സംസ്ഥാനത്ത് ഇന്ന് 5022 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 5022 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. 21 മരണം സ്ഥിരീകരിച്ചു. 92731 പേർ നിലവിൽ ചികിത്സയിലുണ്ട്.

Read More

കൈരളി ചാനൽ തനിക്കെതിരെ അടിസ്ഥാന രഹിത വാർത്ത നൽകിയെന്ന് ശശി തരൂർ . വാർത്ത പിൻവലിച്ചു മാപ്പു പറയണമെന്നാവശ്യപ്പെട്ട് തരൂർ ചാനലിനെതിരെ വക്കീൽ നോട്ടീസയച്ചു.

കൈരളി ചാനൽ തനിക്കെതിരെ അടിസ്ഥാന രഹിത വാർത്ത നൽകിയെന്ന് ശശി തരൂർ . വാർത്ത പിൻവലിച്ചു മാപ്പു പറയണമെന്നാവശ്യപ്പെട്ട് തരൂർ ചാനലിനെതിരെ വക്കീൽ നോട്ടീസയച്ചു. വാർത്ത പിൻവലിച്ചു മാപ്പു പറഞ്ഞില്ലെങ്കിൽ സിവിൽ, ക്രിമിനൽ നടപടിക്രമങ്ങൾ അനുസരിച്ചു കേസുമായി മുൻപോട്ടു പോകുമെന്ന് കാട്ടി കേരള ഹൈക്കോടതിയിലെ സീനിയർ അഭിഭാഷകനായ അഡ്വ സുരജ് കൃഷ്ണ മുഖേനെയാണ് തരൂർ വക്കീൽ നോട്ടീസ് അയച്ചത്. വിദേശകാര്യ മന്ത്രി ആയിരുന്നപ്പോൾ ഈ കേസിൽ ആരോപണവിധേയനായ വ്യക്തിക്കു വേണ്ടി ശുപാർശ ചെയ്തു എന്ന നിലയിലുള്ള വ്യാജ…

Read More

ഉത്ര വധക്കേസ്; പ്രതി സൂരജിന്‌ ഇരട്ട ജീവപര്യന്തം

കൊല്ലം: അഞ്ചല്‍ ഉത്ര വധക്കേസില്‍ കുറ്റക്കാരനാണെന്നു കണ്ടെത്തിയ പ്രതി സൂരജി 27)ന് ജീപര്യന്തം തടവുശിക്ഷ. നാല് കേസുകളിലും പ്രതി ജീവപര്യന്തം തടവ് അനുഭവിക്കണം. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. അഞ്ച് ലക്ഷം രൂപ പിഴയും വിധിച്ചു. കൊല, കൊലപാതകം, തെളിവ് നശിപ്പിക്കല്‍ കുറ്റങ്ങള്‍ സൂരജ് ചെയ്തിട്ടുണ്ടെന്നും കോടതി. കൊല്ലം ആറാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എം.മനോജാണ് ശിക്ഷാവിധി പ്രസ്താവിച്ചത്. പ്രതിയുടെ പ്രായം പരിഗണിച്ചും മുന്‍ ക്രിമിനല്‍ പശ്ചാത്തലം ഇല്ലാത്തതിനാലും സുപ്രീം കോടതി നിഷ്‌കര്‍ഷിക്കുന്ന നിയമ…

Read More

കര്‍ണാടകയില്‍ മിനി ബസും ടിപ്പറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 13 പേർ മരിച്ചു

കർണാടകയിലെ ധർവാദിൽ മിനിബസും ടിപ്പറും കൂട്ടിയിടിച്ച് 13 പേർ മരിച്ചു. അവധിയാഘോഷിക്കാൻ ദാവൻഗേരെയിൽ നിന്ന് ഗോവയിലേക്ക് പോയ സുഹൃത്തുക്കളുടെ സംഘമാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവർ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്. ബസിന്റെ ഡ്രൈവറും ഏഴ് പേരും സംഭവസ്ഥലത്തു തന്നെ മരിച്ചു. മൂന്ന് പേർ ആശുപത്രിയിലേക്കുള്ള വഴിമധ്യേയും. മരിച്ചവരിലേറെയും സ്ത്രീകളാണ്. ബാക്കിയുള്ളവരുടെ നില ഗുരുതരമാണെന്നും പോലീസ് അറിയിച്ചു. ഹുബാലി ധർവാദ് ബൈപ്പാസിൽ ഇട്ടിഗാട്ടി ക്രോസിങ്ങിന് സമീപമായിരുന്നു അപകടം. എതിർ ദിശയിൽ മണ്ണുമായി വന്ന ടിപ്പർ ലോറി ബസിൽ ഇടിക്കുകയായിരുന്നു.

Read More

സംസ്ഥാനത്ത് രണ്ട് പേർക്ക് കൂടി സിക്ക വൈറസ് സ്ഥിരീകരിച്ചു; രോഗബാധിതരുടെ എണ്ണം 46 ആയി

സംസ്ഥാനത്ത് രണ്ട് പേർക്ക് കൂടി സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചു. ആരോഗ്യമന്ത്രി വീണ ജോർജാണ് ഇക്കാര്യം അറിയിച്ചത്. തിരുവനന്തപുരം കുമാരപുരം സ്വദേശിയായ 42കാരനും കൊട്ടാരക്കര സ്വദേശിനിയായ 30കാരിക്കുമാണ് വൈറസ് ബാധ തിരുവനന്തപുരം മെഡിക്കൽ കോളജ് വൈറോളജി ലാബിൽ നടത്തിയ പരിശോധനയിലാണ് സിക്ക വൈറസ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ സിക്ക വൈറസ് ബാധിതരുടെ എണ്ണം 46 ആയി. അഞ്ച് പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്.

Read More

കുട്ടികളില്‍ കോവിഡ് വൈറസിന് ജനിതക മാറ്റം; രാജ്യത്ത് ഏറെ ആശങ്കപ്പെടുത്തുന്ന മുന്നറിയിപ്പുമായി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: രാജ്യത്ത് ഏറെ ആശങ്കപ്പെടുത്തുന്ന മുന്നറിയിപ്പുമായി കേന്ദ്രസര്‍ക്കാര്‍. കുട്ടികളില്‍ കോവിഡ് വൈറസിന് ജനിതകമാറ്റം സംഭവിച്ചേക്കാമെന്നാണ് കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. കുട്ടികളില്‍ ഇത് വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ചേക്കാം. അതിനാല്‍ തയ്യാറെടുപ്പുകള്‍ ആരംഭിച്ചതായി നീതി ആയോഗ് അംഗം ഡോ വി കെ പോള്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു. കോവിഡിന്റെ രണ്ടാം തരംഗത്തിലും കുട്ടികളില്‍ രോഗം കാര്യമായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കോവിഡ് ബാധിച്ച് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കുട്ടികളുടെ എണ്ണം കുറവാണെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ കണക്കുകളില്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ മൂന്നാം തരംഗത്തില്‍ കുട്ടികളെയാണ് കാര്യമായി…

Read More

24 മണിക്കൂറിനിടെ 80472 പേർക്ക് കൂടി കൊവിഡ്; രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 62 ലക്ഷം പിന്നിട്ടു

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 62 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി 80,472 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 62,25,760 ആയി ഉയർന്നു   1179 പേരാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണം 97,497 ആയി. 86,428 പേരാണ് കഴിഞ്ഞ ദിവസം രോഗമുക്തി നേടിയത്. നിലവിൽ 9,04,441 പേരാണ് ചികിത്സയിൽ കഴിയുന്നത്. 83.33 ശതമാനമാണ് രോഗമുക്തി നിരക്ക് കർണാടകയിൽ ഇന്നലെ മാത്രം…

Read More

കെ എസ് സേതുമാധവന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

  പ്രശസ്ത ചലച്ചിത്ര സംവിധായകൻ കെ എസ് സേതുമാധവന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. മലയാള ചലച്ചിത്രരംഗത്ത് നവീനമായ ഒരു ഭാവുകത്വം കൊണ്ടുവന്ന സംവിധായകനാണ് കെ എസ് സേതുമാധവൻ. ചലച്ചിത്രത്തെ ഒരു സമഗ്ര കലയായി ഉയർത്തുന്നതിലും സമൂഹത്തിലെ എല്ലാ വിഭാഗത്തിലും അത് സ്വീകാര്യമാകുന്നതിലും സേതുമാധവൻ വഹിച്ച പങ്ക് എടുത്തുപറയേണ്ടതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ശ്രദ്ധേയമായ സാഹിത്യകൃതികൾ ചലച്ചിത്രമാക്കുക, അതിനെ ഭാവഭദ്രമാംവിധം കുടുംബസദസ്സുകൾക്ക് സ്വീകാര്യമാക്കുക എന്നീ കാര്യങ്ങളിൽ അദ്ദേഹം ഏറെ ശ്രദ്ധിച്ചു. ദൈവങ്ങളിലും രാജാക്കന്മാരിലും മാത്രമായി ഒതുങ്ങിനിന്ന ചലച്ചിത്ര…

Read More

സംസ്ഥാനത്ത് ഇന്ന് 2035 പേർക്ക് കൊവിഡ്, 12 മരണം; 3256 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 2035 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 255, എറണാകുളം 232, കൊല്ലം 224, കണ്ണൂർ 205, മലപ്പുറം 173, കോട്ടയം 168, തിരുവനന്തപുരം 162, തൃശൂർ 153, ആലപ്പുഴ 133, കാസർഗോഡ് 84, പാലക്കാട് 80, പത്തനംതിട്ട 70, വയനാട് 53, ഇടുക്കി 43 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. സൗത്ത് ആഫ്രിക്കയിൽ നിന്നും വന്ന ഒരാൾക്കും ബ്രസീലിൽ നിന്നും വന്ന ഒരാൾക്കും കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ…

Read More

സില്‍വര്‍ലൈന് ഭൂമി നല്‍കുന്ന ആരും വഴിയാധാരമാകില്ല: മുഖ്യമന്ത്രി പിണറായി വിജയന്‍

  സില്‍വര്‍ ലൈന് വേണ്ടി ഭൂമി നല്‍കുന്ന ആരും വഴിയാധാരമാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പദ്ധതികള്‍ കൊണ്ടുവന്നാല്‍ അത് നടപ്പിലാക്കുന്ന സര്‍ക്കാരാണ് ഇടത് സര്‍ക്കാരെന്ന് മുഖ്യമന്ത്രി പറഞ്ഞു. യുഡിഎഫ് അതിവേഗ റെയില്‍പാത എന്ന പേരില്‍ പദ്ധതി ആരംഭിച്ചുവെങ്കിലും അത് നടപ്പായില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കോഴിക്കോട് ജനസമക്ഷം സില്‍വര്‍ ലൈന്‍ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യാത്രാസമയം കുറക്കാന്‍ ആവശ്യമായ പദ്ധതി എന്നതുകൊണ്ടാണ് പദ്ധതിയുമായി മുമ്പോട്ട് പോവുന്നത്. മുന്നോട്ടു പോകാന്‍ വേണ്ട എല്ലാ അനുമതിയും ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍…

Read More