പത്ത് വർഷത്തെ ഒളിവാസം; ഒടുവിൽ സജിതയെ കാണാൻ അച്ഛനും അമ്മയുമെത്തി

  പാലക്കാട് ഒരു മുറിയിൽ പത്ത് വർഷം ആരുമറിയാതെ കാമുകൻ ഒളിപ്പിച്ച് താമസിപ്പിച്ച സജിതയെ കാണാൻ മാതാപിതാക്കളെത്തി. പത്ത് വർഷം മുമ്പ് കാണാതായ മകളെ സജിതയും റഹ്മാനും താമസിക്കുന്ന വാടക വീട്ടിലെത്തിയാണ് ഇവർ കണ്ടത്. മൂന്ന് മാസം മുമ്പാണ് റഹ്മാനും സജിതയും വാടക വീട്ടിലേക്ക് താമസം മാറിയത്. അയിലൂർ സ്വദേശിയായ റഹ്മാൻ തന്റെ കാമുകിയായ സജിതയെ തന്റെ മുറിയിൽ സ്വന്തം മാതാപിതാക്കളോ നാട്ടുകാരോ പോലും അറിയാതെ പത്ത് വർഷം താമസിപ്പിച്ചുവെന്ന വാർത്ത അവിശ്വസനീയതയോടെയാണ് നമ്മൾ കേട്ടത്. മൂന്ന്…

Read More

ദൈവത്തിന് നന്ദി, നേടിയത് കണ്ടെത്തി; അഫ്ഗാനിസ്ഥാനിൽ യുദ്ധം അവസാനിച്ചെന്ന് താലിബാൻ

  അഫ്ഗാനിസ്ഥാനിൽ സർക്കാരിനെ അട്ടിമറിച്ച് രക്തരൂക്ഷിത യുദ്ധത്തിലൂടെ അധികാരത്തിലെത്തിയ താലിബാൻ ഭീകരർ ദൈവത്തിന് നന്ദി പറഞ്ഞ് രംഗത്ത്. ദൈവത്തിന് നന്ദി. ഞങ്ങൾ നേടിയത് കണ്ടെത്തി. അഫ്ഗാനിസ്ഥാനിലെ യുദ്ധം അവസാനിച്ചിരിക്കുന്നു എന്നായിരുന്നു താലിബാൻ വക്താവ് മുഹമ്മദ് നയീം പ്രതികരിച്ചത് രാജ്യത്തിന്റെ സ്വാതന്ത്ര്യവും ജനങ്ങളുടെ സ്വാതന്ത്ര്യവുമാണ് ഞങ്ങൾ ആഗ്രഹിച്ചത്. ഈ രാജ്യത്തെ മറ്റുള്ളവരുടെ ലക്ഷ്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കാൻ അനുവദിക്കില്ല. ജനങ്ങളെ ഉപദ്രവിക്കില്ലെന്നും താലിബാൻ അറിയിച്ചു. അന്താരാഷ്ട്ര സമൂഹവുമായി സമാധാനപരമായ ബന്ധമാണ് ആഗ്രഹിക്കുന്നത്. മുജാഹിദ്ദിനുകൾക്ക് മഹാത്തായ ദിനമാണിതെന്നും മുഹമ്മദ് നയീം പറഞ്ഞു

Read More

സിംഘുവിലെ ഏറ്റുമുട്ടൽ: കർഷകരടക്കം 44 പേർ അറസ്റ്റിൽ; കൊലപാതക ശ്രമമടക്കം ചുമത്തി

സമരഭൂമിയായ സിംഘുവിൽ കേന്ദ്രസർക്കാർ അനുകൂലികളും കർഷകരും തമ്മിൽ ഏറ്റുമുട്ടിയ സംഭവത്തിൽ കർഷകരടക്കം 44 പേർ അറസ്റ്റിൽ. പോലീസ് ഉദ്യോഗസ്ഥനെ വാൾ കൊണ്ട് ആക്രമിച്ച യുവാവിനെയും അറസ്റ്റ് ചെയ്തതായി ഡൽഹി പോലീസ് അറിയിച്ചു. കൊലപാതക ശ്രമം അടക്കം ചുമത്തിയാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത് ഇന്നലെ ഉച്ചയോടെയാണ് സിംഘുവിലെ കർഷകസമര ഭൂമിയിലേക്ക് കേന്ദ്രസർക്കാർ അനുകൂലികൾ പ്രതിഷേധവുമായി എത്തിയത്. സമരവേദികൾ തല്ലിപ്പൊളിക്കുകയും കർഷകരെ ആക്രമിക്കുകയും ഇവർ ചെയ്തു. തുടർന്നാണ് ഏറ്റുമുട്ടൽ നടന്നത്. പിന്നാലെ പോലീസ് കണ്ണീർവാതകം പ്രയോഗിക്കുയായിരുന്നു കഴിഞ്ഞ ദിവസം ഗാസിപൂർ അതിർത്തിയിൽ…

Read More

കോഴിക്കോട് ബീച്ച്, മെഡിക്കല്‍ കോളേജ് ആശുപത്രികളില്‍ ഓക്‌സിജന്‍ വിതരണം പൈപ്പ്‌ലൈന്‍വഴി; കൂടുതല്‍ കോവിഡ് രോഗികള്‍ക്ക് ആശ്വാസമാകും

കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ബീച്ച് ആശുപത്രിയിലും പൈപ്പ് ലൈന്‍ വഴിയുള്ള കേന്ദ്രീകൃത ഓക്‌സിജന്‍വിതരണ സംവിധാനമൊരുങ്ങിയത് കൂടുതല്‍ കോവിഡ് രോഗികള്‍ക്ക് ആശ്വാസമാവുന്നു. ഓരോ കിടക്കയ്ക്കും പ്രത്യേകം സിലിണ്ടര്‍ നല്‍കുന്നതിനുപകരം കൂടുതല്‍ കിടക്കകളിലെ രോഗികള്‍ക്ക് ഒരേസമയം പൈപ്പ്‌ലൈന്‍ വഴി ഓക്‌സിജന്‍ നല്‍കാനാവുമെന്നതാണ് ഈ സംവിധാനത്തിന്റെ മേന്‍മ. പ്ലാന്റുകളില്‍നിന്നെത്തിക്കുന്ന ഓക്‌സിജന്‍ പ്രത്യേക ടാങ്കില്‍ ശേഖരിച്ചാണ് പൈപ്പ് ലൈന്‍വഴി ഓരോ കിടക്കയ്ക്കും സമീപത്തു തയ്യാറാക്കിയ ഓക്സിജന്‍ ഔട്ട്ലെറ്റുകളിലെത്തിക്കുന്നത്. സിലിണ്ടറുകളിലെ ഓക്‌സിജനും പൈപ്പ് ലൈന്‍വഴി വിതരണം ചെയ്യാം. ബീച്ച് ആശുപത്രിയില്‍ മെഡിക്കല്‍,…

Read More

സ്വർണ്ണക്കടത്ത്; സ്വപ്‌ന സുരേഷ് മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയിൽ

തിരുവനന്തപുരം കോൺസുലേറ്റ് സ്വർണക്കടത്ത് കേസിൽ ആരോപണ വിധേയയായ സ്വപ്‌ന സുരേഷ് മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയിൽ. അഭിഭാഷകൻ രാഗേഷ് കുമാർ വഴിയാണ് സ്വപ്‌ന മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചത്. ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കും. ഇന്ന് ഉച്ചതിരിഞ്ഞാണ് അഭിഭാഷകൻ വഴി സ്വപ്‌ന ജാമ്യാപേക്ഷ നൽകിയത്. കേസിൽ സ്വപ്‌നയ്ക്ക് പങ്കുണ്ടെന്ന വിവരം പുറത്തുവന്നതിന് പിന്നാലെ സ്വപ്‌ന സുരേഷ് ഒളിവിലാണ്. ഇവർ തമിഴ്‌നാട്ടിലാണെന്നാണ് സൂചന. കേസിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് കസ്റ്റംസ് നൽകുന്ന വിവരം. സ്വപ്‌നയുടെ സുഹൃത്തായ സന്ദീപ് നായർക്ക് വേണ്ടിയും…

Read More

അന്ന് ഇന്ത്യ ഞങ്ങൾക്കൊപ്പമുണ്ടായിരുന്നു; ഇന്ന് ഇന്ത്യയെ ഞങ്ങൾ സഹായിക്കുമെന്ന് ജോ ബൈഡൻ

  കൊവിഡിനെതിരായ പോരാട്ടത്തിൽ ഇന്ത്യക്ക് പൂർണ പിന്തുണ അറിയിച്ച് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. അവശ്യഘട്ടത്തിൽ ഇന്ത്യ തങ്ങൾക്കൊപ്പമുണ്ടായിരുന്നു. അതിനാൽ ഈ ഘട്ടത്തിൽ ഇന്ത്യക്കൊപ്പം ഞങ്ങളുമുണ്ടാകും എന്നായിരുന്നു ബൈഡന്റെ ട്വീറ്റ്. ഇന്ത്യയിലേക്ക് വൈദ്യസഹായം എത്തിക്കുന്നതിനായി യുദ്ധകാലാടിസ്ഥാനത്തിൽ പ്രവർത്തിക്കുകയാണെന്ന് പെന്റഗണും അറിയിച്ചു. ഓക്‌സിജൻ ഉപകരണങ്ങൾ, ദ്രുതപരിശോധനാ കിറ്റുകൾ എന്നിവയടങ്ങിയ അമേരിക്കൻ വൈദ്യസഹായം അടുത്ത ദിവസങ്ങൾക്കുള്ളിൽ തന്നെ ഇന്ത്യയിലെത്തുമെന്നും യുഎസ് വ്യക്തമാക്കി ഞങ്ങളുടെ അധികാരപരിധിക്കുള്ളിൽ നിന്നുകൊണ്ട് നൽകാവുന്ന ഏതൊരു പിന്തുണയും ഇന്ത്യക്ക് നൽകുന്നുണ്ട്. മുന്നോട്ടുള്ള ദിവസങ്ങളിലും കൂട്ടായ പരിശ്രമങ്ങൾ പരസ്പരം…

Read More

സമ്പർക്ക രോഗികൾ ഇന്ന് 1351; ഉറവിടം അറിയാത്തവർ 100

സംസ്ഥാനത്ത് സമ്പർക്ക രോഗികളുടെ എണ്ണം ദിനംപ്രതി വർധിക്കുന്നു. ഇന്ന് 1351 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. ഇതിൽ 100 പേരുടെ ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയിൽ മാത്രം 487 പേർക്കാണ് സമ്പർക്കത്തിലൂടെ ഇന്ന് രോഗബാധ മലപ്പുറം ജില്ലയിലെ 200 പേർക്കും, എറണാകുളം ജില്ലയിലെ 110 പേർക്കും, കോഴിക്കോട് ജില്ലയിലെ 106 പേർക്കും, കോട്ടയം 91 പേർക്കും, ആലപ്പുഴ ജില്ലയിലെ 73 പേർക്കും, കൊല്ലം ജില്ലയിലെ 70 പേർക്കും, കണ്ണൂർ ജില്ലയിലെ 38 പേർക്കും സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു…

Read More

മയക്കുമരുന്ന് കേസിൽ ബിനീഷ് കോടിയേരിയെ എൻ സി ബി അറസ്റ്റ് ചെയ്തു

ബംഗളൂരു ലഹരിമരുന്ന് കേസിൽ ബിനീഷ് കോടിയേരിയെ നർകോടിക്‌സ് കൺട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്തു. ബംഗളൂരു പരപ്പന അഗ്രഹാര ജയിലിൽ എത്തിയാണ് എൻസിബി അറസ്റ്റ് ചെയ്തത്. ഇഡി അന്വേഷിക്കുന്ന കള്ളപ്പണ കേസിന് പുറമെ മയക്കുമരുന്ന് കേസിലും ബിനീഷ് പ്രതിയാകുകയാണ്. ഓഗസ്റ്റിൽ എൻസിബി രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്. ബിനീഷിന്റെ സുഹൃത്ത് അനൂപ് മുഹമ്മദാണ് കേസിലെ രണ്ടാം പ്രതി. അനൂപിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ബിനീഷിന്റെ അറസ്റ്റ് ബിനീഷിനെ എൻസിബി ഓഫീസിലേക്ക് ചോദ്യം ചെയ്യുന്നതിനായി കൊണ്ടുപോകും. ബിനീഷും അനൂപും ലഹരി മരുന്ന്…

Read More

സാമൂഹിക പ്രവര്‍ത്തകയെ ഫെയിസ്ബുക്ക് വഴി അപമാനിച്ചതായി പരാതി;തിരുനെല്ലി എ എസ് ഐക്കെതിരെ കേസെടുത്തു

മാനന്തവാടി: സാമൂഹിക, മനുഷ്യാവകാശ പ്രവര്‍ത്തകയായ ശ്രീജ നെയ്യാറ്റിന്‍കരയെ സാമൂഹ്യമാധ്യമത്തിലൂടെ അപമാനിച്ചതായുള്ള പരാതിയുടെ അടിസ്ഥാനത്തിൽ തിരുനെല്ലി പോലീസ് സ്‌റ്റേഷനിലെ ഗ്രേഡ് എ എസ് ഐ അനില്‍കുമാറിനെതിരെ കേസെടുത്തു. ശ്രീജ ഫെയിസ്ബുക്കിലിട്ട പോസ്റ്റുകള്‍ക്ക് താഴെ ലൈംഗിക ചുവയുള്ള ദ്വയാര്‍ത്ഥ പ്രയോഗങ്ങളും തെറി വിളികളും വ്യക്തിയധിക്ഷേപങ്ങളും നടത്തിയെന്ന പരാതിയെ തുടർന്ന് സ്ത്രീത്വത്തെ അപമാനിച്ചതിന് ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പ് 509, ഐ.ടി ആക്ടിലെ 67 വകുപ്പ് ,കേരള പോലീസ് ആക്ടിലെ വകുപ്പ് 120 (ഒ) തുടങ്ങിയവ പ്രകാരമാണ് കേസ്. ആഭ്യന്തര മന്ത്രി,…

Read More

ആര്‍ എല്‍ വി രാമകൃഷ്ണന്റെ ആത്മഹത്യാശ്രമം: മനുഷ്യാവകാശ കമ്മീഷന്‍ അന്വേഷണത്തിനു ഉത്തരവിട്ടു

തിരുവനന്തപുരം: നര്‍ത്തകനും കലാഭവന്‍ മണിയുടെ സഹോദരനുമായ ആര്‍എല്‍വി രാമകൃഷ്ണന്റെ ആത്മഹത്യാ ശ്രമവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്താന്‍ മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു. കേരള സംഗീത നാടക അക്കാദമിയില്‍ നിന്നുണ്ടായ അധിക്ഷേപത്തിന്റെ പേരില്‍ ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തിലാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. സാംസ്‌കാരിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സംഭവത്തില്‍ അന്വേഷണം നടത്തി രണ്ടാഴ്ചക്കകം റിപോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം പി. മോഹനദാസ് വ്യക്തമാക്കി. കേരള സംഗീത നാടക അക്കാദമി അധ്യക്ഷയും അക്കാദമി സെക്രട്ടറിയും റിപോര്‍ട്ട് ഹാജരാക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. ആര്‍എല്‍വി…

Read More