ഷിഗല്ല – വയനാട് ജില്ലയിലെ പ്രതിരോധ പ്രവർത്തനം ഊർജിതമാക്കി ആരോഗ്യവകുപ്പ്
വയനാട് ജില്ലയിൽ ഇതുവരെ എട്ട് പേർക്ക് ഷിഗല്ല രോഗം സ്ഥിരീകരിക്കുകയും രണ്ടുപേർ മരണപ്പെടുകയും ചെയ്ത സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ. രേണുക അഭ്യർത്ഥിച്ചു. നൂൽപ്പുഴയിലെ പിലാക്കാവ് കോളനിയിലെ ആറുവയസുകാരിയാണ് ഷിഗല്ല ബാധിച്ചു കഴിഞ്ഞ ദിവസം മരിച്ചത്. മരണ ശേഷം കോഴിക്കോട് മെഡിക്കൽ കോളേജിൽ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. മാർച്ച് 15 ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ വച്ച് മരിച്ച ചീരാൽ സ്വദേശി 59-കാരന് ഷിഗല്ല സ്ഥിരീകരിച്ചിരുന്നു. പനിയും വയറിളക്കവും…