍ അരവിന്ദാണ് ( 14 ) മരിച്ചത്. അങ്കമാലി മേയ്ക്കാട് വിദ്യാധിരാജ വിദ്യാഭവന്‍ സ്‌കൂള്‍ ഒന്‍പതാം ക്‌ളാസ് വിദ്യാര്‍ഥിയാണ് മരണമടഞ്ഞ അരവിന്ദ് . പെരിയാറിന്റെ കൈവഴിയായ ചെങ്ങമനാട് കോയിക്കല്‍ക്കടവിലായിരുന്നു അപകടം നടന്നത്. ചൂടിന്റെ കാഠിന്യംമൂലം അരവിന്ദും ഏതാനും കൂട്ടുകാരുമൊത്ത് കുളിക്കാനത്തെിയതായിരുന്നു. പെരിയാറിന്റെ കൈവഴികളില്‍ കെട്ടിക്കിടക്കുന്ന മാലിന്യം ഒഴുക്കി കളയാന്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഡാമില്‍ നിന്ന് ശക്തമായ തോതില്‍…

Read More

നാടക കലാകാരന്‍ ദിനേശ് കുറ്റിയില്‍ അന്തരിച്ചു

  പ്രമുഖ നാടക കലാകാരന്‍ ദിനേശ് കുറ്റിയില്‍ അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കോവഡിനു പിന്നാലേ ന്യുമോണിയ ബാധിച്ച് ചികിത്സയിലായിരുന്നു. തുടര്‍ന്ന് പക്ഷാഘാതം സംഭവിച്ച് ഗുരുതരാവസ്ഥയിലായ അദ്ദേഹം  അദ്ദേഹത്തിന്റെ ചികിത്സക്ക് വേണ്ടി ധനസമാഹരണക്കൂട്ടായ്മ രൂപീകരിച്ചിരുന്നു. 1994 മുതല്‍ കലാ രംഗലാരംഗത്ത് പ്രവര്‍ത്തിച്ചുവന്ന ദിനേശ് കുറ്റിയില്‍ 27 വര്‍ഷമായി അമച്വര്‍ പ്രൊഫഷണല്‍ നാടക രംഗത്തും, സാമൂഹിക സാംസ്‌കാരിക മേഖലകളിലും സജീവമായിരുന്നു. ജില്ലാ സംസ്ഥാന യുവജനോത്സവങ്ങളിലും കലോത്സവങ്ങളിലും നിരവധി തവണ പങ്കെടുത്ത് സമ്മാനങ്ങള്‍ നേടുകയും,മികച്ച നടനുള്ള പുരസ്‌കാരം ലഭിക്കുകയും…

Read More

കോട്ടയത്ത് കൊല്ലപ്പെട്ടത് 19കാരനായ ഷാൻ; ജോമോൻ തട്ടിക്കൊണ്ടുപോയത് രാത്രി 9 മണിയോടെ

  കോട്ടയം ഈസ്റ്റ് പോലീസ് സ്‌റ്റേഷനിൽ മൃതദേഹവുമായി ഗുണ്ട ജോമോൻ എത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. വീടിന് സമീപത്ത് സുഹൃത്തുക്കളുമായി സംസാരിച്ച് നിൽക്കുകയായിരുന്ന ഷാൻ ബാബുവിനെ രാത്രി ഒമ്പത് മണിയോടെയാണ് ജോമോനും സംഘവും തട്ടിക്കൊണ്ടുപോയത്. സ്ഥലത്തെ മറ്റൊരു ഗുണ്ടയായ സൂര്യനെ തേടിയാണ് ജോമോനും സംഘവുമെത്തിയത് ഓട്ടോയിലെത്തിയ ജോമോൻ ഷാനെ ബലമായി ഓട്ടോറിക്ഷയിൽ പിടിച്ചുകയറ്റി. തുടർന്ന് വണ്ടിയിലിട്ട് ക്രൂരമായി മർദിച്ച് കൊലപ്പെടുത്തുകയായിരുന്നു. രാത്രി വൈകിയും മകൻ തിരികെ വരാതായതോടെ ഷാന്റെ അമ്മ പോലീസിൽ പരാതി നൽകി. ഇതിൽ…

Read More

മൂന്നാം ഘട്ട തദ്ദേശ തിരഞ്ഞെടുപ്പ്: മൂന്ന് മണിക്കൂര്‍ പിന്നിടുമ്പോള്‍ സംസ്ഥാനത്ത് 25.09 ശതമാനം പോളിങ്

കോഴിക്കോട്: മൂന്നാം ഘട്ട തിരഞ്ഞെടുപ്പ് മൂന്ന് മണിക്കൂര്‍ പിന്നിടുമ്പോള്‍ സംസ്ഥാനത്ത് 25.09 ശതമാനം പോളിങ് രേഖപ്പെടുത്തിയതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ പിആര്‍ഒയുടെ വാര്‍ത്താകുറിപ്പില്‍ പറയുന്നു. മലപ്പുറം ജില്ലയില്‍ 25.54, കോഴിക്കോട് 24.68, കണ്ണൂര്‍ 25.04, കാസര്‍കോഡ് 24.74 എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ പോളിങ് ശതമാനം. കോഴിക്കോട് കോര്‍പ്പറേഷനില്‍ 21.20 ശതമാനവും കണ്ണൂര്‍ കോര്‍പ്പറേഷനില്‍ 19.26 ശതമാനവും പോളിങ് രേഖപ്പെടുത്തി. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോഡ് തുടങ്ങി സംസ്ഥാനത്തെ നാല് ജില്ലകളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. ബുധനാഴ്ചയാണ് വോട്ടെണ്ണല്‍.  

Read More

ഇസ്രത് ജഹാൻ വ്യാജ ഏറ്റുമുട്ടൽ കേസ്: മൂന്ന് പ്രതികളെ കൂടി വെറുതെവിട്ടു

ഇസ്രത് ജഹാൻ വ്യാജ ഏറ്റുമുട്ടൽ കേസിൽ മൂന്ന് പ്രതികളെ കൂടി വെറുതെവിട്ടു. ഐപിഎസ് ഉദ്യോഗസ്ഥൻ ജി എസ് സിംഗാൾ, റിട്ടി. പോലീസ് ഉദ്യോഗസ്ഥൻ തരുൺ ബരോട്ട്, കമാൻഡോ ഉദ്യോഗസ്ഥൻ അനജൂ ചൗധരി എന്നിവരെയാണ് അഹമ്മദാബാദ് സിബിഐ പ്രത്യേക കോടതി വെറുതെവിട്ടത്. ഇതോടെ മുഴുവൻ പ്രതികളും കേസിൽ നിന്ന് മോചിതരായി. നേരത്തെ നാല് പ്രതികളെ കോടതി വെറുതെവിട്ടിരുന്നു. ഇസ്രത് ജഹാൻ അടക്കമുള്ളവർ ഭീകരരല്ല എന്ന് തെളിയിക്കാനായില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് മൂന്ന് പ്രതികളെ കൂടി കോടതി വെറുതെ വിട്ടത്. 2004…

Read More

ഒമിക്രോണ്‍ കേസുകള്‍ കുതിച്ചുയര്‍ന്നതോടെ കനേഡിയന്‍ ആശുപത്രികളില്‍ നഴ്‌സുമാരുടെ ക്ഷാമം

  കനേഡിയന്‍ ആശുപത്രികളില്‍ ഒമിക്രോണ്‍ കേസുകള്‍ കുതിച്ചുയര്‍ന്നത് മൂലം നഴ്‌സുമാരുടെ ക്ഷാമം രൂക്ഷമാകുകയാണ്. ഈ ഘട്ടത്തില്‍ അന്താരാഷ്ട്ര പരിശീലനം പൂര്‍ത്തിയാക്കിയ ആയിരക്കണക്കിന് നഴ്‌സുമാര്‍ സഹായവാഗ്ദാനം നല്‍കിയിട്ടുണ്ട്. അവസരം നല്‍കിയാല്‍ ഹെല്‍ത്ത്‌കെയര്‍ സിസ്റ്റത്തിലെ സമ്മര്‍ദം കുറയ്ക്കാന്‍ തയ്യാറാണെന്ന് ഇവര്‍ വ്യക്തമാക്കി. വിദേശരാജ്യങ്ങളില്‍ നഴ്‌സായി ജോലി ചെയ്ത് പരിചയസമ്പത്തുണ്ടായിട്ടും കാനഡയിലെ ദൈര്‍ഘ്യമേറിയ സര്‍ട്ടിഫിക്കേശന്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാത്തതിനാല്‍ നിരവധി നഴ്‌സുമാരാണ് ആരോഗ്യ മേഖലയ്ക്ക് പുറത്ത് നില്‍ക്കുന്നത്. അതേസമയം ഒന്റാരിയോയിലെ ചില അന്താരാഷ്ട്ര പരിശീലനം നേടിയ നഴ്‌സുമാര്‍ക്ക് കോവിഡ് സന്തോഷവാര്‍ത്ത നല്‍കുകയാണ്. ഇത്തരത്തിലുള്ള…

Read More

പ്രഭാത വാർത്തകൾ

  ◼️കൂടുതല്‍ ഭൂമി കൈവശമുള്ളവര്‍ ബജറ്റ് നിര്‍ദേശമനുസരിച്ച് കൂടുതല്‍ നികുതി നല്‍കേണ്ടിവരും. ഭൂമിയുടെ അളവിനനുസരിച്ച് നാലു സ്ലാബുകളായി തിരിച്ചാണ് ഭൂനികുതി ചുമത്തുക. ഒരു ഏക്കറിനു മുകളില്‍ ഭൂമിയുണ്ടെങ്കില്‍ ഭൂനികുതി ഇരട്ടിയാകും. കോര്‍പറേഷന്‍ പരിധിയില്‍ ഒരേക്കര്‍ ഭൂമിയുള്ളവര്‍ വര്‍ഷം 1,600 രൂപ നികുതി അടയ്ക്കണം. എന്നാല്‍ നാലു സെന്റുവരെയുള്ള ഭൂമിക്കു നികുതി വര്‍ധനയില്ല. ഭൂനികുതി വര്‍ധന കര്‍ഷകരെയും തോട്ടമുടമകളേയും ബാധിക്കും. ◼️അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പു പരാജയം ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ഇന്ന്. വൈകുന്നേരം നാലിനാണ്…

Read More