കൊവിഡ് വ്യാപനം: മാധ്യമ എഡിറ്റർമാരുമായി മുഖ്യമന്ത്രി ചർച്ച നടത്തി

കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ മാധ്യമങ്ങളുടെ എഡിറ്റർമാരുമായി ഓൺലൈനിലൂടെ മുഖ്യമന്ത്രി ചർച്ച നടത്തി. കോവിഡ് പ്രശ്നത്തിൽ രണ്ടാം തവണയാണ് മുഖ്യമന്ത്രി എഡിറ്റർമാരുമായി ചർച്ച നടത്തുന്നത്. ഇന്നത്തെ വിഷമകരമായ സാഹചര്യത്തിൽ ജാഗ്രതയുടെ സന്ദേശം. ജനങ്ങളിലെത്തിക്കൂന്നതിന് മാധ്യമങ്ങൾക്ക് വലിയ പങ്ക് വഹിക്കാൻ കഴിയും. കോവിഡ് മഹാമാരിക്കൊപ്പം ദീർഘകാലം ജീവിക്കേണ്ടി വരുമെന്നത് കണക്കിലെടുത്ത് ജനങ്ങളുടെ ജീവിതം പുതിയ സാഹചര്യമനുസരിച്ച് മുന്നോട്ടു കൊണ്ടു പോകാൻ സഹായിക്കുന്നതിന് പ്രത്യേക പദ്ധതി ആവിഷ്കരിക്കണമെന്ന നിർദേശം സർക്കാർ ഗൗരവമായി പരിഗണിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. സമ്പൂർണ ലോക്ക് ഡൗൺ…

Read More

പുടിന്റെ ആണവ ഭീഷണി; യുഎൻ പ്രത്യേക യോഗം ബുധനാഴ്ച ചേരും

  ആണവായുധങ്ങൾ സജ്ജമാക്കാൻ സേനാ തലവന്മാർക്ക് റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ നിർദേശം നൽകിയ സാഹചര്യത്തിൽ ഐക്യരാഷ്ട്ര സഭയുടെ പ്രത്യേക യോഗം ബുധനാഴ്ച. യുഎൻ ന്യൂക്ലിയർ വാച്ച്ഡോഗിൻ്റെ 35 അംഗങ്ങളടങ്ങിയ ഡയറക്ടർ ബോർഡ് ആണ് ബുധനാഴ്ച ചേരുക. അല്പസമയം മുൻപാണ് പുടിൻ ആണവായുധങ്ങൾ സജ്ജമാക്കാൻ സേനാ തലവന്മാർക്ക് നിർദേശം നൽകിയത്. നാറ്റോയുടെ കടുത്ത നിലപാടിന് പിന്നാലെയാണ് തീരുമാനമെന്ന് പുടിൻ വ്യക്തമാക്കി. റഷ്യയ്‌ക്കെതിരെ പാശ്ചാത്യ രാജ്യങ്ങൾ കടുത്ത സാമ്പത്തിക ഉപരോധങ്ങൾ ഏർപ്പെടുത്തിയിരുന്നു.മുൻനിര നാറ്റോ അംഗങ്ങളിൽ നിന്നുള്ള ഉന്നത ഉദ്യോഗസ്ഥർ…

Read More

വാക്‌സിൻ വിലയിൽ ഇടപെടലുണ്ടാകുമോ; സുപ്രീം കോടതി കേസ് ഇന്ന് പരിഗണിക്കും

  രാജ്യത്തെ കൊവിഡ് പ്രതിസന്ധിയിൽ സുപ്രീം കോടതി സ്വമേധായ എടുത്ത കേസ് ഇന്ന് വീണ്ടും പരിഗണിക്കും. ഓക്‌സിജൻ വിതരണം, അവശ്യമരുന്നുകൾ, വാക്‌സിൻ വില എന്നീ വിഷയങ്ങളിൽ കേന്ദ്രസർക്കാർ കോടതിയിൽ റിപ്പോർട്ട് നൽകും കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ ഒരേ വാക്‌സിന് മൂന്ന് വില നിശ്ചയിച്ചതിന്റെ യുക്തിയെ കോടതി ചോദ്യം ചെയ്തിരുന്നു. രാജ്യം പ്രതിസന്ധിയിൽ നിൽക്കുമ്പോൾ കാഴ്ചക്കാരായി നിൽക്കാൻ സാധിക്കില്ലെന്നും കോടതി പറഞ്ഞിരുന്നു ഓക്‌സിജൻ വിതരണം സംബന്ധിച്ച ഹർജി ഇന്ന് ഡൽഹി ഹൈക്കോടതിയും ഇന്ന് പരിഗണിക്കും. ഓക്‌സിജൻ വിതരണക്കാരോട്…

Read More

സ്വർണവില വീണ്ടുമുയർന്നു; പവന് 42,000 രൂപയിലെത്തി

സ്വർണവില വീണ്ടുമുയർന്നു. പവന് ഇന്ന് 480 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 42,000 രൂപയായി. വ്യാഴാഴ്ച സ്വർണവില രണ്ട് തവണയായി ഉയർന്ന് 41,250 രൂപയിലെത്തിയിരുന്നു.

Read More

വയനാട് ജില്ലയില്‍ 793 പേര്‍ക്ക് കൂടി കോവിഡ്;ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 22.18

  വയനാട് ജില്ലയില്‍ ഇന്ന് (05.09.21) 793 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 955 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 22.18 ആണ്. 11 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. 791 പേർക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 102497 ആയി. 91016 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 10294 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 8618 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍…

Read More

സഭാ വസ്ത്രം അഴിച്ചുവെച്ച്‌ ഫാ.തോമസ് കോട്ടൂര്‍ ജയില്‍ ജീവിതം തുടങ്ങി; ശിരോവസ്ത്രം അഴിച്ചു വെക്കാതെ സിസ്റ്റര്‍ സെഫി

സഭാ വസ്ത്രം അഴിച്ചുവെച്ച്‌ ഫാ.തോമസ് കോട്ടൂര്‍ ജയില്‍ ജീവിതം തുടങ്ങി. ബുധനാഴ്ച്ച ഉച്ചയോടെയാണ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഇരുവരെയും ജയിലില്‍ എത്തിച്ചത്. തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ ഇനിമുതല്‍ 4334 എന്നാണ് ഫാ.തോമസ് കോട്ടൂരിന്റെ മേല്‍വിലാസം. കൂട്ടുപ്രതി സിസ്റ്റര്‍ സെഫിയെ അട്ടക്കുളങ്ങര വനിതാ ജയിലിലേക്കാണ് മാറ്റിയത്. അട്ടക്കുളങ്ങര ജയിലിലെ 15ാം നമ്പര്‍ തടവുകാരിയാണ് സിസ്റ്റര്‍ സെഫി.ശിരോവസ്ത്രം അഴിക്കുന്നില്ല, ആഹാരം കഴിക്കുന്നില്ല, ജയിലിലെ രണ്ടാം രാത്രിയിലും ഉറങ്ങാതിരുന്ന് പ്രാര്‍ത്ഥന മാത്രം. അഭയാ കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിച്ച സിസ്റ്റര്‍ സെഫിയുടേത് ജയില്‍…

Read More

വയനാട് ജില്ലയില്‍ 244 പേര്‍ക്ക് കൂടി കോവിഡ്:ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 12.81

  വയനാട് ജില്ലയില്‍ ഇന്ന് 244 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍.രേണുക അറിയിച്ചു. 839 പേര്‍ രോഗമുക്തി നേടി. *ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 12.81 ആണ്. 4 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. 233 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ*. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 57575 ആയി. 53134 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 3994 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 2487 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. *രോഗം…

Read More

ലുധിയാന സ്‌ഫോടനം: നിരോധിത സിഖ് തീവ്രവാദ സംഘടനാ പ്രവർത്തകൻ ജർമനിയിൽ പിടിയിൽ

  ലുധിയാന ജില്ലാ കോടതിയിലുണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഒരാൾ അറസ്റ്റിൽ. നിരോധിത സിഖ് തീവ്രവാദ സംഘടനയായ സിഖ് ഫോർ ജസ്റ്റിസ് പ്രവർത്തകനാണ് അറസ്റ്റിലായത്. ജസ് വീന്ദർ സിംഗ് മുൾട്ടാനി എന്നയാളെ ജർമനിയിലെ എർഫർട്ടിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. ഇയാളെ ഇന്ത്യയിൽ എത്തിക്കാനാവശ്യമായ നടപടികൾ ഇന്ത്യ ആരംഭിച്ചു രാജ്യത്ത് വലിയ ആക്രമണത്തിന് പദ്ധതിയിടുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മുൾട്ടാനിയെ ജർമൻ പോലീസ് പിടികൂടിയത്. പാക്കിസ്ഥാൻ വഴിയും കള്ളക്കടത്തുകാർ വഴിയും സിഖ് ഫോർ ജസ്റ്റിസ് എന്ന സംഘടന ഇന്ത്യയിലേക്ക് ആയുധങ്ങൾ കടത്തുന്നതായി…

Read More

കൊല്ലം ജില്ലയുടെ കിഴക്കൻ മേഖലയിൽ കനത്ത മഴ; ആര്യങ്കാവ്, അച്ചൻകോവിൽ, കുളത്തൂപ്പുഴ മേഖലകളിലെ സ്കൂളുകൾക്ക് അവധി

കൊല്ലം ജില്ലയുടെ കിഴക്കൻ മേഖലയിൽ മഴ കനത്തു. പുനലൂർ പത്തനാപുരം താലൂക്കുകളിലായി നാല് വീടുകൾ ഭാഗികമായി തകർന്നു. മഴയിലും കാറ്റിലും മരങ്ങൾ വീണും, മണ്ണിടിഞ്ഞും ചിലയിടങ്ങളിൽ ഗതാഗതം തടസ്സപ്പെട്ടു. ആര്യങ്കാവ്, അച്ചൻകോവിൽ, കുളത്തൂപ്പുഴ മേഖലകളിലെ സ്കൂളുകൾക്ക് ജില്ലാ കളക്ടർ തിങ്കൾ,ചൊവ്വ ദിവസങ്ങളിൽ അവധി പ്രഖ്യാപിച്ചു.

Read More

ഗെയിം കളിക്കാൻ മൊബൈൽ നൽകിയില്ല; കണ്ണൂരിൽ പതിനാലുകാരൻ തൂങ്ങിമരിച്ച നിലയിൽ

ഗെയിം കളിക്കാൻ മൊബൈൽ നൽകിയില്ലെന്ന മനോവിഷമത്തിൽ പതിനാലുകാരൻ തൂങ്ങിമരിച്ചു. കണ്ണൂർ പയ്യന്നൂർ കുഞ്ഞിമംഗലത്താണ് സംഭവം. രതീഷിന്റെ മകൻ ദേവനന്ദുവാണ് മരിച്ചത്.   കഴിഞ്ഞ ദിവസം രാത്രി മൊബൈലിൽ അമിതമായി ഗെയിം കളിച്ചതിന് രതീഷ് കുട്ടിയെ വഴക്കുപറഞ്ഞിരുന്നു. ഇതോടെ ദേവനന്ദു മുറിയിൽ കയറി കതകടച്ചു. കുട്ടി ഉറങ്ങുകയാണെന്ന് കരുതി വീട്ടുകാർ വിളിച്ചില്ല. ശനിയാഴ്ച രാവിലെ വാതിൽ തുറന്ന് നോക്കിയപ്പോഴാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കുഞ്ഞിമംഗലം ഗവ. ഹൈസ്‌കൂൾ ഒമ്പതാം ക്ലാസ് വിദ്യാർഥിയായിരുന്നു.

Read More