നികത്താനാകാത്ത നഷ്ടം; എസ് പി ബിയുടെ നിര്യാണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി

എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ വിയോഗത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പകരം വെക്കാൻ ആളില്ലാത്ത സംഗീത വ്യക്തിത്വമാണ് എസ് പി ബിയെന്ന് മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു

Read More

എസ്.എസ്.എൽ.സി/ ഹയർസെക്കണ്ടറി മൂല്യനിർണ്ണയ ക്യാമ്പുകളിൽ പോകുന്ന അധ്യാപകർക്ക് സ്പെഷ്യൽ സർവ്വീസുമായി കെഎസ്ആർടിസി

  തിരുവനന്തപുരം; സംസ്ഥാനത്ത് നാളെ മുതൽ ( ജൂൺ 7 ) സംസ്ഥാനത്ത് ആരംഭിക്കുന്ന എസ്എസ്എൽസി/ ഹയർസെക്കന്ററി പരീക്ഷകളുടെ മൂല്യനിർണ്ണയത്തിന് പോകുന്ന അധ്യാപകർക്ക് കെഎസ്ആർടിസി സ്പെഷ്യൽ സർവ്വീസ് നടത്തും. ഇതിനായി സംസ്ഥാനത്തെ എല്ലാ ‍ഡിപ്പോകളിൽ നിന്നും സ്പെഷ്യൽ സർവ്വീസ് നടത്താൻ നിർ‌ദ്ദേശം നൽകിയതായി ​ഗതാ​ഗതമന്ത്രി ആന്റണി രാജു അറിയിച്ചു. ലോക് ഡൗൺ നിലനിൽക്കുന്ന സാഹചര്യത്തിൽ മൂല്യനിർണ്ണയ ക്യാമ്പുകളിൽ പങ്കെടുക്കുന്ന അധ്യാപകർക്കും മറ്റ് ജീവനക്കാർക്കും യാത്രാ സൗകര്യമൊരുക്കാനാണ് കെ.എസ്.ആർ.ടി.സി സ്പെഷ്യൽ സർവ്വീസ് നടത്തുന്നത്. യാത്രാ സൗകര്യം ആവശ്യമുള്ള അദ്ധ്യാപകരും…

Read More

ട്രംപിന്റെ വാർത്താ സമ്മേളനത്തിനിടെ വൈറ്റ് ഹൗസിന് പുറത്ത് വെടിവെപ്പ്; അക്രമിയെ പിടികൂടി

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വാർത്താ സമ്മേളനം നടത്തുന്നതിനിടെ വൈറ്റ് ഹൗസിന് പുറത്ത് വെടിവെപ്പ്. അക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥർ വെടിവെച്ചു വീഴ്ത്തി. ട്രംപിനെ ഉദ്യോഗസ്ഥർ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. അക്രമിയെ പിടികൂടിയ ശേഷമാണ് ട്രംപ് വാർത്താ സമ്മേളനം പുനരാരംഭിച്ചത്. വാർത്താ സമ്മേളനം നടത്തുന്നതിനിടെ ട്രംപിനെ ഉദ്യോഗസ്ഥർ തടസ്സപ്പെടുത്തി അകത്തേക്ക് കൊണ്ടുപോകുകയായിരുന്നു. പത്ത് മിനിറ്റിന് ശേഷം തിരിച്ചെത്തിയ ട്രംപ് തന്നെയാണ് പുറത്ത് വെടിവെപ്പ് നടന്ന കാര്യം മാധ്യമങ്ങളെ അറിയിച്ചത്. ഉദ്യോഗസ്ഥരുടെ ഇടപെടലിനെ ട്രംപ് അഭിനന്ദിക്കുകയും ചെയ്തു.

Read More

കാശ്മീരിലെ ഷോപിയാനിൽ ഏറ്റുമുട്ടൽ; ലഷ്‌കർ കമാൻഡർ അടക്കം രണ്ട് തീവ്രവാദികൾ കൊല്ലപ്പെട്ടു

  ജമ്മു കാശ്മീരിലെ ഷോപിയാനിൽ നടന്ന ഏറ്റുമുട്ടലിൽ ലഷ്‌കർ കമാൻഡർ ഉൾപ്പെടെ രണ്ട് തീവ്രവാദികൾ കൊല്ലപ്പെട്ടു. ഇന്നലെ രാത്രിയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. നാല് വർഷം മുമ്പ് ജമ്മു കാശ്മീർ പോലീസിൽ നിന്ന് പിരിഞ്ഞ് പോയ ആളാണ് കൊല്ലപ്പെട്ട ലഷ്‌കർ കമാൻഡർ സൈന്യവും പോലീസും സിആർപിഎഫും സംയുക്തമായി നടത്തിയ ഓപറേഷനിലാണ് ഇവരെ കൊലപ്പെടുത്തിയത്. 2017 മുതൽ കാശ്മീരിൽ സജീവമായ തീവ്രവാദികളിൽ ഒരാളാണ് ഇഷ്ഫക് ദർ എന്ന അബു അക്രം എന്നും ഇയാൾ മുൻ പോലീസുകാരനായിരുന്നുവെന്നും കാശ്മീർ പോലീസ് മേധാവി…

Read More

അമിത് ഷായെ അറസ്റ്റ് ചെയ്ത കന്ദസ്വാമി ഐപിഎസ് തമിഴ്‌നാട് വിജിലൻസ് മേധാവി; നിർണായക നീക്കവുമായി സ്റ്റാലിൻ

  സെഹ്റാബുദ്ദീൻ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടൽ കേസിൽ അമിത് ഷായെ അറസ്റ്റ് ചെയ്ത പി കന്ദസ്വാമി ഐപിഎസിനെ തമിഴ്നാട് ഡിജിപിയായി നിയമിച്ച് സ്റ്റാലിൻ സർക്കാർ. വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ തലപ്പത്തേക്കാണ് നിയമനം. അധികാരത്തിലെത്തിയാൽ അണ്ണാ ഡിഎംകെ നേതാക്കളുടെ അഴിമതി പുറത്തു കൊണ്ടുവരുമെന്ന് സ്റ്റാലിൻ പറഞ്ഞിരുന്നു. അതിന്റെ ആദ്യപടിയായാണ് കന്ദസ്വാമിയുടെ നിയമനം 2010ൽ അമിത് ഷായെ അറസ്റ്റ് ചെയ്യുമ്പോൾ കന്ദസ്വാമി സിബിഐ ഐജിയായിരുന്നു. കന്ദസ്വാമിയുടെ ധീരത അക്കാലത്ത് വലിയ വാർത്തയാകുകയും ചെയ്തിരുന്നു. അഴിമതിക്കെതിരെ മുഖം നോക്കാതെ പ്രവർത്തിക്കുന്ന…

Read More

ലോകത്തിന്റെ ഹൃദയം കീഴടക്കിയ സംഗീതജ്ഞ; ലതാ മങ്കേഷ്‌കറിന് ആദരാഞ്ജലികൾ നേർന്ന് മുഖ്യമന്ത്രി

  അന്തരിച്ച മഹാഗായിക ലതാ മങ്കേഷ്‌കറിന് ആദരാഞ്ജലികൾ അർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ആലാപന മാധുരി കൊണ്ട് ലോകത്തിന്റെ ഹൃദയം കീഴടക്കിയ സമാനതകളില്ലാത്ത സംഗീതജ്ഞയായിരുന്നു ലതാ മങ്കേഷ്‌കറെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. ആലാപനമാധുരി കൊണ്ട് ലോകത്തിന്റെ ഹൃദയം കീഴടക്കിയ സമാനതയില്ലാത്ത സംഗീതജ്ഞയായിരുന്നു ലതാമങ്കേഷ്‌കർ. അവരുടെ പാട്ടിനൊപ്പം വളർന്ന പല തലമുറകൾ ഉണ്ട്. അവരുടെയെല്ലാം മനസ്സിൽ മായ്ക്കാനാവാത്ത സ്ഥാനമാണ്  ലതാമങ്കേഷ്‌കർക്കുള്ളത്. പല പതിറ്റാണ്ടുകൾ മറ്റാരുമായും താരതമ്യപ്പെടുത്താനാവാത്തത്ര  ഉയരത്തിൽ നിന്ന ഈ ഗായിക ഹിന്ദിയിൽ മാത്രമല്ല ഇന്ത്യയിലെ വ്യത്യസ്തങ്ങളായ നിരവധി…

Read More

മെ​ട്രോ തൂ​ണി​ന് ച​രി​വ്; ര​ണ്ടു​ദി​നം സാ​ങ്കേ​തി​ക പ​രി​ശോ​ധ​ന

കൊച്ചി: ക​ള​മ​ശേ​രി പ​ത്ത​ടി​പ്പാ​ലം മെ​ട്രോ സ്റ്റേ​ഷ​ന് സ​മീ​പ​ത്തെ മെ​ട്രോ തൂ​ണി​ന് ച​രി​വു​ണ്ടാ​യ​തി​ന്‍റെ കാ​ര​ണം ക​ണ്ടെ​ത്തു​ന്ന​തി​നാ​യി ഇ​ന്നും ഞാ​യ​റാ​ഴ്ച​യു​മാ​യി സാ​ങ്കേ​തി​ക പ​രി​ശോ​ധ​ന ന​ട​ക്കും. പ​ത്ത​ടി​പ്പാ​ലം മെ​ട്രോ സ്റ്റേ​ഷ​ന് സ​മീ​പ​മു​ള്ള 347-ാം ന​മ്പ​ര്‍ തൂ​ണി​ന്‍റെ അ​ടി​ത്ത​റ​യി​ല്‍ ചെ​റി​യ​തോ​തി​ല്‍ വ്യ​തി​യാ​നം വ​ന്നി​ട്ടു​ണ്ട്. ഇ​തേ​ത്തു​ട​ര്‍​ന്ന് ട്രാ​ക്കി​ന്‍റെ അ​ലൈ​ന്‍​മെ​ന്‍റി​ല്‍ നേ​രി​യ വ്യ​ത്യാ​സം ഉ​ണ്ടാ​യി​ട്ടു​ണ്ട്. മ​ണ്ണി​ന്‍റെ ഘ​ട​ന​യും മ​റ്റും ക​ണ്ടെ​ത്തു​ന്ന​തി​നാ​യി ജി​യോ ഫി​സി​ക്ക​ൽ, ജി​യോ ടെ​ക്‌​നി​ക്ക​ല്‍ പ​രി​ശോ​ധ​ന​ക​ളാ​ണ് ന​ട​ത്തു​ന്ന​ത്. കെ​എം​ആ​ര്‍​എ​ല്ലി​ന്‍റെ​യും മെ​ട്രോ പാ​ത​നി​ര്‍​മി​ച്ച ക​രാ​റു​കാ​രാ​യ എ​ല്‍​ആ​ന്‍​ഡ്ടി​യു​ടെ​യും സാ​ങ്കേ​തി​ക വി​ദ​ഗ്ധ​രാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്. തൂ​ണി​നോ പൈ​ലു​ക​ള്‍​ക്കോ ബ​ല​ക്ഷ​യം…

Read More

മദ്യം വാങ്ങാൻ ഇനി ആപ്പിന്റെ ആവശ്യമില്ല: ബെവ് ക്യൂ ആപ്പ് ഒഴിവാക്കി സർക്കാർ ഉത്തരവിറങ്ങി

മദ്യം വാങ്ങാൻ ഇനി ബെവ് ക്യൂ ആപ്പിന്റെ ആവശ്യമില്ല. ആപ്പ് ഒഴിവാക്കി സർക്കാർ ഉത്തരവിറക്കി. മദ്യം വാങ്ങാൻ ബെവ്ക്യൂ ആപ്പ് ഇനി ആവശ്യമില്ലെന്നതിനാലാണ് ഇത് റദ്ദാക്കിയത്. കൊവിഡ് ലോക്ക് ഡൗൺ കാലത്താണ് മദ്യം വാങ്ങുന്നതിനായി ആപ്പ് ക്രമീകരിച്ചത്. ഇളവുകൾ വരികയും വിദേശ മദ്യവിൽപ്പന പുനരാരംഭിച്ചതിന്റെയും ഭാഗമായിട്ടായിരുന്നു ആപ്പ് വന്നത്. വെർച്വൽ ക്യൂ മാനേജ്‌മെന്റ് സംവിധാനത്തിലൂടെയായിരുന്നു വിൽപ്പന.

Read More

കരാറുകാരന്റെയും ഉദ്യോഗസ്ഥന്റെയും ഫോൺ നമ്പർ പ്രദർശിപ്പിക്കും; റോഡ് തകർന്നാൽ പരാതിപ്പെടാം

പരിപാലന കാലാവധിയുള്ള റോഡുകളിൽ ബന്ധപ്പെട്ട കരാറുകാരന്റെയും ഉദ്യോഗസ്ഥന്റെയും പേരും ഫോൺ നമ്പറും അടക്കമുള്ള വിവരങ്ങൾ ശനിയാഴ്ച മുതൽ പ്രദർശിപ്പിച്ചു തുടങ്ങും. റോഡുകൾ തകർന്നാൽ അക്കാര്യം ജനങ്ങൾക്ക് ബന്ധപ്പെട്ടവരെ അറിയിക്കാം. റോഡുകളുടെ തുടക്കത്തിലും അവസാനത്തിലും ഇത്തരം ബോർഡുകൾ പ്രദർശിപ്പിക്കും പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ശനിയാഴ്ച രാവിലെ തിരുവനന്തപുരത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസും നടൻ ജയസൂര്യയും ചേർന്ന് നിർവഹിക്കും. ഇത്തരം റോഡുകളുടെ വിവരങ്ങൾ പൊതുമരാമത്ത് വകുപ്പിന്റെ വെബ്‌സൈറ്റിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. 2514 പദ്ധതികളിലാണ് പരിപാലന കാലാവധി നിലനിൽക്കുന്നത്. മഴ കഴിഞ്ഞാലുടൻ…

Read More

വയനാട് മുള്ളൻകൊല്ലിയിൽ ആദിവാസി യുവതി ചികിത്സ ലഭിക്കാതെ മരിച്ചു

  മുള്ളൻകൊല്ലി പഞ്ചായത്തിലെ ഇടമല കാട്ടുനായ്ക്കകോളനിയിൽ മൂന്നു മാസമായി കിടപ്പിലായ ആദിവാസി യുവതി അമ്മിണി (37) ചികിത്സ ലഭിക്കാതെ മരിച്ചു. ബന്ധപ്പെട്ടവരേ വിവരം അറിയിച്ചെങ്കിലും ആരും തിരിഞ്ഞു നോക്കിയില്ല എന്ന് ബന്ധുക്കൾ പരാതിപ്പെട്ടു. വാകേരിയിൽ വിവാഹം കഴിച്ച് വിട്ടിട്ട് സുഖമില്ലാതെ ബന്ധുവീട്ടിൽ വന്നതായിരുന്നു. *മക്കൾ* ദേവി, ആതിര, പാർവ്വതി, ഉണ്ണി:  

Read More